സ്വന്തം ലേഖകന്‍
ശകുന്തളയ്ക്കെതിരെഅവിശ്വാസപ്രമേയം പാസ്സാകുന്നതോടെ ഇടതുപക്ഷത്തിലെ സാവിത്രി സദാനന്ദനെ വൈസ് പ്രസിഡന്റാക്കുന്ന രീതിയില്‍ എ വിഭാഗം ഇടതുപക്ഷവുമായി രാഷ്ട്രീയ നീക്കുപോക്കുകളുണ്ടാക്കിയേക്കും. ഇത് പ്രകാരം ജോസ് പ്രസിഡന്റ് സ്ഥാനം ബാബുതോമസിന് കൈമാറാനുള്ള രാഷ്ട്രീയ അണിയറ നീക്കങ്ങളും നടക്കുന്നുണ്ട്. നീക്കങ്ങള്‍ കരുതപ്പെടുമ്പോലെ യഥാര്‍ത്ഥ്യവല്‍ക്കരിക്കപ്പെട്ടാല്‍ അവിശ്വാസപ്രമേയത്തിലൂടെ റോയ്.കെ.ദേവസിയുടെ സ്റ്റാന്റിങ്ങ് കമ്മിറ്റി സ്ഥാനം നഷ്ടപ്പെടാം.
പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനമെന്ന ചക്കരകുടം കൈപിടിയിലൊതുക്കു കയെന്നത് ജനങ്ങള്‍ നല്‍കിയ ഭൂരിപക്ഷത്തെ മാത്രം ആശ്രയിച്ചല്ല. അധികാര രാഷ്ട്രീയത്തിന്റെ അടിതടകള്‍ കൃത്യമായ മെയ്‌വഴക്കത്തോടെ പ്രയോഗിക്കുവാന്‍ ശേഷിയുള്ളവര്‍ക്കുമാത്രമേ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് തുടരാനാകു െയന്നവസ്ഥയാണ് നിലനില്‍ക്കുന്നത്. ഇടതു പക്ഷത്തിന് ഭൂരിപക്ഷം ലഭിക്കുന്ന വേളയില്‍ ഇത്തരത്തിലുള്ള അധികാര വടംവലിയുടെ മാലപടക്കം പൊട്ടാറില്ല. കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിക്കുന്നതോടെ അധികാരത്തിനായുള്ള അങ്കംവെട്ട് സജീവം. പ്രസിഡന്റ് പദവി ലക്ഷ്യംവെച്ചുള്ള പടയൊരുക്കങ്ങളാല്‍ മുഖരിതമാണ് കോണ്‍ഗ്രസ് ക്യാമ്പ്. കോണ്‍ഗ്രസില്‍ ഗ്രൂപ്പില്ലെന്ന് ആണയിടപ്പെടുന്നുണ്ട്. പക്ഷേ ഗ്രൂപ്പിന്റെ പേരിലാണോ അതോ അധികാര കസേരക്കായുള്ള പരക്കം പാച്ചിലാണോയൊന്നുന്നുമറിയില്ല, ഇവിടെ പാണഞ്ചേരി പഞ്ചായത്ത് കോണ്‍ഗ്രസ് അംഗങ്ങള്‍ക്കിടയിലുള്ള ഗ്രൂപ്പിസം അതിശക്തമാണ്.
23 അംഗപഞ്ചായത്ത് ഭരണസമിതിയില്‍ 14 അംഗങ്ങളുടെ ഭൂരിപക്ഷത്തോടെയാണ് പി.വിപൗത്രോസ് പഞ്ചായത്ത് പ്രസിഡന്റായത്. അത് പക്ഷേ അത്രയ്ക്കങ്ങ് ഇതര കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് സുഖിച്ചില്ല. പഞ്ചായത്തിലെ പൊതുമരാമത്ത് വര്‍ക്കുകള്‍ കരാര്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് പത്രോസിന്റെ തന്നിഷ്ടം നടത്തുന്നുവെന്ന ആരോപണമുന്നയിക്കുന്നതില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ തന്നെ കച്ചകെട്ടിയറങ്ങി. വര്‍ക്കുകള്‍ കരാര്‍ നല്‍കുന്നതിലെ ലാഭം പങ്കുവയ്ക്കുന്നതില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകുന്നുവെന്ന വൈഷമ്യം കൂടിയായപ്പോള്‍ പാളയത്തിലെ പട തന്നെ പത്രോ സിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കുന്നതിന് ചരടുവലിച്ചു. തങ്ങളോട് സദാ മല്ലിടുന്ന പത്രോസിനെ പിടിച്ചപിടിയാല്‍ പുറത്തുചാടിക്കുകയെന്നത് ഇടതുപക്ഷത്തിന്റെയും ആവശ്യ മായിരുന്നു. പാളയത്തിലെ പടയും ഇടതുപക്ഷവും ഒന്നിച്ച് അണിനിരന്നപ്പോള്‍ പത്രോസിന് പ്രസി ഡന്റ് സ്ഥാനം കൈവിട്ടുപോയി. അവിശ്വാസപ്രമേയത്തിന്റെ പിന്‍ബലത്തില്‍ പത്രോസ് പുറത്തു പോയതോടെ പ്രസിഡന്റ് സ്ഥാനം ഇടതുപക്ഷത്തിന്റെ കെ.വി.ജോസിന് മുന്നില്‍ തീര്‍ത്തും രാഷ്ട്രീയ മായ കരുനീക്കങ്ങളിലൂടെ പെയ്തിറങ്ങി.
ഇടതുപക്ഷത്തിന്റെ അവിശ്വാസപ്രമേയത്തിനെതിരെ വോട്ട് ചെയ്യണമെന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം എല്ലാ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് വീപ്പ് നല്‍കി. അത് പക്ഷേ ലംഘിക്കുന്നതില്‍ കോണ്‍ ഗ്രസ് അംഗങ്ങളായ ശകുന്തള ഉണ്ണികൃഷ്ണന്‍, റോയ്.കെ. ദേവസി സുശീല രാജന്‍,സിന്ധു, സന്ദീപ് എന്നീ അംഗങ്ങള്‍ സങ്കോചമേയുണ്ടായില്ല. പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്തായതോടെ ഇനി പ്രസിഡന്റ് ആരെന്നുള്ള ചര്‍ച്ചകളും കൂടിയാലോചനകളും തിമര്‍ത്താടി. പ്രസിഡന്റ് കസേര ലക്ഷ്യംവെച്ച് റോയ് കരുക്കള്‍ നീക്കി. അത് പക്ഷേ ഫലിച്ചില്ല. കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടത് പ്രകാരം ബാബു തോമസിന് പ്രസിഡന്റാകുമെന്ന് ഏതാണ്ടുറപ്പിച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പക്ഷേ ബാബുവിനെതിരെ പാളയത്തിലുള്ളവര്‍ തന്നെ പാലം വലിക്കുന്നുവെന്ന അവസ്ഥയാണ് രൂപപ്പെട്ടത്. ഇത് മനസ്സിലാക്കിയാണ് ഇടതു പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി പ്രത്യക്ഷപ്പെട്ട കെ.വി. ജോസിന് വോട്ട് നല്‍കാന്‍ പത്രോസും സുഭദ്രയും ബാബുവും ഗോപാലനും തീരുമാനിച്ചത്. ഇതോടെ പ്രസിഡന്റ് സ്ഥാനം ഇടതുപക്ഷത്തിന്റെ ജോസിന്റെ കൈകളിലെത്തിയെന്നത് അധികാര രാഷ്ട്രീയ ഏതറ്റംവരെയും പോകുമെന്നതിന്റെ ഉദാഹരണങ്ങളുടെ പട്ടികയിലടം നേടി.
പ്രസിഡന്റ് സ്ഥാനം കൈവിട്ടു പോയ പത്രോസ് തന്റെ പ്രതിയോഗികളില്‍ മുഖ്യയായ ശകുന്തള ഉണ്ണികൃഷ്ണനെ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് അവിശ്വാസത്തിലൂടെ പുകച്ചുചാടിയ്ക്കുന്നതിന് ഇടതുപക്ഷവുമായി കൈകോര്‍ക്കാന്‍ തയ്യാറായി. പത്രോസിന്റെ പാളയത്തില്‍ നിന്ന് പക്ഷേ ബാബുതോമസും ഗോപാലനും ശകുന്തളക്കെതിരെയുള്ള അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തില്ലെന്നതോടെ 23ല്‍ 12 എന്ന ഭൂരിപ ക്ഷത്തില്‍ ശകുന്തള സ്ഥാനം നിലനിറുത്തി. ഇവിടെയും ശകുന്തള തന്റെ അധികാര രാഷ്ട്രീയ പാടവം തെളിയിച്ചു.
ആറുമാസത്തിന് ശേഷം കെ.വി. ജോസിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റാന്‍ ശകുന്തളക്ക് വോട്ട് കോണ്‍ഗ്രസംഗങ്ങള്‍ കൂടി തയ്യാറാകുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ ഇവിടെയും പ്രസിഡന്റ് സ്ഥാനത്തേക്ക് ബാബുതോമസിനെ പിന്തുണക്കില്ലെന്ന നിലപാടിലാണത്രെ റോയ്‌യടക്കമുള്ളവര്‍. ഇതുകൊ ണ്ടു തന്നെ കെ.വി. ജോസിനെതിരെയുള്ള അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്കിടയില്‍ സമവായമുണ്ടാകാനിടയില്ല. ഇനി അഥവാ സമവായ മുണ്ടായാല്‍ തന്നെയും ജോസിനെതിരെ അവിശ്വാസപ്രമേയ ത്തിന് അനുകൂലമായി വോട്ട് ചെയ്യാന്‍ പത്രോസ്, ബാബുതോമസ്, സുഭദ്ര തുടങ്ങിയ കോണ്‍ ഗ്രസംഗങ്ങള്‍ തയ്യാറാകുമെന്ന് കരുതാനാകില്ല. അതോടെ ജോസ് പ്രസിഡന്റ് സ്ഥാനത്ത് തുടരുകയെന്ന അവസ്ഥയായിരിക്കും രൂപപ്പെടുക. എന്നാല്‍ കോണ്‍ഗ്രസിലെ എ വിഭാഗമെന്നറി യപ്പെടുന്ന പത്രോസും ബാബുജോസും സുഭദ്രയും ഇടതുപക്ഷവുമായി ഒത്തുതീര്‍പ്പുണ്ടാക്കുവാനുള്ള സാധ്യത ഒട്ടും തള്ളി കളയാനാകില്ല. ഒത്തുതീര്‍പ്പു പ്രകാരം, വൈസ് പ്രസിഡന്റ് ശകുന്തളക്കെതിരെ അവിശ്വാസപ്രമേയം ഇടതുപക്ഷം കൊണ്ടുവന്നേക്കാം. അതിനെയാകട്ടെ എ വിഭാഗം അനുകൂലിച്ചേക്കുമെന്നാണ് കേള്‍വി. ശകുന്തളക്കെതിരെ അവിശ്വാസപ്രമേയം പാസ്സാകുന്നതോടെ ഇടതുപക്ഷ ത്തിലെ സാവിത്രി സദാനന്ദനെ വൈസ് പ്രസിഡന്റാക്കുന്ന രീതിയില്‍ എ വിഭാഗം ഇടതുപക്ഷവുമായി രാഷ്ട്രീയ നീക്കുപോക്കുകളുണ്ടാക്കിയേക്കും. ഇത് പ്രകാരം ജോസ് പ്രസിഡന്റ് സ്ഥാനം ബാബുതോമസിന് കൈമാറാനുള്ള രാഷ്ട്രീയ അണിയറ നീക്കങ്ങളും നടക്കുന്നുണ്ട്. നീക്ക ങ്ങള്‍ കരുതപ്പെടുമ്പോലെ യഥാര്‍ത്ഥ്യവല്‍ക്കരിക്കപ്പെട്ടാല്‍ അവിശ്വാസ പ്രമേയത്തിലൂടെ റോയ് കെ ദേവസിയുടെ സ്റ്റാന്റിങ്ങ് കമ്മിറ്റി സ്ഥാനം നഷ്ടപ്പെടാം. സ്റ്റാന്റിങ്ങ് കമ്മിറ്റി സ്ഥാനം അങ്ങനെയങ്ങ് നഷ്ടപ്പെടുത്താന്‍ ചാക്കോച്ചന്‍ തയ്യാറല്ലത്രേ. ഇതിന്റെ ഭാഗ െമന്നോണം ചാക്കോച്ചന്‍ ശകുന്തള പക്ഷത്ത് നിന്ന് മറുകണ്ടം ചാടിയേക്കുമെന്ന അവ സ്ഥയും സംജാതമായികൂടെന്നില്ല. എന്തായാലും പാണഞ്ചേരി പഞ്ചായത്ത് അംഗങ്ങള്‍ അധികാര രാഷ്ട്രീയ തന്ത്രങ്ങള്‍ കിറുകൃത്യമായി പ്രയോഗി ക്കുന്നതില്‍ അതീവ വൈദഗ്ധ്യ മുള്ളവരാണെന്ന് തെളിയിക്കുന്നുണ്ട്. ഇതുപക്ഷേ ജനങ്ങളോടും ജനാധിപത്യത്തോടുമുള്ള കടുത്ത വെല്ലുവിളിയാണ്. കേവലം ജനങ്ങളും ജനാധിപത്യവും അധികാരത്തിലെത്താനുള്ള മാര്‍ഗ്ഗം മാത്രമാണെന്ന് ധരിച്ചുവശയാവരോട് ജനാധിപത്യത്തെപ്രതി കിന്നാരം ഓതിയിട്ട് ഫലമില്ലല്ലോ.