മുടിക്കോട് ശിവക്ഷേത്രം ക്ഷേത്ര ഉപദേശക സമിതി

on 01 October 11 at 04:54 AM

മുടിക്കോട് ശിവക്ഷേത്രം  ക്ഷേത്ര ഉപദേശക സമിതി
Reg. No. A/12 540/08 മുടിക്കോട്, പട്ടിക്കാട് പി. ഒ., തൃശ്ശൂര്‍ – 680 652

അതിപുരാതനമായ ഈ കര്‍ഷക ഭൂമിയിലെ ഓരോ പ്രദേശവും ഭാരത സംസ്കാര രൂപികരണത്തിന് അവരുടേതായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. കേരളത്തിന്റെ സമ്പന്നവും വൈവിധ്യപൂര്‍ണ്ണവുമായ സാംസ്കാരിക പൈതൃകം പ്രഥമഗണനീയംതന്നെയാണ്. ഈ സാംസ്കാരിക ഉന്നമനത്തിന്റെ ഉറവിടം എവിടെയാണെന്ന് ചോദിച്ചാല്‍ നിസ്സംശയം പറയാം അത് നമ്മുടെ ഉയര്‍ന്നആദ്ധ്യാത്മിക ചിന്തകളില്‍ നിന്നും ആരാധനാലയങ്ങളിലുളള വിശ്വാസങ്ങളില്‍ നിന്നും ആരാധനാരീതികളില്‍ നിന്നും ലഭിച്ചിട്ടുളള അറിവു തന്നെയാണ്. അതുകൊണ്ട് ദൈവത്തിന്റെ ഈ സ്വന്തം നാട്ടില്‍ഇവിടത്തെ ആരാധനാലയങ്ങള്‍ സൃഷ്ടിച്ചും സംരക്ഷിച്ചും പോരേണ്ടത് നമ്മുടെ കടമയാണ്.കേരളത്തിലെ 108 പ്രാചീന ശിവക്ഷേത്രങ്ങളില്‍ 11-ാം സ്ഥാനത്ത് നില്‍ക്കുന്ന മുനിക്കടവ് എന്നറിയപ്പെടുന്ന (ഇന്നത്തെ മുടിക്കോട്) ശിവക്ഷേത്രം പാണഞ്ചേരി വില്ലേജില്‍ മനോഹരമായഗ്രാമീണാന്തരീക്ഷത്തില്‍ സ്ഥിതി ചെയ്യുന്നു.

തൃശ്ശൂരില്‍ നിന്നും 11 കി. മീ. കിഴക്കുമാറി പാലക്കാട് ദിശയില്‍ എന്‍.എച്ച് – 47 ല്‍ ക്ഷേത്രം നിലകൊളളുന്നു. ബാണാസുരന്റെ കോട്ടയില്‍ പാറാവു നില്‍ക്കേണ്ടി വന്ന ശിവന്‍ അവിടെ നിന്ന്മോചിതനായി അന്നത്തെ ബാണന്‍ചെരുവില്‍ (ഇന്നത്തെ പാണഞ്ചേരി) മുനിക്കടവില്‍ (ഇന്നത്തെ മുടിക്കോട്) വന്നിരുന്നതായി വാമൊഴി കളില്‍ നിന്ന് അറിയാന്‍ കഴിയുന്നു. അതിന്റെ പ്രതീകമായിവെളളാനി മലയില്‍ ഇന്നും ഒരു കോട്ടയുടെ അവശിഷ്ടങ്ങള്‍ കാണാന്‍ കഴിയുന്നു. ഈ ക്ഷേത്രത്തിലെ പ്രത്യേകത ധ്യാനനിരതനായിരിക്കുന്ന ശ്രീ പരമേശ്വരന്‍ മാത്രമാണ്. നൂറ്റാണ്ടുകള്‍ പഴക്കമുളള ഈശിവക്ഷേത്രത്തില്‍ ഒരു കാലത്ത് ഓത്തൂട്ട് വരെ നടന്നിരുന്നതായി ചരിത്രം പറയുന്നു. ശിവരാത്രി ദിനത്തില്‍ ഇവിടുത്തെ തീര്‍ത്ഥക്കുളം നിറഞ്ഞ് കിഴക്കോട്ട് ഒഴുകിയിരുന്നതായി പറയപ്പെടുന്നു. രാജാക്കന്മാരുടെ അധീനതയിലായിരുന്ന ഈ ക്ഷേത്രം കാലാന്തരത്തില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലായി.

കാലപഴക്കത്തില്‍ ഈ ക്ഷേത്രത്തിനും പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ വേണ്ടി വന്നു. കാലാകാലങ്ങളില്‍ മാറിമാറി വരുന്ന ക്ഷേത്ര ക്ഷേമ സമിതികള്‍ ഇതിനായി അക്ഷീണം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇപ്പോഴത്തെ ക്ഷേത്രഉപദേശക സമിതി ഒരു വലിയ സംരംഭം ഏറ്റെടുത്തിരിക്കയാണ്. ആയതിന്റെ മുന്നോടിയായി ക്ഷേത്രത്തില്‍ പ്രദക്ഷിണവഴി കല്ല് വിരിക്കല്‍,തീര്‍ത്ഥക്കുളം വൃത്തിയാക്കി കല്ല് കെട്ടി സംരക്ഷിക്കല്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കയാണ്. ദേവസ്വം ബോര്‍ഡിന്റെ സാമ്പത്തികസഹായങ്ങള്‍ക്ക്പരിമിതികള്‍ ഉളളതിനാല്‍ ഈ സംരംഭം ഉപദേശകസമിതി ഏറ്റെടുത്തിരിക്കുകയാണ്. ആയതിനാല്‍ ഭക്തജനങ്ങളുടെ അകമഴിഞ്ഞ സാമ്പത്തികസഹായങ്ങള്‍ അത്യന്താപേക്ഷിതമായിരിക്കയാണ്. എല്ലാഭക്തജനങ്ങളുടേയും ഉദാരമായ സാമ്പത്തികസഹായങ്ങള്‍ പ്രതീക്ഷിക്കുന്നു. ശ്രീ പരമേശ്വരന്റെ കൃപാകടാക്ഷം എല്ലാ ഭക്തരിലും ചൊരിയുമാറാകട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട്

ഓം നമഃ ശിവായ

സംഭാവനകള്‍ താഴെക്കാണുന്ന അക്കൗണ്ട് നമ്പറില്‍ അയക്കുവാന്‍ താല്പര്യപ്പെടുന്നു.
A/c. No: 4029010010 4162
In favour of : Siva Kshetra Upadesaka Samithi, Mudikode
South Malabar Grameen Bank
Pattikkad Branch
Thrissur – Dist. (Kerala)
Pin – 680652.

പ്രസിഡണ്ട്                       സെക്രട്ടറി                                   ഖജാന്‍ജിടി. ജി. ലീലാകൃഷ്ണന്‍        എം. സി. സൂര്യകുമാര്‍                   കെ. ആര്‍. ഉണ്ണിക്കൃഷ്ണന്‍

mob: 9495853318       mob: 9446574542                    mob: 9447352583

Related Post

സുനു-ജോജി വിവാഹ വാർഷികം

സുനു-ജോജി വിവാഹ വാർഷികം

ഇന്ന് സുനു – ജോജി ദമ്പതിമാരുടെ ഇരുപത്തിയഞ്ചാം വിവാഹവാർഷികം. മേരിഗിരി മണലേപ്പറമ്പിൽ ജോൺ ജോസഫ് – അമ്മിണി ദമ്പതിമാരുടെ മകൻ…