വനഗവേഷണ കേന്ദ്രത്തിൽ വിദ്യാർത്ഥികൾക്കായ് സിനിമാ ശില്പശാല

സംസ്ഥാന തലത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി ചലച്ചിത്ര നിർമ്മാണ രീതികൾ പരിചയപ്പെടുത്തുന്ന ശില്പശാലക്ക് പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ കേരള വന ഗവേഷണ കേന്ദ്രം വേദിയായി. കെ.ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യൂക്കേഷൻ ടെക്നോളീജിയും സംയുക്തമായാണ് ശില്പശാല സംഘടിപ്പിച്ചത്. ഓരോ ജില്ലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 30 വിദ്യാർത്ഥികളെ ഉൾപ്പെടുത്തി അഞ്ചു കേന്ദ്രങ്ങളിലാണ് ശില്പാല.

കെ ആർ നാരായണൻ ഇൻസ്റ്റിറ്റൂട്ട് ഡയറക്ടർ അമ്പാടി ശില്പശാല ഉദ്ഘാടനം ചെയ്തു. എസ്ഐ ഇ ടി ഡയറക്ടർ ബി.അംബുരാജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ തൃശൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ലില്ലി ഫ്രാൻസിസ് മുഖ്യാതിഥിയായി.,

വഴുക്കുംപാറയിലെ ജോബിന് വീട്


പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വഴുക്കുംപാറ ഇല്ലിമൂട്ടിൽ ജോബിന് വീട് ഒരുങ്ങുന്നു. പുറമ്പോക്ക് ഭൂമിയിലെ പ്രളയകെടുതിയിൽ വീട് തകർന്ന ജോബിന് വീട് നിർമ്മിച്ചു നൽകുന്നത് പീച്ചി സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതിയും ജീവനക്കാരുമാണ്. പുറമ്പോക്കിലെ വീടാണെന്നതിനാൽ ജോബിന്റെ കുടുംബത്തിന്ന് സർക്കാർ ധനസഹായം ലഭ്യമാക്കപ്പെട്ടില്ല. ഈ പശ്ചാത്തലത്തിലാണ് ബാങ്കിന്റെ സഹായഹസ്തം.

ആറ് ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കപ്പെടുന്ന വീടിന് ടി എൻ പ്രതാപൻ, ഡിസിസി പ്രസിഡന്റ്, തറക്കല്ലിട്ടു. കെ സി അഭിലാഷ്, ഷിബു പോൾ, ടി പി ജോർജ് , ലീലാമ്മ തോമസ്, സി വി ജോസ് തുടങ്ങിയവർ കല്ലിടൽ വേളയിൽ സന്നിഹിതരായി.

ബൈക്കപകടം: യുവാവ് മരിച്ചു

പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വില ങ്ങന്നൂർ കരിയത്ത് അനീഷ് ( 35 ) ബൈക്കപകടത്തിൽ മരിച്ചു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അനീഷ് കഴിഞ്ഞ മൂന്നു മാസമായി അബോധാവസ്ഥയിലായിരുന്നു.

2018 ആഗസ്ത് ഏഴിന് ദേശീയപാത ആറാംകല്ലിൽ വച്ചാണ് അനീഷ് സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചത്. ഭാര്യ: രജനി ‘ഏഴും അഞ്ചും പ്രായമുള്ള മക്കൾ.

മുടിക്കോട് സ്കൂളിനായി ഫോട്ടോഗ്രാഫർമാർ

പാണഞ്ചേരി ഗ്രാമപഞ്ചായത്ത് മുടിക്കോട് മഹാത്മാ പ്രൈമറി വിദ്യാലയത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ പീച്ചി ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്റെ സഹായം. വിദ്യാലയത്തിലെ വിദ്യാർത്ഥി പ്രവേശനമുൾപ്പെടെ മെച്ചപ്പെടുത്തുന്നതിനായുള്ള സഹായ സഹകരണം വാഗ്ദാനം ചെയ്തു. അസോസിയേഷൻ വിദ്യാലയ പരിസരത്ത് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.

മുഖ്യ അധ്യാപിക ഷീല, അസോസിയേഷൻ ഭാരവാഹികളായ രാമചന്ദ്രൻ, സി ജോ മഞ്ഞക്കുന്ന്, ഗോപാലകൃഷ്ണൻ, ടി വി ഫ്രാൻസിസ്, അൽ കാസിം, സുരേഷ് ഷോമേൻ തുടങ്ങിയവർ നേതൃത്വം നൽകി.

പാണഞ്ചേരി പഞ്ചായത്ത് താമര വെള്ളച്ചാലിൽ ജനാധിപത്യ മഹിള അസോസിയേഷൻ

പാണഞ്ചേരി ഗ്രാമപഞ്ചായത്ത് താമര വെള്ളച്ചാലിൽ ജനാധിപത്യ മഹിളാ അസോസിയേഷന് യൂണിറ്റ്.   രൂപീകരണ യോഗം സി പി എം പീച്ചി ലോക്കൽ കമ്മിറ്റി സെക്രട്ടറി എം ബാലകൃഷണൻ ഉദ്ഘാടനം ചെയ്തു. ഇക്കഴിഞ്ഞ 12 ന് നടന്ന യോഗത്തിൽ ഷിബ ആത്തുങ്കൽ അദ്ധ്യക്ഷത വഹിച്ചു.

ഭാരവാഹികൾ: ശ്രുതി സിജു (പ്രസി.), സുമ സുകുമണി (സെക്ര) , ശരണ്യ ഗിരിഷ് (ഖജാൻജി), പ്രവിത ലിജോ (വൈസ് പ്രസി), ഷീബ ഐസക്ക് (ജോ. സെക്ര ), കുമാരി ഗോപി, സുനിത അശോകൻ (സമിതിയംഗങ്ങൾ ).

സി പി എം ലോക്കൽ കമ്മിറ്റി മെമ്പർ എം സാബു, ബിജുമോൻ (താമര വെള്ളചാൽ ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി), സിജു ആത്തുങ്കൽ (ഡിഫി പീച്ചി മേഖല സമിതി മെമ്പർ), സനീഷ് കുമാർ (ഡിഫി സെക്രട്ടറി) എന്നിവർ രൂപീകരണ യോഗത്തിൽ സംസാരിച്ചു.

 

പീച്ചി കനാലുകൾ തുറക്കണമെന്നാവശ്യവുമായി കോൺഗ്രസ് ധർണ

 

പ്രളയത്തിൽ തകർന്ന പിച്ചി  ഇടത് –  വലതുകര കനാലുകളും ഇവയുടെ ഉപകനാലുകളും  പുനർനിർമ്മിച്ച് അണക്കെട്ടിൽ നിന്ന് കാർഷികാവശ്യത്തിനായി വെള്ളം തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് പാണഞ്ചേരി മണ്ഡലം കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ പീച്ചി ഇറിഗേഷൻ എക്സ്.ക്യൂട്ടീവ് എഞ്ചിനിയറുടെ ഓഫീസിന് മുമ്പിൽ കർഷക ധർണ്ണ സംഘടിപ്പിച്ചു.

കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി വി ജോസ് അദ്ധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറി ഭാസ്‌ക്കരൻ ആദംകാവിൽ ധർണ്ണ ഉത്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ സി അഭിലാഷ് മുഖ്യപ്രഭാഷണം നടത്തി.

മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ലീലാമ്മ തോമസ് , പി വി പത്രോസ് , ടി പി ജോർജ് , ബാബു തോമസ് , ഷിജോ പി ചാക്കോ ,റോയ് തോമസ് , പി പി റെജി , കെ പി ചാക്കോച്ചൻ , ആന്റോ അഗസ്റ്റിൻ , രാജു കവിയത് ,സി കെ ഷൺമുഖൻ , എ സി മത്തായി തുടങ്ങിയവർ സംസാരിച്ചു.

അണക്കെട്ട് തുറന്ന് കനാലുകളിൽ കൂടി വെള്ളം ഒഴുകുമ്പോൾ  ചെറുതും വലുതുമായ നിർച്ചാലുകളും കിണറുകളും മലയോര മേഖലയിലെ കുടിവെള്ള പദ്ധതികളും കുളങ്ങളും റി ചാർജ് ചെയ്യപ്പെട്ട് ജല സമ്പുഷ്oമാകും. അതു കൊണ്ടു തന്നെ സർക്കാർ അടിയന്തിര നടപടി സ്വീകരിച്ച് വരൾച്ചയിൽ നിന്നും കുടിവെള്ള ക്ഷാമത്തിൽ നിന്നും ജില്ലയെ രക്ഷിക്കണമെന്നും മുഖ്യ പ്രഭാഷണത്തിൽ  കെ സി അഭിലാഷ്  പറഞ്ഞു.

പ്രധിഷേധ മാർച്ചിന് കോൺഗ്രസ് നേതാക്കളായ വി ബി ചന്ദ്രൻ ,ഷൈജു കുര്യൻ ബ്ലെസ്സൺ വര്ഗീസ് ,സൂരജ് രഘുനാഥ്‌ , ജേക്കബ് മേലേപുതുപ്പറമ്പിൽ , പ്രവീൺ രാജു ,കെ എസ്‌ പരമേശ്വരൻ , ജോസ് മൈനാട്ടിൽ , അജു തോമസ് തുടങ്ങിയ വർ   നേതൃത്വം നൽകി

 

 

നിർദ്ദിഷ്ട മലയോര ഹൈവേ: പാണഞ്ചേരി ഗ്രാമപഞ്ചായത്ത് മലയോര നിവാസികൾ പ്രതിഷേധത്തിലാണ്

 

അതിവിശാലമായ ലക്ഷ്യമാണ് സംസ്ഥാന മലയോര ഹൈവേ പദ്ധതി സാധൂകരിക്കേണ്ടത്. ഇവിടെയാണ് ഈ പ്രഖ്യാപിത ലക്ഷ്യസാധൂകരണ ദിശയിൽ നിർദ്ദിഷ്ട പദ്ധതി മലയോര മേഖലയിലുടെ തന്നെ കടന്നുപോകണമെന്ന തൃശൂർ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് മലയോര നിവാസികളുടെ ആവശ്യം പ്രസക്തമാകുന്നത്.

നിർദ്ദിഷ് സംസ്ഥാന മലയോര ഹൈവേ പദ്ധതി തൃശൂർ ജില്ലയിലെ പാണഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ മലയോര മേഖലക്ക് പ്രയോജനപ്പെടുവിധം നടപ്പിലാക്കണമെന്ന ആവശ്യം ശക്തം. ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രം (നാറ്റ്പാക് ) സമർപ്പിച്ച മലയോര ഹൈവേ അന്തിമ റിപ്പോർട്ടിൽ  ഗ്രാമപഞ്ചായത്തിലെ മലയോര ഗ്രാമങ്ങൾ ഇടംപിടിച്ചിട്ടില്ല. ഇതിൽ തിരുത്ത് വേണമെന്ന ശക്തമായ ആവശ്യമുന്നയിച്ച് സമര രംഗത്തേറുവാനുള്ള നീക്കത്തിലാണ് ഗ്രാമപഞ്ചായത്ത് മലയോര ഗ്രാമ നിവാസികൾ.

പാണഞ്ചേരി ഗ്രാമ പഞ്ചായത്തിലെ മലയോര മേഖലയിലെ വഴുക്കുംപാറ – തോന്നിക്കൽ – ഉറവുംപാടം – മേലേച്ചിറ – കന്നുകാലിച്ചാൽ – മഞ്ഞക്കുന്ന്- പൂളച്ചുവട് – പീച്ചി – വി ല ങ്ങന്നൂർ ഗ്രാമങ്ങളെ കോർത്തിണക്കി കൊണ്ടായിരിക്കണം നിർദ്ദിഷ്ട ഹൈവേ. ഈ ആവശ്യം ചൂണ്ടികാണിച്ച്  സമർപ്പിക്കപ്പെട്ട പൊതുതാല്പര്യ ഹർജിയിൽ സർക്കാരിന് ഹൈകോടതി നിർദ്ദേശം നൽകിയിരുന്നു. പാതയുടെ റൂട്ട്‌ പക്ഷേ പുന:പരിശോധിക്കുവാനാകില്ലെന്ന നിലപാടിലാണ് സർക്കാർ. കോഴിക്കോട് ജില്ലയിൽ പക്ഷേസമാനമായി  റൂട്ട് മാറ്റാൻ സർക്കാർ തയ്യാറായിട്ടുണ്ട്. ഇതേ ദിശയിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ മലയോര ജനതയുടെ ആവശ്യം പരിഗണിക്കപ്പെടുന്നില്ലെങ്കിൽ സമരം തീരുമാനിക്കപ്പെടുകയാണ്.സമാനമായി  റൂട്ട് മാറ്റാൻ സർക്കാർ തയ്യാറായിട്ടുണ്ട്. ഇതേ ദിശയിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ മലയോര ജനതയുടെ ആവശ്യം പരിഗണിക്കപ്പെടുന്നില്ലെങ്കിൽ സമരം തീരുമാനിക്കപ്പെടുകയാണ്

2006 മെയ് 29 ന് പൊതുമരാമത്തു വകുപ്പിന് സമർപ്പിക്കപ്പെട്ടിട്ടുള്ള സർവ്വെ റിപ്പോർട്ട് പ്രകാരം പാലക്കാട് ജില്ലയിലെ പന്തലാപ്പാടത്ത് നിർദ്ദിഷ്ട മലയോര ഹൈവേ നിലവിലുള്ള ആറുവരി  ദേശീയ പാത – 544 ലയിക്കുകയാണ്. അവിടെ നിന്ന്  ആറുവരി പാതയയിലൂടെ വാണിയമ്പാറ – കുതിരാൻ – വഴുക്കുംപാറ – പട്ടിക്കാട് – പീച്ചി റോഡ്  – വിലങ്ങന്നൂർ – പുത്തൂർ തുടങ്ങിയിടങ്ങളിലൂടെയാണ് മലയോര ഹൈവേ ആസൂത്രണം ചെയ്യപ്പെട്ടിരിക്കുന്നത്.

നാറ്റ പാക് റിപ്പോർട്ട് അനുസരിച്ച് 63 കിലോമീറ്റർ മലയോര ഹൈവേ തൃശൂർ ജില്ലയിലൂടെ കടന്നുപോകും. പന്തലാംപാടം- പട്ടിക്കാട് – വിലങ്ങന്നൂർ – മന്ദാമംഗലം- പുളിക്കണി – പാലപ്പിള്ളി – നെയ്യാറുംകുണ്ട് – വെള്ളിക്കുളങ്ങര – വെറ്റിലപ്പാറ വഴി എറണാകുളം ജില്ലയിൽ പ്രവേശിക്കുമെന്ന് നാറ്റ്പാക്ക് മുൻ ഡയറക്ടർ ടി ഇളങ്കോവന്റെ നേതൃത്വത്തിലുള്ള 14 അംഗ  സംഘം തയ്യാറാക്കിയ റിപ്പോർട്ട് പറയുന്നു.

1997 ജനവരി മൂന്നിനാണ് കേരളത്തിലെ മലയോര മേഖലകളെ കണ്ണി ചേർക്കുന്ന റോഡ് പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്. 30 മീറ്റർ വീതിയിൽ, ആലപ്പുഴ ജില്ല ഒഴികെ,  കാസർഗോഡ് നന്ദാരപ്പടവിൽ നിന്ന് തിരുവനന്തപുരം പാറശ്ശാല കടുക്കറ വരെയാണ് മലയോരപാത ആസൂത്രണം ചെയ്യപ്പെട്ടിരിക്കുന്നത്. ആദ്യഘട്ട കാസർഗോഡ് – പാലക്കാട് മലയോര ഹൈവേ പദ്ധതിക്ക് ഫെബ്രുവരി 2005 ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് പ്രാരംഭo കുറിച്ചത്.1157 കിലോമീറ്ററാണ് മലയോര ഹൈവേയുടെ മൊത്തം നീളം. റിപ്പോർട്ട് സമർപ്പിക്കപ്പെട്ട വേളയിൽ കണക്കാക്കിയരുന്ന മൊത്തം ചെലവ് 600.85 കോടി രൂപ.

3l 0.89 കോടി ചെലവ് പ്രതീക്ഷിക്കുന്ന 627 കി.മി. നീളം വരുന്ന പാലക്കാട് – പാറശ്ശാല (കടുക്കറ ) വരെയാണ് മലയോര ഹൈവേ പദ്ധതി രണ്ടാംഘട്ടം. സാങ്കേതിക, സാമ്പത്തിക, സാമൂഹിക, പരിസ്ഥിതി ഘടകങ്ങൾ പരിഗണിച്ചാണ് നാറ്റ്പാക്ക് വിശദമായ മലയോര ഹൈവേ പഠന റിപ്പോർട്ട് തയ്യാറാക്കിയത്. മലയോര ഗ്രാമങ്ങളിലെ കാർഷികോല്പന്നങ്ങൾക്കുള്ള വിപണി സാധ്യത വിപുലപ്പെടുത്തുക. അതിലൂടെ കർഷകരുടെ ഉല്ലന്നങ്ങൾക്ക് ന്യായവിലയുറപ്പുവരുത്തുക. ഗ്രാമീണ വിനോദ സഞ്ചാര സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുക. ഇതിലൂടെയെല്ലാം സംസ്ഥാനത്തിന്റെ മലയോര ഗ്രാമീണ സമ്പദ് വ്യവസ്ഥക്ക് പുത്തനുണർവ്’. ഇപ്പറഞ്ഞ അതിവിശാലമായ ലക്ഷ്യമാണ് സംസ്ഥാന മലയോര ഹൈവേ പദ്ധതി സാധൂകരിക്കേണ്ടത്. ഇവിടെയാണ് ഈ പ്രഖ്യാപിത ലക്ഷ്യസാധൂകരണ ദിശയിൽ നിർദ്ദിഷ്ട പദ്ധതി മലയോര മേഖലയിലുടെ തന്നെ കടന്നുപോകണമെന്ന തൃശൂർ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് മലയോര നിവാസികളുടെ ആവശ്യം പ്രസക്തമാകുന്നത്.

represenational image

 

കെഎഫ്ആർഐ അനലിറ്റിക്കൽ ഇൻസ്ട്രുമെന്റേഷൻ സെന്റർ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ശാസ്ത്രലോകം അതിവേഗ സൈബർ പാതയിലേറിയിട്ടും യുക്തിരഹിതവും ബുദ്ധി ശൂന്യതയിലുമധിഷ്ഠിതമായ സാമൂഹിക നിർമ്മിതക്കായുള്ള പരിശ്രമത്തിലാണ് കുത്സിത ശക്തികളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവംമ്പർ എട്ടിന്  തൃശൂർ പീച്ചി വനഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിൽ അനലിറ്റിക്കൽ ഇൻസ്ട്രുമെന്റേഷൻ  സെന്റർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കെ.രാജൻ എം എൽ എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സി എൻ ജയദേവൻ എം പി മുഖ്യാതിഥിയായി.

പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.വി അനിത, ജില്ലാ പഞ്ചായത്ത് മെമ്പർ ലില്ലി ഫ്രാൻസിസ്, സി വി സുജിത്ത് ( ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ), ബാബു തോമസ് (ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ)  ,ഡോ.ശ്യാം വിശ്വനാഥ്  ( കെ എഫ് ആർഐ ഡയറക്ടർ ), ഡോ.ആർ ജയരാജ് തുടങ്ങിയവർ  പങ്കെടുത്തു.

മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി; പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ

പീച്ചി : ബന്ധു നിയമനത്തിൽ സ്വജനപക്ഷപാതവും അഴിമതിയും ഗുരുതരമായ നിയമ ചട്ടലംഘനങ്ങളും നടത്തിയ മന്ത്രി കെ.ടി. ജലീലിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ പീച്ചി റോഡ് ജംഗക്ഷനിൽ പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ്   കമ്മിറ്റിയു ടെ നേതൃത്വത്തിൽ കരിങ്കൊടി കാണിച്ചു.

പ്രതിഷേധ സമരത്തിന് നേതൃത്വം നൽകിയ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ സി അഭിലാഷ് ഉൾപ്പെടെ കോൺഗ്രസ് നേതാക്കളായ ടി പി ജോർജ് ഷിബു പോൾ , കെ പി ചാക്കോച്ചൻ , ചെറിയാൻ തോമസ് , എം എസ്‌ ജേക്കബ് , ബേബി ആശാരിക്കാട് തുടങ്ങിയവരെ തൃശൂർ എ സി പി വി കെ രാജുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു നീക്കി.

കെ എഫ് ആർ ഐ യിൽ ലാബ് ഉത്ഘാടനത്തിനെത്തിയതാണ് മുഖ്യമന്ത്രി. ബന്ധു നിയമനത്തിൽ മന്ത്രി കെ.ടി.ജലീൽ നടത്തിയത് ജനപക്ഷപാതവും അഴിമതിയും ഗുരുതരമായ നിയമചട്ട ലംഘനങ്ങളുമാണ്. അത് കണ്ടില്ലെന്നു നടിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ അഴിമതി കൊള്ളക്കാരുടെ സഘത്തലവനായി മാറിയെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ സി അഭിലാഷ് പറഞ്ഞു.

തന്റെ ബന്ധുവിന് ഗുണകരമാവുന്ന തരത്തിൽ യോഗ്യതാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി. ആവശ്യത്തിന് എംബിഎക്കാരെ കിട്ടാത്തത് കൊണ്ടാണ് ബിടെക്കുകാരെ കൂടി പരിഗണിച്ചതെന്ന് മന്ത്രി വാദിക്കുന്നു. എന്നാൽ 7 അപേക്ഷകരിൽ 5 പേരും എംബിഎക്കാരാണ്. അപേക്ഷ ക്ഷണിച്ച് നിയമാനുസൃത രീതിയിൽ പത്രപരസ്യം നൽകാതെ പത്രക്കുറിപ്പ് മാത്രം നൽകി. ഇതിലൂടെ നിയമന നടപടികളിൽ തിരിമറി നടത്തി.

ഇന്റർവ്യൂവിന് പങ്കെടുത്തവരെ ഉൾപ്പെടുത്തി റാങ്ക് ലിസ്റ്റ് പ്രസി ദ്ധികരിച്ചില്ല. ഉദ്യോഗാർത്ഥികൾക്ക് മതിയായ യോഗ്യത ഇല്ലെങ്കിൽ ആ വിവരം ചൂണ്ടിക്കാട്ടി ഇൻറർവ്യൂ റദ്ദാക്കി വീണ്ടും അപേക്ഷ ക്ഷണിച്ചില്ല. നോട്ടിഫിക്കേഷൻ പ്രകാരം ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തേണ്ടിയിരുന്ന പോസ്റ്റിലേക്ക് ക്രമവിരുദ്ധമായി ബന്ധുവായ അദീബിന് നിയമനം നൽകി. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ സർക്കാർ സ്ഥാപനത്തിൽ ഡപ്യൂട്ടേഷനിൽ നിയമിക്കുന്നത് നിയമ വിരുദ്ധമാണ്

ഇങ്ങനെ അധികാര ദുർവ്വിനിയോഗവും സ്വജനപക്ഷപാതവും നടത്തിയ മന്ത്രി ആ സ്ഥാനത്ത് തുടരാൻ അർഹനാണോ? എന്തുകൊണ്ട് മന്ത്രിയെ പുറത്താക്കി ഇടതുപക്ഷ ധാർമ്മികത ഉയർത്തിപ്പിടിക്കാൻ മുഖ്യമന്ത്രിയും പാർട്ടിയും തയ്യാറാകുന്നില്ല? ഇ പി ജയരാജൻ എന്ന സിപിഎം കേന്ദ്ര കമ്മിറ്റി അംഗത്തിന് പോലും ലഭിക്കാത്ത പിന്തുണയും സംരക്ഷണവും എന്തുകൊണ്ട് പാർട്ടി അംഗം പോലുമില്ലാത്ത കെ ടി ജലീലിന് മുഖ്യമന്ത്രിയിൽ നിന്ന് ലഭിക്കുന്നു വെന്നത് ഈ അഴിമതിയിൽ മുഖ്യമന്ത്രിയുടെ പങ്കു വെളിവാകുന്നുവെന്നും കെ സി അഭിലാഷ് പറഞ്ഞു.

ഷീല അലക്സ് സി ഐ ടി യു ദേശീയ നേതൃനിരയിൽ

 

 

കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ ഓഫ് ഇൻഡ്യാ  (സി ഐ ടി യു ) അഖിലേന്ത്യ സെക്രട്ടറിയായി ഷീല അലക്സിനെ തെരഞ്ഞെടുത്തു.  സി പി എം പാണഞ്ചേരി ലോക്കൽ കമ്മറ്റിയംഗവും ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് അംഗവുമാണ് ഷീല അലക്സ്.  

തൃശൂർ ജില്ലയിലെ കൊമ്പഴ സ്വദേശിയാണ്.  പ്രാദേശിക രാഷ്ടീയപ്രവർത്തന പാരമ്പര്യത്തിന്റെ പിൻബലത്തിലാണ് ഷീല ട്രെയ്ഡ് യൂണിയൻ പ്രവർത്തനത്തിന്റെ ദേശീയ നേതൃനിരയിലേക്ക് ഉയർന്നത്.