കുടിവെള്ളം, അനധികൃതഖനനം: നടപടി ഉടനെന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ ഉറപ്പ്


ഗ്രാമ പഞ്ചായത്തിൽ മുടങ്ങികിടക്കുന്ന കുടിവെള്ള വിതരണം ഉടൻ പുനഃസ്ഥാപിക്കുക, അനധികൃത മണ്ണ് ഖനനത്തിനെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് പാർലമെന്റി പാർട്ടി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി.

കാലവർഷത്തിൽ  പിച്ചി ഡാമിലെ ഷട്ടറുകൾ  തുറന്ന് വലിയ തോതിൽ വെള്ളമൊഴുക്കിയതിനെ തുടർന്ന് മയിലാട്ടുംപാറ ജലനിധി പദ്ധതിയുടെ പൈപ്പ് ലൈനുകൾ ഒലിച്ചുപോയിരുന്നു. 100 ദിവസം പിന്നിട്ടിട്ടും കുടിവെള്ള വിതരണം ഇനിയും പക്ഷേ പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല. അധികൃതരുടെ ഈ അനാസ്ഥ മൂലം
2500 കുടുംബങ്ങൾ കുടിവെള്ളമില്ലാതെ നട്ടംതിരിയുകയാണ്‌.
ഗ്രാമ പഞ്ചായത്തിലെ ദുരന്തബാധിത മേഖലകളായ ദേശീയപാത വില്ലൻ വളവിലും ചുവന്നമണ്ണിലും വീണ്ടശ്ശേരിയിലും വൻതോതിൽ അനധികൃത മണ്ണ് ഖനനം തുടരുകയാണ്. ഇക്കാര്യങ്ങളിൽ സത്വര നടപടികൾ ആവശ്യപ്പെട്ടാണ് കോൺഗ്രസ് പാർലിമെൻററി പാർട്ടി പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകിയത്.

പൈപ്പുകൾ പുനഃസ്ഥാപിക്കുന്നതിനായി ടെൻറർ ഉടൻ വിളിക്കാമെന്നും അനധികൃത മണ്ണ് ഖനനത്തെക്കുറിച്ച് അന്വേഷിക്കാമെന്നും ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയും എഞ്ചിനിയറും ഉറപ്പുനൽകിയതായി നിവേദക സംഘം അറിയിച്ചു.

പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് കെ.സി അഭിലാഷ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിബു പോൾ, പഞ്ചായത്ത് അംഗങ്ങളായ ബാബു തോമസ്, കെ.പി എൽദോസ്, ഓസേഫ് പതിലെട്ട്, മനോജ് ഇ എം, ജയ ടി.എ, ജിഷ വാസു, സാലി തങ്കച്ചൻ, അച്ചാമ ജോയ് തുടങ്ങിയവരടങ്ങുന്ന സംഘമാണ് സെക്രട്ടറിക്ക് നിവേദനം നൽകിയത്.

പട്ടിക്കാട് ഹയർ സെക്കന്ററി സ്കൂളിൽ ക്വിസ് മത്സരം ഡിസം. 4 ന്

പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പട്ടിക്കാട് ഗവ.ഹയർ സെക്കന്ററി സ്കൂളിൽ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി  ക്വിസ് മത്സരം. “വൈഭവ്” എന്ന പേരിൽ ഡിസംബർ നാലിന് രാവിലെ 10 നാണ് മത്സരം.

രണ്ടു വിദ്യാർത്ഥികളടങ്ങുന്നതാണ് ഒരു ടീം. താല്പര്യമുള്ള വിദ്യാർത്ഥികൾ പ്രിൻസിപ്പലിനെ 9446066917 എന്ന നമ്പറിൽ വിളിച്ച് റജിസ്ട്രർ ചെയ്യേണ്ടതാണെന്ന് പ്രിൻസിപ്പൾ അറിയിച്ചു.

പട്ടിക്കാട് സ്കൂൾ യശഃസ്സുയർത്തി ശോഭിക


പാണഞ്ചേരി ഗ്രാമപഞ്ചായത്ത്  പട്ടിക്കാട്  ഗവ.ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥി ശോഭിക എൻ.എസ് തൃശൂർ ജില്ലാ ഗണിതശാസ്ത്ര മേളയിൽ ഒന്നാം സ്ഥാനവും സംസ്ഥാന ഗണിത ശാസ്ത്രമേളയിൽ എ ഗ്രേഡും കരസ്ഥമാക്കി. തെക്കുംപാടം അജിത – സുരേഷ് ദമ്പതിമാരുടെ മകളാണ്.

മുൻ വർഷങ്ങളിലും ശോഭിക ജില്ലാതലത്തിൽ സമ്മാനാർഹയായിട്ടുണ്ട്. സ്കൂളിന്റെ യശ: സ് ഉയർത്തിയ ശോഭികയെ പിടിഎ അഭിനന്ദിച്ചു. പ്രത്യേക അനുമോദന ചടങ്ങിൽ വച്ച് ശോഭികക്ക്  ഉപഹാരം നൽകുമെന്ന് പി ടി എ പ്രസിഡന്റ് പി.വി സുദേവൻ പാണഞ്ചേരി നൂസിനോട് പറഞ്ഞു. ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും ശോഭിക എ  പ്ലസ് നേടുമെന്ന പ്രതീക്ഷയിലാണ് അദ്ധ്യാപകരും പി ടി എയുമെന്ന് സുദേവൻ കുട്ടിചേർത്തു. സ്റ്റുഡൻസ് പൊലിസ് കേഡറ്റാാണ് ശോഭിക.

പട്ടിക്കാട് സ്കൂൾ യശഃസ്സുയർത്തി ശോഭിത

പാണഞ്ചേരി ഗ്രാമപഞ്ചായത്ത്പട്ടിക്കാട്  ഗവ.ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥി ശോഭിത എൻ.എസ് തൃശൂർ. ജില്ലാ ഗണിതശാസ്ത്ര മേളയിൽ ഒന്നാം സ്ഥാനവും സംസ്ഥാന ഗണിത ശാസ്ത്രമേളയിൽ എ ഗ്രേഡും കരസ്ഥമാക്കി. തെക്കുംപാടം അജിത – സുരേഷ് ദമ്പതിമാരുടെ മകളാണ്.

മുൻ വർഷങ്ങളിലും ശോഭിത ജില്ലാതലത്തിൽ സമ്മാനാർഹയായിട്ടുണ്ട്. സ്കൂളിന്റെ യശ: സ് ഉയർത്തിയ ശോഭിതയെ പിടിഎ അഭിനന്ദിച്ചു.. പ്രത്യേക അനുമോദന ചടങ്ങിൽ വച്ച് ശോഭിതക്ക്  ഉപഹാരം നൽകുമെന്ന് പി ടി എ പ്രസിഡന്റ് പി.വി സുദേവൻ പാണഞ്ചേരി നൂസിനോട് പാഞ്ഞു. ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും ശോഭിത എ  പ്ലസ് നേടുമെന്ന പ്രതീക്ഷയിലാണ് അദ്ധ്യാപകരും പി ടി എയുമെന്ന് സുദേവൻ കുട്ടിചേർത്തു. സ്റ്റുഡൻസ് പൊലിസ് കേഡറ്റാാണ് ശോഭിത.

 

പീച്ചി കനാലുകൾ തുറക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നിവേദനം


പ്രളയത്തിൽ തകർന്ന പിച്ചി ഡാമിലെ ഇടത് -. വലതുകര കനാലുകൾ പുനർ നിർമ്മിച്ച്  കാർഷികാവശ്യത്തിനായി വെള്ളം തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട്  പീച്ചി ഇറിഗേഷൻ എക്സ്.ക്യൂട്ടീവ് എഞ്ചിനിയർക്ക് കോൺഗ്രസിന്റെ നേതൃത്വത്തിൽ നിവേദനം നൽകി.
പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ സി അഭിലാഷ്, കെപിസിസി അംഗം ലീലാമ്മ തോമസ്, പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ബാബു തോമസ്, അസംഘടിത തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് പി വി പത്രോസ്, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സി വി ജോസ് തുടങ്ങിയവരാണ് പരാതി നൽകിയത്.
കനാൽ നവീകരണത്തിനായി ആറരക്കോടി രൂപ ടെൻഡർ  ക്ഷണിച്ചിട്ടുണ്ടെന്നും ഡിസംബർ അവസാനത്തോടെ കനാൽ നവീകരണം പൂർത്തീകരിച്ച് ജനുവരി ആദ്യവാരത്തിൽ  കനാൽ തുറന്നുകൊടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും എക്സിക്യൂട്ടീവ് എഞ്ചിനീയർ കോൺഗ്രസ് നേതാക്കൾക്ക് ഉറപ്പുനൽകി.
പാണഞ്ചേരി മണ്ഡലം കോൺഗ്രസ് കുടുംബ സംഗമം

 രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150 ാം ജന്മ വാർഷികത്തിന്റെ ഭാഗമായി കോൺഗ്രസ് പാണഞ്ചേരി മണ്ഡലം ബൂത്ത് സമ്മേളനങ്ങൾക്ക് തുടക്കം കുറിച്ചു . ഗാന്ധിജിയെ അറിയുക , വിശ്വാസം സംരക്ഷിക്കുക , വർഗീയതയെ തുരത്തുക എന്ന മുദ്രാവാക്യമാണ് മഹാത്മാഗാന്ധി കുടുംബസംഗമ പ്രത്യേകത.
പാണഞ്ചേരി മണ്ഡലത്തിലെ വ്യത്യസ്ത കുടുംബസംഗമങ്ങൾ കോൺഗ്രസ് നേതാക്കളായ ഡിസിസി ജനറൽ  സെക്രട്ടറി ഭാസ്കരൻ ആദംകാവിൽ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ സി അഭിലാഷ്, കെപിസിസി അംഗം  ലീലാമ്മ തോമസ്. മണ്ഡലം പ്രസിഡണ്ട് ഷിബു പോൾ തുടങ്ങിയവർ ഉദ്ഘാടനം നിർവഹിച്ചു.
താണിപ്പാടത്ത് സിപിഎം ജനമുന്നേറ്റ ജാഥക്ക് സ്വീകരണം

പാണഞ്ചേരി ഗ്രാമപഞ്ചായത്ത് സി പി എം ജനമുന്നേറ്റ ജാഥയ്ക്ക് താണിപ്പാടത്ത് സ്വീകരണം നൽകി. വർഗ്ഗീസ് കണ്ടംകുളത്തിയാണ് ജാഥാ ക്യാപ്റ്റൻ. ശബരിമല മാലയിട്ടുള്ള മാളികപ്പുറം ജാഥാ ക്യാപ്റ്ററ്റനെ ഹാരാർപ്പണം ചെയ്തുകൊണ്ടാണ് ജനമുന്നേറ്റ ജാഥക്ക് വരവേല്പ് നൽകിയത്.

നാടിന്റെ മതസൗഹാർദവും ഐക്യവും തകർക്കുന്ന വർഗീയവാദികൾക്ക‌് താക്കീതായാണ് ജനമുന്നേറ്റജാഥ.  നാടിന്റെ  നവോത്ഥാന മൂല്യങ്ങൾ തകർത്ത‌് നാടിനെ മനുസ‌്മൃതിയുടെ യുഗത്തിലേക്ക‌് തള്ളിയിടുകയാണ്‌.  ജാതിമതപിന്തിരിപ്പൻ ശക്തികളുടെ ഈ നീക്കങ്ങൾക്കെതിരെ സാംസ‌്കാരികകേരളത്തെ ഉണർത്തുകയാണ് ജനമുന്നേറ്റ ജാഥ. എല്ലാ ജില്ല്ലകളിലും ജാഥ പുരോഗമിക്കുകയാണ്

വനഗവേഷണ കേന്ദ്രത്തിൽ വിദ്യാർത്ഥികൾക്കായ് സിനിമാ ശില്പശാല

സംസ്ഥാന തലത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി ചലച്ചിത്ര നിർമ്മാണ രീതികൾ പരിചയപ്പെടുത്തുന്ന ശില്പശാലക്ക് പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ കേരള വന ഗവേഷണ കേന്ദ്രം വേദിയായി. കെ.ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യൂക്കേഷൻ ടെക്നോളീജിയും സംയുക്തമായാണ് ശില്പശാല സംഘടിപ്പിച്ചത്. ഓരോ ജില്ലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 30 വിദ്യാർത്ഥികളെ ഉൾപ്പെടുത്തി അഞ്ചു കേന്ദ്രങ്ങളിലാണ് ശില്പാല.

കെ ആർ നാരായണൻ ഇൻസ്റ്റിറ്റൂട്ട് ഡയറക്ടർ അമ്പാടി ശില്പശാല ഉദ്ഘാടനം ചെയ്തു. എസ്ഐ ഇ ടി ഡയറക്ടർ ബി.അംബുരാജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ തൃശൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ലില്ലി ഫ്രാൻസിസ് മുഖ്യാതിഥിയായി.,

വഴുക്കുംപാറയിലെ ജോബിന് വീട്


പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വഴുക്കുംപാറ ഇല്ലിമൂട്ടിൽ ജോബിന് വീട് ഒരുങ്ങുന്നു. പുറമ്പോക്ക് ഭൂമിയിലെ പ്രളയകെടുതിയിൽ വീട് തകർന്ന ജോബിന് വീട് നിർമ്മിച്ചു നൽകുന്നത് പീച്ചി സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതിയും ജീവനക്കാരുമാണ്. പുറമ്പോക്കിലെ വീടാണെന്നതിനാൽ ജോബിന്റെ കുടുംബത്തിന്ന് സർക്കാർ ധനസഹായം ലഭ്യമാക്കപ്പെട്ടില്ല. ഈ പശ്ചാത്തലത്തിലാണ് ബാങ്കിന്റെ സഹായഹസ്തം.

ആറ് ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കപ്പെടുന്ന വീടിന് ടി എൻ പ്രതാപൻ, ഡിസിസി പ്രസിഡന്റ്, തറക്കല്ലിട്ടു. കെ സി അഭിലാഷ്, ഷിബു പോൾ, ടി പി ജോർജ് , ലീലാമ്മ തോമസ്, സി വി ജോസ് തുടങ്ങിയവർ കല്ലിടൽ വേളയിൽ സന്നിഹിതരായി.

പടവലം

പടവലം  (Trichosanthes cucumerina )

ഭക്ഷണമായും മരുന്നായും ഉപയോഗിക്കുന്ന   വള്ളിച്ചെടിയാണ്‌ പടവലങ്ങ. ഇന്ത്യയിലാണ്‌ ഇതിന്റെ ഉദ്ഭവം എന്ന് കരുതപ്പെടുന്നു. എങ്കിലും ഇന്ന് ലോകത്തിന്റെ മിക്ക ഭാഗങ്ങളിലുമിത് കൃഷി ചെയ്യുന്നുണ്ട്.

പടവലങ്ങക്ക് ഒന്നര മീറ്റർ വരെ നീളമുണ്ടാകാം. ഇതിന്റെ ഇലകളും ഭക്ഷ്യയോഗ്യമാണ്‌.

രാത്രിയാണ്‌ പടവലങ്ങയുടെ പൂക്കൾ വിരിയുക. ആൺപൂക്കൾ കുലകളായും പെൺപൂക്കൾ ഒറ്റയ്ക്കും ഒരേ ചെടിയിൽത്തന്നെ കാണപ്പെടുന്നു. വീടുകളില്‍ വളരെ എളുപ്പത്തില്‍ കൃഷിചെയ്യാവുന്നതാണിത്.

പടവലങ്ങയ്ക്ക് പലവിധ ഔഷധഗുണങ്ങളുണ്ടത്രേ. പനി കുറയ്ക്കുക, ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കുക, ദഹനശക്തി കൂട്ടുക, ശരീരത്തിലെ ദ്രവാംശം വരണ്ട കാലാവസ്ഥയില്‍ നിലനിര്‍ത്തുക തുടങ്ങിയവയാണ് പ്രധാനം. കൂടാതെ പടവലങ്ങ സ്ഥിരമായി ഉപയോഗിക്കുന്നത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിിനും തലമുടി വളരുന്നതിനും ഉത്തമമെന്ന് പഴമക്കാര്‍ പറയുന്നു..