കോവിഡ് വാക്സിൻ : Efficacy  v/s Safety

കോവിഡ് വാക്സിൻ : Efficacy  v/s Safety

 

KK Sreenivasan / കെ.കെ ശ്രീനിവാസൻ എഴുതുന്നു 

 പരമ്പരാഗത മുതലാളിത്തത്തെ പിന്തള്ളി രംഗപ്രവേശം ചെയ്ത  ടെക് മുതലാളിത്തo ലോക ബില്യണയ്ഴേ്സ് ക്ലബ്ബ് – ഈവൻ്റ് 201 – ബിഗ് ഫാർമ സംഘത്തിന് പൂർണ പിന്തുണ നൽകുന്നത് ലോകം കാണണം

The research-based  article discusses the efficacy and safety of the Covid-19 vaccines 

കോവിഡ്-19 മഹാമാരി തുറന്നിട്ട സഹസ്രകോടികളുടെ ഡോളറിൻ്റെ വാക്സിൻ വിപണി ശീഘ്രഗതിയിലാണ്.[1] കോവിഡ്-19  വാക്സിനുകൾക്ക് 90 – 95 ശതമാനം ഫലപ്രാപ്തി (Efficacy) യുണ്ടെന്ന് പ്രചരിപ്പിക്കുന്നതിൽ പ്രത്യേകം ഊന്നൽ നൽകപ്പെടുന്നു.   അതേസമയം  വാക്സിനുകളുടെ സുരക്ഷ (Safety) യെപ്രതിയുള്ള ആശങ്കകൾ അകറ്റപ്പെടുന്നില്ല.

അമേരിക്കൻ നിർമ്മിത മോഡെന ബ്രാൻ്റ് ആർഎൻഎ വാക്സിന് 94 ശതമാനം ഫലപ്രാപ്തി പറയുമ്പോൾ ബ്രിട്ടൻ്റെ ആസ്ട്രസെനക്ക – ഓക്സ്ഫോർഡ് വൈറൽ വെക്ടർ വാക്സിന് 90 ശതമാനം (ഇതാണ് പൂനയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന കോവിഷിൽഡ്). ജർമ്മനിയുടെ ഫൈസർ – ബയോഎൻടെക്ക് ആർഎൻഎ വാക്സിന് 95 ശതമാനം ഫലപ്രാപ്തിയുണ്ടെന്നാണ് അവകാശവാദം. ചൈനീസ് നിർമ്മിത ഇൻആക്ടിവേറ്റഡ് വാക്സി (സിനോവാക്‌സ്) ൻ്റെയും കേസിനോ ബയോളജിക്സ്  വൈറൽ വെക്ടർ വാക്സി (Ad5- NCov) ൻ്റെയും ഫലപ്രാപ്തി ഇനിയും വ്യക്തമാക്കപ്പെട്ടിട്ടില്ല. സിനോവാക്സിനാകട്ടെ   അനുമതി ലഭ്യമായിട്ടില്ല.

മനുഷ്യരിൽ പ്രയോഗിക്കുവാൻ അനുമതിയില്ലാതെ തന്നെ സിനോവാക്സിനുമായി ചൈനീസ് കപ്പൽ ഇന്തോനേഷ്യയിലെത്തിയിട്ടുണ്ടെന്നത് ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്.[2] മാസ്ക്ക് നയതന്ത്രത്തിനു പിന്നാലെ 40 ആഫ്രിക്കൻ രാജ്യങ്ങൾക്ക് കോവിഡ് വാക്സിൻ നൽകികൊണ്ട് ചൈന തങ്ങളുടെ ബൽറ്റ് ആൻ് റോഡ് ഇനീഷ്യറ്റീവ് ( Belt and Road Initiative)  പിൻപ്പറ്റി വാക്സിൻ നയതന്ത്ര (Vaccine Diplomacy) ത്തിന് തുടക്കമിട്ടുകഴിഞ്ഞു.[3] ഫലപ്രാപ്തിയിൽ ഇനിയും കൃത്യതയിലെത്താത്ത കോവിഡ്- 19 വാക്സിൻ കയറ്റുമതിയിലൂടെയാണ് ചൈന വാക്സിൻ നയതന്ത്രം പ്രോത്സാഹിപ്പിക്കുന്നത്!

ഓക്സ്ഫോർഡ്-ആസ്ട്രസെനക്ക വാക്സിൻ സ്വീകരിച്ചവരിൽ അപൂർവമായ രക്തം കട്ടപിടിക്കുന്നതായുള്ള കേസുകൾ റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്.[4] ഇത് പക്ഷേ സംഭവിക്കാനുള്ള സാധ്യത  കുറവാണെന്ന വാദത്തിലാണ് കമ്പനി. അതേസമയം മുൻകരുതലെന്ന നിലയിൽ   ബ്രിട്ടനിലെ  യുവജനങ്ങൾക്ക് ബദൽ വാക്സിനുകൾ വാഗ്ദാനം ചെയ്യുന്നുമുണ്ട്. ഇതിലെന്ത് വായിച്ചെടുക്കണം? മുൻകരുതൽ യുവജനങ്ങളുടെ ജീവന് കരുതൽ നൽകപ്പെടുമ്പോൾ വയോജനങ്ങളുടെ ജീവനുകൾ നഷ്ടപ്പെടുന്നുവെങ്കിൽ നഷ്ടപ്പെടട്ടെയെന്നാണോ?

കോവിഡ് വാക്സിനുകൾക്ക് 90 – 95 ശതമാനം ഫലപ്രാപ്തിയെന്ന് തിട്ടപ്പെടുത്തിയതിലെ ആധികാരികത ഊട്ടിയുറപ്പിക്കപ്പെടേണ്ടതുണ്ട്. വസ്തുതകൾ അന്വേഷിച്ച് ലോക സമക്ഷം സമർപ്പിക്കുന്നവരെന്നു അവകാശപ്പെടുന്നവരാണ് ഫാക്ട് ചെക്ക് സംഘങ്ങളും മാധ്യമങ്ങളും. ഇവർ പക്ഷേ വാക്സിനുകളുടെ ഫലപ്രാപ്തി അന്വേഷിച്ച് തിട്ടപ്പെടുത്തുവാൻ മെനക്കെടുന്നതായി കാണുന്നില്ല.

കോവിഡ് – 19 വാക്‌സിനുകളുടെ   പാർശ്വഫലങ്ങൾ  മിതവും ഹ്രസ്വകാലവുമെന്ന് ലോകാരോഗ്യസംഘടന.  പനി, ക്ഷീണം, തലവേദന, പേശിവേദന, വയറിളക്കം, കുത്തിവയ്പ്പെടുത്തിടത്ത് വേദന തുടങ്ങിയ പാർശ്വഫലങ്ങൾ. ഇതാകട്ടെ ഉപയോഗിക്കപ്പെട്ട വാക്സിൻ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നും ലോകാരോഗ്യ സംഘടന. വാക്സിനുകളുടെ ഫലപ്രാപ്തിയെപ്രതി സംഘടനയുടെ വിശദീകരണങ്ങളുണ്ട്. സുരക്ഷ സംബന്ധിച്ച വിശദീകരണങ്ങളാകട്ടെ പൊതുവെ കുറവ്.[5]

വാക്സിൻ ഗവേഷണ – വികസനം

ശരീരകോശങ്ങളിലും മൃഗങ്ങളിലുമുള്ള  ലാബ്‌ പരീക്ഷണ ഗവേഷണങ്ങളിലൂടെയാണ്  സുരക്ഷാ പരീക്ഷണങ്ങൾ. ഇതിനുശേഷമാണ് മനുഷ്യരിലുള്ള പരീക്ഷണം. സുരക്ഷാ ആശങ്കകളൊന്നുമില്ലെങ്കിൽ  അടുത്തഘട്ട പരീക്ഷണം. പുതിയ മരുന്ന്/വാക്സിൻ ഗവേഷണത്തിലൂടെ വികസിപ്പിച്ചെടുത്ത് മൂന്നുഘട്ട പരീക്ഷണങ്ങൾക്ക് ശേഷമാണ് വാണിജ്യാടിസ്ഥാനത്തിൽ ഉല്പാദനം. ഇതോടെയാണ് വ്യാപകമായി മനുഷ്യരിൽ പ്രയോഗിക്കപ്പെടുക. എന്നാൽ കോവിഡു വാക്സിൻ്റെ ഗവേഷണ-വികസന പ്രക്രിയ ഇപ്പറഞ്ഞ ഘട്ടങ്ങൾ പൂർത്തികരിച്ചാണ് മനുഷ്യരിലെത്തിയതെന്നതിന് ഇനിയും വ്യക്തതയുണ്ടാകേണ്ടതുണ്ട്.

സാധാരണഗതിയിൽ പുതിയൊരു മരുന്ന്/വാക്സിൻ വിവിധ ഘട്ടങ്ങൾ പിന്നിട്ട് പൂർണ്ണമായും മനുഷ്യരിൽ പ്രയോഗിക്കപ്പെടുന്നതിന് ചുരുങ്ങിയത് 12 വർഷം വേണമെന്നത് വൈദ്യശാസ്ത്ര സമൂഹം തന്നെ അംഗീകരിച്ചിട്ടുള്ളതാണ്.[6] കോവിഡു വാക്സിൻ ഗവേഷണ – വികസന – ഉല്പാദന – വിപണന പ്രക്രിയയിൽ ഇപ്പറഞ്ഞ കാലക്രമത്തിന് അടിയിന്തരഘട്ടം കണക്കിലെടുത്ത് ഇളവുകളെന്നത് കണ്ടതാണ്.[7]

വളയങ്ങളില്ലാതെയാണ് കോവിഡു വാക്സിൻ വിപണിയിലെത്തി മനുഷ്യ ശരീരത്തിലെത്തിയതെന്ന ആശങ്കയുണ്ട്.  5 -10 ശതമാനം ഫലപ്രാപ്തിയില്ലെന്ന് സമ്മതിക്കപ്പെടുന്ന അവസ്ഥയിൽ കോവിഡ്- 19 വാക്സിൻ മനുഷ്യ ശരീരത്തിൽ പരീക്ഷണമെന്ന നിലയിലാണോ പ്രയോഗിക്കപ്പെടുന്നതെന്ന ആശങ്ക അകറ്റപ്പെടേണ്ടതാണ്.

100 ശതമാനം ഫലപ്രാപ്തിയില്ലെന്ന് സമ്മതിക്കപ്പെടുന്ന വാക്സിൻ സ്വീകരിക്കുന്നതിലൂടെ O5-10 ശതമാനത്തിൻ്റെ ജീവന് ഭീഷണിയെന്ന ആശങ്ക സ്വഭാവികമെന്ന് ചിത്രീകരിക്കപ്പെടുന്നു!  ശാസ്ത്ര-സാങ്കേതിക വിദ്യയിലെ കേവലം ചെറു ന്യൂനതയെന്ന മട്ടിലിത് ശ്വാശതീകരിക്കപ്പെടുന്നു. ഇവിടെ പക്ഷേ മാനവീകത മരവിപ്പിക്കപ്പെടുന്നവസ്ഥ. സ്റ്റേറ്റിൻ്റെ ഉത്തരവാദിത്തം മനുഷ്യനും ജീവനും സ്വത്തിനും സംരക്ഷണം നൽകൽ. ഈ സംരക്ഷണവലയത്തിൽ 05-10 ശതമാനം അകപ്പെടാതിരിയ്ക്കുമോ? ആശങ്ക ഭയപ്പെടുത്തുന്നു.

ജീവഹാനി

കോവിഡ്-19 വാക്സിനുകൾക്ക് 90-95 ശതമാനം ഫലപ്രാപ്തിയെന്ന് അംഗീകരിയ്ക്കപ്പെടുന്നു. ബാക്കി 05 -10 ശതമാനത്തിന് ഫലപ്രാപതിയില്ലെന്നിടത്ത് അവരുടെ സുരക്ഷ (Safety) പക്ഷേ സംശയത്തിൻ്റെ നിഴലിലാകുന്നില്ലേ? വാക്സിൻ സ്വീകരിച്ചവർക്ക് ജീവൻ നഷ്ടപ്പെടുന്നുവെന്ന റിപ്പോർട്ടുകളുണ്ട്. ജീവപായ തോത് പക്ഷേ തുച്ഛമെന്നു നിസ്സാരവൽക്കരിപ്പെടുന്നു. വാക്സിൻ ഫലപ്രാപ്തി പറയുമ്പോൾ അതിൻ്റെ സുരക്ഷയെക്കുറിച്ച് വൈദ്യശാസ്ത്ര സമൂഹത്തിനുൾപ്പെടെയുള്ളവർക്ക് കാര്യമായ മിണ്ടാട്ടമില്ല. ഇതിന്   കൊടുക്കേണ്ടിവരുന്നത് 100ൽ  05-10 പേരുടെ വിലപ്പെട്ട ജീവനുകളെന്ന മാധ്യമ റിപ്പോർട്ടുകളുണ്ട്.

 പ്രശസ്ത പകർച്ചവ്യാധി വിദഗ്ധനും യുഎസ് റട്ജെഴ്സ് യൂണിവേഴ്‌സിറ്റി പ്രൊഫസറുമായ ഡോ. രാജേന്ദ്ര കപില 2021 ഏപ്രിൽ 28 ന് ദില്ലിയിൽ അന്തരിച്ചു. കോവിഡ്- 19 മഹാമാരിയാണ് ഡോ. കപിലയുടെ ജീവൻ അപഹരിച്ചത്. ഫൈസറിൻ്റെ രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചതിനുശേഷമാണ് ഇദ്ദേഹം കോവിഡ് – 19 മരണത്തിന് കീഴടങ്ങിയത്.[8]

ഇന്ത്യയിലെ മുൻനിര വൈദ്യശാസ്ത്രജ്ഞനും ഐഎംഎ മുൻ പ്രസിഡൻ്റുമായ പത്മശ്രീ ഡോ.കെ.കെ അഗർവാൾ ആസ്ട്രസെ\ക്ക കോവിഷിൽഡ് രണ്ടു ഡോസ് സ്വീകരിച്ചു.  ബിബിസി മാധ്യമ പ്രവർത്തക 44 ക്കാരി ലിസ ഷായും.[9]  ഇവരും വാക്സിനു ശേഷം മരണപ്പെട്ടു. ഇൻ്റർനെറ്റ് സെർച്ചിൽ ലഭ്യമാകുന്നത് ഇത്തരം മരണ വാർത്തകളുടെ നീണ്ട ലിസ്റ്റ്.

കോവിഡ്- 19  വാക്സിനുകൾ 100 ശതമാനം സുരക്ഷിതമെന്ന കരുതനാകില്ല. രണ്ടു ഡോസ് വാക്സിനെടുത്തിട്ടും ഡോ.അഗർവാൾ മരണത്തിനു കീഴടങ്ങിയത് ഇതിൻ്റെ പ്രതിഫലനമാന്നെന്ന് ഡോക്ടർമാർ തന്നെ സമ്മതിക്കുന്നുണ്ട്.[10] ശാസ്ത്ര ഗവേഷണ മേഖലയിലെ വേഗമാർന്ന പുരോഗതിയുടെ പിൻബലത്തിൽ കോവിഡ് വാക്സിൻ ഒട്ടും കാലവിളംബമില്ലാതെ വികസിപ്പിച്ച് മനുഷ്യരിലെത്തിയ്ക്കാൻ കഴിഞ്ഞുവെന്നതിൽ അത്യധികം അഭിമാനംകൊള്ളുന്നവരാണ് ശാസ്ത്ര സമൂഹം. എന്നാൽ ഇതേ വേഗമാർന്ന ശാസ്ത്രപുരോഗതിയുടെ പിൻബലത്തിൽ 100 ശതമാനം സുരക്ഷിത ഗവേഷണ ഫലം സൃഷ്ടിയ്ക്കാനാകുന്നില്ലെന്നതിൽ നിന്നു ശാസ്ത്ര സമൂഹം ഒഴിഞ്ഞുമാറുന്നു!

വാക്സിൻ സ്വീകരിച്ച് ജീവഹാനിയുൾപ്പെടെയുള്ള പാർശ്വഫലങ്ങളുടെ പേരിൽ നിയമ നടപടികൾ സ്വീകരിക്കപ്പെടുന്നതിൽ നിന്ന് പരിരക്ഷ വേണമെന്നാവശ്യത്തിലാണ് വാക്സിൻ നിർമ്മാതക്കളെന്നത് പ്രത്യേകം ശ്രദ്ധേയം. അമേരിക്കയിൽ മോഡെന – ഫൈസർ വാക്സിൻ നിർമ്മാതക്കൾ ഇതിനകം പരിരക്ഷ ഉറപ്പാക്കി.[11] ഇത്തരത്തിൽ ഇന്ത്യൻ സർക്കാരിൻ്റെ ഉറപ്പിന് വിധേയമായിട്ടായിരിക്കും മോഡെന – ഫൈസർ വാക്സിനുകൾ ഇന്ത്യയിലെത്തുക.[12] മനുഷ്യസുരക്ഷാ മുൻകരുതലിനെക്കാൾ വാക്സിൻ നിർമ്മാതക്കൾ തങ്ങൾക്കെതിരെ ഉയരാനിടയുള്ള നിയമ നടപടികൾക്കെതിരെ മുൻകരുതലെടുക്കുന്നുപോൽ!

കോവിഡ് – 19 വാക്സിൻ സ്വീകരിച്ച ഡോ. അഗർവാളിൻ്റേതടക്കമുള്ളവരുടെ ജീവൻ അകാലത്തിൽ പൊലിഞ്ഞു! ഇത്തരത്തിലുള്ള ജീവഹാനികൾ ശാസ്ത്ര ഗവേഷണ പ്രക്രിയിൽ ഉടലെടുക്കാവുന്ന  ന്യൂനതയെന്ന്പറഞ്ഞൊഴിഞ്ഞുമാറുന്നവർക്ക് ലോക ഭരണാധികളെ തങ്ങൾക്കൊപ്പം അണിനിരത്താനാകുന്നവെന്നതിൽ അസാധാരണ മെയ് വഴക്കം.  ശാസ്ത്ര ഗവേഷണത്തിൻ്റെ വീഴ്ചയുടെ തിക്തഫലമെന്ന നിലയിൽ ജീവൻ നഷ്ടപ്പെടുന്നുവെങ്കിൽ അതിന് ഉത്തരം നൽകാൻ ആരും ബാധ്യസ്ഥരല്ലെന്നവസ്ഥ!

എഇഎഫ്ഐ റിപ്പോർട്ട്

ഇന്ത്യയിൽ കോവിഡ് വാക്സിൻ സ്വീകരിച്ചവരിൽ പ്രകടമാകുന്ന ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തി ക്രോഡീകരിച്ച് വിവര ശേഖരമുണ്ടാക്കുന്നതിനായി കമ്മിറ്റി (Adverse Effect From Immunization -AEFI) രൂപവൽകരിക്കപ്പെട്ടിട്ടുണ്ട്. വാക്സിനേഷൻ യജ്ഞം ആരംഭിച്ചതിനുശേഷം 2021 മാർച്ച് 29 വരെയുള്ള റിപ്പോർട്ട് പ്രകാരം വാക്സിൻ സ്വീകരിച്ച 180 പേർക്ക് (29.2 ശതമാനം) ജീവൻ നഷ്ടപ്പെട്ടതായി മാർച്ച് 31ന് ചേർന്ന ഈ കമ്മിറ്റിയുടെ യോഗം പറയുന്നു.[13]

23000 പേർക്ക് ഗുരുതര ആരോഗ്യം പ്രശ്നമുണ്ടായതായും കമ്മിറ്റി റിപ്പോർട്ടുണ്ട്. അതേസമയം ഈ കമ്മിറ്റിയുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്നും  വാക്സിനാനന്തര ആരോഗ്യനില വഷളാകുന്ന കേസുകളേറെയും റിപ്പോർട്ടു ചെയ്യപ്പെടാതെ പോകുന്നുവെന്നുമുള്ള ഗൗരവമേറിയ സാക്ഷ്യപ്പെടുത്തലുകളുണ്ട്.[14]

“കൊറോണ വൈറസിനെതിരെ   വ്യാപക വാക്സിനേഷനെപ്രതി ചിന്തിയ്ക്കുവാനേയാകുന്നില്ല. വാക്സിനേഷൻ വൈറസിൻ്റെ വകഭേദങ്ങൾ സൃഷ്ടിക്കും. വാക്സിൻ രോഗത്തിൽ നിന്നുള്ള മരണത്തിലേക്ക് നയിക്കുന്ന ചരിത്രപരമായ മണ്ടത്തരമാണ്”, ഫ്രഞ്ച് വൈറോളജിസ്റ്റും വൈദ്യശാസ്ത്രത്തിൽ നൊബേൽ സമ്മാന ജേതാവുമായ ലൂക്ക് മോണ്ടാഗ്നിയർ പറയുന്നു.

വാക്സിനേഷൻ ഒരു വലിയ തെറ്റാണ്.  ശാസ്ത്രീയമായി തെറ്റ്. വൈദ്യശാസ്ത്രപരമായ തെറ്റ്.  അസ്വീകാര്യമായ തെറ്റാണ് വാക്സിനേഷൻ –   യുഎസ്എ റെയർ (RAIR) ഫൗണ്ടേഷൻ  പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ[15]  മോണ്ടാഗ്നിയർ അടിവരയിടുന്നു (ഇദ്ദേഹത്തിൻ്റെ ഈ വീഡിയോ ഫേസ്ബുക്ക് – യൂട്യൂബ് ടെക്ക് ഭീമന്മാർ നീക്കം ചെയ്തു).

ലൂക്ക് മോണ്ടാഗ്നിയർ പോലുള്ള വിദഗ്ദ്ധരുടെ അഭിപ്രായങ്ങളെയും യുഎസ് ആരോഗ്യ ഇൻസ്റ്റിറ്റ്യൂട്ട് മേധാവി ഡോ. ആൻ്റണി ഫൗസി – ബിൽ ഗേറ്റ്സ് – ബിഗ് ഫാർമ – ടെക് ഭീമന്മാർ (മൈക്രോസോഫ്റ്റ്, ഫേസ്ബുക്ക്, ട്വിറ്റർ, ഗൂഗിൾ..) കൂട്ടുക്കെട്ടിൻ്റെ വക്താക്കളെന്ന് വിളിയ്ക്കാവൂന്ന ഫാക്ട് ചെക്കർമാർ (വസ്തുതാന്വേഷകർ) പിടികൂടാതിരുന്നിട്ടില്ല. കോവിഡ് വാക്സിനെടുത്ത് രണ്ടു വർഷത്തിനകം മരണം സംഭവിക്കുമെന്ന്  മോണ്ടാഗ്നിയർ പ്രചരിപ്പിക്കുന്നുവെന്നതിൽ ഊന്നിയാണ്  ഫാക്ട് ചെക്കർമാരുടെ വസ്തുതാന്വേഷണം. എന്നാൽ ഇത്തരത്തിലൊരു അഭിപ്രായപ്രകടനം നടത്തിയിട്ടില്ലെന്നും വാക്സിനേഷൻ്റെ സാംഗത്യത്തെക്കുറിച്ചാണ് താൻ അഭിപ്രായം രേഖപ്പെടുത്തിയതെന്നും ‘ലൈഫ് സൈറ്റ്ന്യൂസി’ൽ മോണ്ടാഗ്നിയർ വ്യക്തമാക്കുന്നു. ഇത് പക്ഷേ അവഗണിക്കപ്പെടുന്നു.

നിർഭാഗ്യവശാൽ ഫാക്ട് ചെക്കർമാർ കണ്ടെത്തുന്നതുമാത്രമാണ് ശരിയെന്ന് വിശ്വസിക്കുന്നവരാണ് ലോകത്തിലെ വലിയൊരു വിഭാഗം ഭരണാധികാരികൾ. അതുകൊണ്ടുതന്നെ വൈദ്യശാസ്ത്രത്തിൽ നൊബൽ സമ്മാന ജേതാവായ മോണ്ടാഗ്നിയർ പോലുള്ളവരുടെ അഭിപ്രായങ്ങളിലും കണ്ടെത്തലുകളിലും കഴമ്പുണ്ടോയെന്ന അന്വേഷണത്തിനുപോലും ഈ ഭരണാധികാരികൾ തയ്യാറാകുന്നില്ലെന്നത് വിചിത്ര വസ്തുതയായി അവശേഷിക്കുന്നു. അതേസമയം കോവിഡ്- 19  മഹാമാരിക്ക് പിന്നിൽ പ്രതിപ്രവർത്തിച്ചിട്ടുണ്ടെന്ന് ആരോപണം നേരിടുന്നവരുടെ നിർദ്ദേശങ്ങൾക്കും ഇവരുമായി ചങ്ങാത്തിലേർപ്പെട്ടിട്ടുള്ള ഫാക്ട് ചെക്കർമാർ പറയുന്ന വസ്തുക്കൾക്കും പിറകെ കണ്ണടച്ച് പായുന്നവരാണ് അതത് രാഷ്ട്രങ്ങളുടെ  ഭരണാധികാരികളെന്ന് പറഞ്ഞാലത് അധികപ്പറ്റാകില്ല.

ലോകാരോഗ്യ സംഘടനയും സംശയിക്കപ്പെടുന്നു

വാക്സിൻ നിർമ്മാതക്കളുടെ താല്പര്യങ്ങൾക്ക് ലോകാരോഗ്യ സംഘടന കൂട്ടുനിൽക്കുന്നുവെന്ന സംശയം ജനിപ്പിക്കുന്ന വാർത്തകളും പ്രത്യക്ഷപ്പെടുന്നു. കോവിഡ്-19 തടയുന്നതിനും ചികിത്സിക്കുന്നതിനും ഐവർമെറ്റിൻ മരുന്ന് ഫലപ്രദമെന്ന ഗവേഷണ-പരീക്ഷണ റിപ്പോർട്ട് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഫ്രണ്ട് ലൈൻ കോവിഡ് ക്രിട്ടിക്കൽ കെയർ അലയൻസും (എഫ്എൽസിസി) ബ്രിട്ടീഷ് ഐവർമെറ്റിൻ റെക്കമെൻ്റേഷൻ ഡവല്പമെൻ്റ (ബിഐആർഡി) പാനലുമാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്.  ഐവർമെറ്റിൻ ഉപയോഗിക്കുന്നതിൽ നിന്ന് ഇന്ത്യയിലെ ജനങ്ങളെ പിന്തിരിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെ മുൻ സൂചിപ്പിച്ച റിപ്പോർട്ടിനെതിരെ ബോധപൂർവ്വം തെറ്റുധാരണാജനകമായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്ന ആക്ഷേപത്തിലകപ്പെട്ടിരിക്കുകയാണ് ലോകാരോഗ്യ സംഘടനയുടെ  ചിഫ് സയൻ്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥൻ. ഇതുസംബന്ധിച്ച് ഇന്ത്യൻ ബാർ അസോസിയേഷൻ ഇവർക്കെതിരെ ലീഗൽ നോട്ടീസ് അയച്ചു.

Also  read: alleged role of china in the outbreak of coronavirus   https://panancherynews.com/im-sreenivasan-on-alleged-role-of-china-in-outbreak-of-coronavirus/26/07/2020/

മഹാമാരിക്ക് പിന്നിലെ അജണ്ടയുടെ ഭാഗമായാണ് ഡോ. സൗമ്യ സ്വാമിനാഥൻ അത്തരമൊരു പ്രചരണത്തിന് മുതിർന്നതെന്നാണ് വക്കിൽ നോട്ടിസ് പറയുന്നത്.[16]   കോവിഡ് ചികിത്സാപ്രോട്ടോക്കോളിൽ 18 വയസിനു മുകളിലുള്ളവർക്ക് മുൻകരുതലെന്ന നിലയിൽ ഐവർമെറ്റിൻ ഉപയോഗിക്കാമെന്നു ഗോവ സർക്കാർ ഉത്തരവ്.[17] ഇതിന് പിന്നാലെയാണ് ഐവർമെറ്റിൻ ഉപയോഗത്തിനെതിരെയുള്ള പ്രചരണവുമായി ഡോ. സൗമ്യസ്വാമിനാഥൻ രംഗത്തുവരുന്നത്‌.[18]

 ബിഗ് ഫാർമ ലോബിയുടെ[19] ബൗദ്ധിക സ്വത്താവകാശ – പാറ്റൻ്റ് പരിധിയിലുൾപ്പെടുന്ന കോവിഡു വാക്സിനല്ലാതെ വൈദ്യശാസ്ത്ര ചികിത്സാവിധിയിലെ മറ്റൊന്നിൻ്റെയും സാധ്യതകൾ തേടേണ്ടതില്ലെന്ന ലോകാരോഗ്യ സംഘടനയ്ക്ക് നിർബ്ബന്ധം! ഇവിടെയാണ് മഹാമാരിക്ക് പിന്നിലെ അജണ്ടയിൽ ലോകാരോഗ്യ സംഘടനയും തല്പരരാണെന്ന സംശയങ്ങൾ ശക്തിപ്പെടുന്നത്.   

കോവിഡു – 19 വ്യാപനത്തിൻ്റെ പ്രാരംഭഘട്ടത്തിൽ ചൈനീസ് താല്പര്യവാഹകരാണ് ലോകാരോഗ്യ സംഘടനയെന്ന് അന്നത്തെ യുഎസ് പ്രസിഡൻ്റ് ട്രമ്പിന് സംശയമേതുമുണ്ടായിരുന്നില്ല.[20] ലോകാരോഗ്യ സംഘടനയ്ക്ക് ഇനിമുതൽ അമേരിക്കൻ ധനസഹായമില്ലായെന്ന തീരുമാനത്തിലുമെത്തി ട്രമ്പ്. മഹാമാരിക്ക് ഹേതുവായ കൊറോണ വൈറസ് ചൈനീസ് വുഹാൻ ലാബ് സൃഷ്ടിയെന്നതുൾപ്പെടെയുള്ള ട്രമ്പിൻ്റെ അഭിപ്രായങ്ങൾ ശരിയായിരുന്നുവെന്നാണ് വ്യക്തമാകുന്നത്.[21]

ലോകാരോഗ്യ സംഘടനക്കെതിരെ സംശയങ്ങൾ ബലപ്പെടുന്ന ഈ പശ്ചാത്തലത്തിൽ കോവിഡ്- 19മായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടനയുടെ മാർഗരേഖകളാണ് അവസാനവാക്കെന്ന ധാരണയിൽ തിരുത്ത് ആവശ്യമാണോ? ഈ ദിശയിൽ ഭരണാധികാരികൾ (കേരള ആരോഗ്യമന്ത്രിയുൾപ്പെടെ) ആഴത്തിലുള്ള പരിശോധനകൾക്ക് തയ്യാറാകേണ്ടതുണ്ട്.

വാക്സിനിൽ മായം?

ആദ്യ ഡോസ്   വാക്സിൻ സ്വീകരിച്ച് 28 ദിവസത്തിനകം  കോവിഡ് വൈറസിനെതിരെ ശരീരത്തിൽ  ആൻ്റിബോഡി രൂപപ്പെടുമെന്നാണ് വാക്സിൻ നിർമ്മാതക്കളുടെ അവകാശവാദം. എന്നാൽ നിശ്ചിത വേള പിന്നിട്ടിട്ടും ആൻ്റിബോഡി രൂപപ്പെട്ടില്ലെന്ന് സർക്കാർ അംഗീകൃത ലാബ് ടെസ്റ്റിൽ വ്യക്തമായതായി ലഖ്നോ സ്വദേശി പ്രതാപചന്ദ്ര റാണ പറയുന്നു.

കോവിഷിൽഡ് കുത്തിവയ്പിനുശേഷം രക്തത്തിലെ പ്ലേറ്റ്ലറ്റ് കൗണ്ട് മൂന്ന് ലക്ഷത്തിൽ നിന്ന് 1.5 ലേക്ക് കുറഞ്ഞതായും ടെസ്റ്റിൽ കണ്ടെത്തിയെത്തിയതായി റാണ. ഇതു സംബന്ധിച്ച് റാണ  കോവിഷിൽഡ് കമ്പനി ഉടമ അഡർ പൂന വാല, ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിൽ ഡയറക്ടർ ബൽറാം ഭാർഗവ തുടങ്ങിയവർക്കെതിരെ പൊലിസിൽ പരാതി നൽകിയിട്ടുണ്ട്.[22]

വാക്സിൻ നിർമ്മാതക്കൾ അവകാശപ്പെടുന്ന  ഫലപ്രാപ്തി പൊള്ളത്തരമാണെന്നാണ് കോവിഷിൽഡ് സ്വീകരിച്ച പ്രതാപചന്ദ്രയുടെ ടെസ്റ്റിൽ നിന്ന് വ്യക്തമാകുന്നത്. വാക്സിനിൽ മായംചേർക്കുന്നുവെന്ന  സൂചന!

ദൂരീകരിക്കപ്പെടേണ്ട സംശയങ്ങളുണ്ട്

കുത്തിവെയ്പ്പിനുശേഷം പൂർണമായും സുരക്ഷിതാകുമോ?

കുത്തിവെയ്പ്പിനു ശേഷം പുതിയ രോഗങ്ങൾക്കും ജീവഹാനിയുൾപ്പെടെ പ്രതികൂല ആരോഗ്യ അവസ്ഥയ്ക്കും കീഴ്പ്പെടില്ലെന്ന് ഉറപ്പുനൽകാനാകുമോ?

കുത്തിവെയ്പ്പെടുത്ത വ്യക്തിയിൽ നിന്ന്   മറ്റുള്ളവർക്ക് വൈറസ് ബാധയുണ്ടാകുമോ?

വൈറസുകൾക്ക് രൂപാന്തരുമുണ്ടാകാം.  കുത്തിവെയ്പ്പെടുത്ത വ്യക്തിയുടെ ശരീരത്തിൽ വയറസുകൾക്ക്  വകഭേദം സംഭവിക്കുമോ? സംഭവിച്ചാൽ അതിനെ പ്രതിരോധിയ്ക്കാൻ  വേറെ കുത്തിവെയ്പ്പ് വേണ്ടിവരുമോ?

കുത്തിവെയ്പ്പിനുശേഷം മറ്റു രോഗങ്ങളെ പ്രതിരോധിയ്ക്കുവാനുള്ള ആരോഗ്യശേഷിയെ  കോവിഡ് വാക്സിൻ  ബാധിക്കുമോ? ഇത്തരം സംശയങ്ങൾ കൃത്യതയോടെ ദൂരീകരിക്കപ്പെടുന്നിടത്തായിരിയ്ക്കേണ്ടേ വാക്സിനേഷൻ സാർവ്വത്രികമാ ക്കപ്പെടേണ്ടത്?

ബില്യണയേഴ്സ് ക്ലബ്ബ് ഈവൻ്റ്-201

2009 മെയ് രണ്ടാo വാരത്തിൽ  ലോക ബില്യണയേഴ്സ് ക്ലബ്ബിലെ ബിൽ ഗേറ്റ്സ്, വാറൻ ബഫറ്റ്, ഡേവിഡ് റോക്ക് ഫെല്ലർ, ജോർജ് സോർസ് തുടങ്ങിയ ലോക സഹസ്ര കോടിശ്വരന്മാർ ന്യുയോർക്കിൽ  രഹസ്യയോഗം ചേർന്നു. യോഗത്തിൻ്റെ മുഖ്യ അജണ്ടകളിലെന്നായിരുന്നു ജനസംഖ്യാലഘൂകരണം.[23] ബില്യണയേഴ്സ് ക്ലബ്ബിൻ്റെ  ജനസംഖ്യാ ലഘൂകരണമെന്ന ഗ്ലോബിലിസ്റ്റു അജണ്ടക്ക് വിധേയമാണോ മഹാമാരി വ്യാപനവും തുടരുന്ന മരണ നിരക്കുകളും?  കൃത്യമായ ഉത്തരമാണ് ആവശ്യം. ഫാക്ട് ചെക്കുക്കാരുടെ വിനീതവിധേയ വസ്തുതാന്വേഷണമല്ല ആവശ്യം.

Also read: US Funding to Wuhan Lab  https://panancherynews.com/american-money-is-the-source-of-coronavirus/19/08/2020/

2019 ഒക്ടോബർ 18 ന് ന്യുയോർക്കിലെ പിയറി പഞ്ചനക്ഷത്ര ഹോട്ടലിൽ ചേർന്ന ഈവൻ്റ് – 201 ൽ  ലോകത്ത് വൈറസ്ജന്യ മഹാമാരി പ്രവചിക്കപ്പെട്ടു. ഈ പ്രവചനം ജനസംഖ്യാ ലഘൂകരണമെന്ന ഗ്ലോബലിസ്റ്റുകളുടെ അജണ്ടയുമായി ചേർത്തുവായിയ്ക്കേണ്ടതുണ്ട്. ലോകത്തിലെ മുൻനിര ശാസ്ത്ര ഗവേഷണ സ്ഥാപനം ജോൺസ് ഹോപ്കിൻസ്, ലോക സാമ്പത്തിക ഫോറം, മൈക്രോസോഫ്റ്റ് ഉടമ ബിൽ ഗേറ്റ്സിൻ്റെയും ഭാര്യ മിലൻ്റയുടെയും ഉടമസ്ഥതയിലുള്ള  ബിൽ ആന്റ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ എന്നിവയുടെ ആഭിമുഖ്യത്തിലാണ് ഈവൻ്റ് 201[24] സംഘടിപ്പിക്കപ്പെട്ടതെന്നത് പ്രത്യേകം ശ്രദ്ധേയം.

ഗ്ലോബിലിസ്റ്റു നിലപാട് ഉയർത്തിപ്പിടിക്കുന്നവരുടെ ഈവൻ്റ് – 201 കഴിഞ്ഞ്   ഒന്നര മാസത്തിനുള്ളിൽ ( 2019 ഡിസംബർ ) വുഹാനിൽ നിന്നാരംഭിച്ച കൊറോണ വൈറസ് വ്യാപനം ലോകത്തെ അപ്പാടെ വിഴുങ്ങി മഹാമാരിയായി മാറിയെന്നത് ഈവൻ്റ് 201 നടത്തിപ്പുക്കാരെ സംശയത്തിൻ്റെ നിഴലിലാക്കിയിട്ടുണ്ട്. ഒരു സാങ്കല്പിക വൈറസുമായി ബന്ധപ്പെട്ട മഹാമാരിയെക്കുറിച്ചാണ് ഈവൻ്റിൽ ചർച്ച ചെയ്തത്. അത് ലോകത്ത് പൊട്ടിപുറപ്പെട്ട കൊറോണ വൈറസ് മഹാമാരിയുമായി ബന്ധമില്ലെന്ന ശക്തമായ പ്രചരണത്തിലാണ് ഇപ്പോൾ ഗ്ലോബിലിസ്റ്റുകൾ.

ഈവൻ്റ് 201 നെ സംശയത്തിൻ്റെ നിഴലിൽ നിന്ന് മുക്തമാക്കുവാനുള്ള ശ്രമത്തിൻ്റെ ഭാഗമാണ് ഗ്ലോബിലിസ്റ്റുകളുടെ  പ്രചരണം. ഇതിനാകട്ടെ പരമ്പരാഗത മുതലാളിത്തത്തെ പിന്തള്ളി രംഗപ്രവേശം ചെയ്ത സോഷ്യൽ മീഡിയ പ്രയോക്താക്കളടങ്ങിയ ടെക് മുതലാളിത്തവും ഫാക്ട് ചെക്കക്കാരും ലോക ബില്യണയ്ഴേ്സ് ക്ലബ്ബ് – ഈവൻ്റ് 201-ബിഗ് ഫാർമ സംഘത്തിന് പൂർണ പിന്തുണ നൽകുന്നുവെന്നതും ലോകം കാണണം.

[1] https://www.forbes.com/sites/forbesdigitalcovers/2021/05/14/virus-book-excerpt-nina-burleigh-how-the-covid-19-vaccine-injected-billions-into-big-pharma-albert-bourla-moncef-slaoui/?sh=4a4dac6c7d80

[2] https://www.gavi.org/vaccineswork/covid-19-vaccine-race

[3] https://www.qz.com/africa/1984683/african-countries-targeted-by-chinas-vaccine-diplomacy/amp/

[4] https://www.bbc.com/news/health-55056016.amp

[5] https://www.who.int/news-room/q-a-detail/coronavirus-disease-(covid-19)-vaccines-safety

[6] https://www.medicinenet.com/script/mai n/art.asp? articlekey=9877

[7] https://www.washingtonpost.com/world/asia_pacific/china-coronavirus-vaccine-bypass-clinical-trials/2020/08/24/1813779a-e5be-11ea-bf44-0d31c85838a5_story.html%3foutputType=amp

[8] https://www.hindustantimes.com/india-news/renowned-infectious-diseases-expert-dr-rajendra-kapila-81-dies-of-covid19-101620168008338.html

[9] https://www.theguardian.com/media/2021/may/27/bbc-presenter-lisa-shaw-died-of-blood-clot-after-astrazeneca-jab-family-says

[10] https://www.truescoopnews.com/newsdetailsamp/expl ained-why-dr-kk-aggarwal-died-even-after-taking-both-jabs-of-covid-vaccines

[11] https://www.cnbc.com/2020/12/16/covid-vaccine-side-effects-compensation-lawsuit.html

[12] https://www.livemint.com/news/india/india-close-to-giving-indemnity-to-foreign-vaccine-makers-like-pfizer-report-11623321981463.html

[13] https://www.thehindu.com/news/national/coronavirus-180-deaths-following-vaccination-reported-in-india/article34274144.ece/amp/

[14] https://www.asianage.com/india/all-india/230521/reporting-of-vaccination-adverse-effects-made-hugely-difficult-going-unreported-1.html

[15] https://www.lifesitenews.com/news/nobel-prize-winner-mass-covid-vaccination-an-unacceptable-mistake-that-is-creating-the-variants

[16] https://takshakpost.com/2021/05/28/indian-bar-association-serves-legal-notice-upon-dr-soumya-swaminathan-the-chief-scientist-who/

[17] https://www.timesnownews.com/india/article/ivermectin-to-all-above-18-goa-approves-new-covid-19-treatment-protocol/755160

[18] www.moneycontrol.com/news/trends/who-recommends-against-the-use-of-ivermectin-says-chief-scientist-soumya-swaminathan-6880501.html/amp

[19] https://theintercept.com/2020/03/13/big-pharma-drug-pricing-coronavirus-profits/

[20] https://www.economictimes.com/news/international/world-news/who-very-much-sided-with-china-on-coronavirus-donald-trump/amp_articleshow/74824311.cms

[21] https://www.business-standard.com/article-amp/current-affairs/trump-says-he-was-right-about-china-virus-coming-from-wuhan-lab-remark-121060400150_1.html

[22] https://www.msn.com/en-in/news/other/no-antibodies-developed-despite-covishield-jab-lucknow-man-files-complaint-against-adar-poonawalla/ar-AAKyeHt?ocid=msedgntp

[23] ttps://www.wsj.com/articles/BL-WHB-1322

[24] https://www.centerforhealthsecurity.org/event201/about

 

 

Related Post

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

കെ കെ ശ്രീനിവാസൻ/kk Sreenivasan പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്ത് മുനമ്പം ഭൂതർക്കത്തിൽ ശ്വാശത പരിഹാരത്തിനായ് സമയബന്ധിത നിയനിർമ്മാണം തന്നെയാണ്…

One Comment

  • നല്ല അവലോകനം,
    ഉയർത്തുന്ന പ്രശ്നങ്ങൾ വളരെ പ്രസക്തം.

Comments are closed.