പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ഒരവലോകനം

പ്രത്യേക ലേഖകന്‍

തൃശൂര്‍ ജില്ലയുടെ കിഴക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്ന മലയോര ഗ്രാമമാണ് പാണഞ്ചേരി ഗ്രാമപഞ്ചായത്ത്. 141 ചതുരശ്ര കിലോമീറ്ററിലധികം വിസ്തൃതിയുള്ള ഈ പഞ്ചായത്തിലെ ജനങ്ങളുടെ പ്രാധാന വരുമാനമാര്‍ഗ്ഗം കൃഷിയാണ്. പഞ്ചായത്തിന്റെ 30 ശതമാനത്തിലധികം വനഭൂമിയാണ്. എങ്കിലും ബാക്കിയുള്ള പ്രദേശങ്ങളില്‍ റബ്ബര്‍, വാഴ, തെങ്ങ്, കവുങ്ങ്, കുരുമുളക്, ജാതി എന്നീ കൃഷികളും ബാക്കി സ്ഥലങ്ങളില്‍ പച്ചക്കറികൃഷിയും നടന്നുവരുന്നു. വ്യാവസായികമായി ഏറെ പിന്നിലായ ഈ പഞ്ചായത്തില്‍ ഭൂരിഭാഗം ജനങ്ങളും കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നു. കുന്നുകാലി വളര്‍ത്തലാണ് മറ്റൊരു പ്രധാന വരുമാനമാര്‍ഗ്ഗം. 13 ക്ഷീര സംഘങ്ങള്‍ ഇന്ന് ഈ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ ഈ മേഖല തകര്‍ച്ചയെ നേരിട്ടുകൊണ്ടിരിക്കയാണ്. ക്ഷീര മേഖലയേയും ക്ഷീര കര്‍ഷകനേയും സംരക്ഷിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചുവരുന്നു.

 

ആരോഗ്യ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി പ്രവര്‍ത്തിക്കുന്ന പി എച്ച് സി , ആയുര്‍വ്വേദ ഡിസ്‌പെന്‍സറി എന്നിവയിലൂടെ ഒരു പരിധിവരെ സാധിച്ചിട്ടുണ്ട്. ആയുര്‍വ്വേദ, മെഡിക്കല്‍ ക്യാമ്പുകളും മുരന്നുവിതരണവും രോഗങ്ങളില്‍നിന്ന് പ്രതിരോധശേഷി നേടാന്‍ ജനങ്ങളെ സഹായിക്കുന്നു. എന്നാല്‍ പലതരം പകര്‍ച്ചപനികള്‍ ഇനിയും നിയന്ത്രിക്കേണ്ടതുണ്ട്. മാലിന്യങ്ങള്‍ പൊതുവഴിയില്‍ നിക്ഷേപിക്കുന്നതിനുള്ള പ്രവണത ഇന്ന് കൂടികൊണ്ടിരിക്കുകയാണ്. തന്മൂലം പരിസരമലിനീകരണവും പകര്‍ച്ചവ്യാധികളും ഉണ്ടാകാനിടയുണ്ട്. കൂടാതെ കാനകളുടെ അഭാവം പലയിടത്തും വെള്ളക്കെട്ടുകള്‍ ഉണ്ടാക്കുകയും കൊതുകുകള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുകയും ചെയ്യുന്നു. പഞ്ചായത്ത് വിവിധ സ്ഥലങ്ങളിലുള്ള മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്കരിക്കുക വഴി പരിസര മലിനീകരണം കുറക്കുന്നതിന് സാധിച്ചിട്ടുണ്ട്. എങ്കിലും പ്ലാസ്റ്റിക് അമിതോപയോഗം കുറയ്ക്കാന്‍ ഇനിയും പരിശ്രമിക്കേണ്ടിയിരിക്കുന്നു.

തൃശൂര്‍ ജില്ലയുടെ പ്രധാന കുടിവെള്ള സ്രോതസ്സായ പീച്ചി ഡാം ഈ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായി തുടരുന്നു. പഞ്ചായത്തില്‍ നടപ്പിലാക്കിയ ജലനിധി പദ്ധതി അവതാളത്തിലാണ്. ഈ പദ്ധതി പൂര്‍ത്തീകരിച്ച് പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് എത്രയും വേഗത്തില്‍ കുടിവെള്ളം ലഭിക്കുന്നതിന് സംസ്ഥാന സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതാണ്.

വിദ്യാഭ്യാസ മേഖലക്ക് ഊന്നല്‍ നല്‍കാനുള്ള പല പദ്ധതികളും പഞ്ചായത്ത് ആരംഭിച്ചിട്ടുണ്ട്. ഈ പഞ്ചായത്തില്‍ നടപ്പിലാക്കിയ ഇ.എം.എസ് പാര്‍പ്പിട പദ്ധതിയും അനിശ്ചിതാവസ്ഥയിലാണ്. നിലവിലെ അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് പട്ടയമില്ലെന്ന കാരണത്താല്‍ വീട് നിഷേധിക്കപ്പെട്ടിട്ടുണ്ട്. ഈയവസ്ഥ എത്രയും വേഗത്തില്‍ പരിഹരിക്കാനുള്ള നടപടി സ്വീകരിച്ച് വരുന്നു.

ഗ്രാമീണറോഡുകള്‍ ഏറെയുള്ള ഈ പഞ്ചായത്തില്‍ തകര്‍ന്ന പല റോഡുകളും പുനരുദ്ധീകരിക്കാന്‍ വേണ്ട നടപടികള്‍ തുടരുകയാണ്.

Related Post

സുനു-ജോജി വിവാഹ വാർഷികം

സുനു-ജോജി വിവാഹ വാർഷികം

ഇന്ന് സുനു – ജോജി ദമ്പതിമാരുടെ ഇരുപത്തിയഞ്ചാം വിവാഹവാർഷികം. മേരിഗിരി മണലേപ്പറമ്പിൽ ജോൺ ജോസഫ് – അമ്മിണി ദമ്പതിമാരുടെ മകൻ…