നാവിക പ്രതിരോധ ശേഷിയുർത്തി  ഇറാൻ

നാവിക പ്രതിരോധ ശേഷിയുർത്തി  ഇറാൻ

1000 കിലോമീറ്റർ (621 മൈൽ) ദൂരപരിധി ശേഷിയുള്ള ക്രൂയിസ് മിസൈലു (cruise missile) കളും രഹസ്യാന്വേഷണ ഹെലികോപ്റ്ററുകളും ഇറാൻ നാവികസേന സ്വന്തമാക്കിയതായി   ദേശീയ മാധ്യമം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തായി റോയിട്ടേഴ്സ്. ഇന്ത്യൻ മഹാസമുദ്ര (Indian Ocean) ത്തിൽ കെമിക്കൽ ടാങ്കറിനുനേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയെന്ന യുഎസ് ആരോപണത്തിനു തൊട്ടുപിന്നാലെയാണ് ഇറാൻ നാവികസേനാ ആയുധശേഷി വർദ്ധിപ്പിക്കുന്നുവെന്ന റിപ്പോർട്ട്.
.”തലേയ്ഹ് ക്രൂയിസ് മിസൈലിന് 1000 കിലോമീറ്ററിലധികം ദൂരപരിധിയുണ്ട്.  ദൗത്യത്തിനിടെ ലക്ഷ്യങ്ങൾ മാറ്റാൻ കഴിയുന്ന  സ്മാർട്ട് മിസൈലാണ്,” ഇറാൻ നാവികസേനാ മേധാവി ഷഹ്‌റാം ഇറാനിയെ ഉദ്ധരിച്ച് സ്റ്റേറ്റ് മീഡിയ പറഞ്ഞു. ഇറാൻ അതിൻ്റെ നാവിക സേന (Naval Force) യുടെ ആയുധശേഖരം (arsenal)  വിപുലികരിക്കുകയാണ്.
രഹസ്യാന്വേഷണ ഹെലികോപ്റ്ററുകൾ, ഡ്രോണുകൾ, മറൈൻ ക്രൂയിസ് മിസൈലുകൾ എന്നിവയുൾപ്പെടുത്തിയാണ് നാവികസേനയെ നവീകരിക്കുന്നത്. പുത്തൻ ആയുധങ്ങളും കോപ്പുകളും  രൂപകൽപ്പന ചെയ്ത് നിർമ്മിച്ചിരിക്കുന്നത് ഇറാന്റെ പ്രതിരോധ വ്യവസായ വിഭാഗം തന്നെയാണ്.
ഇറാൻ ചിലപ്പോഴെല്ലാം അതിന്റെ  പ്രതിരോധ കഴിവുകളെ പെരുപ്പിച്ചു കാണിക്കുന്നുണ്ടെങ്കിലും ഇറാനിയൻ നിർമ്മിത മിസൈലുകളും ഡ്രോണുകളും ടെഹ്‌റാന്റെ സൈനിക ഹാർഡ്‌വെയറിലെ ഒരു പ്രധാന ഘടകമാണെന്ന് പാശ്ചാത്യ സൈനിക  വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഒക്‌ടോബർ ഏഴിന് ഹമാസ് ആക്രമണത്തിന് ശേഷം റോക്കറ്റാക്രമണങ്ങളിലൂടെ ചെങ്കടലി (red sea) ലെ കപ്പൽ ഗതാഗതത്തെ താറുമാറാക്കുന്നതിൽ വ്യാപൃതരാണ് യമനിലെ ഇറാൻ സഖ്യഹൂതികൾ. കെമിക്കൽ ടാങ്കിനെതിരെ ഇറാൻ ഡ്രോൺ ആക്രമണം ഇന്ത്യൻ മഹാസമുദ്ര കപ്പൽ  പാതയും  അരക്ഷിതമാകുന്നുവെന്ന സൂചനയാണ്  നൽകുന്നത്. ഇറാൻ ആയുധ ശേഖരം – പ്രത്യേകിച്ചും നാവിക സേനയുടെ – വിപുലീകരിക്കുന്നിടത്ത് മധ്യപൗരസ്ത്യ ദേശം  കൂടുതൽ പിരിമുറുക്കത്തിലകപ്പെടും.

Related Post

സർക്കാർ വിതരണ ഭക്ഷ്യവസ്തു ഗുണനിലവാരം- ഭക്ഷ്യമന്ത്രിക്ക് ഒരു കത്ത്

സർക്കാർ വിതരണ ഭക്ഷ്യവസ്തു ഗുണനിലവാരം- ഭക്ഷ്യമന്ത്രിക്ക് ഒരു കത്ത്

കെ.കെ ശ്രീനിവാസൻ / KK Sreenivasan ഓണക്കാലം വരുന്നു. സർക്കാർ സംഭരണ-വിതരണ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഒന്നാം തരമെന്നുറപ്പിക്കപ്പെടുന്നതിൽ പ്രത്യേക ശ്രദ്ധ…