കണക്കുകൂട്ടലുകൾ തെറ്റി പുടിൻ

കണക്കുകൂട്ടലുകൾ തെറ്റി പുടിൻ

ക്ഷ്യങ്ങൾ നേടിയതിനുശേഷം മാത്രമേ ഉക്രെയ്നുമായി സമാധാന ഒത്തുതീർപ്പിന് തയ്യാറാവുകയുള്ളൂവെന്ന നിലപാടിൽ തന്നെയാണ് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. തന്റെ വാർഷിക പത്രസമ്മേളനത്തിലാണ് പുടിൻ നിലപാട് ആവൃത്തിച്ചത്. ഇതിൽ നിന്ന് സുവിദിതമായത് സമകാലിക ലോകക്രമത്തിൻ്റെ സ്പന്ദനം തിരിച്ചറിയുവാനുള്ള പുടിൻ്റെ വിമുഖതയാണെന്നു വേണം പറയാൻ
2022 ഫെബ്രുവരി 24 ന്  അധിനിവേശമാരംഭിച്ച് രണ്ടു വർഷത്തിലേക്കടുമ്പോഴും തൻ്റെ നിലപാടിൽ മാറ്റമില്ലെന്ന് അടിവരയിടുകയാണ് പ്രസിഡൻ്റ് പുടിൻ. ഉക്രെയ്ൻ സൈന്യത്തെ നിർജ്ജീവമാക്കി  ആ രാജ്യത്തെ  അപ്പാടെ റഷ്യൻ സൈന്യത്തിൻ്റെ    നിയന്ത്രണത്തിലാക്കുക. രാഷ്ട്രീയമായി നിയന്ത്രണത്തിലാക്കി ഉക്രെയനെ റഷ്യയുടെ സമാന്ത രാജ്യമാക്കുക. മറ്റൊരു വിധത്തിൽ പറഞ്ഞാൽ  ഭൂപടത്തിൽ നിന്ന് സ്വതന്ത്ര ഉക്രെയ്നെന്ന ദേശീയ – രാഷ്ട്രത്തെ തുടച്ചുനീക്കുകയെന്നതാണു്  പുടിൻ ആത്യന്തികമായി  ഉന്നംവയ്ക്കുന്നത്.

ദീർഘകാലം ഉക്രെയ്ൻ റഷ്യൻ സാമ്രാജ്യത്തിൻ്റെ അധീനതയിലായിരുന്നു.

അതിനാൽ അതിൻ്റെ നിലനില്പിന് ചരിത്രപരമായ ന്യായീകരണങ്ങളൊന്നുമില്ലെന്ന ന്യായീകരണങ്ങളാണ് പുടിൻ ആവൃത്തിക്കുന്നത്. വർത്തമാനകാല യൂറോപ്പിലുടനീളമുള്ള രാജ്യങ്ങൾക്കെല്ലാം സമാനമായ പിന്നാമ്പുറമുണ്ട്. പലരും മുമ്പ് ഓട്ടോമൻ, ഓസ്ട്രോ-ഹംഗേറിയൻ, വിൽഹെൽമൈൻ അല്ലെങ്കിൽ റഷ്യൻ സാമ്രാജ്യങ്ങളുടെ നുകത്തിൻ കീഴിലായിരുന്നു. ആഗോളതലത്തിൽ, ഐക്യരാഷ്ട്രസഭയിയിലെ  193 അംഗ രാജ്യങ്ങളിൽ ബഹുഭൂരിപക്ഷവും രണ്ടാം ലോകമഹായുദ്ധത്തിനുശേഷം മാത്രമാണ് സ്വതന്ത്രമായത്.
ചരിത്ര കാലഘട്ടത്തിൽ ഇന്നത്തെ പല രാജ്യങ്ങളും  ഭാവനയിൽ പോലുമുണ്ടായിരുന്നില്ല.

സാമ്രാജ്യങ്ങളുടെ യുഗം കാലങ്ങൾക്കു മുമ്പേ കഴിഞ്ഞുവെന്ന ബോധ്യപ്പെടലിന് ഇനിയുമകലെയാണ് പുടിൻ. ദേശീയ അതിർത്തികൾ ബലപ്രയോഗത്തിലൂടെ പുനർനിർമിക്കുന്നതിനെ നിരോധിക്കുന്ന യുഎൻ അവകാശ പ്രഖ്യാപന ഭൂപ്രദേശ അഖണ്ഡതാ  തത്വത്തിലൂന്നിയ  ദേശീയ-രാഷ്ട്രങ്ങളുടെ യുഗത്തിലാണ് ലോക ക്രമമെന്ന്
അംഗീകരിക്കാൻ പറ്റില്ലെന്ന  ശാഠ്യത്തിലാണ് പുടിൻ.  ഉക്രെയ്‌നെയും ബെലാറസിനെയും വിഴുങ്ങി (ഒരുപക്ഷേ, മറ്റ് പല അയൽരാജ്യങ്ങളും) റഷ്യൻ സാമ്രാജ്യം പുനർനിർമ്മിക്കുകയെന്ന സങ്കല്പത്തിലാണ് പുടിൻ.
ഉക്രെയ്ൻ അധിനിവേശ പ്രാരംഭത്തിൽ   ഉക്രെയ്ൻ വേഗത്തിൽ കൈപിടിയി ലൊതുങ്ങുമെന്നാണ്  പുടിൻ പ്രതീക്ഷിച്ചിരുന്നത്. ഉക്രേനിയൻ പ്രസിഡൻറ് വോളോഡിമർ സെലെൻസ്‌കിയെ എളുപ്പത്തിൽ  അധികാര ഭൃഷ്ടനാക്കി  ചുരുങ്ങിയ ദിവസങ്ങൾക്കകം   റഷ്യൻ പാവ സർക്കാരെന്നാണ് പുടിൻ കണക്കുകൂട്ടിയത്. പക്ഷേയത് പൊളിഞ്ഞു.

അഭിനവ സാർ ചക്രവർത്തി  പുടിന്  വഴങ്ങികൊടുക്കുവാൻ ഉക്രെയ്ൻ ജനത – പ്രത്യേകിച്ച് അതിന്റെ സായുധ സേന –  തയ്യാറാല്ലെന്നാണ് തെളിയിച്ചത്.  ഉക്രേനിയക്കാർ കഠിനമായി കരുത്തോടെ ഐക്യത്തോടെ ചെറുത്തുനില്പിൽ അണിചേർന്നു.  തലസ്ഥാനത്തിന്റെ നിയന്ത്രണം നിലനിർത്തി. റഷ്യൻ സൈന്യം തുടക്കത്തിൽ കൈവശപ്പെടുത്തിയ ഭൂപ്രദേശത്തിന്റെ പകുതിയോളം ക്രമേണ തിരിച്ചുപിടിക്കുന്നതിനായി. ഉക്രെയ്ൻ മിസൈലൽ – ഡ്രോണുകകൾ  കരിങ്കടലിൽ വിന്യസിക്കപ്പെട്ട റഷ്യൻ പടകപ്പലുകളെ ഫലപ്രദമായി പ്രവർത്തനരഹിതമാക്കി.  രാജ്യത്തിന് മുകളിൽ  വെർച്വൽ നോ-ഫ്ലൈ സോൺ സൃഷ്ടിക്കുന്നതിലാകട്ടെ ഉക്രെയ്ൻ വ്യോമ പ്രതിരോധം വിജയം കണ്ടു.

പാശ്ചാത്യ സാമ്പത്തിക സഹായവും സൈനിക സപ്ലൈകളും ഉക്രെയ്‌നിന്റെ പ്രതിരോധത്തിന് നിർണായകമായി. അപ്പോൾ പോലും ഏറ്റവും പ്രധാനമായത് ഉക്രേനിയൻ ജനതയുടെ ഉറച്ച മനോവീര്യവും തങ്ങളുടെ രാജ്യത്തെ പ്രതിരോധിക്കാനുള്ള ദൃഢനിശ്ചയവുമാണെന്നു പറയ്യാതെ വയ്യ.
2024 മാർച്ചിൽ റഷ്യൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. ഈ വേളയിൽ ഉക്രെയ്നിന്മേലുള്ള വിജയം നടക്കാത്ത സ്വപ്നമല്ലെന്ന്  വിശ്വസനീയമാംവിധം റഷ്യൻ ജനതയെ ബോധ്യപ്പെടുത്തുവാൻ പുടിന് പാടുപ്പെടേണ്ടിവരും. റഷ്യയുടെ സമ്പദ്‌വ്യവസ്ഥയെ  യുദ്ധ ചെലവിലകളിലപ്പെടുത്തി. 400000 സൈനികരെ അണിനിരത്തി.  കിറുക്കൻ യുദ്ധ പ്രചരണ യന്ത്രമായി മാറി ക്രെംലിൻ.  വിയോജിപ്പുകളെ അടിച്ചമർത്തുന്നതിൽ സോവിയറ്റാനന്തര അവസ്ഥയെ പോലും മറികടന്നു. ഇവയൊന്നും പക്ഷേ  ഉക്രെയ്നിനിന്മേലുള്ള വിജയമെന്നതിൽ പുടിന് തുണയായില്ല. ഉക്രേനിയൻ പ്രതിരോധ നിരയ്‌ക്കെതിരെ അർത്ഥവത്തായ മുന്നേറ്റങ്ങൾ നടത്തുന്നതിൽ പുടിൻ്റെ സേനക്ക് വേണ്ടത്ര കെല്പില്ലാതെ പോകുന്നുണ്ട്.
 ചെറുത്തുനിൽക്കാനുള്ള ഉക്രേനിയൻ ജനതയുടെ ദൃഢനിശ്ചയം ദുർബ്ബലമാകും. അവർ യുദ്ധാലസ്യത്തിലാഴും.   യൂറോപ്പ് – അമേരിക്കൻ ഭരണകൂടങ്ങൾ വച്ചുനീട്ടുന്ന പിന്തുണയിൽ ഈ യുദ്ധാലസ്യം പ്രതിഫലിക്കുമെന്നൊക്കെയായിരിക്കും പുടിൻ്റെ  പ്രതീക്ഷകൾ. പാശ്ചാത്യ സാമ്പത്തിക-സൈനിക പിന്തുണ ദുർബ്ബലമാകുന്ന മുറയ്ക്ക്
ഉക്രേനിയൻ മനോവീര്യം ചോർന്നുപോകും. ഈ തക്കംനോക്കി റഷ്യൻ സൈന്യത്തിന് ഉക്രെയിനെ കൂപ്പുകുത്തിയ്ക്കാമെന്ന കണക്കുകൂട്ടലുകളിലുമാണ് ക്രെംലിൻ.
കണക്കുകൂട്ടപ്പെടുന്ന ഈ സാഹചര്യം വിജയവും സമാധാനവും സമ്മാനിച്ചേക്കുമെന്നു പുടിൻ കരുതുന്നുവെങ്കിലത് സാക്ഷ്ത കരിക്കപ്പെടുകയെന്നത് ആയാസകരമാകും.
യൂറോപ്യൻ ഭരണകൂടങ്ങളുടെ നിലപാടുകൾ  പ്രവചിക്കാൻ പ്രയാസമെങ്കിലും അവർ   റഷ്യയുമായി സമാധാനമുറപ്പിക്കാൻ വേണ്ടത്ര ശുഷ്കാന്തി പ്രകടിപ്പിക്കുവാനിടയില്ല.  അതിവിശാലവും ഏറെ നീണ്ടുനിൽക്കുന്നതുമായ  സംഘർഷത്തിലേക്ക് വഴിമാറിയിരിക്കുന്നു ഉക്രെയ്ൻ – റഷ്യ തർക്കം. യൂറോപ്പിന്റെ സാമ്പത്തികവും വ്യാവസായികവുമായ ശക്തി തന്നെയായിരിക്കും ഇവർ തമ്മിലുള്ള തർക്കത്തിൻ്റെ അന്തിമഫലം തീരുമാനിക്കുക. ഇക്കാര്യത്തിൽ യുഎസ് ഭരണകൂടത്തിൻ്റെ മനോഭാവം മാറിയാലുമില്ലെങ്കിലുമത് കാര്യമായി പ്രതിഫലിച്ചേക്കില്ല.

ചുരുക്കത്തിൽ, തുടങ്ങിവച്ച യുദ്ധത്തിൽ നിന്ന് തലയുരാകാനാകതെ പുടിൻ വല്ലാതെ വിയർക്കുകയാണ്.   ഉക്രേനിയക്കാർ (പാശ്ചാത്യ സഹായത്തോടെ) സ്വയം പ്രതിരോധിക്കുന്നതിൽ വിജയം കണ്ടെത്തുമ്പോൾ  പുടിന്റെ ഭ്രാന്തൻ യുദ്ധം തങ്ങളുടെ ഭാവിയെ അപകടത്തിലാക്കിയെന്ന നീരസത്തിലാകും റഷ്യൻ ജനത.

കടപ്പാട്ദി സ്ട്രാറ്റജിസ്റ്റ്

Related Post

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

കെ കെ ശ്രീനിവാസൻ/kk Sreenivasan പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്ത് മുനമ്പം ഭൂതർക്കത്തിൽ ശ്വാശത പരിഹാരത്തിനായ് സമയബന്ധിത നിയനിർമ്മാണം തന്നെയാണ്…