By KK Sreenivasan

ഈ വിവര ആശയ വിനിമയ സാങ്കേതിക യുഗത്തില്‍ ജനങ്ങള്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് കണക്ഷന്‍ (മള്‍ട്ടിമീഡിയ പാക്കേജുകളില്ലാെത ബ്രോഡ്ബാന്റ് കണക്ഷന്‍) നല്‍കണം. സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ മൗലീകവകാശമാക്കണം. ഇതുമൂലമുണ്ടാകുന്ന സാമ്പത്തിക ബാധ്യതയെപ്രതി ആലോചിച്ച് ആരുടെയുറക്കം കളയേണ്ടിതില്ല. ഇത് യുവതയുടെ തൊഴില്‍ക്ഷമത (employability)ക്കും സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചക്കും ആക്കം കൂട്ടും. സ്വകാര്യ വയര്‍ലസ് ഇന്റര്‍നെറ്റ് ബ്രോഡ്ബാന്‍ഡ് സേവന ദാദാക്കളാല്‍ വിനോദ വിനിമയ വിദ്യയെന്നതിലേക്ക് വഴിമാറ്റപ്പെട്ട ഇന്ത്യയുടെ ഐടി യഥാര്‍ത്ഥ വിവര വിനിമയ വിദ്യയെന്ന നിലയില്‍ സ്വാര്‍ത്ഥകമാക്കപ്പെടും. ഇന്റര്‍നെറ്റ് വിനോദത്തിനപ്പുറം ഇന്‍ഫര്‍മേഷന്‍ ഹൈവേയിലെത്തിപ്പെടുന്നതിന് സാഹചര്യം സൃഷ്ടിക്കപ്പെടുമ്പോള്‍ ഐടി രംഗത്തെ ഗവേഷണ-വികസന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകുവാന്‍ പുതു ഐടി തലമുറ പ്രാപ്തരാക്കപ്പെടും..

ന്ത്യന്‍ ജനതയുടെ ശരാശരി ആളോഹരി വരുമാനവും മിനിമം വേഗതയിലുള്ള ബ്രോഡ്ബ്രാന്റ് ഇന്റര്‍നെറ്റ് കണക്ഷന്‍ ചെലവും താരതമ്യം ചെയ്യുമ്പോള്‍ അത് ഇന്ത്യക്കാരന് താങ്ങാവുന്നതിനുമപ്പുറവുമാണെന്ന വസ്തുത വ്യക്തമാകുന്നു. രാജ്യത്തെ 2 ജി, 3 ജി/ഇന്റര്‍നെറ്റ് സേവനദാദാക്കളിലേറെയും സ്വകാര്യ കമ്പനികളാണ്. വോയ്‌സ്‌വീഡിയോ ചാറ്റിങ്ങുകള്‍, ഗെയിമിങ്ങ്, മൂവി പാക്കേജ് തുടങ്ങിയവക്കായാണ്് 2ജി, 3ജി സര്‍വ്വീസ് ബാന്റ്‌വിഡ്ത്ത് പ്രധാനമായും ഉപയുക്തമാക്കുന്നത്. ഇന്‍ഫര്‍മേഷന്‍ഹൈവേക്ക് വേണ്ടിയുള്ള ബാന്റ്‌വിഡ്ത്താകട്ടെ തുലോം പരിമിതവും! ഇവിടെ ഉപയോക്താക്കള്‍ക്കല്ല ഗുണം ഇന്റര്‍നെറ്റ് സേവന ദാദാക്കള്‍ക്കും മള്‍ട്ടിമീഡിയ പാക്കേജുകള്‍ വികസിപ്പിച്ചെടുത്ത് വിപണനം നടത്തുന്ന വന്‍കിട ഐടി കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കുമാണ്. ഈ വിവര ആശയ വിനിമയ സാങ്കേതിക യുഗത്തില്‍ ജനങ്ങള്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് കണക്ഷന്‍ (മള്‍ട്ടിമീഡിയ പാക്കേജുകളില്ലാെത ബ്രോഡ്ബാന്റ് കണക്ഷന്‍) നല്‍കണം. സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ മൗലീകവകാശമാക്കണം (World Summit on the Information Society-2003) . ഇതുമൂലമുണ്ടാകുന്ന സാമ്പത്തിക ബാധ്യതയെപ്രതി ആലോചിച്ച് ആരുടെയുറക്കം കളയേണ്ടിതില്ല. ഇത് യുവതയുടെ തൊഴില്‍ക്ഷമത (employability)ക്കും സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചക്കും ആക്കം കൂട്ടും.

വിഡീയോ പാര്‍ലറുകളില്‍നിന്ന് സിനിമ കാസറ്റുകളെടുത്ത് വീട്ടിലിരുന്ന് വീഡിയോ കാസറ്റ് പ്ലേയറിലൂടെ (Video Cassette Player- VCP) സിനിമ കണ്ടിരുന്നു. അതിപ്പോള്‍ ഇന്റര്‍നെറ്റിലൂടെ സാധിക്കുന്നുവെന്നതാണ് രാജ്യത്തിന്റെ കൊട്ടിഘോഷിക്കപ്പെടുന്ന ഐടി വിപ്ലവമെന്ന് പറയേണ്ടിവരും. ബാന്റ്‌വിഡ്ത്ത് ഇന്‍ഫര്‍മേഷന്‍ ഹൈവേക്ക് വേണ്ടി ഉപയുക്തമാക്കുന്നുവെങ്കില്‍ വിവര ആശയ വിനിമയ സാങ്കേതിക (Information & Communication Technology) രംഗത്ത് യഥാര്‍ത്ഥ വിവര വിപ്ലവം ഇവിടെ സാധ്യമാകുമായിരുന്നു. സാങ്കേതിക-ബൗദ്ധിക-വൈജ്ഞാനിക ശേഷിയൂട്ടിയുറപ്പിക്കുന്നതിന്റെ അനിവാര്യതയെകുറിച്ച് അതീവ ഗൗരവമേറിയ ആലോചനകള്‍ ഭരണാധികാരികളില്‍ കാണുന്നില്ലെന്നത് ഖേദകരമാണ്.

ഐടി ഗുമസ്തപണി മാത്രം?

ഐടി രംഗത്ത് സോഫ്റ്റ്‌വെയര്‍ ഗവേഷണവികസന (Reaserch & Development -R&D) ത്തിന് പ്രത്യേകം ഊന്നല്‍ നല്‍കപ്പെടുന്നില്ല. ബിസിനസ്സ് പ്രോസസ്സിങ്ങ് ഔട്ട് സോഴ്‌സ് (BPO) എന്ന പേരിലറിയപ്പെടുന്ന പുറംകരാര്‍പണി മാത്രമാണ് ഫലത്തില്‍ രാജ്യത്തിന്റെ സൈബര്‍ രംഗം. മൈക്രസോഫ്റ്റ് വിന്‍ഡോസ്, ഒറാക്കിള്‍ ഡാറ്റാ ബയ്‌സ്, ജാവ തുടങ്ങിയ വിദേശ ഐടി കമ്പനികളുടെ സോഫ്റ്റ് വെയറുകള്‍ ഉപയോഗിക്കുവാനുള്ള ഫ്രണ്ട് എന്റ് അപ്ലിക്കേഷന്‍ (Front End Application) എഴുതിയുണ്ടാക്കുന്നതിലാണ് രാജ്യത്തെ ഐടി അധിഷ്ഠിത കമ്പനികളിലേറെയും വ്യാപരിക്കുന്നത്. ഇതുതന്നെ ലഭിക്കുന്നത് മറ്റു വിദേശ ഐടി കമ്പനികളില്‍ നിന്നുള്ള ഉപകരാറുകളായിട്ടാണ്. യഥാര്‍ത്ഥത്തില്‍ ബിപിഒ ഉപകേന്ദ്രങ്ങള്‍ മാത്രമാണ് ഇന്ത്യന്‍ ഐടി കമ്പനികളിലേറെയും.

വിദേശ ഐ.ടി കമ്പനികളുടെ ഐടി അധിഷ്ഠിത ഗുമസ്ത പണികളിലേര്‍പ്പെട്ടിരിക്കുന്ന കോള്‍ സെന്ററു (Call Centers) കളേയും രാജ്യത്തിന്റെ ഐടി വിപ്ലവപട്ടികയില്‍ കണ്ണിചേര്‍ത്തിയിരിക്കുന്നു! ഇന്ത്യയുടെ പരമ്പരാഗത സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണ് കാര്‍ഷിക-വ്യാവസായിക ഉല്പാദന മേഖലകള്‍. മാറിയ സാമ്പത്തിക സാഹചര്യത്തില്‍ പക്ഷേ ഐടി സപ്പോര്‍ട്ട് സര്‍വ്വീസ് മേഖലകളില്‍ നിന്നും കോടികളുടെ വിദേശ നാണ്യം രാജ്യത്തേക്ക് ഒഴുകുന്നുണ്ട്. ഈ സേവന മേഖലയുടെ വരുമാനവുംകൂടി ഉള്‍പ്പെടുത്തിയതോടെയാണ് ഇന്ത്യയുടെ പുത്തന്‍ സമ്പദ്‌വ്യവസ്ഥ പിറവിയെടുക്കുന്നത്. ഇന്ത്യയുടെ ഐടി ലോകം സോഫ്റ്റുവെയര്‍ ഗവേഷണവികസന രംഗത്ത് തനത് സാന്നിദ്ധ്യം ഉറപ്പിക്കുന്നതിന് മുന്‍ഗണന നല്‍കി ആഭ്യന്തര ഐടി അധ്ഷ്ഠിത വിപണി സൃഷ്ടിക്കുന്നതില്‍ കാര്യമാത്രമായ ശ്രദ്ധ നല്‍കുന്നില്ല. അതുകൊണ്ടു തന്നെ ആഗോള സമ്പദ്‌വ്യവസ്ഥയുടെ ഉയര്‍ച്ചതാഴ്ചകള്‍ വിദേശ ബിപിഒയിലൂടെ ലഭ്യമാകുന്ന വിദേശ നാണ്യത്തെ ആശ്രയിക്കുന്ന ഇന്ത്യയുടെ പുത്തന്‍ സാമ്പത്തിക വ്യവസ്ഥയുടെ സ്ഥിരതയെ തന്നെ ആടിയുലക്കുന്നുണ്ടുതാനും.

ഇന്ത്യയുടെ ഭരണയന്ത്രം ഏറെകൂറെ ഇപ്പോള്‍ ഇ-വത്ക്കരിക്കപ്പെട്ടിരിക്കുന്നു (ഇ-ഗവേണന്‍സ്). അതേസമയം രാജ്യത്തിന്റെ ഇ-ഗവേണന്‍സ് പ്രക്രിയ മുഖ്യമായും ആശ്രയിക്കുന്നത് വിദേശ കുത്തക ഐടി കമ്പനികളുടെ സോഫ്റ്റുവെയറുകളെയാണ്. ഇതിനുപകരം ഇന്ത്യയുടെ സൈബര്‍ ലോകത്ത് നിന്നുതന്നെ രാജ്യത്തിന് ആവശ്യമായ ഇ-ഗവേണന്‍സ് അടക്കമുള്ള കമ്പ്യൂട്ടര്‍വത്കരണ പ്രക്രിയക്കാവശ്യമായി സോഫ്റ്റുവെയറുകള്‍ തദ്ദേശീയമായി വികസിപ്പിച്ചെടുക്കേണ്ടതുണ്ട്.

ഐടിരംഗത്ത് തനതായ ഓപ്പറേറ്റിങ്ങ് സിസ്റ്റമടക്കമുള്ള സോഫ്റ്റ്‌വെയറുകള്‍ ഗവേഷണത്തിലൂടെ വികസിപ്പിച്ചെടുക്കുന്നതില്‍ ഇന്ത്യ ഇനിയും ബഹുദൂരം മുന്നോട്ട് പോകേണ്ടതുണ്ട്. ഐടി വിസ്‌ഫോടനമെന്നത് അമേരിക്കപോലുള്ള രാഷ്ട്രങ്ങളിലെ ഐടി കമ്പനികളുടെ കമ്പ്യൂട്ടറധിഷ്ഠിത ഗുമസ്തപണിയായ ബിസിനസ്സ് ഔട്ട്്‌സോഴ്‌സിങ്ങ് മാത്രമാണെന്നത് തിരുത്തപ്പെടണം. വിവരസാങ്കേതികവിദ്യ സഹായക സര്‍വ്വീസ് (IT Enabled services) കള്‍ മാത്രമല്ല സോഫ്റ്റ് വെയര്‍-ഹാര്‍ഡ് വെയര്‍ വികസനവുമുള്‍ചേര്‍ന്നതാണ് ഐടി വ്യവസായ മേഖല.

വിവാദ എസ് ബാന്‍ഡ്് സ്‌പെക്ട്രം കരാര്‍

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ISRO) വാണിജ്യ വിഭാഗമായ ആന്‍ട്രിക്‌സ് കോര്‍പ്പറേഷനും ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള സ്വകാര്യ സ്ഥാപനവുമായ ദേവാസ് മള്‍ട്ടിമീഡിയയുമായുള്ള എസ്് ബാന്‍ഡ് സ്‌പെക്ട്രം കരാര്‍ സൃഷ്ടിച്ച വിവാദം ഒട്ടും ചെറുതല്ല. ഇന്ത്യയുടെ ഐടി ഐടി മേഖലയുടെയും ഡിജിറ്റല്‍ സുരക്ഷയുടേയും ദുര്‍ബ്ബലാവസ്ഥയില്‍ നിന്നുമുതലെടുത്ത് അമേരിക്ക നടത്തിയ ഡിജിറ്റല്‍ വിവരശേഖര കൊള്ളയും എസ് ബാന്‍ഡ്് സ്‌പെക്ട്രം വിവാദവും കൂട്ടിചേര്‍ത്തുള്ള വിശകലനം ആവശ്യപ്പെടുന്നുണ്ട്.

ഐഎസ്ആര്‍ഒയില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥന്‍ രൂപീകരിച്ച ദേവ മള്‍ട്ടിമീഡിയയുമായി ഐഎസ്ആര്‍ഒ ഉപസ്ഥാപനമായ ആന്‍ട്രിക്‌സ് കോര്‍പ്പറേഷനുമായുള്ള എസ് ബാന്‍ഡ് കരാര്‍ ഒപ്പുവെക്കപ്പെട്ടത് 2005 ജനുവരി 28 നാണ്. ജി സാറ്റ്-6, 6എ സാറ്റ്‌ലൈറ്റുകളിലെ ട്രാസ്‌പോണ്ടറുകളുടെ 90 ശതമാനം എസ് ബാന്‍ഡ്് ശേഷിയും ലീസിനുകൊടുത്തുകൊണ്ടുള്ളതായിരുന്നു വിവാദ എസ് ബാന്‍ഡ് കരാര്‍. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിലുള്ള ക്യാബിനറ്റ് സുരക്ഷ കമ്മിറ്റി (Cabinet Committee on Security) 2011 ഫെബ്രുവരി 16 ന് ചേര്‍ന്ന യോഗം കരാര്‍ റദ്ദ് ചെയ്യുവാന്‍ തീരുമാനിച്ചു. കരാര്‍ വിവാദമായ സാഹചര്യത്തില്‍ മാത്രമാണ് എസ് ബാന്‍ഡ് സ്‌പെക്ട്രം വാണിജ്യ ആവശ്യങ്ങള്‍ക്ക് അനുവദിക്കാനാവില്ലെന്ന ബോധോദയമുണ്ടായത്. എസ് ബാന്‍ഡ് സ്‌പെക്ട്രത്തിന്റെ 70 മെഗാ ഹെട്‌സ് 1000 കോടി രൂപയ്ക്കാണ് കരാറുറപ്പിച്ചത്. ദേശീയ ഖജനാവിന് രണ്ടു ലക്ഷം കോടി രൂപയുടെ നഷ്ടം വരുത്തിവെക്കുമായിരുന്നുവെത്രേ ആന്‍ട്രിക്‌സ്-ദേവാസ് മള്‍ട്ടിമീഡിയ കരാര്‍.

വയര്‍ലസ് ഇന്റര്‍നെറ്റ് ബ്രോഡ്ബാന്‍ഡ് സേവന ദാദാക്കള്‍ക്ക് 2ജിയും അതിനുമുകളിലുമുള്ള ഇന്റര്‍നെറ്റ് വേഗത ഉറപ്പുവരുത്തുന്നതിന് എസ് ബാന്‍ഡ് സ്‌പെക്ട്രം ഉപയോഗിക്കാം. സ്വകാര്യ ഇന്റര്‍നെറ്റ് സര്‍വ്വീസ് ദാദാക്കള്‍ എസ് ബാന്‍ഡ് സ്‌പെക്ട്രത്തില്‍ കണ്ണുവെച്ചിരുന്നുപോല്‍. എസ് ബാന്‍ഡ് സ്‌പെക്ട്രം സ്വകാര്യ ഇന്റര്‍നെറ്റ് ദാദാക്കള്‍ക്ക് മറിച്ചുവില്‍ക്കുവാനായിരുന്നുവത്രെ ഇന്റര്‍നെറ്റ് സേവന ദാദാവല്ലാത്ത ദേവാസ് മള്‍ട്ടിമീഡിയയുടെ നീക്കം. ഈ സാഹചര്യത്തിലാണ് പൊതുഖജനാവിലെത്തേണ്ടിയിരുന്ന രണ്ടു ലക്ഷം കോടി രൂപ ദേവാസ് മള്‍ട്ടിമീഡിയയുടെ അക്കൗണ്ടിലെത്തിപ്പെടുമായിരുന്നുവെന്ന കണക്കുകള്‍ പ്രത്യക്ഷപ്പെട്ടത്.

ഇന്ത്യന്‍ സ്വകാര്യ വയര്‍ലസ് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സര്‍വ്വീസ് ദാദാക്കളെയാണ് രാജ്യത്തെ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ മുഖ്യമായും ആശ്രയിക്കുന്നത്. മിനിമം വേഗതയുള്ള ഇന്റര്‍നെറ്റ് കണക്ഷനുപോലും ആളോഹരി വരുമാനത്തിന് താങ്ങാവുന്നതിനപ്പുറമുള്ള ചാര്‍ജ്ജാണ് ഇവര്‍ വസൂലാക്കുന്നത്. മിനിമം ഇന്റര്‍നെറ്റ് വേഗം പ്രദാനം ചെയ്ത് പരമാവധി പൈസ വസൂലാക്കുകയാണ് ഇന്റര്‍നെറ്റ് സേവന ദാദാക്കള്‍. ഇവരുടെ പരസ്യങ്ങളില്‍ പറയുന്ന വേഗം ലഭ്യമേയല്ല. കേന്ദ്ര സര്‍ക്കാരോ ടെലികോം റെഗുലേറ്ററി അഥോറിറ്റിയോ ഇക്കാര്യങ്ങളിലൊന്നും പക്ഷേ ഫലപ്രദമായ ഇടപെടല്‍ നടത്തുന്നില്ല.

ചുളുവിലയ്ക്ക് എസ് ബാന്‍ഡ് സ്‌പെക്ട്രം ദേവാസ് മള്‍ട്ടിമീഡിയയില്‍ നിന്ന് തരപ്പെടുത്തുന്നതിനുള്ള അസുലഭ അവസരം കൂടി ഇവര്‍ക്ക് ലഭ്യമാക്കപ്പെടുമായിരുന്നുവെങ്കില്‍ ഇന്റര്‍നെറ്റ് ചാര്‍ജ്ജിനത്തില്‍ ഇപ്പോഴുള്ളതിനേക്കാള്‍ അമിതഭാരം ഉപയോക്താവിന് താങ്ങേണ്ടിവരുമായിരുന്നു. മാത്രമല്ല ഈ എസ് ബാന്‍ഡ് കരാറിലൂടെ രണ്ടുലക്ഷം കോടി രൂപ പൊതുഖജനാവിന് നഷ്ടപ്പെടുകയും ചെയ്‌തേനേ. ഇപ്പോള്‍ 2ജി സ്‌പെക്ട്രം ഇടപാടുകള്‍ റദ്ദ് ചെയ്യപ്പെട്ടെങ്കിലും ഈ ഇടപാടിലും ഏറെക്കുറെ ഇതുതന്നെയല്ലേ രാജ്യം കണ്ടത്.

ഉപയുക്തമാക്കപ്പെടേണ്ട എസ് ബാന്‍ഡ് സ്‌പെക്ട്രം

എസ് ബാന്‍ഡ് സ്‌പെക്ട്രം തുച്ഛമായ വിലയ്ക്ക് വിറ്റു തുലക്കേണ്ടതില്‍ നിന്ന് പിന്മാറേണ്ടിവന്ന കേന്ദ്ര സര്‍ക്കാര്‍ അത് നികുതിദായകരായുള്ള 2ജി, 3ജി വയര്‍ലസ് ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് വേഗതയാര്‍ന്ന ഇന്റര്‍നെറ്റ് സൗകര്യം ഉറപ്പിക്കുന്നതിനായാണ് ഉപയുക്തമാക്കേണ്ടത്. ഇതിലൂടെ സ്വകാര്യ വയര്‍ലസ് ഇന്റര്‍നെറ്റ് ബ്രോഡ്ബാന്‍ഡ്് സേവന ദാദാക്കളാല്‍ വിനോദ വിനിമയ വിദ്യയെന്നതിലേക്ക് വഴിമാറ്റപ്പെട്ട ഇന്ത്യയുടെ ഐടി യഥാര്‍ത്ഥ വിവര വിനിമയ വിദ്യയെന്ന നിലയില്‍ സ്വാര്‍ത്ഥകമാക്കപ്പെടും. ഇന്റര്‍നെറ്റ് വിനോദത്തിനപ്പുറം ഇന്‍ഫര്‍മേഷന്‍ ഹൈവേയിലെത്തിപ്പെടുന്നതിന് സാഹചര്യം സൃഷ്ടിക്കപ്പെടുമ്പോള്‍ ഐടി രംഗത്തെ ഗവേഷണ-വികസന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകുവാന്‍ പുതു ഐടി തലമുറ പ്രാപ്തരാക്കപ്പെടും. രാജ്യത്തിന്റെ ഡിജിറ്റല്‍ സുരക്ഷയെയും സ്വകാര്യതയെയും വെല്ലുവിളിച്ചുള്ള അമേരിക്കയടക്കമുള്ള ബാഹ്യശക്തികളുടെ സൈബര്‍ ആക്രമണങ്ങളെ പ്രതിരോധിക്കുവാനുള്ള വൈദഗ്ദ്ധ്യമാര്‍ന്ന ഐടിയധിഷ്ഠിത മാനവ വിഭവശേഷി വാര്‍ത്തെടുക്കുന്നതിലായിരിക്കണം ഭരണാധികാരികള്‍ ഊന്നല്‍ നല്‍കേണ്ടത്.

ഇന്‍ഫര്‍മേഷന്‍ ഹൈവയിലെത്തിപ്പെടുമ്പോള്‍ ആര്‍ജ്ജിക്കുന്ന യഥാര്‍ത്ഥ ഐടി അധിഷ്ഠിത വൈദഗ്ദ്ധ്യം കേവലം വിദേശ ഐടി കമ്പനികള്‍ക്കായുള്ള ബിപിഒ കേന്ദ്രങ്ങളിലായിരിക്കില്ല വിനിയോഗിക്കപ്പെടുക. മറിച്ച് ബാക്ക് എന്റ് (Back End) ഐടി സൊല്യൂഷനുകള്‍ക്കായുള്ള ഗവേഷണ-വികസനത്തിനുമായിരിക്കും. ഇത്തരം അനുകൂല സാഹചര്യം സൃഷ്ടിക്കപ്പെടുന്നിടത്തായിരിക്കും കൊട്ടിഘോഷിക്കപ്പെടുന്ന ഐടി വിപ്ലവത്തിന് പകരം യഥാര്‍ത്ഥ ഐടി വിപ്ലവം രാജ്യത്ത് സുസാധ്യമാക്കപ്പെടുക. ഇവിടെയാണ് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ മൗലീകവകാശമാക്കണെമന്നതിന്റെ അനി വാര്യത ശക്തിപ്പെടുന്നത്.

ഈയിടെ കേരളത്തില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ഒന്നാം വര്‍ഷ ഡിഗ്രി ഏകജാലക ഓണ്‍ലൈന്‍ പ്രവേശന പ്രക്രിയയും സംസ്ഥാനത്തെ പ്രഫഷണല്‍ ഡിഗ്രി കോഴ്‌സിലേക്കുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റും സെര്‍വര്‍ ദുര്‍ബ്ബലാവസ്ഥയില്‍ അനിശ്ചിതത്വത്തിലായി. കേരളത്തിലെ തന്നെ അക്ഷയ കേന്ദ്രങ്ങള്‍ ഇ-ഗവേണന്‍സ് പ്രക്രിയയുടെ ഭാഗമാണ്. സെര്‍വറുകളുടെ ദുര്‍ബ്ബലാവസ്ഥ ഈ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നു. ഇത്തരം സ്ഥിതിവിശേഷത്തില്‍ 2 ജി, 3 ജി ഇന്റര്‍നെറ്റ് (മൊബൈല്‍ ഫോണ്‍/വയര്‍ലസ് ഇന്റര്‍നെറ്റ് മോഡം) ഉപയോക്താക്കള്‍ക്ക് വേഗതയാര്‍ന്ന ഇന്റര്‍നെറ്റ് സൗകര്യം ഉറപ്പിക്കുന്നതിനായാണ് എസ് ബാന്‍ഡ് സ്‌പെക്ട്രം ഉപയുക്തമാക്കേണ്ടത്. രാജ്യത്തിന്റെ പൊതു ഐടി അധിഷ്ഠിത ആവശ്യത്തിനായി എസ് ബാന്‍ഡ് സ്‌പെക്ട്രം ഉപയോഗപ്പെടുത്തുവാനുള്ള നടപടികളില്ലാത്തത് നികുതിദായകരോടുള്ള കടുത്തവെല്ലുവിളിയാണ്.

 

ലഘു വായ്പാപദ്ധതി: പണം കായ്ക്കുന്ന മരം

കെ.കെ. ശ്രീനിവാസന്‍/KK Sreenivasan

This research paper on Working of Micro Finance Insituitions (MFIs) was published as a report in Samakalika Malayalm Weekly  (Issue  28 Jan 2011) and posted on 07 August 2011 at 12:47 AM on this news portal and now the same is posted once again…..

posted by  on 07 August 2011 at 12:47 AM

3 out of 5 stars
Rate this article
1 2 3 4 5

Micro finanace paper pg 1 in Malyalam varika 28 Jan 2011ദരിദ്രര്‍ എക്കാലവും വായ്പാ സ്വീകര്‍ത്താക്കളായി നിലനിറുത്തപ്പെടേണ്ടവരെല്ലെന്നുള്ള ബോദ്ധ്യപ്പെടല്‍ മുഖ്യമാണ്. വായ്പാ ദാതാക്കളുടേയും സ്വീകര്‍ത്താക്കളുടെയും തോത് ഈ കൊടുക്കല്‍ വാങ്ങലുകളിലൂടെ നേര്‍ത്തുവരേണ്ടതുണ്ട്. അതായത്, ആശ്രയത്വത്തില്‍ നിന്ന് സ്വാശ്രയത്വത്തിലേയ്ക്കുള്ള ദരിദ്ര ജനവിഭാഗങ്ങളുടെ വളര്‍ച്ച ഉറപ്പിക്കപ്പെടണം. എങ്കില്‍ മാത്രമെ ദാരിദ്ര നിര്‍മ്മാര്‍ജ്ജനമെന്ന ലക്ഷ്യത്തിലെത്തിചേരാന്‍ ലഘുവായ്പ പദ്ധതിയ്ക്കാവൂ

ണം മരത്തില്‍ കായ്ക്കില്ല. പണം പക്ഷേ മരത്തില്‍ കായ്ക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടാലോ? ആഗോളതലത്തില്‍ തന്നെ ഏറെ ശ്രദ്ധാകേന്ദ്രമാണ് മൈക്രോ ക്രെഡിറ്റ് അഥവാ ലഘുവായ്പാ പദ്ധതി. വികസ്വര രാഷ്ട്രങ്ങളിലെ ദരിദ്ര ജന വിഭാഗങ്ങളുടെ സാമൂഹികസാമ്പത്തിക അവസ്ഥയെ ഉദ്ധരിക്കുകയെന്നതാണ് ഈ പദ്ധതിയുടെ ആത്യന്തിക ലക്ഷ്യം. ഈ ലക്ഷ്യ സാധൂകരണ ചുമതല മുഖ്യമായും ഏല്‍പ്പിച്ചിട്ടുള്ളത് മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളെയാണ്. ഇവയുടെ സമ്പാദ്യം അനന്തമായി കുമിഞ്ഞുകൂടുന്നു. ഇവിടെയാണ് പണം മരത്തില്‍ കായ്ക്കുന്നുണ്ടോയെന്ന് സംശയിയ്ക്കാന്‍ പ്രേരിപ്പിക്കപ്പെടുന്നത്.

ലഘുവായ്പ പദ്ധതിയുടെ പിതാവ് എന്ന വിശേഷണത്തിന് ഉടമയാണ് പ്രൊഫ. മുഹമ്മദ് യൂനസ്. ബംഗ്ലാദേശ് ഗ്രാമീണ ജനതയെ കൊടിയ ദാരിദ്രത്തില്‍ നിന്ന് കരകയറ്റുകയെന്ന സാമൂഹികസാമ്പത്തിക ദൗത്യ സഫലീകരണ ദിശയിലാണ് പ്രൊഫ.യൂനസ് ലഘുവായ്പാ പദ്ധതിക്ക് രൂപം നല്‍കുന്നത്. 1976 ല്‍ ഗ്രാമീണ ബാങ്ക് സ്ഥാപിച്ചുകൊണ്ടാണ് ഈ നൂതന പദ്ധതിയെ പ്രയോഗതലത്തിലെത്തിക്കുന്നത്.

1995 സെപ്തംബറില്‍ ബീജിങില്‍ നടന്ന അന്താരാഷ്ട്ര വനിതാ സമ്മേളനമാണ് ബംഗ്ലാദേശ് മോഡല്‍ ലഘുവായ്പാ പദ്ധതിയിലേക്ക് ആഗോള ശ്രദ്ധ ക്ഷണിക്കുന്നത്. 100 കോടിയിലധികം ജനങ്ങള്‍, പ്രത്യേകിച്ചും വനിതകള്‍, ആഗോളതലത്തില്‍ തന്നെ ദാരിദ്രത്തിന്റെയും വിശപ്പിന്റേയും പിടിയിലാണ്. ഈയവസ്ഥക്ക് ഒരു പരിഹാര മാര്‍ഗ്ഗമായിട്ടാണ് ആഗോള വനിതാ സമ്മേളന പ്രഖ്യാപനത്തില്‍ ലഘുവായ്പാ പദ്ധതി ഇടം തേടുന്നത്.

വികസ്വര രാഷ്ട്രങ്ങളിലെ 16 മില്യന്‍ ദരിദ്രര്‍ക്ക് സാമ്പത്തിക സേവന ദാതാക്കളായി 7000 മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ 2.5 ബില്യണ്‍ യു.എസ് ഡോളറിന്റെ സാമ്പത്തിക ഇടപാടുകളിലേര്‍പ്പെടുന്നുവെന്ന് ലോക ബാങ്ക് കണക്കുകള്‍ വ്യക്തമാക്കുന്നു. 1.3 ബില്യണ്‍ ദരിദ്രര്‍, 7 ബില്യണ്‍ യു.എസ്. ഡോളര്‍ വായ്പ സ്വീകരിച്ചിട്ടുണ്ടെന്നും ലോക ബാങ്ക് പറയുന്നു.

ലഘു വായ്പാപദ്ധതി ഇന്ത്യില്‍

1980 കളുടെ ആരംഭത്തിലാണ് ഇന്ത്യയില്‍ ലഘുവായ്പാ പദ്ധതി പിറവിയെടുക്കുന്നത്. അയല്‍ക്കൂട്ടങ്ങള്‍ക്ക് ബാങ്ക് ലിങ്കേജ് സൗകര്യങ്ങള്‍ അനുവദിച്ച് ദേശീയ കാര്‍ഷിക ഗ്രാമീണ വികസന ബാങ്കും (നബാര്‍ഡ്) മൈക്രോ ഫിനാന്‍സ് പദ്ധതികള്‍ക്കായി സര്‍ക്കാരേതര സംഘടന (എന്‍ജിഒ) കള്‍ക്ക് വായ്പ നല്‍കി രാഷ്ട്രീയ മഹിളാ കോശും മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് വായ്പകള്‍ അനുവദിച്ച് ചെറുകിട വ്യവസായ വികസന ബാങ്കുമാണ് ഇന്ത്യയില്‍ ലഘു വായ്പാ പദ്ധതിക്ക് കളമൊരുക്കിയത്. ഇതിനകം മൂന്നു പതിറ്റാണ്ടു പിന്നിട്ട ഇന്ത്യയിലെ ലഘുവായ്പാ പദ്ധതിക്ക് ഇപ്പോള്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നത് പൊതു/സ്വകാര്യ മേഖലാ ബാങ്കുകള്‍, ഫിനാന്‍സ് കോര്‍പ്പറേഷനുകള്‍, റിസര്‍വ്വ് ബാങ്ക് നിയന്ത്രണത്തിലുള്ള നോണ്‍ ബാങ്കിങ്ങ് ധനകാര്യ സ്ഥാപനങ്ങള്‍, നോണ്‍ ബാങ്കിങ്ങ് കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ തുടങ്ങിയവയാണ്.

രാജ്യത്തെ 6,00,000 ഗ്രാമങ്ങളിലെ കേവലം അഞ്ചു ശതമാനത്തില്‍ മാത്രമാണ് ബാങ്കിങ്ങ് സേവനമുറപ്പിക്കപ്പെട്ടിട്ടുള്ളത്. ബാങ്ക് അക്കൗണ്ടുള്ളവര്‍ 40 ശതമാനം മാത്രം. 10.7 കോടി ഗ്രാമീണ കുടുംബങ്ങള്‍ക്ക് ബാങ്കിങ്ങ് സേവനം ലഭ്യമാക്കപ്പെട്ടിട്ടില്ലെന്നു മൈക്രോ ഫിനാന്‍സ് നെറ്റ്‌വര്‍ക്ക് സംഘടനയായ സാധന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു(1).

റിസര്‍വ്വ് ബാങ്കിന്റെ സര്‍വ്വരേയും ഉള്‍ക്കൊണ്ടുള്ള സാമ്പത്തിക പദ്ധതി (Financial Inclusive Plan)യുടെ ഭാഗമായി ഗ്രാമീണ മേഖലയില്‍ അടിസ്ഥാന ബാങ്കിങ്ങ് സേവനങ്ങള്‍ ഉറപ്പുവരുത്തുകയാണ്. ഇതനുസരിച്ച് ഇനിയും ബാങ്കിങ്ങ് സേവനമെത്തിപ്പെടാത്ത ഗ്രാമങ്ങളില്‍ സേവനമെത്തിക്കാന്‍ ബിസിനസ് കറസ്‌പോണ്ടന്റുമാരെ നിയോഗിക്കുവാന്‍ റിസര്‍വ്വ് ബാങ്ക്, വാണിജ്യ ബാങ്കുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഇതിലൂടെ, 2008-09 ല്‍, രാജ്യത്ത് 3.3 കോടി പുതിയ ബാങ്ക് അക്കൗണ്ടുകള്‍ തുറക്കപ്പെട്ടിട്ടുണ്ട്. മൂന്നു കോടിയിലധികം അക്കൗണ്ടുകള്‍ തുറന്ന് ആന്ധ്രാ പ്രദേശാണ് ഒന്നാം സ്ഥാനത്ത്(2).

ബാങ്കിങ്ങ് സേവനം പരമാവധി ഇടപാടുകാരുടെ, പ്രത്യേകിച്ചും ഗ്രാമീണ മേഖലയിലെ, വീട്ടുപടിക്കലെത്തിക്കുകയെന്നത് അനിവാര്യമാകുന്നുണ്ട്. ഇത് പക്ഷേ വിപുലപ്പെടുത്തുവാന്‍ വര്‍ത്തമാന വ്യവസ്ഥാപിത ബാങ്കിങ്ങ് മേഖല സ്വന്തം നിലയില്‍ പ്രാപ്തമല്ല. ഇത്തരമൊരു പശ്ചാത്തലത്തിലാണ് ബിസ്‌നസ് കറസ്‌പോണ്ടന്റുമാരെന്ന നിലയില്‍ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളേറെ പ്രോത്സാഹിപ്പിക്കപ്പെടുന്നത്.

വികസ്വര രാഷ്ട്രങ്ങളിലെ സാമൂഹികസാമ്പത്തിക സ്ഥിതി ഉയര്‍ത്തുകയെന്ന ലക്ഷ്യത്തിലൂന്നി ഐക്യരാഷ്ട്ര സംഘടനയുടെ മില്യേന്യം വികസന ലക്ഷ്യങ്ങള്‍ -2000 (Millienium Development Goals-2000) മുന്നോട്ടുവയ്ക്കപ്പെട്ടു. 100 രാജ്യങ്ങളില്‍ നിന്നുള്ള 1000 ത്തോളം എന്‍.ജി.ഒകളും സിവില്‍ സൊസൈറ്റി സംഘടനകളും പങ്കെടുത്ത മില്യേന്യം ഫോറത്തിലാണ്, 2000 മേയില്‍, ഈ ലക്ഷ്യം മുന്നോട്ടുവയ്ക്കപ്പെട്ടത്. 2000 സെപ്തംബറിലെ യു.എന്‍ മില്യേന്യം പ്രഖ്യാപന പ്രകാരം 2015 ഓടെ പൂര്‍ത്തീകരിക്കുവാനുദ്ദേശിച്ചുള്ള എട്ട് ലക്ഷ്യങ്ങളില്‍ ദാരിദ്ര/ വിശപ്പ് നിര്‍മ്മാര്‍ജനത്തിനാണ് പ്രഥമ പരിഗണന. ഇന്ത്യയടക്കമുള്ള വികസ്വര രാഷ്ട്രങ്ങളില്‍ ദാരിദ്ര നിര്‍മ്മാര്‍ജന പദ്ധതിയെന്ന നിലയില്‍ ലഘുവായ്പാ പദ്ധതിക്ക് പ്രാധാന്യമേറുന്നത് ഈ പശ്ചാത്തലത്തിലാണ്.

വളര്‍ച്ചാ ഗ്രാഫ്

2010 മാര്‍ച്ച് 31 വരെയുള്ള നബാര്‍ഡ് കണക്ക് പ്രകാരം, 53.10 ലക്ഷം വനിതാസ്വയം സഹായ സംഘങ്ങളുടേതടക്കം 69.55 ലക്ഷം സംഘങ്ങളുടെ നിക്ഷേപങ്ങള്‍ വിവിധ ബാങ്കുകളിലുണ്ട്. 38.98 വനിതാസംഘങ്ങള്‍ ഉള്‍പ്പെടെ 48.51 ലക്ഷം സംഘങ്ങള്‍ വായ്പ തിരിച്ചടക്കുവാനുള്ളവരാണ്. സ്വയംസഹായ സംഘങ്ങളുടെ മൊത്തം നിക്ഷേപം 6,198.77കോടി രൂപ. ഇതില്‍ 4,498.68 കോടി വനിതാ സംഘങ്ങളുടേതാണ്. 14,453.30 കോടിയുടെ ബാങ്ക് വായ്പകള്‍ അനുവദിക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ സിംഹഭാഗവും, 12,429.37 കോടി രൂപ, അനിവദിക്കപ്പെട്ടിട്ടുള്ളത് വനിതാസംഘങ്ങള്‍ക്ക്. വനിതാ സംഘങ്ങളുടെ 23,030. 36 കോടിയടക്കം മൊത്തം 28,038.28 കോടി വായ്പ തിരിച്ചടക്കപ്പെടേണ്ടതുണ്ട്. ഓരോ സംഘത്തിന്റേയും ശരാശരി തിരിച്ചടവ് സംഖ്യ 57,795 രൂപ. ഓരോ അംഗത്തിന്റെയാകട്ടെ, 4,128 രൂപ. മൊത്തം 9.7 കോടി കുടുംബങ്ങള്‍ ഗുണഭോക്താക്കള്‍.(3) ഇക്കഴിഞ്ഞ 5 വര്‍ഷ (2005-09) ത്തിനുള്ളില്‍ മാത്രമായി ലഘുവായ്പാ പദ്ധതിയില്‍ 83 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്.(4) മറ്റൊരു റിപ്പോര്‍ട്ടു പറയുന്നത് ഇതേ കാലയളവില്‍ തന്നെ 252 മില്യണ്‍ യു.എസ്. ഡോളറില്‍ നിന്ന് 2.5 ബില്യണിലേക്കുള്ള വളര്‍ച്ചയാണ്.(5)

ഇന്ത്യയില്‍ 446 മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു(6). ഇതില്‍ 50 സ്ഥാപനങ്ങള്‍ ക്രെഡിറ്റ് റേറ്റിങ്ങ് ഇന്ത്യ സര്‍വ്വീസസ് ലിമിറ്റഡി (CRISIL) ന്റെ റേറ്റിങ്ങ് ലിസ്റ്റിലുള്‍പ്പെട്ടിട്ടുണ്ട്. കേരളത്തിലെ ആലപ്പുഴ എസ്.എല്‍ പുരം, ഗാന്ധി സ്മാരക സേവാ കേന്ദ്രം ഈ ലിസ്റ്റില്‍ 46-ാം സ്ഥാനത്താണെന്നത് ശ്രദ്ധേയം. ആദ്യ സ്ഥാനം ആന്ധ്രാപ്രദേശ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വയം കൃഷി സംഘം (SKS) എന്ന മൈക്രോ ഫിനാന്‍സ് സ്ഥാപനമാണെന്ന് ഇന്ത്യന്‍ മൈക്രോ ഫിനാന്‍സ് ബിസ്‌നസ് ന്യൂസ് ( 2010 ജൂലായ് 29) (7) റിപ്പോര്‍ട്ട് ചെയ്യുന്നു. ദ്രുതഗതിയില്‍ കുതിക്കുന്ന ഈ വളര്‍ച്ചാ ഗ്രാഫിനൊപ്പം തന്നെ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ തങ്ങള്‍ അനുവദിക്കുന്ന ലഘു വായ്പക്ക് അന്യായ പലിശ ചുമത്തിക്കൊണ്ട് കൊള്ളലാഭ സമ്പാദനത്തിനായി കോടാനുകോടി ദരിദ്രരെ ഉപകരണമാക്കി മാറ്റുന്നു എന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളും വെളിച്ചത്ത് വന്നുകൊണ്ടിരിക്കുകയാണ്.

ലാഭത്തില്‍ നിന്ന് കൊള്ള ലാഭത്തിലേക്ക്

മെക്‌സിക്കന്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ട ലോകത്തിലെ ആദ്യ മൈക്രോ ഫിനാന്‍സ് സ്ഥാപനം ബാന്‍കോ കോംപാര്‍ട്ടമസ് അനുവദിക്കുന്ന ലഘു വായ്പക്ക് 86 ശതമാനം വാര്‍ഷിക പലിശ ഈടാക്കുന്നു(8). അന്യായ പലിശ ചുമത്തുന്നതില്‍ ഇന്ത്യയിലെ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളും ഒട്ടും പിറകിലല്ല. കമ്മീഷന്‍ഡോക്യുമെന്റേഷന്‍ ചാര്‍ജുകള്‍ കൂടാതെ, വായ്പാ തുക കുറയുന്നതിനനുസരിച്ച30 മുതല്‍ 70 ശതമാനം വരെ പലിശ ചുമത്തുന്നുണ്ടെന്ന് ഏഷ്യന്‍ വികസന ബാങ്കിന്റെ (.ഡി.ബി) ഈസ്റ്റേഷ്യന്‍ ഡിപ്പാര്‍ട്ട്‌മെന്റ് റിപ്പോര്‍ട്ട്-2006 പറയുന്നു(9).

ദരിദ്ര ജനവിഭാഗങ്ങളില്‍ നിന്ന് അന്യായ പലിശ ഈടാക്കി ഇന്ത്യന്‍ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ വാണിജ്യവല്‍ക്കരിക്കപ്പെട്ടു എന്ന ആശങ്ക ശക്തിപ്പെടുന്നത് എസ്.കെ.എസ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ്. 2010 ജൂലായ് മുംബൈദേശീയ ഓഹരി വിപണികളില്‍ ഐ.പി.(Initial Public Offering) യിലൂടെ എസ്.കെ.എസ് വാരിക്കൂട്ടിയത് 1653 കോടി രൂപ. എസ്.കെ.എസിനിപ്പോള്‍ 2407 ശാഖകളിലായി 78 ലക്ഷം അംഗങ്ങള്‍. 2010 സെപ്തംബര്‍ 30 വരെയുള്ള കണക്ക് പ്രകാരം അനുവദിക്കപ്പെട്ട വായ്പ 19,841 കോടി രൂപ (10). വിക്രം അഖുല ചെയര്‍മാനായുള്ള ഈസ്ഥാപനം പ്രവര്‍ത്തനമാരംഭിക്കുന്നത് 1977 ല്‍ മാത്രമാണെന്നറിയുമ്പോഴാണ് ഇതിന്റെ വളര്‍ച്ച അഭൂതപൂര്‍വ്വമാണെന്ന് വ്യക്തമാകുന്നത്.

sks2006 ല്‍ ടൈം മാഗസിന്‍ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളെ തെരഞ്ഞെടുത്തതില്‍ എസ്.കെ.എസ്. ചെയര്‍മാന്‍ അഖുല സ്ഥാനം പിടിച്ചു. അഖുലക്ക് ലോക സ്വാധീന വ്യക്തിപട്ടികയിലിടം ലഭിയ്ക്കാന്‍ പാതയൊരിക്കിയത് ദരിദ്രര്‍ക്ക് കടം കൊടുത്ത് അന്യായ പലിശ ചുമത്തി കൊള്ളലാഭമുണ്ടാക്കി കെട്ടിപ്പൊക്കിയ എസ്.കെ.എസിന്റെ അഭൂതപൂര്‍വ്വമായ വളര്‍ച്ചാ ഗ്രാഫ് തന്നെയാണ്.

രാജ്യത്തെ ദരിദ്ര ഗ്രാമീണ ജനതക്ക് സാമ്പത്തിക സേവനമെത്തിച്ച് വനിതകളെ ശാക്തീകരിക്കാന്‍ നിയോഗിക്കപ്പെട്ടവയാണ് എസ്.കെ.എസ് അടക്കമുള്ള മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളെന്ന് ഓര്‍ക്കുക. ഈ സ്ഥാപനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ കൈപ്പറ്റുന്നത് ശമ്പളമടക്കം കോടികളുടെ വാര്‍ഷിക ആനുകൂല്യങ്ങള്‍. എസ്.കെ.എസിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുരേഷ് ഗുരുമണി (പിന്നീട് ഇദ്ദേഹം പുറത്താക്കപ്പട്ടു) 2009-10 ല്‍ മാത്രം മറ്റാനുകൂല്യങ്ങള്‍ക്ക് പുറമെ കൈപ്പറ്റിയ ശമ്പളം 2.45 കോടി രൂപയെന്ന് Daily News Analaysis (2010 Nov.26) റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.) യുടെ ചെയര്‍മാന്റെ വാര്‍ഷിക ശമ്പളം 26.5 ലക്ഷം മാത്രം. ഇന്ത്യന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറുടേതാകട്ടെ 15 ലക്ഷം രൂപ. ഗുരുമണി കൈപ്പറ്റിയ ശമ്പളം എസ്ബിഐ ചെയര്‍മാന്റേതിനേക്കാള്‍ 9 പ്രാവശ്യം കൂടുതല്‍ !

ഗുരുമണിയുടെ പ്രതിഫല കണക്ക് ഇനിയും അവസാനിക്കുന്നില്ല…… 2009-10 ല്‍ പെര്‍ഫോര്‍മന്റ്‌സ് ബോണസ്സായി കൈപ്പറ്റിയത് 15 ലക്ഷം രൂപ. ഒറ്റത്തവണ ബോണസ് ഒരു കോടി. ഇന്‍ഷൂറന്‍സ് 4 കോടി രൂപ. ഇതിനെല്ലാം ഉപരി ഓഹരി ഓപ്ഷന്‍ പ്രകാരം 300 കോടി രൂപ മൂല്യമുള്ള 1.25 ലക്ഷം ഓഹരികള്‍.

ഓഹരി ഓപ്ഷനിലൂടെ എസ്.കെ.എസ്.ചെയര്‍മാന്‍ അഖുലയുടെ കയ്യിലെത്തിയത് 49.79 രൂപ മൂല്യമുള്ള 9.45 ലക്ഷം ഓഹരികള്‍. ഈ ഓഹരികള്‍ വെറും 2 മാസത്തിനു ശേഷം സിങ്കപ്പൂര്‍ ആസ്ഥാനമായുള്ള Tree Lion Asia Master Fund എന്ന സ്ഥാപനത്തിന് ഒരു ഓഹരിക്ക് 13.67 ഡോളര്‍ പ്രകാരം വിറ്റു. ഇതിലൂടെ അഖുലയുടെ സമ്പാദ്യപ്പെട്ടിയിലെത്തിയത് 53 കോടി രൂപ. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നികുതി ഒടുക്കിയതിനു ശേഷം 173.95 കോടി രൂപയാണ് എസ്.കെ.എസിന്റെ ലാഭ(11) മെന്നറിയുക.

ഒരു സംരംഭത്തിന്റെ നിലനില്‍പും പുരോഗതിയും നിര്‍ണ്ണയിക്കപ്പെടുന്നത് പ്രധാനമായും അതിന്റെ ലാഭത്തെ ആധാരമാക്കിയാണെന്നത് അംഗീകരിക്കപ്പെട്ട വാണിജ്യതത്വം. ലാഭം (Profit) പക്ഷേ കൊള്ളലാഭ (Profiteering) ത്തിലേക്ക് വഴിമാറുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന പ്രത്യാഘാതം ഏറെ ഗുരുതരമായിരിക്കും. ഇന്ത്യന്‍ എക്‌സ്പ്രസ് ഡെവലപ്പ്‌മെന്റ് എഡിറ്ററായിരുന്ന, ഇപ്പോള്‍ വികസന വിഷയങ്ങളില്‍ ഗവേഷകനായ ദേവീന്ദര്‍ ശര്‍മ തന്റെ ബ്ലോഗില്‍ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളുടെ ലാഭത്തിന്റെ കുത്തനെയുള്ള ഗ്രാഫ് വ്യക്തമാക്കുന്നുണ്ട്.

                                     2007-08           2009-10
 
സംരംഭങ്ങള്‍           

എസ്.കെ.എസ്                          170.1 കോടി                 958.72 കോടി

ബന്ധന്‍                                    6.56                      222.11

ബി.എസ്.എസ്.                            7.03                     155.38

ഷെയര്‍ മൈക്രോ ഫിനാന്‍സ്            113.08                      475.28

ഗ്രാമീണ്‍ മൈക്രോ ഫിനാന്‍സ്            82.65                    327.35

സമാധന്‍ സഫറുദ്ദീന്‍                     127.45                    724.09

വിജിവാന്‍                                  36.37                   327.89 * (12)

ആന്ധ്രാ അനുഭവം

ഗ്രാമീണ മേഖലയില്‍ ഒരു ഡോളറിന് താഴെമാത്രം വരുമാനമുള്ളവര്‍ക്ക് ഒദ്യോഗിക ബാങ്കിങ്ങ് സേവന മുറപ്പിക്കാന്‍(13) ഉത്തരവാദിത്വം ഏല്‍പ്പിക്കപ്പെട്ട എസ്‌കെഎസ് അടക്കമുള്ളവര്‍ കൊള്ളലാഭക്കാരയപ്പോള്‍, അതിന്റെ പ്രത്യാഘാതങ്ങളേറെ മുഖ്യമായും ഏറ്റുവാങ്ങികൊണ്ടിരിക്കുന്ന സംസ്ഥാനമാണ് ആന്ധ്രപ്രദേശ്.

ബംഗ്ലാദേശ് ഗ്രാമീണ മോഡല്‍ എന്ന വിശേഷണം നല്‍കിയാണ് ആന്ധ്രയില്‍ ലഘുവായ്പാ പദ്ധതി വ്യാപകമാക്കപ്പെടുന്നത്. എന്നാല്‍, ഇതിന്റെ നിര്‍ദ്ദിഷ്ട ലക്ഷ്യം തെറ്റുന്നുവെന്നുള്ളതാണ് ആന്ധ്യയില്‍ പ്രകടമാകുന്നത്. ഇന്ത്യയിലെ 75 ശതമാനത്തോളം മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് ആന്ധ്രയിലാണ് . ഗ്രാമീണ സ്വയം സഹായസംഘങ്ങള്‍ക്ക് വായ്പ അനുവദിക്കുന്നതില്‍ 273 ശതമാനം വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വായ്പ തിരിച്ചടയ്ക്കാനാവാതെ ഇതിനകം 54 പേര്‍ ആന്ധ്രയില്‍ ആത്മഹത്യ ചെയ്തു.(14) 2010 ല്‍ മാത്രമായി 30 പേര്‍ ആത്മഹത്യ ചെയ്തുവെന്നും അതില്‍ 17 പേര്‍ എസ്‌കെഎസില്‍ നിന്ന് വായ്പയെടുത്തവരുമാണെന്നാണ് ഫ്രന്റ് ലൈന്‍ (15) റിപ്പോര്‍ട്ട്. 2010 മാര്‍ച്ച് 31 വരെ സംസ്ഥാനത്ത് 60 ലക്ഷം ജനങ്ങള്‍ക്ക് 9000 കോടി രൂപ ലഘു വായ്പ അനുവദിച്ചിട്ടുണ്ട്. ആന്ധ്രയില്‍ എസ്.കെ.എസ്, സ്പന്ദന തുടങ്ങിയ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ 28 മുതല്‍ 33 ശതമാനം വരെ പലിശ ചുമത്തുന്നു(16).

2005 ഓടുകൂടിയാണ് എസ്.കെ.എസ് അടക്കമുള്ള ആന്ധ്രയിലെ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ വാണിജ്യ വല്‍ക്കരണ പാതയിലേറുന്നത്. ആന്ധ്രയിലെ ദാരിദ്ര ഗ്രാമീണ മേഖല കൊള്ള ലാഭത്തിന്റെ വിത്തിറക്കാന്‍ പറ്റിയ മണ്ണാണെന്നു കൃത്യമായി തിരിച്ചറിഞ്ഞിടത്തായിരുന്നു ഈ നീക്കം. 2003 ല്‍, കര്‍ഷക കുടുംബങ്ങളുടെ കടബാദ്ധ്യത ദേശീയ ശരാശരി 49 ശതമാനമാണെന്നിരിക്കെ ആന്ധ്രയിലേത് 82 ശതമാനമായിരുന്നുവെന്നും സാമ്പത്തിക വിദ്ഗ്ദ്ധനും എഴുത്തുകാരനുമായ മില്‍ഫോര്‍ഡ് ബാറ്റ്‌മെന്‍ പറയുന്നു.(17) ആന്ധ്രയിലെ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളുടെ കൊള്ള പലിശയും ഇതിന്റെ പരിണിതിയായുണ്ടാകുന്ന ആത്മഹത്യകളും സാമൂഹിക സാമ്പത്തികമാനവ ദുരന്തമാവുകയാണെന്നും ബാറ്റ്‌മെന്‍ പറയുന്നു.

ആന്ധ്രയിലേതുപോലെത്തന്നെ ഒറീസയിലെ ഗ്രാമീണ മേഖലയും മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളുടെ അന്യായ പലിശയില്‍ ശ്വാസം മുട്ടുകയാണെന്നുള്ള റിപ്പോര്‍ട്ടുകളുണ്ട്.(18) 2010 നവംബറില്‍ കേന്ദ്രപ്പാറ ജില്ലയിലെ രത്‌നാകര്‍ ജന എന്ന ഭൂരഹിത കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. പാട്ടത്തിനെടുത്ത ഭൂമിയില്‍ കൃഷിയിറക്കാന്‍ ഒരു മൈക്രോ ഫിനാന്‍സ് സ്ഥാപനത്തില്‍ നിന്ന് ഇദ്ദേഹം ലഘുവായ്പയെടുത്തിരുന്നു. അതു പക്ഷേ നിശ്ചിത സമയത്തിനുള്ളില്‍ തിരിച്ചടക്കാനായില്ല. ഇതേ തുടര്‍ന്നായിരുന്നു ആത്മഹത്യ. ഇത്തരത്തിലുള്ള ആത്മഹത്യ ഒറീസയില്‍ ഒറ്റപ്പെട്ടതല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തുച്ഛവരുമാന ഗ്രാമീണര്‍

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി പ്രകാരമുള്ള 100 തൊഴില്‍ ദിനങ്ങളില്‍ നിന്നു ലഭ്യമാകുന്ന തുച്ഛമായ കൂലിയാണ് ഇന്ത്യയിലെ ഗ്രാമീണരുടെ മുഖ്യവരുമാനം. ഇതിലൂടെയാണ് അവര്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നത്. ഈ തുച്ഛവരുമാനത്തിന്റെ തന്നെ പിന്‍ബലത്തിലാണ് തങ്ങളെ ശാക്തീകരിക്കുവാന്‍ വന്നവരെന്ന് കരുതി മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുക്കുന്നത്. വായ്പകളൊന്നും പക്ഷേ പുതിയ വരുമാന സ്രോതസ്സ് തുറക്കുന്നതിനായല്ല മുഖ്യമായും വിനിയോഗിക്കപ്പെടുന്നത്. മറിച്ച്, ഒരു നേരത്തെയെങ്കിലും നല്ല ആഹാരം, നല്ല വസ്ത്രം, വിവാഹം, ഉത്സവ ആഘോഷങ്ങള്‍ തുടങ്ങിയ പ്രാഥമികവും ഉല്പാദനരഹിതവുമായ ആവശ്യങ്ങള്‍ക്കാണ്. അതേസമയം ഈ വായ്പക്ക് പിന്നില്‍ പതുങ്ങിയിരിക്കുന്ന അന്യായ പലിശയെക്കുറിച്ച് ഈ ഗ്രാമീണര്‍ അജ്ഞരാണ്. ലഭ്യമാകുന്ന തുച്ഛവരുമാനം നിത്യവൃത്തിക്ക് പോലും തികയാതെ വരുമ്പോള്‍ വായ്പ തിരിച്ചടയ്ക്കാനാവാത്ത അവസ്ഥ ഗ്രാമീണരെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാഴ്ത്തുന്നു. ഇതോടൊപ്പം കടംകൊടുത്ത മുതലും പലിശയും തിരിച്ചുപിടിയ്ക്കാനുള്ള മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളുടെ ബലപ്രയോഗവും കൂടിയാകുമ്പോള്‍ ദാരിദ്ര ഗ്രാമീണ ജനതയ്ക്ക് മുന്നില്‍ ആത്മഹത്യയല്ലാതെ മറ്റൊന്നുമല്ല വഴിതുറക്കുന്നത്. മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ ഷേക്‌സ്പിയറിന്റെ വെനീസിലെ കച്ചവടക്കാരായി ഇന്ത്യന്‍ ഗ്രാമങ്ങളെ വളഞ്ഞിരിക്കുന്നുവെന്ന അവസ്ഥയില്‍ നിന്നുള്ള ശക്തമായ തിരുത്ത് അനിവാര്യമാകുന്നുണ്ടെന്ന് തന്നെയാണ് സമകാലിക അനുഭവങ്ങള്‍ പറയുന്നത്.

ആന്ധ്രയില്‍ ഓര്‍ഡിനസ്

ലഘുവായ്പ പദ്ധതിയിലൂടെ ദാരിദ്ര നിര്‍മ്മാര്‍ജ്ജനവും സ്ത്രീശാക്തീകരണവും സാധ്യമാക്കപ്പെടുമെന്നുള്ള കണക്കുക്കൂട്ടലിനേറ്റ തിരിച്ചടിയായിട്ടു വേണം ആന്ധ്രയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആത്മഹത്യകളെ കാണാന്‍. നിയന്ത്രണങ്ങളേതുമില്ലാതെയുള്ള മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളാണ് ലഘുവായ്പ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്ക് വിനയായത്. ഈ തിരിച്ചറിവിന്റെ പാശ്ചാത്തലത്തിലായിരിക്കണം മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ ഉറപ്പുവരുത്തുന്നതിനായുള്ള ആന്ധ്രപ്രദേശ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ്. 2010 ഒക്‌ടോബര്‍ നാലിന് പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് പ്രകാരം മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ ജില്ല റൂറല്‍ വികസന അഥോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണം. സ്ഥാപനങ്ങള്‍ സര്‍വ്വ വിവരങ്ങളും രേഖപ്പെടുത്തുന്ന രജിസ്റ്റര്‍ സൂക്ഷിക്കണം. ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ സംഘങ്ങളില്‍ അംഗങ്ങളാകാന്‍ പാടില്ല. സ്ഥാപനങ്ങള്‍ വായ്പയ്ക്കായി സെക്യൂരിറ്റി ആവശ്യപ്പെടരുത്. പലിശ നിരക്ക് പരസ്യപ്പെടുത്തണം. സ്ഥാപനങ്ങള്‍ ബന്ധപ്പെട്ട അധികാരിക്ക് മുമ്പാകെ പ്രതിമാസ സ്റ്റേറ്റ്‌മെന്റ് സമര്‍പ്പിക്കണം. ബലപ്രയോഗത്തിലൂടെ വായ്പ തിരിച്ചടപ്പിക്കുന്നത് കുറ്റകരമാണ്.(19) മുഖ്യമായും പലിശ നിരക്ക് നിയന്ത്രിക്കാനുദ്ദേശിച്ചുള്ള ഇപ്പറഞ്ഞ വ്യവസ്ഥകളടങ്ങിയ ഓര്‍ഡിനന്‍സിനെതിരെ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ ആന്ധ്ര ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും അത് ഫലം കണ്ടില്ല. ഇതിനിടെ, സംസ്ഥാനത്തെ ഒന്നാംനിര സ്ഥാപനങ്ങളായ എസ്.കെ.എസും സ്പന്ദനയും യഥാക്രമം രണ്ടു ശതമാനവും (26.69 ല്‍ നിന്ന് 24.55 ശതമാനം) മൂന്നു ശതമാനവും പലിശ കുറച്ചു. അന്യായ പലിശയില്‍ നിന്ന് പലിശയിലേക്കുള്ള മാറ്റമായിട്ടല്ല ഈ തീരുമാനമെന്ന് വ്യക്തം. ഓര്‍ഡിനന്‍സിനെ തുടര്‍ന്ന്, വായ്പാ തിരിച്ചടവ് കളക്ഷന്‍ 99 ല്‍ നിന്ന് 20 ശതമാനത്തിലേക്ക് (20) ചുരുങ്ങുവെന്നുള്ള ബോദ്ധ്യപ്പെടലാണ് ഈ തീരുമാനത്തിന് ആധാരം.

എഡിബി മുന്നറിയിപ്പ്

ഇന്ത്യയിലെ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ തല ഇടപെടലുകളുണ്ടായേക്കുമെന്ന് ഏഷ്യന്‍ വികസന ബാങ്ക് (എഡിബി) 2006 ല്‍ തന്നെ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ബാങ്കിന്റെ കിഴക്കനേഷ്യന്‍ ഡിപ്പാര്‍ട്ട്‌മെന്റ് 2006 ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഈ മുന്നറിയിപ്പ്. പലിശ നിയന്ത്രിയ്ക്കാനുദ്ദേശിച്ചുള്ള സര്‍ക്കാര്‍ ഇടപെടലുകള്‍ ദാരിദ്ര നിര്‍മ്മാര്‍ജ്ജന പദ്ധതികളില്‍ നിന്ന് മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളെ പിന്തിരിപ്പിക്കും. ഈ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിയ്ക്കാന്‍ മടിക്കും. ഇവയ്ക്ക് വായ്പ അനുവദിക്കുന്നതില്‍ ബാങ്കുകള്‍ വിമൂഖരാകും. ഇത് ആത്യന്തികമായി ദാരിദ്ര നിര്‍മ്മാര്‍ജ്ജന പദ്ധതിയെ അവതാളത്തിലാക്കുംഎഡിബി മുന്നറിയിപ്പ് നല്‍കുന്നു. ലഘുവായ്പാ മേഖലയിലെ അന്യായ പലിശനിരക്ക് നിയന്ത്രിക്കാതെ തന്നെ ദാരിദ്ര നിര്‍മ്മാര്‍ജ്ജനം സാധ്യമാകുമെന്ന എഡിബി നിലപാട്, അന്യായ പലിശനിരക്ക് സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സാമൂഹികസാമ്പത്തിക ദുരന്തങ്ങള്‍ക്ക് അറുതിയിടാനുതകുന്നതല്ല. അന്യായ പലിശ വസൂലാക്കല്‍ ലഘുവായ്പാ പദ്ധതി ഒഴിച്ചുകൂടാനാവാത്തതാണെന്ന എഡിബി പരോക്ഷവാദം ദാരിദ്ര നിര്‍മ്മാര്‍ജ്ജനത്തിലേക്കുള്ള ദൂരം ഇനിയും വര്‍ദ്ധിപ്പിക്കുന്നതിനേ ഉപകരിക്കൂ.

ഇന്ത്യന്‍ വാണിജ്യ ബാങ്കുകളുടെ പലിശ നിരക്കുമായി മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളുടെ പലിശ നിരക്കുകളെ താരതമ്യം ചെയ്യുന്നതില്‍ യുക്തിയില്ലെന്നാണ് എഡിബി വാദം. വാണിജ്യ ബാങ്കുകള്‍ വന്‍കിട വായ്പകളാണ് അനുവദിക്കുന്നത്. അവ തിരിച്ച് ലഭ്യമാകുന്നതില്‍ വീഴ്ചകളുണ്ടാകുന്നില്ല. അതേസമയം മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ അനുവദിക്കുന്നത് ചെറുവായ്പകള്‍. ഇതിന്റെ തിരിച്ചടവില്‍ നഷ്ട സാധ്യതകളേറെയാണ്. മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളുടെ പലിശ നിരക്ക് നിയന്ത്രണങ്ങള്‍ക്കെതിരെ ഇത്തരം ന്യായീകരണങ്ങള്‍ നിരത്തുമ്പോഴും ഇവയുടെ പ്രവര്‍ത്തന ചെലവ് ന്യായയുക്തമാക്കുന്നതിന്റെ ദിശയില്‍ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളുടെ സാരഥികളും ഉന്നത ഉദ്യോഗസ്ഥരും കൈപ്പറ്റേണ്ടത് ന്യായമായ ശമ്പളവും ആനുകൂല്യങ്ങളുമായിരിക്കണമെന്ന നിര്‍ദ്ദേശങ്ങളൊന്നും എഡിബിയുടെ കിഴക്കനേഷ്യന്‍ ഡിപ്പാര്‍ട്ടുമെന്റ് റിപ്പോര്‍ട്ട് മുന്നോട്ടുവയ്ക്കുന്നില്ലെന്നത് പ്രത്യേകം ശ്രദ്ധേയം. എസ്.കെ.എസിനെപോലുള്ള സ്ഥാപനങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്നവര്‍ കൈപ്പറ്റുന്ന കോടികളുടെ വാര്‍ഷിക ശമ്പളവും ആനുകൂല്യങ്ങളും ദരിദ്രര്‍ക്ക് അവര്‍ നല്‍കിയ വായ്പയില്‍ നിന്ന് അന്യായ പലിശ വസൂലാക്കികൊണ്ടാണെന്നുള്ള യാഥാര്‍ത്ഥ്യം ഇവിടേയും ചേര്‍ത്തുവായിക്കുക.

വായ്പാ തിരിച്ചടവുകള്‍ മന്ദഗതിയില്‍

മൈക്രോ ഫിനാന്‍സ് മേഖലയില്‍ ആന്ധ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് സൃഷ്ടിച്ച അനിശ്ചിതാവസ്ഥയുടെ പ്രതിഫലനമെന്നോണം, എസ്.കെ.എസ് ഉള്‍പ്പെടെ 12 സ്ഥാപനങ്ങളെ ക്രിസില്‍ നെഗറ്റീവ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് റോയിട്ടേഴ്‌സ് (2010 നവംബര്‍ 22) റിപ്പോര്‍ട്ട് ചെയ്യുന്നു.(21)2010 മാര്‍ച്ച് 31 വരെ, പൊതു/സ്വകാര്യ മേഖലാ ബാങ്കുകള്‍ 1407 മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് 10,095.36 കോടി രൂപയുടെ വായ്പ നല്‍കിയിട്ടുണ്ട്. ഇതുകൂടാതെ എസ്‌ഐഡിബിഐ (SIDBI) 146 സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ളത് 3808.20 കോടി രൂപ(22). ആന്ധ്ര ഓര്‍ഡിന്‍സിന് ശേഷം മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകേണ്ട വായ്പ തിരിച്ചടവ് കളക്ഷനില്‍ കുത്തനെ കുറവുണ്ടായിട്ടുണ്ടെന്ന് (99 ല്‍ നിന്ന് 20 ശതമാനത്തില്‍) റിപ്പോര്‍ട്ടുകളുണ്ട്. ഇതില്‍ ഇന്ത്യന്‍ ബാങ്കിങ്ങ് മേഖല ആശങ്കപ്പെടുകതന്നെ വേണം. മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് തിരിച്ചടവ് കളക്ഷന്‍ കുറയുമ്പോള്‍ അത് സ്വാഭാവികമായും മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളില്‍ നിന്ന് ബാങ്കുകള്‍ക്ക് ലഭ്യമാകേണ്ട വായ്പാ തിരിച്ചടവിനെ ബാധിച്ചേക്കും. അത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ താളം തെറ്റിക്കും. ഇന്ത്യന്‍ കോപ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് ഇന്ത്യന്‍ ബാങ്കുകള്‍ വായ്പ വാരികോരി കൊടുക്കുന്നതിനു പിന്നിലെ, സ്‌പെക്ട്രം ഇടപാടിലടക്കം, അവിഹിത ഇടപ്പെടലുകളും കോടികളുടെ കിക്ക്ബാക്‌സുകളും വെളിച്ചത്ത് വരികയാണ്. ഇത്തരം പിന്നാമ്പുറം കഥകള്‍ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള ആയിരക്കണക്കിന് കോടികളുടെ വായ്പാ ഇടപാടുകളില്‍ നിന്നും പുറത്തുവരുമെന്നത് അതിവിദൂരത്തായിരിക്കില്ല.

ഗ്രാമീണ മേഖലയില്‍ സാമ്പത്തിക സേവനം പ്രദാനം ചെയ്യുകയെന്നതാണ് ഇന്ത്യയിലെ റീജ്യണല്‍ റൂറല്‍ ബാങ്കുകളുടെ പ്രധാന ദൗത്യം. ഇവര്‍ കുറഞ്ഞ നിരക്കില്‍ വ്യക്തികള്‍ക്കും സ്വയം സഹായ സംഘങ്ങള്‍ക്കും വായ്പ നല്‍കാന്‍ ബാദ്ധ്യസ്ഥരാണ്. ഇതിനുപകരം, പക്ഷേ, ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മാത്രമായി 103 മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് 52.22 കോടി രൂപ വായ്പ നല്‍കിയിരിക്കുന്നു. മുന്‍ഗണന മേഖലയെന്ന നിലയില്‍ ഗ്രാമീണ വികസനത്തിനും കാര്‍ഷിക വായ്പകള്‍ക്കുമായി 60 ശതമാനം ബാങ്ക് വായ്പകള്‍ അനുവദിക്കണമെന്ന് അനുശാസിക്കുന്നുണ്ട്. എന്നാല്‍, മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന വായ്പകളെല്ലാം ഈ മുന്‍ഗണനാ വായ്പാ പട്ടികയിലാണ് റിസര്‍വ്വ് ബാങ്ക് ഉള്‍പ്പെടുത്തുന്നത്.(23) ഗ്രാമീണ ജനതയ്ക്ക് നേരിട്ട് സാമ്പത്തിക സേവനമെത്തിക്കേണ്ട ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന ഇന്ത്യന്‍ ബാങ്കിങ്ങ് മേഖല വല്ലാത്തൊരു ഊരാകുടിലാണെന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയാകില്ല. വായ്പാ മുന്‍ഗണന പട്ടികയിലുള്‍പ്പെടുത്തിയും അല്ലാതെയും മൈക്രോ ഫിനാനന്‍സ് സ്ഥാപനങ്ങള്‍ക്ക് നല്‍കിയ വായ്പ തിരിച്ചു ലഭിക്കണമെങ്കില്‍ ദാരിദ്ര ഗ്രാമീണ ജനവിഭാഗങ്ങളില്‍ നിന്ന് മൈക്രോ ഫിനാനന്‍സ് സ്ഥാപനങ്ങള്‍ക്ക് അന്യായ പലിശ വസൂലാക്കുവാന്‍ കൂട്ടുനില്ക്കണമെന്ന ഊരാക്കുടുക്കിലാണ് വര്‍ത്തമാന ഇന്ത്യന്‍ ബാങ്കിങ്ങ് മേഖല.

മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് വാണിജ്യ ബാങ്കുകള്‍ വായ്പകള്‍ അനുവദിക്കുന്നത് 8 മുതല്‍ 10 ശതമാനം പലിശ നിരക്കിലാണ്. ഇത്രയും താഴ്ന്ന നിരക്കില്‍ അനുവദിക്കപ്പെടുന്ന വായ്പയാണ് മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ അന്യായ പലിശക്ക് ലഘുവായ്പയായി ഗ്രാമീണ ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് നല്‍കുന്നത്. അതുകൊണ്ടുതന്നെ, കൊള്ള ലാഭമുണ്ടാക്കുവാനുള്ള ഉപകരണമാക്കി മാറ്റുവാന്‍ ഇന്ത്യന്‍ ഗ്രാമങ്ങളിലെ ദരിദ്ര ജനതയെ വിട്ടുകൊടുക്കുന്നതിന്റെ പാപഭാരത്തില്‍ നിന്ന് ഗ്രാമീണ മേഖലക്ക് സാമ്പത്തിക സേവനമെത്തിക്കാന്‍ ഉത്തരവാദിത്വപ്പെട്ട അതേസമയം കോര്‍പ്പറേറ്റ് മേഖലക്ക് വന്‍കിട വായ്പ നല്‍കുന്നതില്‍ ഏറെ വ്യാപൃതരാകുന്ന ഇന്ത്യന്‍ ബാങ്കിങ്ങ് മേഖലക്ക് ഒഴിഞ്ഞുനില്‍ക്കാനേയാകില്ല.

മൈക്രോ ഫിനാനന്‍സ് സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനു പകരം, കൂടുതല്‍ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി മേഖലയെ മത്സര ക്ഷമമാക്കണമെന്നാണ് എഡിബി പറയുന്നത്. (24) എന്നാല്‍, ജാതിമതരാഷ്ട്രീയ സംഘടനകളടക്കമുള്ളവയുടെ ഈ മേഖലയിലേക്കുള്ള കടന്നുവരവ് ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് വായ്പ ലഭ്യമാകുന്നതിനുള്ള ഏറെ സാധ്യതകളാണ് തുറന്നുനല്‍കിയിരിക്കുന്നത്. അതായത്, ഒരു സ്ഥാപനത്തില്‍ നിന്ന് കടമെടുത്ത് മറ്റൊന്നിന്റെ കടം വീട്ടുകയെന്ന അവസ്ഥ. വീട്ടുമുറ്റത്തെ ലഘുവായ്പാ സൗകര്യങ്ങളിലൂടെ മാത്രം നിത്യജീവിതം മുന്നോട്ടുകൊണ്ടുപോകാമെന്നവസ്ഥയില്‍ നാളെക്ക് വേണ്ടിയുള്ള ശ്വാശത സമ്പാദ്യമെന്നതിനെപ്രതി മുന്‍കരുതലുകളുണ്ടായേക്കില്ലെന്ന വസ്തുത കാണാതെ പോയികൂട.kudumbashree

ദരിദ്രര്‍ എക്കാലവും വായ്പാ സ്വീകര്‍ത്താക്കളായി നിലനിറുത്തപ്പെടേണ്ടവരെല്ലെന്നുള്ള ബോദ്ധ്യപ്പെടല്‍ മുഖ്യമാണ്. വായ്പാ ദാതാക്കളുടേയും സ്വീകര്‍ത്താക്കളുടെയും തോത് ഈ കൊടുക്കല്‍ വാങ്ങലുകളിലൂടെ നേര്‍ത്തുവരേണ്ടതുണ്ട്. അതായത്, ആശ്രയത്വത്തില്‍ നിന്ന് സ്വാശ്രയത്വത്തിലേയ്ക്കുള്ള ദരിദ്ര ജനവിഭാഗങ്ങളുടെ വളര്‍ച്ച ഉറപ്പിക്കപ്പെടണം. എങ്കില്‍ മാത്രമെ ദാരിദ്ര നിര്‍മ്മാര്‍ജ്ജനമെന്ന ലക്ഷ്യത്തിലെത്തിചേരാന്‍ ലഘുവായ്പ പദ്ധതിയ്ക്കാവൂ.

നിര്‍ദ്ദിഷ്ട മൈക്രോ ഫിനാന്‍സ് റെഗുലേഷന്‍ ബില്‍

ലഘു വായ്പയെടുത്തവരുടെ ആത്മഹത്യകളും തുടര്‍ന്നു ആന്ധ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സും ദേശീയതലത്തില്‍ തന്നെ മൈക്രോ ഫിനാനന്‍സ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കാവാന്‍ ബില്‍ ആവശ്യമാണെന്ന് കേന്ദ്ര സര്‍ക്കാരിനെ ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്. ആത്മഹത്യകളെ തുടര്‍ന്ന്, റിസര്‍വ്വ് ബാങ്കും ഈ മേഖലയെകുറിച്ച് പഠിയ്ക്കാന്‍ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വൈ.എച്ച്.മെല്‍ഗം നേതൃത്വം നല്‍കുന്നസബ്ബ്കമ്മിറ്റിയെ നിയോഗിച്ചു്. സബ്ബ് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെങ്കിലും ദേശീയ മൈക്രോ ഫിനാന്‍സ് റെഗുലേഷന്‍ ബില്‍-2011 അനിച്ചിതാവസ്ഥയിലാണ്.

റിസര്‍വ്വ് ബാങ്കിന്റെ ഫെയര്‍ പ്രാക്ടീസ് കോഡ് മാത്രമാണ് ദേശീയ തലത്തില്‍ ഇപ്പോള്‍ മൈക്രോ ഫിനാനന്‍സ് സ്ഥാപനങ്ങള്‍ക്ക് ബാധകമാകുന്നത്. ഈ കോഡില്‍ പക്ഷേ പലിശ നിയന്ത്രണത്തെക്കുറിച്ച് ഒന്നു പറയുന്നില്ല. അതുകൊണ്ടുതന്നെ, മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ നല്‍കിയിട്ടുള്ള ലഘുവായ്പകള്‍ക്കുമേല്‍ യഥേഷ്ടം പലിശ ചുമത്തുന്നു. ഈ അവസ്ഥക്ക് അറുതിയിടുന്നതില്‍ മൈക്രോ ഫിനാന്‍സ് റെഗുലേഷന്‍ ബില്‍-2011 പ്രത്യേകം ഊന്നല്‍ നല്‍കുമെന്നുതന്നെ പ്രതീക്ഷിക്കാം. അതേസമയം, ഈ ബില്‍ ഇന്ത്യന്‍ ബാങ്കുകള്‍ക്ക് മൈക്രോ ഫിനാനന്‍സ് സ്ഥാപനങ്ങള്‍ തിരിച്ചുനല്‍കേണ്ട കോടാനുകോടി വായ്പകള്‍ കൃത്യമായി ഒടുക്കപ്പെടുന്നതിന് തടസ്സമായി മാറുമോയെന്നത് കാത്തിരുന്നുകാണേണ്ടതാണ്.

മൈക്രോ സ്ഥാപനങ്ങളുടെ പിന്‍മാറ്റം

1996 ല്‍ പ്രവര്‍ത്തനമാരംഭിച്ച് കേരളത്തിലെ ലഘു വായ്പമേഖലയില്‍ ഏറെ ശ്രദ്ധയാര്‍ജ്ജിച്ച ആലപ്പുഴ ഗാന്ധി സ്മാരക സേവാ കേന്ദ്രത്തിന്റെ സെക്രട്ടറി കെ.ജി. ജഗദീശന്‍ ഈ ലേഖകന് 2002 ല്‍ അനുവദിച്ച അഭിമുഖ(25)ത്തില്‍ പറഞ്ഞതിങ്ങനെ, ….ഇപ്പോള്‍ ആറ് വില്ലേജ് വികസന കേന്ദ്രങ്ങളും ഒരു അര്‍ബന്‍ വികസന കേന്ദ്രവും നിലവിലുണ്ട്. ഇതിനെ ഭാവിയില്‍ ഒരു വിമന്‍സ് ബാങ്കായി ഉയര്‍ത്തിയതിനുശേഷം ഈ പ്രക്രിയ പൂര്‍ണ്ണമായും സ്ത്രീകളെ ഏല്പിക്കുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ആ ഘട്ടത്തില്‍ സന്നദ്ധസംഘടനയായ ഞങ്ങള്‍ പിന്മാറും.എന്നാല്‍ ഗാന്ധി സ്മാരക സേവാ കേന്ദ്രത്തിന്റെ പിന്മാറ്റം ഇപ്പോഴും സാധ്യമായിട്ടില്ല. ഇതെന്തുകൊണ്ടെന്നതിനുള്ള ജഗദീശന്റെ വിശദീകരണം(26) ഇങ്ങനെ: സ്വരുകൂട്ടി വയ്ക്കപ്പെടുന്ന സോഷ്യല്‍ കേപ്പിറ്റലിന്റെ പിന്‍ബലത്തില്‍ ഒരു വിമന്‍സ് ബാങ്കെന്ന ലക്ഷ്യത്തില്‍ നിന്നു ഞങ്ങള്‍ വ്യതിചലിച്ചിട്ടേയില്ല. എന്നാല്‍, ഈ മേഖലയിലെ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളുടെ അഭൂതപൂര്‍വ്വമായ പെരുക്കം, പ്രത്യേകിച്ചും ജാതിമതരാഷ്ട്രീയ സംഘടനകളുടെ കടന്നുവരവ്, ഞങ്ങളുടെ പ്രതീക്ഷക്ക് വിലങ്ങുതടിയായി. ഈ ആശാസ്യമല്ലാത്ത അവസ്ഥയിലും പക്ഷേ വിമന്‍സ് ബാങ്കെന്ന ലക്ഷ്യസാധൂകരണ പ്രക്രിയ പുരോഗമിക്കുകയാണ്. 2012 നുള്ളില്‍ തന്നെ ഈ ലക്ഷ്യം പൂര്‍ത്തികരിക്കപ്പെടുമെന്നുള്ള ഉറച്ച വിശ്വാസത്തിലാണ് ഞങ്ങള്‍. ബാങ്കുകളെ വായ്പക്കായി ആശ്രയിക്കാതെ തന്നെ, ഞങ്ങള്‍ കെട്ടിപ്പടുത്തുണ്ടാക്കിയ അയല്‍ക്കൂട്ടങ്ങളുടെ വൈവിദ്ധ്യമാര്‍ന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിക്കാന്‍ പ്രാപ്തിയുള്ള വീട്ടുമുറ്റത്തെ വിമന്‍സ് ബാങ്ക് രൂപപ്പെടുക തന്നെ ചെയ്യും.

വായ്പാ, സംരഭകത്വം, സമ്പാദ്യം തുടങ്ങിയ പന്ഥാവിലൂടെ സഞ്ചരിച്ച് ആത്യന്തികമായി സ്ത്രീശാക്തീകരണത്തിന്റെ പ്രൊഫഷണല്‍ മുഖം കൂടിയായിരിക്കും വീട്ടുമുറ്റത്തെ വനിതാ ബാങ്ക് സ്ഥാപിതമാകുന്നിടത്ത് വ്യക്തമാക്കപ്പെടുക. എക്കാലവും വായ്പയുടെ ഗുണഭോക്താക്കളാക്കുക എന്നതിനുപകരം സാമൂഹികസാമ്പത്തിക രംഗത്തെ സ്വാശ്രയത്വമാണ് ഊട്ടിവളര്‍ത്തേണ്ടത്. ഇക്കാര്യത്തില്‍ രാജ്യത്തെ തന്നെ മാതൃകയാകാന്‍ മൈക്രോ ഫിനാന്‍സ് സ്ഥാപനമായ ഗാന്ധിസ്മാരക സേവാകേന്ദ്രത്തിനാകുമെന്ന് പ്രതീക്ഷിയ്ക്കാം.

* ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലില്‍ റിസര്‍ച്ച് സ്‌കോളറും കമ്മ്യൂണിറ്റി ബെയ്‌സ്ഡ് ഓര്‍ഗനൈസേഷന്‍, ഗ്രീന്‍ ഹാര്‍മണിയുടെ (www.green-harmony.org) ഗവേണിങ്ങ് ബോഡി മെമ്പറുമാണ് ലേഖകന്‍

Foot Notes
1.    www.sa-dhan.net/microfinancematters-agustissue.pdf
2.    www.sa-dhan.net/microfinancematters-agustissue.pdf
3.    Nabard status report of microfinance in India 2009-10
4.    Down to Earth, Rise of MFIs, 2010 November 30
5.    www.sa-dhan.net/microfinancematters-agustissue.pdf
6.    www.nabard.org/listofmfis.pdf
7.    http://indianmicrofinance.com
8.    www.wikipedia.org/microfinanc
9.    www.adb.org/microcredit.pdf
10.    www.sksindia.com
11.    http://dnaindia.com.money/comment
12.    http://devinder-sharma-blogspot.com/2010/11/norwegian-film-caught-in-microdebit.html
13.    www.wikipedia.org/microfinance
14.    Down to Earth, Profit from Poor, 2010 November 30
15.    A Route to Disaster, Frontline 2010, Nov 20-Dec.03
16.    www.intellecap.com/pdf.2010
17.    http://indianmicrofinance.com
18.    The Indian, 2010 November 22-28, Page 22
19.    http://indianmicrofinance.com/microsave-andhara-microfinance-720727301
20.    http://stockmarket today.in/2010/11/23
21.    http://in.reuters.com/article
22.    Nabard status report of microfinance in India 2009-10
23.    www.dnaindia.com, Daily News Analysis 2010 November 26
24.    www.adb.org/microcredit.pdf
25. 
സമീക്ഷ ദൈ്വവാരിക, കവര്‍‌സ്റ്റോറി ഓണം-2002 പേജ 13

26. ഫോണ്‍ സംഭാഷണം, 2010 ഡിസംബര്‍ 03

 KK Sreenivasan/കെ. കെ. ശ്രീനിവാസന്‍  

posted on September 2011….and it is re-posted without any changes made

The age-old government procedures needed to be simplified in order to make sure the time-bound service delivery.  E-governance with strong database and   total re-engineering of existing procedures are must in this regard. Existing procedures have to be re-engineered and then infuse the E-governance process. Otherwise E-governance process would not benefit as expected or projected…. 

 ജനനമരണ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാകാന്‍ മാസങ്ങളോളം കാത്തിരിക്കേണ്ടിവരുന്നുവെന്ന ഖേദകരമായ അവസ്ഥയിലേക്ക് ബഹു. പഞ്ചായത്ത് മന്ത്രി ഡോ. എം.കെ. മുനീറിന്റെ ശ്രദ്ധ ക്ഷണിക്കുന്നു.

  ധുനിക ജനാധിപത്യ ഭരണക്രമത്തില്‍ പൊതുജനാഭിലാഷങ്ങളും ആവശ്യങ്ങളും പരമാവധി വേഗതയാര്‍ന്ന രീതിയില്‍ നിവര്‍ത്തിക്കപ്പെടുക എന്നത് പരമപ്രധാനമാണ്. പൊതുഭരണ സംവിധാനം കാര്യക്ഷമവും സുതാര്യവും ലളിതവുമാക്കപ്പെടുമ്പോഴാണ് ഇത് സുസാധ്യമാകുന്നത്. ഈ ലക്ഷ്യസാധൂകരണ ദിശയില്‍ പക്ഷേ ഭരണഉദ്യോഗസ്ഥതല – നടപടിക്രമങ്ങള്‍ പുന:ക്രമീകരിച്ച് ലളിതവല്‍ക്കരിക്കപ്പെട്ടിട്ടില്ല. ജനനമരണ സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിക്കപ്പെടുന്നതിനുള്ള നടപടിക്രമങ്ങളിലെ നൂലാമാലകള്‍ ഇതിനൊരു ചെറിയ ദൃഷ്ടാന്തം മാത്രം.

 ഒരുകാലത്ത്, വീടുകളില്‍ ജനനമരണങ്ങള്‍ സംഭവിക്കുക എന്നത് സര്‍വ്വസാധാരണമായിരുന്നു. അവയൊക്കെത്തന്നെ പക്ഷേ, ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ റജിസ്റ്റര്‍ ചെയ്യുന്നതില്‍ വേണ്ടത്ര നിഷ്കര്‍ഷത പുലര്‍ത്തിയിരുന്നില്ല. 1969 ലെ ജനനമരണ റജിസ്റ്റ്രേഷനുമായി ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ നിയമത്തിന് സംസ്ഥാന സര്‍ക്കാര്‍ ചട്ടങ്ങളും നടപടിക്രമങ്ങളും രൂപപ്പെടുത്തുന്നത് 1970ല്‍ മാത്രമാണ്. ജനനമരണങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ റജിസ്റ്റര്‍ ചെയ്യപ്പെടേണ്ടതിന്റെ നിയമപരമായ അനിവാര്യതെയകുറിച്ചുള്ള അവബോധം പൊതുജനങ്ങളില്‍ ഊട്ടിഉറപ്പിക്കപ്പെട്ടിട്ട് ഏറെ കാലമായിട്ടുണ്ടെന്നും പറയാനാകില്ല. ജനനം റജിസ്റ്റര്‍ ചെയ്യാതിരുന്നവര്‍ ഇപ്പോള്‍ റജിസ്റ്റര്‍ ചെയ്യുവാന്‍ മന്നോട്ട് വരുന്നുണ്ടെന്നത് ശ്രദ്ധേയം. അത്തരക്കാര്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപന മേലാധികാരി നോന്‍ അവയല്ബള്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കണം. നോന്‍ അവയല്ബള്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കപ്പെടുന്നതിനു മുന്നോടിയായ സമര്‍പ്പിക്കുന്ന അപേക്ഷ തൊട്ടടുത്തുളള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പഞ്ചായത്ത് അയ്ക്കുന്നു അപേക്ഷക/ന്‍ ഇവയില്‍ നിന്ന് ഇതിനുമുമ്പ് ജനന സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റിയിട്ടില്ലെന്നുറുപ്പുവരുത്താന്‍. ഇതിനുളള മറുപടി ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുകയെന്നത് ഒട്ടും തന്നെ എളുപ്പമല്ല. മറുപടി സമയബന്ധിതമായി ഉറുപ്പുവരുത്താന്‍ നോന്‍ അവയല്ബള്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കേണ്ട പഞ്ചായത്തിനാകട്ടെ ഒട്ടുമേ ബാധ്യതയില്ലാത്ത അവസ്ഥ!

 നോണ്‍ അവയല്ബള്‍ സര്‍ഫിക്കറ്റ് ലഭ്യമാകാന്‍ തദ്ദേശസ്വയംഭരണ സ്ഥാപന മേലാധികാരിക്ക് സമര്‍പ്പിക്കുന്ന അപേക്ഷയോടൊപ്പമുളള സത്യവാങ്മൂലത്തില്‍ ഗസറ്റഡ് ഓഫീസറുടെ ഒപ്പും ഔദ്യോഗിക സീലും നിര്‍ബന്ധം. ഇക്കാര്യത്തിലാകട്ടെ ഗസറ്റഡ് ഓഫീസറുമാരിലേറെയും തയ്യാറല്ലതാനും. നീണ്ട കാത്തിരിപ്പിനൊടുവില്‍ നോണ്‍ അവയലബിള്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമായതിനുശേഷവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വില്ലേജ്, തഹസില്‍ദാര്‍,ആര്‍.ഡി.ഒ ഓഫീസുകളിലും അപേക്ഷകര്‍ നിരന്തരം കയറിയിറങ്ങണം.

 അപേക്ഷകരില്‍ ഏറെയും വൃദ്ധ മാതാപിതാക്കളാണ്. തങ്ങളുടെ മക്കളുടെ ജനന സര്‍ട്ടിഫിക്കറ്റിന് വേണ്ടിയായിരിക്കും അപേക്ഷ. തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറി, ഗസറ്റഡ് ഓഫീസര്‍, വില്ലേജ് ഓഫീസര്‍, തഹസില്‍ദാര്‍, ആര്‍.ഡി.ഒ തുടങ്ങിയ ഉദ്യോഗസ്ഥരുടെ മുന്നില്‍ ഈ വൃദ്ധമാതാപിതാക്കള്‍ നേരിട്ട് ഹാജരാകണമെന്നതും നിര്‍ബന്ധം. തന്റെ കുട്ടിയുടെ ജനനം ആശുപത്രയിലില്ല വസതിയില്‍ വച്ചുതന്നെയായിരുന്നുവെന്ന് ബോധ്യപ്പെടുത്തുന്നതിനായി വില്ലേജ് ഓഫീസറുടെ മുമ്പാകെ അപേക്ഷക/ന്‍ അയല്‍വാസികളായ രണ്ട് വൃദ്ധരെ സാക്ഷികളായി ഹാജരാക്കണം! ജനനസര്‍ട്ടിഫിക്കറ്റ് അനുവദിക്കപ്പെടല്‍ ഇത്തരം നടപടിക്രമങ്ങളുടെ നൂലാമാലകളിലാണെന്നത് അത്യന്തം ഖേദകരമാണ്. ഉദ്യോഗസ്ഥരുടെ അനാസ്ഥയും അലംഭാവവും കൂടിയാകുമ്പോള്‍ ജനന സര്‍ട്ടിഫിക്കറ്റ് ലഭ്യമാകാന്‍ അനന്തമായി കാത്തിരിക്കേണ്ടിവരുന്നു. നടപടിക്രമങ്ങളിലെ നൂലാമാലകള്‍ മറികടക്കുന്നിടത്ത് അഴിമതിക്കിയിടം ലഭിക്കുന്നുവെന്നത് സ്വഭാവികം!

 ആദ്യ കാലങ്ങളിലൊക്കെ സ്ക്കൂള്‍ പ്രവേശന വേളയില്‍ ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നിര്‍ബന്ധമാക്കപ്പെട്ടിരുന്നില്ല. മാതപിതാക്കള്‍ പറയുംപ്രകാരമാണ് സ്ക്കൂള്‍ രേഖകളില്‍ കുട്ടിയുടെ ജനനതിയ്യതി ചേര്‍ക്കപ്പെട്ടിരുന്നത്. പിന്നീട് കുട്ടിയുടെ എസ്. എസ്. എല്‍. സി. ബുക്കിലും ഇതേ ജനനതിയ്യതിയാണ് രേഖപ്പെടുത്തുക. ഇന്ത്യന്‍ പാസ്പോര്‍ട്ട് ലഭ്യമാകുന്നതിനുള്ള അപേക്ഷയോടൊപ്പം വയസ്സ് തെളിയിക്കുന്നതിനായി സമര്‍പ്പിക്കപ്പെടുന്നത് ഇതേ എസ്. എസ്. എല്‍. സി. ബുക്കിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്. അതായത് പാസ്പോര്‍ട്ടിലെ ജനനതിയ്യതി എസ്. എസ്. എല്‍. സി. ബുക്കിലേതു തന്നെ. ഉന്നത വിദ്യാഭ്യാസ പ്രവേശനവേളയിലും ജനനതിയ്യതി തെളിയിക്കുന്നതിനുള്ള ഔദ്യോഗിക രേഖയായി പരിഗണിക്കപ്പെടുന്നത് എസ്. എസ്. എല്‍. സി. ബുക്ക്. എംപ്ലോയ്‍മെന്റ് ഓഫീസ് രേഖകളില്‍ ചേര്‍ക്കുന്നതും പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ഉദ്യോഗാര്‍ത്ഥികളുടെ വയസ്സ് തിട്ടപ്പെടുത്തുന്നതും എസ്. എസ്. എല്‍. സി. ബുക്ക് പ്രകാരം. നടപടിക്രമങ്ങളുടെ നീണ്ട കടമ്പകള്‍ കടന്ന് അനുവദിക്കപ്പെടുന്ന ജനന സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തുന്നത് എസ്. എസ്. എല്‍. സിബുക്കിലെ ജനനതിയ്യതിയാണെന്നത് പ്രത്യേകം ശ്രദ്ധേയം. യുറോപ്പ് അമേരിക്കന്‍ രാജ്യങ്ങലേക്ക് പോകാന്‍ ജനന സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. മുഖ്യമായും നേഴസ്മാര്‍ തുടങ്ങിയവരാണ് ഇവിടങ്ങലേക്ക് പോകുന്നത്. ഇന്ത്യയിലേക്ക് , പ്രത്യേകിച്ചും കേരളത്തിലേക്ക് അയ്ക്കൂന്ന ഡോളറൂം യുറോയും സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നുവെന്നത് കാണാതെ പോയ്ക്കൂട. ആദ്യ കാലങ്ങളില്‍ ജനനം റജിസ്റ്റര്‍ ചെയ്യാതിരുന്നവര്‍ ഇപ്പോള്‍ റജിസ്റ്റര്‍ ചെയ്യുവാന്‍ മന്നോട്ട് വരുന്നു. ഇവരിലേറെയും ഇങ്ങനെ അനുവദിക്കപ്പെടുന്ന ജനന സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് പക്ഷേ കളള പാസ്പോര്‍ട്ടെടുത്ത് തിവ്രവാദ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടേക്കൂമന്നെ പൊതൂവെയുളള മൂന്‍വിധി തിരുത്തപ്പെടണം.

ആദ്യ കാലങ്ങളില്‍ ജനനമരണങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ റജിസ്റ്റര്‍ ചെയ്യപ്പെടേണ്ടതിന്റെ നിയമപരമായി നിഷ്കര്‍ഷത പുലര്‍ത്തിയിരുന്നില്ലെന്നതൂം അതിന്റെ അനിവാര്യതെയകുറിച്ചുള്ള അവബോധമില്ലായ്മയൂം മൂഖവിലക്കെടൂത്ത്, ജനന സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നിലെ നടപടിക്രമങ്ങള്‍ ലളിതവല്‍ക്കരിക്കണം. ജനന റജിസ്റ്റാര്‍ക്കുള്ള ജനന സര്‍ട്ടിഫിക്കറ്റിനായുള്ള അപേക്ഷയോടൊപ്പം ബന്ധപ്പെട്ട വില്ലേജോഫീസര്‍ അനുവദിക്കുന്ന റസിഡന്‍ല്‍ സര്‍ട്ടിഫിക്കറ്റ് (അനിവാര്യമെങ്കില്‍ മാത്രം), എസ്. എസ്. എല്‍. സി. ബുക്കിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, അവശ്യംവേണ്ട കോര്‍ട്ട്ഫീ സ്റ്റാമ്പ്/മുദ്രപത്രം എന്നിവ സമര്‍പ്പിക്കുന്ന അപേക്ഷകന് കാലവിളംബമില്ലാതെ ജനന സര്‍ട്ടിഫിക്കറ്റ് അനുവദിക്കപ്പെടേണ്ടതുണ്ട്. ഈ ദിശയില്‍ നടപടിക്രമങ്ങള്‍ അടിയന്തിരമായി ലളിതവല്‍ക്കരിക്കണം. ഇനി അഥവാ നോണ്‍ അവയല്ബിള്‍ സര്‍ട്ടിഫിക്കറ്റ് അനിവാര്യമെങ്കില്‍ അത് അനുവദിക്കുമ്പോള്‍, പ്രത്യേകിച്ചും 1970നു മുമ്പുളളുവര്‍ക്ക് (സര്‍ക്കാര്‍ ചട്ടങ്ങള്‍ നിലവില്‍ വരുന്നതിന് മുമ്പ് ജനിച്ചവര്‍ക്ക്), തദ്ദേശസ്വയംഭരണ മേലാധികാരികള്‍ മുഖ്യമായും പരിഗണിക്കേണ്ട രേഖ എസ്. എസ്. എല്‍. സി. ബുക്ക് തന്നെയായിരിക്കണം. തടസവാദങ്ങള്‍ നിരത്തി ബ്യൂറോക്രസിയുടെ അനാസ്ഥയ്ക്കും അലംഭാവത്തിനും അഴിമതിക്കും ഇരകളാകാന്‍ പൊതുജനങ്ങളെ വിട്ടുകൊടുക്കുകയില്ലെന്ന് നിശ്ചയദാര്‍ഢ്യം പ്രകടിപ്പിക്കുന്ന സര്‍ക്കാരാണ് ജനാധിപത്യഭരണക്രമത്തില്‍ മാതൃകാസര്‍ക്കാരെന്ന ഖ്യാതിയ്ക്ക് അര്‍ഹരാകുന്നത്.

 

എഡ്വേര്‍ഡ് സ്‌നോഡന്റെ വെളിപ്പെടുത്തലും ഇന്ത്യന്‍ ഐ.ടി മേഖലയുടെ ദുര്‍ബലാവസ്ഥയും

 

കെ.കെ. ശ്രീനിവാസന്‍/ KK Sreenivasan

This research paper, full text,  discusses the impacts of Edward Snowdan’s revelation on the international politics   and the feeble state of Indian IT sector and Malayalam Weekly has published the same as cover story  in the issue of  August 07, 2013

Malayalam Varika, issue 2013 aug 07

എൻഎസ്എയുടെ പ്രിസം പദ്ധതിയുമായി സഹകരിക്കുന്ന മൈക്രോസോഫ്റ്റുപോലുള്ള അമേരിക്കന്‍ കമ്പനികളില്‍ നിന്ന് രാഇ്യത്തിന്റെ ഡിജിറ്റല്‍ ശേഖരങ്ങള്‍ പെന്റഗണിന്റെ കമ്പ്യൂട്ടറുകളിലെത്തിപ്പെടുകയില്ലെന്ന് ഒരുറപ്പുമില്ല

മേരിക്കന്‍ സാമ്രാജ്യത്വം, വിവരസാങ്കേതിക വിദ്യാവികസനം, ജനാധിപത്യം, സുരക്ഷ, സ്വകാര്യത, ധാര്‍മ്മികത തുടങ്ങിയവയിലൂന്നിയുള്ള സംവാദങ്ങളും ചര്‍ച്ചകളും നിരീക്ഷണങ്ങളും വിലയിരുത്തലുകളും അമേരിക്കയുടെ സെന്‍ട്രല്‍ ഇന്റിലജന്‍സ് ഏജന്‍സിയുടെ (സി.ഐ.എ) മുന്‍ ജീവനക്കാരനും അമേരിക്കന്‍ പൗരനുമായ എഡ്വേര്‍ഡ് സ്‌നോഡന്റെ വെളിപ്പെടുത്തലുകളില്‍ നിന്നുയരുന്നു. സ്‌നോഡന്‍ ചോര്‍ത്തികൊടുത്ത അമേരിക്കന്‍ രഹസ്യ രേഖകളുടെ പിന്‍ബലത്തില്‍ പ്രസിദ്ധീകരിച്ച അന്വേഷണാത്മക റിപ്പോര്‍ട്ടില്‍ പ്രധാനപ്പെട്ട വസ്തുതകള്‍ വെളിപ്പെടുത്താന്‍ ഗാഡിയന്‍ ദിനപത്രം മടിക്കുന്നുണ്ടോയെന്ന സംശയവുമുയരുന്നു. ഇതിലുപരി വിവര സാങ്കേതിക വിദ്യാരംഗത്ത് വന്‍ കുതിച്ചുചാട്ടം നടത്തിയെന്ന ഇന്ത്യയുടെ അവകാശവാദത്തിന്റെ പൊള്ളത്തരംകൂടി തുറന്നുകാണിക്കുന്നുണ്ട് സ്‌നോഡന്റെ വെളിപ്പെടുത്തല്‍.

അന്തര്‍ദേശീയ അധികാര രാഷ്ട്രീയ സമവാക്യങ്ങളില്‍ രാഷ്ട്രങ്ങള്‍ തമ്മിലുള്ള അധികാര കിടമത്സരങ്ങള്‍ പ്രകടം. ശീത സമരക്കാലത്ത് (Cold War) ഒരു ഭാഗത്ത് അമേരിക്കയുടെ നേതൃത്വത്തില്‍ മുതലാളിത്ത സാമ്രാജ്യത്ത ശക്തികളും മറുഭാഗത്ത് സോവിയറ്റ് യൂണിയന്റെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളും ഒളിഞ്ഞും തെളിഞ്ഞും മുതലാളിത്ത-കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങള്‍ പോരാട്ടങ്ങളിലേര്‍പ്പെട്ടു. ഈ ഇരു ശാക്തീക ചേരികളുടെ നേതൃത്വത്തില്‍ ഇരുധ്രുവ ലോകമെന്ന (Bipolar World) അവസ്ഥയാണ് ശീതസമര വേളയില്‍ ലോകജനത കണ്ടത്.

ശീതസമരം മൂര്‍ദ്ധന്യത്തില്‍ നക്ഷത്ര യുദ്ധ (Star Wars) തന്ത്രങ്ങള്‍ പോലും മെനയപ്പെട്ടു. 1980 കളുടെ അന്ത്യത്തില്‍ പക്ഷേ സോവിയറ്റ് യൂണിയന്‍ ശിഥിലീകരിക്കപ്പെട്ടു. അതോടെ അമേരിക്കന്‍ ആധിപത്യത്തില്‍ കീഴില്‍ ഏകധ്രുവ ലോക (Uni Polar) മെന്ന പുത്തന്‍ ലോക ക്രമം (New World Order) ഏറെക്കൂറെ നിലവില്‍ വന്നു. എന്നാല്‍ 2001 സെപ്തംബര്‍ 11 ലെ അമേരിക്കക്കെതിയുള്ള ഭീകരാക്രമണത്തോടെ ഏകധ്രുവലോകമെന്ന അവസ്ഥക്കുമേല്‍ കരിനിഴല്‍ വീണു. ഇതോടെ ബഹുധ്രുവ ലോക (Multi Polar World) മെന്നവസ്ഥ സംജാതമായി.

’90 കളുടെ തുടക്കത്തില്‍ വിവര സാങ്കേതിക വിദ്യാവിസ്‌ഫോടനം. ഒപ്പം ആഗോളവത്കരണ-ഉദാരവത്കരണ പ്രക്രിയയിലൂടെ നവ സാമ്പത്തിക ക്രമ (New Economic Order)വും. അതോടെ അന്തര്‍ദേശീയ ഫിനാന്‍സ് മൂലധനത്തിന്റെ കയറ്റുമതി-ഇറക്കുമതികള്‍ ശരവേഗത്തിലായി. മുതലാളിത്ത – കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളെന്ന വകഭേദങ്ങളില്ലാതെ കമ്മ്യൂണിസ്റ്റ് രാഷ്ട്രമെന്നവകാശപ്പെടുന്ന ചൈനപോലും അമേരിക്കയടക്കമുള്ള മുതലാളിത്ത സാമ്പത്തിക ശക്തികളുടെ മൂലധന കമ്പോളമായി. അമേരിക്കന്‍-യൂറോപ്യന്‍ വിപണികള്‍ ചൈനയടക്കമുള്ള വികസ്വര രാഷ്ട്രങ്ങള്‍ക്കുമുന്നില്‍ മലര്‍ക്കെ തുറക്കപ്പെട്ടു. ഈ അവസ്ഥയില്‍ ആഗോള മേധാവിത്വത്തിനായി അത്യന്താധുനികവും പരമ്പരാഗതവുമായ സൈനിക ശേഷികളുയുപയോഗിച്ചുള്ള വെട്ടിപ്പിടുത്തങ്ങളോട് അമേരിക്കയടക്കമുള്ള വന്‍കിട ശക്തികള്‍ക്ക് പൊതുവേ സുല്ലുപറയേണ്ടിവന്നു. അതേസമയം ആഗോള മേധാവിത്വമെന്ന അടങ്ങാത്ത മോഹം പാടെ ഉപേക്ഷിക്കുവാനും വയ്യാത്തവസ്ഥ.

ഐടി വികസന രംഗത്ത് വന്‍ കുതിച്ചുചാട്ടം നടത്തിയ അമേരിക്ക സൈബര്‍ ആക്രമണ (Cyber attack/war) ങ്ങളിലൂടെ ലോകത്തെ വീണ്ടും തങ്ങളുടെ അധീശത്വത്തിലാക്കുവാന്‍ ഐ.ടി അധിഷ്ഠിത തന്ത്രങ്ങള്‍ മെനഞ്ഞ് അവ കൃത്യമായി വിനിയോഗിക്കുന്നു. അമേരിക്കന്‍ ഭരണകൂടങ്ങള്‍ (ബുഷ്-ഒബാമ ഭരണകൂടങ്ങള്‍) പിന്നിട്ട ഒരു പതീറ്റാണ്ടിലധികമായി തങ്ങളുടെ പൗരന്മാരുടേയും അന്യ രാഷ്ട്രങ്ങളുടെയും ഡിജിറ്റല്‍ വിവര ശേഖര (Digital data base) ങ്ങള്‍ ചോര്‍ത്തിയെടുത്തുവെന്ന എഡ്വേര്‍ഡ് സ്‌നോഡന്റെ വെളിപ്പെടുത്തല്‍ ഒരിക്കല്‍ പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ട നക്ഷത്ര യുദ്ധത്തിനുപകരം സൈബര്‍ യുദ്ധ/ആക്രമണ തന്ത്രങ്ങള്‍ ബുഷ് മുതല്‍ ഒബാമ വരെയുള്ള അമേരിക്കന്‍ ഭരണകൂടങ്ങള്‍ വിനിയോഗിക്കുകയാണ്. ആഗോള ഭീകരവാദത്തിന്റെ മറവില്‍ സൈബര്‍ ആക്രമണമുറകളിലൂടെ മറ്റു രാഷ്ട്രങ്ങളുടെ ഡിജിറ്റല്‍ ശേഖരങ്ങള്‍ പോലും കൊള്ളയടിക്കുന്നതിന് പിന്നില്‍ (ശേഖരിക്കുന്നതിനുപിന്നില്‍) പ്രതിപ്രവര്‍ത്തിക്കുന്നത് അമേരിക്ക ഇപ്പോഴും വെച്ചുപുലര്‍ത്തുന്ന ആഗോളാധിപത്യമെന്ന അടങ്ങാത്തമോഹം തന്നെയാണെന്ന് വ്യാഖ്യാനിക്കേണ്ടിവരും.

വ്യക്തി സ്വാതന്ത്ര്യത്തിനുമേല്‍ കൂച്ചുവിലങ്ങിടുന്നവരെന്ന അപഖ്യാതി കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളിലെ ഭരണകൂടങ്ങള്‍ക്കെതിരെ എക്കാലത്തും ശക്തമാണ്. അതേസമയം ഉദാര ജനാധിപത്യ (Liberal Democracy) വ്യവസ്ഥ പിന്തുടരുന്ന അമേരിക്ക എക്കാലത്തും പൗര സ്വാതന്ത്ര്യത്തിന്റെ പതാകവാഹകരാണെന്ന് അവകാശപ്പെടുന്നു. പക്ഷേ 48 വിദേശ രാഷ്ട്രങ്ങളുടെ ഡിജിറ്റല്‍ വിവര ശേഖരങ്ങള്‍ ചോര്‍ത്തിയെന്നതിനോടൊപ്പം ഫെയ്‌സ് ബുക്ക്, മൈക്രോസോഫ്റ്റ്, ആപ്പിള്‍, ഗൂഗിള്‍ എന്നീ സൈബര്‍ ഭീമന്മാരെ ആശ്രയിക്കുന്ന 121 മില്യന്‍ സ്വന്തം പൗന്മാരുടേയും ഡിജിറ്റല്‍ വിവരശേഖരങ്ങള്‍ അമേരിക്ക ചോര്‍ത്തിയെന്നതുകൂടി പുറത്തുവന്നിട്ടുണ്ട്.(1) പൗര സ്വാതന്ത്ര്യത്തിലേക്കും അവകാശങ്ങളിലേക്കും കടന്നുകയറാന്‍ ഉദാര ജനാധിപത്യവാദികളെന്ന് അവകാശപ്പെടുന്ന അമേരിക്കന്‍ ഭരണകൂടത്തിന് മടിയില്ലെന്നാണ് ഇതിലൂടെ വെളിവാക്കപ്പെട്ടത്.

ഗാര്‍ഡിയന്‍ വെളിപ്പെടുത്തല്‍

അമേരിക്കയുടെ ദേശീയ സുരക്ഷ ഏജന്‍സി (NSA) മൈക്രോസോഫ്റ്റ്, ഗൂഗിള്‍, ഫെയ്‌സ്ബുക്ക്, ആപ്പിള്‍, യു ട്യൂബ്, എഒഎല്‍ (American On Line), സ്‌കൈപ്പ് തുടങ്ങിയ അമേരിക്കന്‍ കമ്പനികളില്‍ നിന്ന് ഇന്ത്യയുള്‍പ്പെടെയുള്ള രാഷട്രങ്ങളുടെ അതീവ രഹസ്യരേഖകള്‍ ചോര്‍ത്തിയെടുത്തിട്ടുണ്ടെന്ന ബ്രിട്ടനിലെ ഗാര്‍ഡിയന്‍ ദിനപത്രത്തിന്റെ അന്വേഷണാത്മക റിപ്പോര്‍ട്ട് അന്തര്‍ദേശീയ നയതന്ത്ര രംഗത്ത് ഏറെ വിവാദങ്ങള്‍ക്കും അസ്വാരസ്യങ്ങള്‍ക്കും വഴിവെച്ചിരിക്കുകയാണ്. അമേരിക്കന്‍ പൗരനും മുന്‍ സിഐഎ ജീവനക്കാരനുമായ എഡ്വേര്‍ഡ് സ്‌നോഡന്‍ ചോര്‍ത്തിക്കൊടുത്ത രഹസ്യരേഖകളെ ആധാരമാക്കിയാണ് ഗാഡിയന്‍ ദിനപത്ര റിപ്പോര്‍ട്ട്. ഫിസ (Foriegn Intelligence Surveillance Court) യില്‍ അമേരിക്കന്‍ അറ്റോര്‍ണി ജനറല്‍ എറിക് ഹോ ള്‍ഡര്‍ 2009 ജൂലായ് 29ന് ഒപ്പുവെച്ച് സമര്‍പ്പിച്ച രണ്ട് അതീവ രഹസ്യ രേഖകളാണ് സ്‌നോഡനിലൂടെ ഗാര്‍ഡിയന്‍ ദിനപത്രം വെളിച്ചത്തുകൊണ്ടുവന്നത്.(2)

പ്രിസം (PRISM) എന്ന പേരിലറിയപ്പെടുന്ന പദ്ധതിയിലൂടെ രാഷ്ട്രങ്ങളുടെ ഡിജിറ്റല്‍ ശേഖരങ്ങള്‍ എന്‍എസ്എയുടെ രഹസ്യനിരീക്ഷണ വലയത്തിലകപ്പെട്ടു. സര്‍ച്ച് ഹിസ്റ്ററി, ഇ-മെയില്‍ ഉള്ളടക്കം, ഫയലുകള്‍, ലൈവ് ചാറ്റുകള്‍ എന്നീ ഡിജിറ്റല്‍ ശേഖരങ്ങളാണ് പെന്റഗണിന്റെ കമ്പ്യൂട്ടറുകളിലെത്തിയത്. 2007 മുതല്‍ല്‍ തന്നെ പ്രിസം പദ്ധതി പ്രകാരം തങ്ങളുടെ ഉപയോക്താക്കളുടെ ഡിജിറ്റല്‍ വിവര ശേഖരങ്ങള്‍ എന്‍.എസ്.എയുമായി പങ്കുവയ്ക്കാമെന്ന കരാറില്‍(3) മൈക്രോസോഫ്റ്റ് ഏര്‍പ്പെട്ടിരുന്നു. ഇതേ ചുവടുപിടിച്ച് ഗൂഗിള്‍, ഫെയ്‌സ്ബുക്ക്, പാല്‍ടോക്ക്, യു ട്യൂബ്, സ്‌കൈപ്പ്്, എ.ഒ.എല്‍, ആപ്പിള്‍ എന്നിവയും – ഗാര്‍ഡിയന്‍ വെളിപ്പെടുത്തുന്നു.

എന്‍എസ്എ വികസിപ്പിച്ചെടുത്തിട്ടുള്ള അനന്തമായ വിവരങ്ങള്‍ നല്‍കുന്നയാള്‍ (Boundless Informant)(4) എന്ന് വിളിക്കപ്പെടുന്ന ഡിജിറ്റല്‍ വിവര ഖനന/ശേഖരണ സാമഗ്രി (Data Mining Tool) യുടെ പൂര്‍ണ്ണ വിശദാംശങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്ന് ഗാര്‍ഡിയന്‍ പറയുന്നുണ്ട്. ഈ സാമഗ്രി ഉപയോഗിച്ച് വിവരങ്ങള്‍ ചോര്‍ത്താന്‍ ലക്ഷ്യമിടുന്ന രാഷ്ട്രത്തെ ഭൂപടത്തില്‍ തെരഞ്ഞെടുക്കുവാനും അതിന്റെ ഡിജിറ്റല്‍ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാനാകും. ഒരു രാഷ്ട്രത്തില്‍ നിന്ന് എത്ര ഡിജിറ്റല്‍ രേഖകള്‍ ശേഖരിച്ചുവെന്നും ശേഖരിച്ച രേഖകള്‍ ഏത് തരത്തിലുള്ളവയാണെന്നും ഈ സാമഗ്രിയിലൂടെ മനസ്സിലാക്കാം. 2013 മാര്‍ച്ചില്‍ മാത്രമായി എന്‍എസ്എ ലോകവ്യാപകമായ കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കുകളില്‍ നിന്നും 97 ബില്യണ്‍ രഹസ്യ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഏത് തരത്തിലുള്ള ഡിജിറ്റല്‍ രേഖ ശേഖരിച്ചുവെന്ന് അറിയാന്‍ കഴിയുമെന്ന് പറയു േമ്പാള്‍ തന്നെ ശേഖരിച്ച ഡിജിറ്റല്‍ രേഖകളുടെ/ആശയ വിനിമയങ്ങളുടെ സ്വഭാവ/ഉളളടക്കമെന്താണെന്നതിനെപ്രതി ഗാഡിയന്‍ നിശബ്ദത പുലര്‍ത്തുന്നു!

തന്ത്രപ്രധാന ഡിജിറ്റല്‍ വിവരശേഖരങ്ങള്‍ സുരക്ഷിതമോ?

2013 മാര്‍ച്ചില്‍ മാത്രമായി പ്രിസം പദ്ധതിയിലൂടെ മൈക്രസോഫ്റ്റ്, ഗൂഗിള്‍, ഫെയ്‌സ്ബുക്ക്, ആപ്പിള്‍, യാഹൂ സെര്‍വ്വറുകളില്‍ നിന്ന് ഇന്ത്യയുടെ 6.3 ബില്യണ്‍ ഡിജിറ്റല്‍ വിവര ശേഖരങ്ങള്‍ ചോര്‍ത്തിയെടുക്കപ്പെട്ടിട്ടുണ്ടെന്നാണ് 2013 ജൂണ്‍ 11 ലെ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് പറയുന്നത്. അമേരിക്കയിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിന്റെ വാഷിങ്ടണ്‍ ദൗത്യങ്ങള്‍(5) അമേരിക്കന്‍ ദേശീയ സുരക്ഷാസമിതി രഹസ്യ നിരീക്ഷണ വലയത്തിലാണെന്നുകൂടിയുള്ള സ്‌നോഡന്റെ വെളിപ്പെടുത്തല്‍ ഇന്ത്യയുടെ തന്ത്രപ്രധാനമായ ഡിജിറ്റല്‍ വിവരശേഖരങ്ങളും അമേരിക്കന്‍ ചോര്‍ത്തിയിട്ടുണ്ടെന്നന്ന അതീവ ഗൗരവമേറിയ സംശയങ്ങള്‍ അവശേഷിപ്പിക്കുന്നുണ്ട്. ഇന്ത്യയുടെ ഡിജിറ്റല്‍ ശേഖരങ്ങള്‍ എന്തിനുവേണ്ടി ചോര്‍ത്തി? ഏത് തരത്തിലുള്ളവ ചോര്‍ത്തി? ചോര്‍ത്തിയെടുത്ത വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അമേരിക്കയുടെ അടുത്ത നീക്കമെന്താണ്? ഇത്തരം അതീവ ഗൗരവമേറുന്ന സംശയങ്ങളാണ് ഗാഡിയന്‍ ദിനപത്രത്തിന്റെ റിപ്പോര്‍ട്ടുകള്‍ അവശേഷിപ്പിക്കുന്നത്.

രാജ്യരക്ഷ, കമ്മ്യൂണിക്കേഷന്‍ ആന്റ് ടെലികമ്മ്യൂണിക്കേഷന്‍, എനര്‍ജി ആന്റ്പവര്‍, ഫി നാന്‍സ്-ബാങ്കിങ്ങ് ആന്റ് ഇന്‍ഷൂറന്‍സ്, ഗവേണന്‍സ് ആന്റ് അഡിമിനിസ്‌ട്രേഷന്‍, ഹോം അഫയേഴ്‌സ്-ദേശീയ സുരക്ഷ, സയന്‍സ് ആന്റ് ടെക്‌നോളജി, ബയോ ഡൈവേഴ്‌സിറ്റി, അറ്റമിക് എനര്‍ജി ബോര്‍ഡ്, അറ്റമിക് എനര്‍ജി കമ്മീഷന്‍, അറ്റമിക് എനര്‍ജി ഡിപ്പാര്‍ട്ട്‌മെന്റ് തുടങ്ങിയ ഒട്ടനവധി കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകളുടെ വെബ്‌സൈറ്റുകള്‍ ഹോസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത് ഇന്ത്യന്‍ ഇന്‍ഫര്‍മേറ്റിക് സെന്ററിന്റെ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമുള്ള nic.in, gov.in, ac.in(6) തുടങ്ങിയ ഇന്ത്യനധിഷ്ഠിത സെര്‍വറുകളിലാണെന്നാണ് പൊതുവേ കാണപ്പെടുന്നത്.

തങ്ങളുടെ ഉപയോക്താക്കളുടെ ഡിജിറ്റല്‍ വിവരശേഖരങ്ങള്‍ പ്രിസം പദ്ധതിയുമായി പങ്കുവയ്ക്കുന്ന മൈക്രോസോഫ്റ്റ് പോലുള്ള അമേരിക്കന്‍ ഐടി ഭീമന്‍മാരുടെ സോഫ്റ്റുവെയറുകളെയും ഹാര്‍ഡ്‌വെയറുകളെയുമാണ് രാജ്യത്തിന്റെ തന്ത്രപ്രധാനമായ സ്ഥാപനങ്ങളും വെബ്‌സൈറ്റുകളും ദേശീയ ഇ-ഗവേണന്‍സ് പ്രക്രിയയുമെല്ലാം പ്രധാനമായും ആശ്രയിക്കുന്നത്. അതിനാല്‍ രാജ്യത്തിന്റെ തനത് സെര്‍വറുകളില്‍ സൂക്ഷിക്കപ്പെട്ടിട്ടുള്ള ഡിജിറ്റല്‍ വിവര ശേഖരങ്ങളും അമേരിക്കന്‍ ഭരണകൂടത്തിന്റെ രഹസ്യാന്വേഷണ വിഭാഗം ചോര്‍ത്തിയെടുത്തുവെന്ന സംശയം സ്‌നോഡന്റെ വെളിപ്പെടുത്തലുകളില്‍ നിന്ന് വായിച്ചെടുക്കേണ്ടിവരും.

സ്‌നോഡന്‍ വെളിപ്പെടുത്തിയ വിവരങ്ങള്‍ ശരിയാണെങ്കില്‍ സൈബര്‍ ആയുധമെന്ന നിലയില്‍ സ്റ്റക്‌സ്‌നെറ്റ് (STUXNET)(7) എന്ന ഇന്റര്‍നെറ്റ് വേം  അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് ഇറാന്റെ അണുഗവേഷണ കേന്ദ്രങ്ങളിലെ സെന്‍ട്രിഫ്യൂജുകള്‍ താറുമാറാക്കാന്‍ എഴുതിയുണ്ടാക്കിയിട്ടുണ്ട്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ഫാക്ടറികള്‍, റെയില്‍വേ, വിദ്യുച്ഛക്തി വിതരണം തുടങ്ങിയവയെല്ലാം പ്രവര്‍ത്തനരഹിതമാക്കുവാനും അണുഗവേഷണ കേന്ദ്രങ്ങളടക്കം അട്ടിമറിക്കാനും പ്രാപ്തമാണത്രേ ഇത്തരം വേമുകള്‍.

ഇറാനില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ മെറ്റാഡാറ്റാ (META DATA ) എന്നു വിളിക്കപ്പെടുന്ന ഡിജിറ്റല്‍ ആശയ വിനിമയ ശേഖരങ്ങള്‍ (14 ബില്യണ്‍)(8) ചോര്‍ത്തിയെടുക്കപ്പെട്ടിട്ടുള്ളത്. ഇറാനും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ വിള്ളലുകള്‍ ലോക സമാധാനത്തിനുപോലും ഭീഷണിയായേക്കാമെന്നവസ്ഥയാണ്. അതുകൊണ്ടുതന്നെ ഇറാനില്‍ നിന്നും ചോര്‍ത്തിയെടുക്കപ്പെട്ടിട്ടുള്ള ഡിജിറ്റല്‍ വിവര ശേഖരങ്ങളുടെ സ്വഭാവമെന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

ജൂലീയിന്‍ അസാംജറിന്റെ വിക്കിലീക്‌സ് വെളിച്ചത്തുകൊണ്ടുവന്നത് ചോര്‍ത്തിയെടുക്കപ്പെട്ട കേബിളുകളുടെ ഉളളടക്കമാെണന്നിരിക്കെ യഥാര്‍ത്ഥത്തില്‍ ഗാര്‍ഡിയന്‍ ദിനപത്രത്തിന്റെ വെളിപ്പെടുത്തലില്‍ മുഖ്യമായും ഊന്നേണ്ടിയിരുന്നത് ചോര്‍ത്തിയെടുക്കപ്പെട്ടുവെന്ന് പറയുന്ന ഡിജിറ്റല്‍ വിവരശേഖരങ്ങളുടെ സ്വഭാവ/ഉളളടക്കമാണ്. കേവലം ഡിജിറ്റല്‍ വിവര ശേഖരങ്ങള്‍ ചോര്‍ത്തിയെന്നത് പൗരന്മാരുടെ ഡിജിറ്റല്‍ സുരക്ഷയിലേക്കും സ്വകാര്യതയിലേക്കുമുള്ള കടന്നുകയറ്റമെന്ന പാതകത്തിനപ്പുറം പോകുന്നില്ല. അതേസമയം പരമാധികാര രാഷ്ട്രങ്ങളുടെ അതീവ തന്ത്രപ്രധാനമായ ഡിജിറ്റല്‍ വിവര ശേഖരങ്ങള്‍ ചോര്‍ത്തിയെടുക്കപ്പെട്ടിട്ടുണ്ടോയെന്ന സംശയമാണിവിടെ കനംവയ്ക്കുന്നത്.

ഇന്ത്യയുടെ ഡിജിറ്റല്‍ ശേഖരങ്ങള്‍ ചോര്‍ത്തിയെടുത്തുവെന്നത്തി്‌ലെ പ്രതിഷേധം അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയുടെ ഇന്ത്യാസന്ദര്‍ശന വേളയില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് അറിയിച്ചുവെന്നത് ശ്രദ്ധേയം. ഈ പ്രതിഷേധത്തില്‍ ഇന്ത്യയുടെ തന്ത്രപ്രധാനമായ സ്ഥാപനങ്ങളുടെകൂടി ഡിജിറ്റല്‍ വിവരങ്ങള്‍ അമേരിക്ക ചോര്‍ത്തിയെടുത്തിട്ടുണ്ടെന്ന് സംശയത്തെ ശക്തിപ്പെടുത്തപ്പെടുത്തുന്നില്ലേ? സ്‌നോഡന്റെ വെളിപ്പെടുത്തലുകളില്‍ ഇന്ത്യയുടെ തന്ത്രപ്രധാനമായ ഡിജിറ്റല്‍ വിവര ശേഖരങ്ങള്‍ ചോര്‍ത്തിയെടുക്കപ്പെട്ടുവെന്ന് ഒളിഞ്ഞുകിടക്കുന്നുണ്ടെങ്കില്‍ അത് ഇന്ത്യയുടെ പരമാധികാരത്തിനുമേലുള്ള അമേരിക്കയുടെ കടന്നുകയറ്റം തന്നെയാകും.

ഡിജിറ്റല്‍ സുരക്ഷയും സ്വകാര്യതയും

ഇന്ത്യയിപ്പോള്‍ നികുതിപണം സ്വീകരിക്കുന്നത് ഇ-ഫയിലിങ്ങിലൂടെയാണ്. ഇതിനുപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകള്‍ അമേരിക്കന്‍ സോഫ്റ്റുവെയര്‍ കമ്പനിയായ മൈക്രോസോഫ്റ്റിന്റെ ഓപ്പറേറ്റിങ്ങ് സിസ്റ്റമുള്ള കമ്പ്യൂട്ടറുകളില്‍ മാത്രമേ പ്രവര്‍ത്തിക്കൂയെന്ന അവസ്ഥയാണ്. ഇവിടെ രാജ്യം പിരിച്ചെടുക്കുന്ന നികുതിപണത്തിന്റെ നല്ലൊരുഭാഗം ഇ-ഗവേണന്‍സിന്റെ പേരില്‍ ആഗോള ഐടി കുത്തക കമ്പനികളുടെ കൈകളിലെത്തിച്ചേരുന്നത് വാതായനം (‘Windows’) ഭരണകൂടം തന്നെ മലര്‍ക്കെ തുറന്നുവച്ചിരിക്കുന്നു. ഇതിലുപരി രാജ്യത്തിന്റെ വരുമാനം സംബന്ധിച്ച ഡിജിറ്റല്‍ വിവര ശേഖരങ്ങള്‍ മൈക്രോസോഫ്റ്റ് പോലുള്ള വിദേശ ഐടി കമ്പനികള്‍ക്ക് എപ്പോള്‍ വേണമെങ്കിലും യഥേഷ്ടം കയറിയിറങ്ങാനാകുമെന്ന അവസ്ഥയുമുണ്ട്.data centre

സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികളും എന്തിനധികം പൊതുമേഖല-അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളും മുഖ്യമായും ആശ്രയിക്കുന്നത് അമേരിക്കനധിഷ്ഠിത ഹോസ്റ്റ് ഗേറ്റര്‍ ( Host Gator ), ഗോഡാഡി (Godady) , ജസ്റ്റ് ഹോസ്റ്റ് (Just Host) , ഐ പേജ് (I Page), നെറ്റ്‌വര്‍ക്ക് സൊല്യൂഷന്‍ (Network Solution) തുടങ്ങിയ സെര്‍വറുകളേയാണ്.(9) പൊതുവേ ഇത്തരം സെര്‍വ്വറുകളെ ആശ്രയിക്കുന്നവര്‍ക്ക് പൂര്‍ണ്ണമായ ഡിജിറ്റല്‍ സുരക്ഷയും സ്വകാര്യതയുമുണ്ടെന്ന് ഉറപ്പിച്ചുപറയാനാകില്ല. കാരണം അവരുടെ ഡിജിറ്റല്‍ വിവര ശേഖരങ്ങള്‍ ഈ വിദേശ സെര്‍വര്‍ ഉടമകളുടെ നിയന്ത്രണത്തിലാണ്. ഇവര്‍ക്ക് തങ്ങളുടെ സെര്‍വറുകളില്‍ ഹോസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള ഡിജിറ്റല്‍ വിവര ശേഖരങ്ങള്‍ ചോര്‍ത്തിയെടുക്കാവുന്നതേയുള്ളൂ.

ബാച്ചിലര്‍ പാര്‍ട്ടിയും ഡിജിറ്റല്‍ സ്വകാര്യതയും

രസകരമെന്നു പറയട്ടെ, സ്‌നോഡന്റെ വെളിപ്പെടുത്തലുകള്‍ക്കു മുമ്പേ തന്നെ നമ്മുടെ കേരളത്തില്‍ തന്നെ സര്‍ക്കാരിന്റെ മുന്‍കൈയില്‍ വ്യക്തികളുടെ ഡിജിറ്റല്‍ സ്വത്വത്തിലേക്ക് കടന്നു കയറിയിട്ടുണ്ടെന്നതിന് തെളിവുകളുണ്ട്. ബാച്ചിലര്‍ പാര്‍ട്ടിയെന്ന മലയാള സിനിമ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തവര്‍ക്കും അത് ഡൗണ്‍ലോഡ് ചെയ്ത് കണ്ടവര്‍ക്കുമെതിരെ 2012 സെപ്തംബര്‍ 09 ന് കേരളാ പോലീസിന്റെ ആന്റി പൈറസി വിഭാഗം 1010 പേര്‍ക്കെതിരെ കേസെടുത്തു. കേസെടുക്കപ്പെട്ടവരുടെ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ മേല്‍വിലാസം (ഐ.പി അഡ്രസ്) ചോര്‍ത്തിയെടുത്താണ് ഇത്രയും പേര്‍ക്കെതിരെ സിനിമ കണ്ടുവെന്ന കുറ്റം ചുമത്തി പോലീസ് കേസ്സെടുത്തത്.

കൊച്ചിയിലെ ഒരു സ്വകാര്യ ഐ.ടി. സ്ഥാപനത്തെയാണ് വ്യക്തികളുടെ ഐ.പി അഡ്രസ്സുകള്‍ ചോര്‍ത്തി വ്യക്തികളുടെ ഡിജിറ്റല്‍ സ്വത്വത്തിലേക്ക് കടന്നുകയറുവാനുള്ള ചുമതലയേല്പിക്കപ്പെട്ടത്. വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം കടുത്ത മനുഷ്യാവകാശ ലംഘനമായിട്ടാണ് നിയമപരമായി തന്നെ ഗണിക്കപ്പെടുന്നത്. മനുഷ്യാവകാശങ്ങളുടെ സംരക്ഷകരാകേണ്ടവരാണ് ഭരണകൂടവും അതിന്റെ കാവല്‍ക്കാരുമായ പോലീസും. ഇവര്‍ തന്നെ പൗരന്മാരുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നതിനുള്ള ചുമതല ഒരു സ്വകാര്യ ഐടി സ്ഥാപനത്തെ ഏല്പിച്ചുവെന്നത് പൗരസമൂഹത്തോടുള്ള കടുത്ത വെല്ലുവിളിയല്ലാതെ മറ്റെന്താണ്?

കേരളത്തിലെ രാഷ്ട്രീയ പ്രവര്‍ത്തകര്‍, എം.പിമാര്‍, പ്രധാനപ്പെട്ട വ്യക്തിത്വങ്ങള്‍, പത്രപ്രവര്‍ത്തകര്‍ തുടങ്ങിയ 268 പേരുടെ ഇ-മെയിലുകള്‍ കേരള പോലീസ്് ചോര്‍ത്തിയെന്നുള്ള മാധ്യമ റിപ്പോര്‍ട്ടിലും (2011 ജനുവരി) തെളിഞ്ഞത് ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ ഡിജിറ്റല്‍ സുരക്ഷയിലേക്കും സ്വകാര്യതയിലേക്കും നമ്മുടെ സര്‍ക്കാരുകള്‍ ഇടതടവില്ലാതെ കന്നുകയറുന്നുവെന്നുതാണ്. കേരളത്തില്‍ തീവ്രവാദ/ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ വേരോടുന്നുണ്ടോയെന്ന അന്വേഷണത്തിന്റെ ഭാഗമായി ഇ-മെയിലുകള്‍ ചോര്‍ത്തേണ്ടിവന്നുവെന്നാണ് സര്‍ക്കാരിന്റെ ന്യായീകരണം. ആളിപ്പടരുന്ന വിവാദ സോളാര്‍ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് മൊബൈല്‍ ഫോണ്‍വിളികളുടെ വിവരങ്ങള്‍ ചോര്‍ത്തിയതിനും സര്‍ക്കാര്‍ വക ന്യായീകരണങ്ങളുണ്ട്. സ്‌നോഡന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ഇത്തരത്തിലുള്ള (തൊടു) ന്യായങ്ങള്‍ തന്നെയാണ് ആഗോള നയതന്ത്ര തലങ്ങളില്‍ അമേരിക്കന്‍ ഭരണകൂടവും നിരത്തുന്നത്.

ഐഐഎമ്മിനെതിരെ സൈബര്‍ ആക്രമണം

അമേരിക്കന്‍ ഭരണകൂടത്തിന്റെ സൈബര്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ ഉന്നത വിദ്യാഭ്യാസരംഗത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റിന്റെ പൊതുപ്രവേശന പരീക്ഷ (Common Admission Text – CAT) യുടെ വെബ്ബ്‌സൈറ്റ് സൈബര്‍ ആക്രമണത്തിന് വിധേയമാക്കപ്പെട്ടുവെന്നത് ശ്രദ്ധേയമാണ്. ഐഐഎം (Indian Institute of Management) അടക്കമുള്ള രാജ്യത്തെ 170 ബി- സ്കൂളുകളി (Business Management Schools) ലേക്കുള്ള വിദ്യാര്‍ത്ഥി പ്രവേശനം പൊതുപ്രവേശന പരീക്ഷയിലെ റാങ്ക് ലിസ്റ്റ് പ്രകാരമാണ്. ‘ക്യാറ്റ്’ റാങ്ക് ലിസ്റ്റ് വെബ്ബ്‌സൈറ്റില്‍ www.catiim.in അപ്പ്‌ലോഡ് ചെയ്യപ്പെട്ടത്തിന് ശേഷം റാങ്ക് ലിസ്റ്റില്‍ ഗുരുതരമായ പിശക് കണ്ടെത്തി. വെബ്ബ്‌സൈറ്റിലുള്ള മാര്‍ക്കും അടിസ്ഥാന വിവരശേഖരത്തിലെയും മാര്‍ക്കില്‍ അന്തരം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ക്യാറ്റിന്റെ വെബ്ബ്‌സൈറ്റ് ആക്രമിക്കപ്പെട്ടുവെന്ന് ബോധ്യപ്പെട്ടത്.

ക്യാറ്റിനുവേണ്ടി വെബ്ബ്‌സൈറ്റ് നിര്‍മ്മിച്ചുനല്‍കിയിട്ടുള്ളത് യുപിയിലെ ഗാസിയാബാദിലുള്ള വെബ്ബ് വീവേഴ്‌സ് (Web weavers) എന്ന സ്വകാര്യ ഐടി സ്ഥാപനമാണ്. ഐഐഎമ്മിന്റെ ക്യാറ്റ് വെബ്‌സൈറ്റ് ഐടി കണ്‍സള്‍ട്ടന്റാണ്് കഴിഞ്ഞ മൂന്നുവര്‍ഷമായി വെബ്ബ് വീവര്‍. വെബ്ബ്‌സൈറ്റിലെ മാര്‍ക്ക് തിരുത്തിയതുമായി ബന്ധപ്പെട്ട് കോഴിക്കോട് പോലീസ്് രജിസ്റ്റര്‍ ചെയ്ത കേസ്സിന്റെ അന്വേഷണം തുടരുകയാണ്. ഐപിസി 420 വകുപ്പും ഐടി ആക്ട് 65-ാം വകുപ്പു പ്രകാരമുള്ള കേസ്സന്വേഷണത്തില്‍ വെബ്ബ് വീവര്‍ കമ്പനി ഉടമകളായ ഹസനും അഫ്ക്യൂവിനും വേണ്ടി ദില്ലി പോലീസിന്റെ സഹായത്താല്‍ കേരള പോലീസ് വലവിരിച്ചിരിക്കുകയാണ്. ഇതിനിടെ കേസ്സന്വേഷണം സിബിഐക്ക് കൈമാറിയിട്ടുണ്ട്.

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉന്നത ശ്രേണിയിലുള്‍പ്പെട്ട ഐഐഎം പോലും തങ്ങളുടെ ഡിജിറ്റല്‍ ശേഖരങ്ങള്‍ ഭദ്രമായി കാത്തുസൂക്ഷിക്കുന്നതില്‍ ദയനീയമായി പാരാജയപ്പെടുന്നു! ഇതിലുപരി ക്യാറ്റിന്റെ വൈബ്ബ്‌സൈറ്റ് ഹോസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത് അമേരിക്കന്‍ ഐടി സ്ഥാപനമായ ഹോസ്റ്റ് ഹേറ്റര്‍ (Name Server: ns2077.Hostgator.com, ns2078. Hostgator.com) ന്റെ സെര്‍വ്വറിലാണുതാനും. അമേരിക്കന്‍ ആസ്ഥാനമായുള്ള സെര്‍വറുകളില്‍ നിന്ന് അമേരിക്കയുടെ പ്രിസം പദ്ധതി പ്രകാരം ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലുള്ളവരുടെ ഡിജിറ്റല്‍ ശേഖരം ചോര്‍ത്തിയെടുക്കുന്നു. ഈ പശ്ചാത്തലത്തില്‍ അമേരിക്കന്‍ സെര്‍വറില്‍ ഹോസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള ഡിജിറ്റല്‍ ശേഖരങ്ങള്‍ കൊള്ളയടിക്കപ്പെടുകയില്ലെന്ന് ഐഐഎം പോലുള്ള രാജ്യത്തെ ഉന്നത വിദ്യാഭ്യാസ കേന്ദ്ര നടത്തിപ്പുക്കാര്‍ക്ക് ഉറപ്പിക്കുവാനാകുമോയെന്നറിയില്ല.

ഇന്റര്‍നെറ്റ് സമ്പദ്‌വ്യവസ്ഥ

പഴയകാല കൈമാറ്റ സമ്പ്രദായത്തില്‍ (Barter System) നിന്നും ഉദയംകൊണ്ട സമ്പദ്‌വ്യവസ്ഥകള്‍ നൂറ്റാണ്ടുകളുടെ പരിണാമ ഘട്ടങ്ങള്‍ പിന്നിട്ട് ഇന്ന് ഓണ്‍ലൈന്‍ കൊടുക്കല്‍വാങ്ങലുകളുടെ ഇന്റര്‍നെറ്റ് സമ്പദ്‌വ്യവസ്ഥ (Internet Economy)(10) പിറവിയെടുത്തിരിക്കുന്നു. ഡിജിറ്റല്‍ സ്വത്വ പരിപാലന (Digital Indentity Management- Idm) മെന്നതിന്റെ അനിവാര്യത ആഗോള തലത്തില്‍ ഇതിനകം തന്നെ കൃത്യമായി തിരിച്ചറിഞ്ഞിട്ടുണ്ട്. രാഷ്ട്ര നയരൂപീകരണ കര്‍ത്താക്കള്‍ സാമ്പത്തികസഹകരണവികസന സംഘടന (ഛrganization for Economic, Cooperation and Development- OECD)(11) യൂടെ ആഭിമുഖ്യത്തില്‍ 2008 ജൂണ്‍ 17,18 തിയ്യതികളില്‍ സിയോളില്‍ മന്ത്രിതല യോഗം ചേര്‍ന്ന് ഐഡിഎമ്മിന്റെ അനിവാര്യതയിലൂന്നി കൂലംകഷമായി ചര്‍ച്ച ചെയ്ത് സിയോള്‍ മന്ത്രിതല പ്രഖ്യാപനം നടത്തി.

ഇന്റര്‍നെറ്റ് മൊബൈല്‍ ബാങ്കിങ്ങുകള്‍, ഇകോമേഴ്‌സ്, ക്രെഡിറ്റ്-ഡബിറ്റ് കാര്‍ഡ് ഇടപാടുകള്‍ തുടങ്ങിയ മാധ്യമങ്ങളിലൂടെയാണ് ഇന്റര്‍നെറ്റ് സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുന്നത്. ഇതില്‍ പക്ഷേ സുരക്ഷയും സ്വകാര്യതയും ദുര്‍ബ്ബലമാക്കപ്പെടുന്നുവെന്ന കടുത്ത ആശങ്കകളുണ്ട്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് ഡിജിറ്റല്‍ സുരക്ഷയും സ്വകാര്യതയും പരമാവധി വര്‍ദ്ധിപ്പിക്കുയെന്നതിലൂന്നി ഇന്റര്‍നെറ്റ് ഐഡന്റിറ്റി മാനേജ്‌മെന്റിന്റെ അനിവാര്യത ഉയര്‍ത്തിപ്പിടിച്ചുള്ള സിയോള്‍ മന്ത്രിതല പ്രഖ്യാപനം. ഇന്ത്യ, അമേരിക്ക, ജര്‍മ്മനി, ബ്രിട്ടന്‍ തുടങ്ങിയ 42ഓളം രാഷ്ട്രങ്ങള്‍ ഈ പ്രഖ്യാപനത്തില്‍ പങ്കാളികളാണ്. അമേരിക്കതന്നെ പക്ഷേ ഈ പ്രഖ്യാപനത്തെ കാറ്റില്‍ പറത്തിയെന്ന് സ്‌നോഡന്റെ വെളിപ്പെടുത്തല്‍ അടിവരയിടുന്നു! ഇന്ത്യയാകട്ടെ ഇക്കാര്യത്തെ ഗൗരവമായി സമീപിക്കുന്നില്ലെന്നതാണ് ഇന്ത്യന്‍ ഡിജിറ്റല്‍ വിവര ശേഖരങ്ങള്‍ അമേരിക്ക ചോര്‍ത്തിയെടുത്തുവെന്നതില്‍ നിന്ന് വ്യക്തമാകുന്നത്.

ഇ സിഗ്നേച്ചര്‍

സാമ്പത്തിക ഇടപാടുകളിലെ മുഖ്യമാധ്യമങ്ങളിലൊന്നായ ചെക്കില്‍ കൈയൊപ്പ് രേഖപ്പെടുത്തുന്നതോടുകൂടിയാണല്ലോ പണസംബന്ധമായി കൊടുക്കല്‍-വാങ്ങലുകളുടെ പ്രയോഗം സാധൂകരിക്കപ്പെടുന്നത്. സൈബര്‍ ലോകത്തിന്റെ ശക്തമായ സ്വാധീനം സര്‍വ്വതലത്തിലും ശീഘ്രഗതിയില്‍ വ്യാപിച്ചിരിക്കുന്നു. ഇതിലേറ്റവും പ്രാധാന്യമേറുന്നത് സാമ്പത്തിക ഇടപാടുകളടക്കമുള്ളവയിലെ സൈബര്‍ ലോകത്തിന്റെ സ്വാധീനമാണ്. ഇടപാടുകളുടെ നൈയാമികമായ ആധികാരികതയ്ക്ക് സൈബര്‍ ലോകത്തിന്റെ കാണാവേഗങ്ങളിലെ ഇടപാടുകളില്‍ ഇടപാടുകാര്‍ നേരിട്ട് ഹാജരായി കൈയൊപ്പ് രേഖപ്പെടുത്തുകയെന്നത് പ്രായോഗികമല്ല. ഈ അപ്രയോഗികതയെ മറിക്കടക്കുകയാണ് ഡിജിറ്റല്‍ സിഗ്നേച്ചര്‍. സൈബര്‍ ഇടപാടുകളില്‍ ഡിജിറ്റല്‍ സിഗ്നേച്ചര്‍ നിയമപരമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. 2000 ഒക്‌ടോബര്‍ 17 ന് പ്രാബല്യത്തില്‍ വന്ന ഐടി ആക്ട് (Information Technology Act-2000) പ്രകാരമാണ് ഡിജിറ്റല്‍ സിഗ്നേച്ചറിന് നൈയാമിക പിന്‍ബലം ലഭ്യമാകുന്നത്.(12)

ഡിജിറ്റല്‍ സിഗ്നേച്ചര്‍ പ്രോസസിങ്ങിന് ഔദ്യോഗികമായി ചുമതലപ്പെടുത്തിയിട്ടുള്ള രജിസ്ട്രികളുണ്ട്. ഇന്ത്യയില്‍് സ്വകാര്യ ഐടിസ്ഥാപനങ്ങളെയാണ് രജിസ്ട്രികളായി ചുമതലപ്പെടുത്തിയിട്ടുളളത്. ഇവയിെേറയും മൈക്രോസോഫ്റ്റുപോലുള്ള വന്‍കിട അമേരിക്കന്‍ വിദേശ ഐടി കമ്പനികെളയാണത്രെ ആശ്രയിക്കുന്നത്. അമേരിക്കന്‍ ദേശീയ സുരക്ഷ ഏജന്‍സിയുടെ പ്രിസം പദ്ധതിയുമായി വര്‍ഷങ്ങളോളമായി സജീവമായി സഹകരിക്കുന്ന മൈക്രോസോഫ്റ്റ് തങ്ങളുടെ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ പിന്‍ബലത്തിലുള്ള ഡിജിറ്റല്‍ സിഗ്നേച്ചര്‍ രജിസ്ട്രികള്‍ ചോര്‍ത്തിക്കൊടുക്കപ്പെടുകയില്ലെന്ന് സ്്‌നോഡന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ എങ്ങനെ ഉറപ്പിക്കാനാകും?

indexയൂണിക് ഐഡി കാര്‍ഡ്-വിവരശേഖരങ്ങള്‍ സുരക്ഷിതമോ?

ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഡിജിറ്റില്‍ ഐഡന്റിറ്റി മാനേജ്‌മെന്റിനെ സംബന്ധിച്ച ആശങ്കകള്‍ ശക്തമാണ്. യുഐഡി കാര്‍ഡ് പ്രോസസ് ചെയ്യുന്നതിനായി പൗരന്മാരുടെ ജൈവ സവിശേഷ തകളായ കണ്ണിന്റെ കൃഷ്ണമണിയും (Iris) വിരലടയാളങ്ങളുമടക്കം സര്‍വ്വ വിവരങ്ങളും കേന്ദ്ര സര്‍ക്കാര്‍ ശേഖരിച്ചിട്ടുണ്ട്. സബ്‌സീഡിയടക്കമുള്ള സര്‍ക്കാരാനുകൂല്യങ്ങള്‍ ഇനിമുതല്‍ യുഐഡി കാര്‍ഡ് മുഖേനയേ ലഭ്യമാകൂ. ശേഖരിക്കപ്പെട്ടിട്ടുള്ള ജൈവ സവിശേഷതകളടക്കമുള്ളവ കാര്‍ഡിന്റെ അവസാന പ്രോസസിങ്ങില്‍ മാറിപ്പോകുകയില്ലെന്ന് കൃത്യമായി ഉറപ്പിക്കപ്പെടുന്നുണ്ടോ? ഇന്ത്യന്‍ ബ്യൂറോക്രസിയുടെ ശാപമായ അനാസ്ഥയും പുറംകരാര്‍ ജീവനക്കാരുടെ ആത്മാര്‍ത്ഥതയില്ലായ്മയും കണ്ട് തഴമ്പിച്ചിരിക്കുന്നുവെന്നതാണ് ഈ സംശയത്തിനാധാരം. കാര്‍ഡിലുള്‍പ്പെടുത്തിയിട്ടുള്ള സര്‍വ്വ വിവരങ്ങളും തന്റേതുതന്നെയാണെന്ന് പൗരന് ഒത്തുനോക്കുവാനുള്ള (Cross Matching) അവസരമില്ലെന്നത് അതീവ ഗൗരവതോടെ കാണുന്നില്ല.

കാര്‍ഡ് നിലവില്‍ വന്നതോടെ പൗരന്മാരുടെ ഡിജിറ്റല്‍ ഐഡന്റിറ്റിയുടെ സൂക്ഷിപ്പുകാരാണ് കേന്ദ്രസര്‍ക്കാര്‍. എന്നാലിത് ദുരുപയോഗം ചെയ്യപ്പെടുകയില്ലെന്നും സുരക്ഷിതമായിരിക്കുമെന്നും പൗരന്മാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തിനുള്ള മാധ്യമമാകുകയില്ലെന്നുമുള്ള ഉറപ്പിനെപ്രതിയുള്ള ആശങ്കകള്‍ സര്‍ക്കാരിന് ഇനിയും ദൂരീകരിക്കാനായിട്ടില്ല. കാര്‍ഡ് പ്രോസസിങ്ങ് പുറംകരാര്‍ കൊടുത്തിരിക്കുകയാണ് സര്‍ക്കാര്‍. രാജ്യത്തെ പൗരന്മാരുടെ വിവര ശേഖരങ്ങള്‍ ഇവരിലാണ് ആദ്യമെത്തിപ്പെടുന്നത്. ഇവരിലൂടെ പക്ഷേ പൗരന്മാരുടെ ഡിജിറ്റല്‍ ഐഡന്റിറ്റി സുരക്ഷിതവും സ്വകാര്യവുമായിരിക്കുമെന്നുറപ്പുണ്ടോ? ഇതിനുള്ള മറുപടിയായി പറയുന്നത് ശേഖരിക്കപ്പെട്ട വിവരങ്ങള്‍ പൂര്‍ണ്ണമായും സര്‍ക്കാരിന് കൈമാറുന്നുവെന്നാണ്. കരാറുകാരന്‍ ശേഖരിക്കപ്പെട്ട വിവരങ്ങളുടെയെല്ലാം പക്ഷേ ഇലക്‌ട്രോണിക് കോപ്പി കയ്യില്‍ കരുതിവെക്കില്ലെന്ന് ആര്‍ക്കാണുറപ്പ്? ഇനി അഥവാ കോപ്പി ചെയ്യപ്പെടാതെ തന്നെ ശേഖരിക്കപ്പെട്ട പൗരന്മാരുടെ വിവരങ്ങള്‍ സുരക്ഷിതമായി കാത്തുസൂക്ഷിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ വേണ്ടത്ര ജാഗരൂകരാണോയെന്ന ആശങ്കയുണ്ട്.

ഡിജിറ്റല്‍ റിപ്പബ്ലിക്കും ആക്റ്റിവിസവും

പ്രാക്തന സമൂഹത്തില്‍ നിന്നുളള ആധുനിക ദേശീയ രാഷ്ട്ര (Nation State) ങ്ങളുടെ പരിണാമത്തിന് ദീര്‍ഘകാല ചരിത്രമുണ്ട്. ട്രൈബല്‍ സ്റ്റേറ്റ്, നദീതടങ്ങളെ കേന്ദ്രീകരിച്ച് പൗരസ്ത്യ സാമ്രാജ്യങ്ങള്‍, ഗ്രീക്ക് നഗര രാഷ്ട്രങ്ങള്‍ (City States), റോമാ സാമ്രാജ്യം, ഫ്യൂഡല്‍ സ്റ്റേറ്റുകള്‍ എന്നിവ പിന്നിട്ടാണ് ആധുനിക ദേശീയ രാഷ്ട്രങ്ങളുടെ പിറവി. പ്ലേറ്റോയുടെ ‘റിപ്പബ്ലിക്കി’ലൂടെയും അരിസ്റ്റോട്ടിലിന്റെ’പോളിസി’ലൂടേയും തോമസ് ഹോബ്‌സിന്റെ സോഷ്യല്‍ കോണ്‍ട്രാക്റ്റ് തിയ്യറി (സാമൂഹ്യ കരാര്‍ ഉടമ്പടി) ലുടേയും ജോണ്‍ ലോക്കിന്റെ ‘ടു ട്രീറ്റീസ് ഓഫ് ഗവണ്‍മെന്റി’ലൂടെയും രൂപാന്തരം പ്രാപിച്ച് വ്യതിരിക്തങ്ങളായ ആധുനിക പ്രാതിനിധ്യ ജനാധിപത്യ വ്യവസ്ഥകള്‍ പ്രത്യക്ഷപ്പെട്ടു. ഇവയോടൊപ്പം തന്നെ വ്യത്യസ്ത രാഷ്ട്രീയ പ്രത്യയ ശാസ്ത്രങ്ങളുടെ പിന്‍ബലത്തില്‍ രാഷ്ട്രീയാധികാര സ്ഥാപനങ്ങളും ഘടനയും രൂപംകൊണ്ടു.

അഥീനിയന്‍ ജനാധിപത്യം (Athenian Demorcacy) ഫ്യൂഡലിസം, ഫാസിസം, സോഷ്യലിസം, സമഗ്രാധിപത്യം, ജനാധിപത്യം, സോഷ്യല്‍ ഡെമോക്രസി തുടങ്ങിയ രാഷ്ട്രീയ പ്രത്യയ ശാസ്ത്രങ്ങളെ പിന്‍പറ്റി ഭരണകൂടങ്ങളുടെ മുന്‍കയ്യില്‍ പരമാധികാര രാഷ്ട്രങ്ങളായി. ഈ വിവര യുഗ (Information Age) ത്തില്‍ പക്ഷേ ഇലക്‌ട്രോണിക്(13)/ഡിജിറ്റല്‍ റിപ്പബ്ലിക്ക് എന്ന നിലയിലേക്കുള്ള മാറ്റത്തിന്റെ പാതയിലാണ് ആധുനിക രാഷ്ട്രങ്ങളെന്നതിന്റെ സൂചനകള്‍ അതിശക്തമാണ്.

ഇന്ത്യയുടെ ടെലികോം റെഗുലേറ്ററി അഥോറിറ്റി (ട്രായ്) യുടെ കണക്ക് (14)പ്രകാരം രാജ്യത്ത് മൊത്തം 893.15 മില്യണ്‍ മൊബൈല്‍/ലാന്റ്‌ഫോണ്‍ വരിക്കാരുണ്ട്. ഇതില്‍ 82.08 ശതമാനവും മൊബൈല്‍ ഫോണ്‍ വരിക്കാരാണ്. ജനുവരി 2013 വരെ 15.01 മില്യണ്‍ ബ്രോഡ്ബാന്‍ഡ് വരിക്കാരുണ്ടെന്നും പറയുന്നു. സിസ്‌കോം വിഷ്വല്‍ നെറ്റ് വര്‍ക്കിങ്ങ് ഇന്റക്‌സ് പ്രവചിക്കുന്നത്(15) 2017 കൂടി രാജ്യത്ത് 348 മില്യണ്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളുണ്ടാകുമെന്നാണ്. 2012 ലിത് 138 മില്യണായിരുന്നു.

രാജ്യത്തിന്റെ ടെലിഗ്രാം സംവിധാനം സ്മരണകളുടെ സന്ദേശ കാവ്യമായി. ഐടി അധിഷ്ഠിത അച്ചടി-ദൃശ്യ-ഓണ്‍ലൈന്‍ മാധ്യമങ്ങള്‍, ഓഫീസ് യന്ത്രവല്‍കൃത സംവിധാനങ്ങള്‍ (Office Automation System), ഇലക്‌ടോണിക് വോട്ടിങ്ങ് യന്ത്രം ഇവയെല്ലാം ഇ-ജനാധിപത്യ വ്യവസ്ഥയിലെ ഇലക്‌ടോണിക് രാഷ്ട്രമെന്ന അവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. ഇലക്‌ട്രോണിക് റിപ്പബ്ലിക്കുകള്‍ സൈബര്‍ ലോകത്തിന്റെ കാണാവേഗങ്ങളില്‍ അതിവേഗം ഇടംപിടിച്ചതോടെയാകട്ടെ അവ ഡിജിറ്റല്‍ റിപ്പബ്ലിക്കുകളെന്ന അവസ്ഥാന്തരത്തിലുമാണ്.

‘നാം മാധ്യമങ്ങളില്‍ നിന്ന് ഏറെ ആവശ്യപ്പെടുമ്പോള്‍ നമ്മുടെ പ്രതിനിധികളില്‍ നിന്ന് ഒന്നും ആവശ്യപ്പെടുന്നില്ലെ’ന്ന്(16) പറയുന്നതിലൂടെ എന്‍.ബി.സി ടിവി നെറ്റ്‌വര്‍ക്കിങ്ങ് മുന്‍ പ്രസിഡണ്ട് ലോറന്‍സ് ഗ്രോസ്‌മെന്‍ അടിവരയിടുന്നത് ജനാധിപത്യവ്യവസ്ഥയിലെ മാധ്യമ ശക്തിയെയാണ്. ഇലക്‌ടോണിക് റിപ്പബ്ലിക്കുകളില്‍ മാധ്യമങ്ങളുടെ പ്രധാന പങ്ക് അടയാളപ്പെടുത്തുമ്പോള്‍ തന്നെ മാധ്യമ പ്രവര്‍ത്തനം ഒട്ടും ഗൗരവമല്ലാത്ത അവസ്ഥയിലേക്കുമാറുകയാണെന്നുകൂടി ഗ്രോസ്‌മെന്‍ പരിതപിക്കുന്നു. ഇവിടെയാണ് വിവര സാങ്കേതിക വിദ്യാ വിസ്‌ഫോടനത്തിലൂടെ രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്ന ഡിജിറ്റല്‍ റിപ്പബ്ലിക്കുകളിലെ ഡിജിറ്റല്‍ സ്വത്വമാര്‍ജ്ജിക്കുന്ന യുവതയുടെ തനത് ഡിജിറ്റല്‍ ആക്ടീവിസമെന്ന പുത്തന്‍ പോര്‍മുഖം അതിവേഗം തുറക്കപ്പെടുന്നത്.

ടുണിഷ്യ, ഈജിപ്ത്, ലിബിയ തുടങ്ങിയ അറബ് രാഷ്ട്രങ്ങളില്‍ അറബ് വസന്തമെന്ന് വിളിക്കപ്പെട്ട ജനകീയ മുന്നേറ്റങ്ങള്‍ക്ക് ലോകം സാക്ഷ്യം വഹിച്ചു. അണ്ണാഹസാരയുടെ അഴിമതി വിരുദ്ധ സമരമുന്നേറ്റവും ദില്ലിയിലെ കൂട്ട ബലാത്സംഗ വിരുദ്ധ സമരശക്തിയും ഇന്ത്യ കണ്ടു. ഇവയിലെല്ലാം വിവര ആശയ വിനിമയ സാങ്കേതിക വിദ്യ മുഖ്യ(സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍) ആയുധമായി വിനിയോഗിക്കപ്പെട്ടു. ഇതെല്ലാം പക്ഷേ ജനാധിപത്യത്തിന്റെ കാവലാളുകളെന്നവകാശപ്പെടുന്ന ഭരണകൂടങ്ങള്‍ക്ക് സൃഷ്ടിച്ച തലവേദനയൊട്ടും ചെറുതല്ല.

രാജ്യത്തിനെതിരെയുള്ള ആഭ്യന്തര-ബാഹ്യശക്തികളുടെ രഹസ്യ നീക്കങ്ങള്‍ കണ്ടെത്താന്‍ ഇന്റലിജന്‍സ് ബ്യൂറോ (ഐബി), റോ (Research & Analysis Wing- RAW) തുടങ്ങിയ ഏജന്‍സികളുണ്ട്. പരമ്പരാഗത പരമാധികാര റിപ്പബ്ലിക് എന്നവസ്ഥയില്‍ നിന്ന് ഡിജിറ്റല്‍ റിപ്പബ്ലിക് എന്ന നിലയിലേക്ക് ആധുനിക രാഷ്ട്രങ്ങള്‍ രൂപാന്തരം പ്രാപിക്കുകയാണ്. ഡിജിറ്റല്‍ സ്വത്വത്തിക്കേ് വഴിമാറികൊണ്ടിരിക്കുന്ന പുതുതലമുറയുടെ ജനകീയ അഭിപ്രായ രൂപീകരണങ്ങളെയും മുന്നേറ്റങ്ങളെയും മുന്‍കൂട്ടി കണ്ടെത്തി തടയിടുന്നതില്‍ വിന്യസിക്കപ്പെട്ടിട്ടുള്ള രഹസ്യാന്വേഷണ ഏജന്‍സികളുടെ പരമ്പരാഗത രീതിശാസ്ത്രത്തിലൂടെ സാധ്യമാകുക ശ്രമകരമാണ്. അതുകൊണ്ടുതന്നെ തങ്ങളുടെ അധികാര കസേരകള്‍ക്ക് ഇളക്കം തട്ടിക്കുന്ന സോഷ്യല്‍ മീഡിയാപ്രചരണങ്ങള്‍ക്ക് കടിഞ്ഞാണിടേണ്ടത് ഭരണകൂടങ്ങളുടെ ആവശ്യമായിമാറിയിട്ടുണ്ട്.

സെന്‍ട്രല്‍ മോണിറ്ററിങ്ങ് സിസ്റ്റം

അമേരിക്കന്‍ ഭരണകൂടത്തിന്റെ പ്രിസം പദ്ധതിക്ക് സമാനമായി ഇന്ത്യ സെന്‍ട്രല്‍ മോണിറ്ററിങ്ങ് സിസ്റ്റം(സി.എം.എസ്) എന്ന പേരില്‍ ഫോണ്‍-ഇന്റര്‍നെറ്റ് ആശയ വിനിമയങ്ങള്‍ നിരീക്ഷിക്കുവാനും ശേഖരിക്കുവാനുമുള്ള സംവിധാനം വികസിപ്പിച്ചെടുത്തിട്ടുണ്ട്. പൗരന്മാരുടെ ഡിജിറ്റല്‍ സുരക്ഷയുടേയും സ്വകാര്യതയുടേയും സംരക്ഷണാര്‍ത്ഥമുള്ള നിയമത്തിന്റെ അഭാവത്തില്‍ 2013 ഏപ്രില്‍ പ്രവര്‍ത്തനം ആരംഭിച്ച സിഎംഎസിനെതിരെയുള്ള ആശങ്കകളും വിമര്‍ശനങ്ങളും ഇതിനകംതന്നെ ഉയര്‍ന്നിട്ടുണ്ട്.

400 കോടി രൂപ ചെലവ് പ്രതീക്ഷിക്കപ്പെടുന്ന സിഎംഎസ് ടെലഫോണ്‍ കോള്‍ ഇന്റര്‍സെപ്ഷന്‍ സിസ്റ്റവുമായി ബന്ധിപ്പിക്കുന്നു. ഇതിലൂടെ വോയ്‌സ് കോളുകള്‍, എസ്എംഎസ്സുകള്‍, ഫാക്‌സ് ആശയവിനിമയങ്ങള്‍, എംഎംഎസ് (മര്‍ട്ടിമീഡിയ മെസ്സേജ് സര്‍വ്വീസ്), വീഡിയോ കോളുകള്‍ തുടങ്ങിയവ പ്രദാനം ചെയ്യുന്ന 3 ജി നെറ്റ്‌വര്‍ക്കുകള്‍ രഹസ്യ നിരീക്ഷണ വലയത്തിലകപ്പെടും. റോ , സിബിഐ, എന്‍ഐഎ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ രാജ്യത്തിന്റെ തന്ത്രപ്രധാന അന്വേഷണ ഏജന്‍സികള്‍ക്കെല്ലാം ഈ സംവിധാനം ഉപയോഗിക്കാം.

തീവ്രവാദ-ഭീകരവാദ പ്രവര്‍ത്തനങ്ങളെ രഹസ്യമായി നിരീക്ഷണ വിധേയമാക്കുകയെന്നതിന്റെ പേരിലാണ് സിഎംഎസ് സംവിധാനം രാജ്യത്ത് സജീവമാകുന്നത്. എന്നാലിത് ഭരണഘടന ഉറപ്പുനല്‍കുന്ന പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിലേക്കുള്ള ഭരണകൂട കടന്നുകയറ്റമാണെന്ന ശക്തിപ്പെടുന്ന ആശങ്ക കാണാന്‍ ഇന്ത്യാസര്‍ക്കാര്‍ കൂട്ടാക്കുന്നില്ല. ഇത്തരമൊരു പശ്ചാത്തലത്തില്‍വേണം അമേരിക്കന്‍ ഭരണകൂടത്തിന്റെ ഡിജിറ്റല്‍ ശേഖര കൊള്ളയെ ന്യായീകരിച്ചുകൊണ്ടുള്ള ഇന്ത്യന്‍ വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിന്റെ പ്രഖ്യാപനത്തെ കാണാന്‍.

രാജ്യത്തെ ഐടി ആക്ടിന്റെ ദുരുപയോഗം ശക്തിപ്പെടുന്നതിന്റെ ദുസൂചനകളേറെയാണ്. 2012 ഏപ്രിലില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പടംവെച്ച് കളിയാക്കികൊണ്ട് ഇ-മെയില്‍ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് ജാദവേപ്പൂര്‍ യൂണിവേഴ്‌സിറ്റി അധ്യാപകന്‍ അംബികേഷ് മഹാപത്രയെ അറസ്റ്റ് ചെയ്തു. അഴിമതിക്കെതിരെയുള്ള കാര്‍ട്ടൂണ്‍ സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്കിലൂടെ പ്രചരിപ്പിച്ചതിന് 2012 ഒക്‌ടോബറില്‍ കാര്‍ട്ടൂണിസ്റ്റ് അസീം ത്രിവേദി അറസ്റ്റ് ചെയ്യപ്പെട്ടു. ബാല്‍ താക്കറെയുടെ മരണത്തെതുടര്‍ന്ന് മുംബെയില്‍ ശിവസേന നടത്തിയ ബന്ദിനെതിരെ വിമര്‍ശിച്ച് ഫെയ്‌സ്ബുക്കില്‍ കുറിപ്പെഴുതിയതിന് മലയാളിയടക്കമുള്ള രണ്ട് പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്തു. ഈ അറസ്റ്റുകളെല്ലാം ഐടി ആക്ടിന്റെ ദുരുപയോഗമായിരുന്നു.

രാജ്യസുരക്ഷയെക്കാള്‍ തങ്ങള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങളെ നേരിടുന്നതിനുവേണ്ടിമാത്രമാണ് ഐ.ടി ആക്ടിനെ ഭരണാധികാരികള്‍ ഉപയോഗിക്കുകയോ, ദുരുപയോഗിക്കുകയോ ചെയ്യുന്നത്. അതേസമയം രാജ്യത്തിന്റെ ഡിജിറ്റല്‍ വിവരശേഖര സുരക്ഷയെപ്പറ്റി ഇവര്‍ക്ക് ആലോചനകളേയില്ല. ഈയവസ്ഥയില്‍ ഡിജിറ്റല്‍ റിപ്പബ്ലിക്കുകളിലെ പൗരന്മാരുടെ സുരക്ഷയും സ്വകാര്യതയും ഭരണകൂടത്തിന്റെ ആത്മാര്‍ത്ഥമായ മുന്‍കൈയില്‍ ഉറപ്പിക്കപ്പെടുമെന്നു കരുതാനാവില്ല-പ്രത്യേകിച്ചും ഇന്ത്യയുടെ സിഎംഎസ് സംവിധാനം പൂര്‍ണ്ണമായും സജ്ജമാക്കപ്പെടുന്നതോടെ.

വ്യക്തികള്‍/പൗരസമൂഹം ഭരണകൂടത്തിന്റെ മുന്‍കയ്യില്‍ ഐടിയധിഷ്ഠിത രഹസ്യ നിരീക്ഷണത്തിന് വിധേയമാക്കപ്പെടുകയോ ഇരയാക്കപ്പെടുകയോ ചെയ്യും. പരമ്പരാഗത വ്യക്തി സ്വാതന്ത്ര്യത്തിലേക്കും സ്വകാര്യതയിലേക്കുമുള്ള ഭരണകൂട കടന്നുകയറ്റമെന്നതിനപ്പുറം ഡിജിറ്റല്‍ റിപ്പബ്ലിക്കിലെ പൗരന്മാരുടെ ഡിജിറ്റല്‍ സ്വത്വത്തിന്മേലുള്ള കടന്നുകയറ്റമായിരിക്കും ഫലത്തില്‍ സംഭവ്യമാകുക. പതിവുപോലെ ദേശരക്ഷ, രാജ്യതാല്പര്യം, ക്രമസമാധാനമെന്നതിന്റെയൊക്കെ മറവില്‍ തന്നെയായിരിക്കും ഈ ചെയ്തികളുണ്ടാകുക. ഡിജിറ്റല്‍ സ്വത്വത്തിന്റെ ചെലവില്‍ ദേശീയ സുരക്ഷയും താല്പര്യവും സംരക്ഷിക്കപ്പെടണമെന്ന മുന്‍ഗണനാക്രമം ഉറപ്പിച്ചെടുക്കുന്നതില്‍ തന്നെയായിരിക്കും ഭരണകൂട തന്ത്രം മെനയപ്പെടുക.

വ്യക്തികളുടെ /സ്ഥാപനങ്ങളുടെ ഡിജിറ്റല്‍ വിവര ശേഖരങ്ങളില്‍ ഭരണകൂടങ്ങളുടെ കടന്നുകയറ്റം ആവശ്യമാണോ അതല്ലെങ്കില്‍ അനാവശ്യമാണോയെന്ന സമസ്യകള്‍ക്ക് ആലോചനകളില്ലാതെ ഉത്തരം കണ്ടെത്തപ്പെടേണ്ടതല്ലന്നുവേണം പറയാന്‍. തീവ്രവാദ/ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ രാഷ്ട്രത്തിന്റെ സമാധാനവും അഖണ്ഡതയും സംരക്ഷിക്കപ്പെടേണ്ട ദിശയില്‍ ഡിജിറ്റല്‍ വിവര ശേഖരങ്ങളുടെ സ്വകാര്യതയും സുരക്ഷയും പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ കാത്തുസൂക്ഷിക്കപ്പെടേണ്ടതില്ലെന്ന നിലപാടിലാണ് ഭരണകൂടങ്ങള്‍. ഇതിനോട് പക്ഷേ യോജിക്കുവാനാകില്ലെന്ന നിലപാടുള്ളവര്‍ ആഗോളതലത്തില്‍ തന്നെ ഒട്ടും കുറവല്ല. ഡിജിറ്റല്‍ റിപ്പബ്ലിക്കിലേക്ക് വഴിമാറുന്ന രാഷ്ട്രങ്ങളിലെ പൗരന്മാരുടെ ഡിജിറ്റല്‍ സുരക്ഷയുടെയും ദേശീയ സുരക്ഷയുടെയും മുന്‍ഗണനാക്രമം നിശ്ചയിക്കപ്പെടുന്നതില്‍ തര്‍ക്കവിതര്‍ക്കങ്ങള്‍ ഒരുപക്ഷേ കലാപങ്ങള്‍ ഉടലെടുക്കുമെന്ന് സുനിശ്ചിതം.

വിവരശേഖര സംരക്ഷണ നിയമം

ഇന്ത്യയില്‍നിന്നും ഡിജിറ്റല്‍ വിവരശേഖരം ചോര്‍ത്തിയെടുത്തുവെന്നതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന് ഡാറ്റാ സംരക്ഷണ നിയമം (Data Protection Act)അനിവാര്യമാകുന്നുണ്ട്. അന്തര്‍ദേശീയ മനുഷ്യാവകാശ സംഘടനയുടെ ഹ്യൂമന്‍ റൈറ്റ്്‌സ് വാച്ച് (17) ഇക്കാര്യത്തില്‍ ഇന്ത്യയുടെ അടിയന്തിര ശ്രദ്ധയുണ്ടാകേണ്ടതുണ്ടെന്ന് അടിവരയിടുന്നു. പൗരന്മാരുടെ അവകാശവും സ്വകാര്യതയും അന്തര്‍ദേശീയ മനുഷ്യാവകാശ പ്രഖ്യാപനം ഉറപ്പുനല്‍കുന്നുണ്ട്. ഈ പ്രഖ്യാപനത്തില്‍ ഇന്ത്യ ഭാഗഭാക്കുമാണ്. എങ്കിലും സ്വകാര്യതാ സംരക്ഷണ നിയമ (Privacy law) നിര്‍മ്മാണത്തിന് ഇനിയും ഇന്ത്യ തയ്യാറായിട്ടില്ല.

2000 ല്‍ പാസ്സാക്കപ്പെട്ട ഐടി ആക്ടിന്റെ പരിധിയിലാണ് ഇപ്പോള്‍ ഡാറ്റാ സംരക്ഷണം. രാജ്യം പക്ഷേ ഡിജിറ്റല്‍ റിപ്പബ്ലിക്കിലേക്ക് വഴിമാറിക്കൊണ്ടിരിക്കുന്ന വേളയില്‍ ഡാറ്റാ സംരക്ഷണത്തിനും സ്വകാര്യതയ്ക്കും മാത്രം ഊന്നല്‍ നല്‍കിയിട്ടുള്ള നിയമ നിര്‍മ്മാണത്തിന് ഇന്ത്യയുടെ ശ്രദ്ധ തിരിഞ്ഞിട്ടില്ല. എന്തിനകം സൈബര്‍ ഇന്ത്യയെന്ന് ഘോഷിക്കപ്പെടുമ്പോള്‍തന്നെ രാജ്യത്ത് ഇനിയും സൈബര്‍ സുരക്ഷാനിയമ (Cyber Security Law) മില്ല.

ഇന്റര്‍നെറ്റ് മൊബൈല്‍ ബാങ്കിങ്ങുകളിലേര്‍പ്പെടുന്നവരുടെ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകളുടെ രഹസ്യപിന്‍നമ്പര്‍ ചോര്‍ത്തിയെടുത്തുള്ള പണാപഹരണ സൈബര്‍ കുറ്റങ്ങളും വെബ്‌സൈറ്റ് ഹാക്കിങ്ങുകളും അനുദിനം പെരുകുകയാണ്. പുറംകരാറിലൂടെ (ബിപിഒ) വിദേശ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും ക്രെഡിറ്റ് കാര്‍ഡ് സാമ്പത്തിക ഇടപാടുകളടക്കമുള്ള വിവിധങ്ങളായ വിഷയഗ്രഹണ സമര്‍ത്ഥമായ ഡിജിറ്റല്‍ വിവരങ്ങളും (Sensitive Data) വ്യക്തികളുടെ വിവരങ്ങളും രാജ്യത്തെത്തുന്നുണ്ട്. ഇവ ചോരണചെയ്യപ്പെടുന്നതിനുള്ള സാധ്യത വിരളമല്ല. അതുകൊണ്ടുതന്നെ ഡിജിറ്റല്‍ വിവര ശേഖരങ്ങളുടെ സുരക്ഷയും സ്വകാര്യതയും അതീവ ഗൗരവമേറിയതാണ്.

യൂറോപ്യന്‍ യൂണിയന്റെ ഡാറ്റാ സ്വകാര്യ ചട്ടക്കൂടിനെ (Europian Union Data Privacy Frame Work-1996) ചുവടുപിടിച്ച് 2006 ല്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ വ്യക്തിഗത ഡാറ്റാ സംരക്ഷണ ബില്‍ (Personl Data Protection Bill) അവതരിപ്പിക്കപ്പെട്ടുവെങ്കിലും അത് പാസ്സാക്കപ്പെട്ടില്ല. 2000 ല്‍ ഐടി ആക്ട് പാസ്സാക്കപ്പെട്ടു. അതിന്റെ വ്യാപ്തിയില്‍ പക്ഷേ ഡാറ്റാ സംരക്ഷണമെന്നത് ഇടംപിടിച്ചിട്ടില്ല. ഡിജിറ്റല്‍ റിപ്പബ്ലിക്കിലേക്ക് വഴിമാറിക്കൊണ്ടിരിക്കുന്ന രാജ്യത്തെ ഡാറ്റാ സംരക്ഷണം നിലവിലുള്ള ഐടി ആക്ടിലൂടെ സാധ്യമാകുകയില്ലെന്ന് ചുരുക്കം. ഡിജിറ്റല്‍ വിവര ശേഖര സുരക്ഷയും സ്വകാര്യതയും ഉറപ്പുവരുത്തുന്നതില്‍ വിയറ്റ്‌നാമെന്ന(18) കൊച്ചു രാജ്യത്തിന്റെ ശുഷ്കാന്തിയെങ്കിലും ഐടി രംഗത്ത് വന്‍കുതിച്ചുചാട്ടം നടത്തിയെന്നവകാശപ്പെടുന്ന ഇന്ത്യ കണ്ട് പഠിക്കുന്നത് നന്നായിരിക്കും.

2013 ഏപ്രിലില്‍ രാജ്യത്തെ പൗരന്മാരുടെ ഡിജിറ്റല്‍ വിവരശേഖരങ്ങളെ രഹസ്യ നിരീക്ഷണത്തിന്‍ കീഴിലാക്കുന്നതിനായുള്ള സെന്‍ട്രല്‍ മോണിറ്ററിങ്ങ് സംവിധാനം നിലവില്‍ വന്നിരിക്കുന്നു. അതുകൊണ്ടുതന്നെ ഡാറ്റാ സംരക്ഷണ നിയമ നിര്‍മ്മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ വേണ്ടത്ര മുന്‍ഗണന നല്‍കുമോയെന്ന സംശയമുയരാതിരിക്കുന്നില്ല. ഡിജിറ്റല്‍ വിവര ശേഖരങ്ങള്‍ ചോര്‍ത്തിയെടുത്ത അമേരിക്കന്‍ നടപടിയെ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പിന്തുണച്ചത് ഇതോടൊപ്പം ചേര്‍ത്തുവായിക്കണം.

വെബ്ബ്‌സൈറ്റുകളുടെ കാര്യകര്‍ത്താവ് ആര്?

സ്വകാര്യ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, യൂണിവേഴ്‌സിറ്റികള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങിയവക്കെല്ലാം വെബ്ബ്‌സൈറ്റുകളുണ്ട്. ഇവയുടെ ഉടമസ്ഥതയും കാര്യകര്‍തൃത്വവും ആരിലാണ് അധിഷ്ഠിതമായിരിക്കുന്നതെന്നത് ശ്രദ്ധിക്കപ്പെടുന്നതേയില്ല. വെബ്ബ്‌സൈറ്റ് നിര്‍മ്മാണ ചുമതലകള്‍ പൊതുവെ സ്വകാര്യ ഐടി സ്ഥാപനങ്ങള്‍ക്കാണ്. വെബ്ബ്‌സൈറ്റ് ഡൊമൈന്‍ പേര് (സൈറ്റിന്റെ പേര്) രജിസ്റ്റര്‍ ചെയ്യുന്നതും സൈറ്റ് ഏത് സെര്‍വറില്‍ ഹോസ്റ്റ് ചെയ്യണമെന്നതെല്ലാം ഏകപക്ഷീയമായി തീരുമാനിക്കുന്നത് ഐടി സ്ഥാപനങ്ങള്‍ തന്നെ. അക്കാര്യത്തില്‍ വെബ്ബ്‌സൈറ്റിന് പണം മുടക്കുന്നവര്‍ പ്രത്യേകിച്ച് നിര്‍ദ്ദേശങ്ങളൊന്നും കൊടുക്കാറില്ല. ഇതു സംബന്ധിച്ച അജ്ഞതയാണിതിന് പൊതുവെയുള്ള കാരണം.

എഡ്വേര്‍ഡ് സ്‌നോഡന്റെ വെളിപ്പെടുത്തല്‍ ഇപ്പറഞ്ഞ സ്ഥാപനങ്ങളുടെ ഡിജിറ്റല്‍ വിവര ശേഖരങ്ങള്‍ (digital data base) സുരക്ഷിതമാണോയെന്നതിനെപ്രതിയുള്ള അതീവ ഗൗരവമേറിയ ആലോചന ആവശ്യപ്പെടുന്നുണ്ട്. ഖേദകരമെന്നു പറയട്ടെ, ചില സൈറ്റുകളുടെ വെബ്ബ് ഡൊമൈനുകള്‍ ഉടമയുടെ പേരിലല്ല രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. സൈറ്റിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിനായുള്ള സി-പാനലി (control panel) ന്റെ യൂസര്‍ ഐഡിയും പാസ്‌വേഡും സൈറ്റ് ഉടമക്ക് അറിയില്ല. ഇതെല്ലാം സൈറ്റ് രൂപകല്പന ചെയ്ത്് വികസിപ്പിക്കുന്ന ഐടി സ്ഥാപനത്തിന്റെ ഉടമസ്ഥതയിലും പൂര്‍ണ്ണ നിയന്ത്രണത്തിലുമാരിയിരിക്കും. അതുകൊണ്ട് ഉടമ അറിയാതെ തന്നെ തന്റെ വെബ്ബ്‌സൈറ്റില്‍ യഥേഷ്ടം കയറിയിറങ്ങുവാനുള്ള സ്വാതന്ത്ര്യം സൈറ്റ് രൂപകല്പന ചെയ്ത് പരിപാലിക്കുന്നവര്‍ക്കുമുണ്ട്. പണംമുടക്കിയ യഥാര്‍ത്ഥ സൈറ്റ് ഉടമയുടെ ഡിജിറ്റല്‍ സുരക്ഷയും സ്വകാര്യതയും അന്യന്റെ കയ്യിലാണെന്നവസ്ഥ! ഐഐഎമ്മിന്റെ ക്യാറ്റ് വെബ്ബ്‌സൈറ്റ് രൂപകല്പന ചെയ്ത് വികസിപ്പിച്ച ഐടി സ്ഥാപനം തന്നെ സൈറ്റില്‍ യൂണിവേഴ്‌സിറ്റിയാല്‍ അപ്‌ലോഡ് ചെയ്യപ്പെട്ട മാര്‍ക്കുകള്‍ തിരുത്തിയത് സംബന്ധിച്ച സിബിഐ അന്വേഷണം ഇതോടൊപ്പം ചേര്‍ത്തുവായിക്കുക.

വെബ്ബ്‌സൈറ്റ് രൂപകല്പന ചെയ്യുന്നവരിലേറെയും ഡിജിറ്റല്‍ ഡാറ്റാ ശേഖരങ്ങള്‍ ഹോസ്റ്റ് ചെയ്യാനായി ആശ്രയിക്കുന്നത് അമേരിക്കന്‍ അധിഷ്ഠിത സെര്‍വര്‍ ദാദാക്കളെയാണ്. ഡിജിറ്റല്‍ ഡാറ്റകള്‍ സൂക്ഷിക്കുവാന്‍ സെര്‍വര്‍ സ്‌പെയ്‌സ് വാങ്ങുന്നതിനോടൊപ്പം തന്നെ ഇ-മെയില്‍ ഐഡിയുണ്ടാക്കുന്നതിനും സാധ്യമാണ്. പ്രധാനമായും ഈ ഇ-മെയില്‍ ഐഡികളാണ് ഈ ഡിജിറ്റല്‍ യുഗത്തില്‍ സര്‍വ്വവിധ ആശയ വിനിയമങ്ങളുടെയും ഫയലുകളുടെയും ഇമേജുകളുടെയും ആഗമന-നിര്‍ഗ്ഗമന മാധ്യമം.

അമേരിക്കന്‍ അധിഷ്ഠിത സെര്‍വ്വര്‍ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഇന്ത്യയടക്കമുള്ള 48 രാഷ്ട്രങ്ങളുടെ വന്‍ ഡിജിറ്റല്‍ രേഖകളുടെ ശേഖരങ്ങള്‍ അമേരിക്കന്‍ ഭരണകൂടം ശേഖരിച്ചിട്ടുണ്ടെന്ന് ഇതിനകം വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. അമേരിക്കന്‍ അധിഷ്ഠിത സെര്‍വ്വര്‍ ദാതാക്കളും സോഫ്ട്‌വെയര്‍ നിര്‍മ്മാതാക്കളുമായ മൈക്രോസോഫ്റ്റ്, ഗൂഗിള്‍, ആപ്പിള്‍, യാഹു, ഫെയ്‌സ്ബുക്ക് തുടങ്ങിയവര്‍ അമേരിക്കന്‍ ഭരണകൂട നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുവെന്ന വസ്തുത നിലനില്‍ക്കെ അമേരിക്കന്‍ സെര്‍വറുകളില്‍ ലോകത്തിന്റെ വിവിധ കോണുകളില്‍നിന്ന് ഹോസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള ഡിജിറ്റല്‍ വിവരശേഖരങ്ങള്‍ വേണമെങ്കില്‍ അമേരിക്കന്‍ ഭരണകൂടത്തിന് എളുപ്പത്തില്‍ ശേഖരിയ്ക്കാവുന്നതേയുള്ളൂ. ലോകവ്യാപകമായുള്ള ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ അമേരിക്കന്‍ സെര്‍വ്വര്‍ സ്ഥാപനങ്ങളെ പൂര്‍ണ്ണമായും വിശ്വാസത്തിലെടുത്താണ് തങ്ങളുടെ ഡിജിറ്റല്‍ വിവരശേഖരങ്ങള്‍ അവരുടെ സെര്‍വറുകളില്‍ ഹോസ്റ്റ് ചെയ്യുന്നത്. അവയെല്ലാം പക്ഷേ അമേരിക്കന്‍ ഭരണകൂടത്തിന് ചോര്‍ത്തിനല്‍കുന്നതിലൂടെ അമേരിക്കന്‍ സെര്‍വര്‍ സ്ഥാപനങ്ങള്‍ അവരെ ആശ്രയിക്കുന്ന ഇന്റര്‍നെറ്റ് ഉപയോക്താക്കളോട് കടുത്ത വിശ്വാസവഞ്ചനയാണ് ചെയ്യുന്നത്.

സര്‍ക്കാര്‍ വെബ്ബ്‌സൈറ്റുളുടെ ഉടമ ആരാണ്?

കേരളത്തിലെ ചില പൊതുമേഖല സ്ഥാപനങ്ങളുടെ വെബ്ബ് സൈറ്റുകളുടെ പിന്നാമ്പുറ വിവരങ്ങള്‍ നോക്കുക. കേരള ടൂറിസം വകുപ്പ് വെബ് സൈറ്റി (keraltourism.org) ന്റെ അഡ്മിനിസ്‌ട്രേഷന്‍ ഇ-മെയില്‍ മേല്‍വിലാസം (admin e-mail) സൈറ്റ് വികസിപ്പിച്ചെടുത്ത് പരിപാലിച്ചുപോരുന്ന തിരുവനന്തപുരത്തെ ഇന്‍വിസ് മള്‍ട്ടിമീഡിയ (invis multimedia) എന്ന ഐടി സ്ഥാപനമാണ്. ടെക്‌നിക്കല്‍ രജിസ്‌ട്രേഷന്‍ അമേരിക്കയിലെ ഇലിനോയ്‌സിലെ വേല്‍ചാമി ശങ്കരലിംഗം എന്ന വ്യക്തിയുടെ പേരിലും! കേരള സര്‍ക്കാരിന്റെ ടൂറിസം വകുപ്പിന്റെ വെബ്ബ്‌സൈറ്റ് പൂര്‍ണ്ണമായും ഇപ്പറഞ്ഞ സ്വകാര്യ ഐടി സ്ഥാപനത്തിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലാ ണെന്നാണ് ഇതില്‍ നിന്ന് വ്യക്തമാക്കുന്നത്. 1998 മുതല്‍ ടൂറിസം വകുപ്പിന്റെ വെബ്ബ്‌സൈറ്റ് പരിപാലിക്കുന്നത് തങ്ങളാണെന്ന് ഈ സ്ഥാപനത്തിന്റെ വെബ്ബ്‌സൈറ്റ് പറയുന്നു. അതിന്റെ അര്‍ത്ഥം പൊതു ഖജനാവില്‍നിന്ന് പൈസ ചെലവഴിച്ച് നിര്‍മ്മിക്കപ്പെട്ട വെബ്ബ്‌സൈറ്റിന്റെ കണ്‍ട്രോള്‍ പാനലി (c-panel) ന്റെ യൂസര്‍ ഐഡിയും പാസ്‌വേര്‍ഡും (User Id and Password) ഈ സ്വകാര്യ സ്ഥാപനത്തിന്റെ കൈപിടിയിലാണെന്നാണ്. ചുരുക്കി പറഞ്ഞാല്‍ ടൂറിസം വകുപ്പിന്റെ ഡിജിറ്റല്‍ വിവരശേഖരങ്ങളില്‍ തിരുവനന്തപുരത്തെ ഇന്‍വിസ് ഐടി സ്ഥാപനത്തിന് യഥേഷ്ടം വിഹരിക്കാം.

ടൂറിസം വകുപ്പിന്റെ ഡിജിറ്റല്‍ സുരക്ഷയും സ്വകാര്യതയും (c-panel ലിന്റെ പൂര്‍ണ്ണ നിയന്ത്രണാധികാരമെന്നു കൂടി വായിക്കുക) ലോകാവസാനം വരെ ഈ സ്വകാര്യ സ്ഥാപനത്തിന്റെ കൈപ്പിടിയിലൊതുക്കി നിറുത്തുന്നു. വര്‍ഷാവര്‍ഷം വെബ്ബ്‌സൈറ്റ് പരിപാലനമെന്ന വകയില്‍ പൊതുഖജനാവിലെ ഗണ്യമായൊരു തുക കൃത്യമായി ഈ സ്വകാര്യ സ്ഥാപനത്തിന്റെ അക്കൗണ്ടിലെത്തുന്നു. ദീര്‍ഘകാല ബിസിനസ് താല്പര്യങ്ങള്‍ കൂടിയാണ് ഇവിടെ പരിരക്ഷിക്കപ്പെടുന്നത്. സി. പാനലിന്റെ യൂസര്‍ ഐഡിയും പാസ്‌വേര്‍ഡും ടൂറിസം വകുപ്പിന്റെ നിയന്ത്രണത്തിലാകാത്തിടത്തോളം കാലം ഈ അവസ്ഥ തുടരുക തന്നെ ചെയ്യും. സൈറ്റ് പരിപാലനം കുത്തകവല്‍ക്കരിക്കപ്പെടുമ്പോള്‍ വാര്‍ഷിക പരിപാലനത്തുക യഥേഷ്ടം വര്‍ദ്ധിപ്പിക്കുവാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം കൂടിയാണ് ഈ സ്ഥാപനത്തിന്റെ കൈയില്‍ ഭദ്രമാകുന്നത്. അതേസമയം ടൂറിസം വകുപ്പിന്റെ ഡിജിറ്റല്‍ ശേഖരങ്ങള്‍ ഒട്ടും സുഭദ്രമാകുന്നില്ലതാനും.

കേരള സര്‍ക്കാരിന്റെ ജനസേവ കേന്ദ്രങ്ങള്‍ക്കായി വികസിപ്പിച്ചെടുത്ത ഫ്രന്‍സ് (FRIENDS)(19)എന്ന സോഫ്റ്റ്‌വെയറിന്റെ ഉടമസ്ഥതയെപ്രതി മൈക്രോസോഫ്റ്റിന്റെ ഒരു ഉപസ്ഥാപനവും സര്‍ക്കാരും തമ്മിലുടലെടുത്ത കേസിന്റെ വിധി വിസ്മരിക്കരുത്. ഹൈക്കോടതിവിധി സര്‍ക്കാരിന്റെ ഉടമസ്ഥത ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. ഇത്തരത്തിലൊരു അനുകൂലവിധിയുണ്ടായിട്ടുപോലും സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റുകളുടെ ഉടമസ്ഥതയും നിയന്ത്രണവും സ്വകാര്യസ്ഥാപനങ്ങള്‍ക്ക് ലോകാവസാനംവരെ പതിച്ചുകൊടുക്കപ്പെട്ടതില്‍ അഴിമതിയുടെ സൂചന തള്ളിക്കളയാനാവില്ല.

കേരള സര്‍ക്കാരിന്റെ കൊച്ചിയിലെ ഇന്‍ഫോ പാര്‍ക്കിന്റെ (infopark.in) സ്ഥിതിയും വ്യത്യസ്തമാകുന്നില്ല. ഇതിന്റെ രജിസ്ട്രന്റ്, ടെക്‌നിക്കല്‍, അഡ്മിന്‍ ഇ- മെയിലുകള്‍ തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ Calpine Solutions എന്ന സ്വകാര്യ കമ്പനിയിലെ ഒരു മാത്യൂസിന്റെ പേരിലാണ്. (mathews @calpineaech.com)(20). ഇന്‍ഫോപാര്‍ക്കിന്റെ ഡിജിറ്റല്‍ വിവര ശേഖരങ്ങള്‍ ഹോസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത് കാലിഫോര്‍ണിയ ആസ്ഥാനമായുള്ള Global Technology & Solutions Inc എന്ന കമ്പനിയുടെ സെര്‍വറില്‍. തിരുവനന്തപുരം ടെക്‌നോ പാര്‍ക്കിന്റെ ഡിജിറ്റല്‍ വിവര ശേഖരങ്ങളും ഇതേ അമേരിക്കന്‍ സെര്‍വറില്‍ തന്നെ. ഇന്‍ഫോപാര്‍ക്കിന്റെ വെബ്ബ്‌സൈറ്റിന്റെ പരിപാലനം കാല്‍പിന്‍ സൊല്യൂഷന്റെ കൈപ്പിടിയിലാണെന്നു പറയുമ്പോള്‍ സൈറ്റിന്റെ സി-പാനലിന്റെ പൂര്‍ണ്ണ നിയന്ത്രണം ഈ സ്വകാര്യ ഐടി കമ്പനിക്ക് തന്നെ.

കാര്‍ഷിക ഗവേഷണ പദ്ധതികളേറെ നടക്കുന്ന കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ വെബ്ബ്‌സൈറ്റിലെ ഡിജിറ്റല്‍ വിവര ശേഖരങ്ങള്‍ ഹോസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത് ഹോസ്റ്റ് ഗേറ്റര്‍ എന്ന അമേരിക്കന്‍ സെര്‍വ്വറിലാണ്. കേരളത്തിന്റെ ധാതുസമ്പത്തുക്കളുടെ ഖനനത്തിലും സംസ്കരണത്തിലും വ്യാപരിക്കുന്ന പൊതുമേഖല സ്ഥാപനമായ കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് (കെ.എം.എം.എല്‍) വെബ്‌സൈറ്റിലെ ( kmml.com ) ഡിജിറ്റല്‍ ശേഖരങ്ങള്‍ അമേരിക്കന്‍ കമ്പനിയായ ഐബിഎം നിയന്ത്രിത സെര്‍വറിലാണ്. കേരളത്തിന്റെ ഐടി അഭിമാന കേന്ദ്രങ്ങളെന്നറിയപ്പെടുന്ന ഇന്‍ഫോപാര്‍ക്കിന്റെയും ടെക്‌നോപാര്‍ക്കിന്റെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഡിജിറ്റല്‍ വിവര ശേഖരങ്ങള്‍ അമേരിക്കന്‍ സെര്‍വറുകളിലാണെന്നിരിക്കെ അവയുടെ സുരക്ഷയും സ്വകാര്യതയും ദുര്‍ബലാവസ്ഥയിലല്ലെന്ന് പറയാനാകില്ല, എഡ്വേര്‍ഡ് സ്‌നോഡന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍.

ഐടിയുടെ ഇന്ത്യന്‍ അവസ്ഥ

ഐടി രംഗത്ത് സോഫ്റ്റ്‌വെയര്‍ ഗവേഷണവികസന (Research & Development -R&D) ത്തിന് പ്രത്യേകം ഊന്നല്‍ നല്‍കപ്പെടുന്നില്ല. ബിസിനസ്സ് പ്രോസസ്സിങ്ങ് ഔട്ട് സോഴ്‌സ്  എന്ന പേരിലറിയപ്പെടുന്ന പുറംകരാര്‍പണി മാത്രമാണ് ഫലത്തില്‍ രാജ്യത്തിന്റെ സൈബര്‍ രംഗം. മൈക്രസോഫ്റ്റ് വിന്‍ഡോസ്, ഒറാക്കിള്‍ ഡാറ്റാബയ്‌സ്, ജാവ തുടങ്ങിയ വിദേശ ഐടി കമ്പനികളുടെ സോഫ്റ്റ് വെയറുകള്‍ ഉപയോഗിക്കുവാനുള്ള ഫ്രണ്ട് എന്റ് അപ്ലിക്കേഷന്‍ (Front End Application) എഴുതിയുണ്ടാക്കുന്നതിലാണ് രാജ്യത്തെ ഐടി അധിഷ്ഠിത കമ്പനികളിലേറെയും വ്യാപരിക്കുന്നത്. ഇതുതന്നെ ലഭിക്കുന്നത് മറ്റു വിദേശ ഐടി കമ്പനികളില്‍ നിന്നുള്ള ഉപകരാറുകളായിട്ടാണ്. യഥാര്‍ത്ഥത്തില്‍ ബിപിഒ ഉപകേന്ദ്രങ്ങള്‍ മാത്രമാണ് ഇന്ത്യന്‍ ഐടി കമ്പനികളിലേറെയും.

വിദേശ ഐ.ടി കമ്പനികളുടെ ഐടി അധിഷ്ഠിത ഗുമസ്ത പണികളിലേര്‍പ്പെട്ടിരിക്കുന്ന കോള്‍ സെന്ററു (Call Centers) കളേയും രാജ്യത്തിന്റെ ഐടി വിപ്ലവപട്ടികയില്‍ കണ്ണിചേര്‍ത്തിയിരിക്കുന്നു! ഇന്ത്യയുടെ പരമ്പരാഗത സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണ് കാര്‍ഷിക-വ്യാവസായിക ഉല്പാദന മേഖലകള്‍. മാറിയ സാമ്പത്തിക സാഹചര്യത്തില്‍ പക്ഷേ ഐടി സപ്പോര്‍ട്ട് സര്‍വ്വീസ് മേഖലകളില്‍ നിന്നും കോടികളുടെ വിദേശ നാണ്യം രാജ്യത്തേക്ക് ഒഴുകുന്നുണ്ട്. ഈ സേവന മേഖലയുടെ വരുമാനവുംകൂടി ഉള്‍പ്പെടുത്തിയതോടെയാണ് ഇന്ത്യയുടെ പുത്തന്‍ സമ്പദ്‌വ്യവസ്ഥ പിറവിയെടുക്കുന്നത്. ഇന്ത്യയുടെ ഐടി ലോകം സോഫ്റ്റുവെയര്‍ ഗവേഷണവികസന രംഗത്ത് തനത് സാന്നിദ്ധ്യം ഉറപ്പിക്കുന്നതിന് മുന്‍ഗണന നല്‍കി ആഭ്യന്തര ഐടി അധ്ഷ്ഠിത വിപണി സൃഷ്ടിക്കുന്നതില്‍ കാര്യമാത്രമായ ശ്രദ്ധ നല്‍കുന്നില്ല. അതുകൊണ്ടു തന്നെ ആഗോള സമ്പദ്‌വ്യവസ്ഥയുടെ ഉയര്‍ച്ചതാഴ്ചകള്‍ വിദേശ ബിപിഒയിലൂടെ ലഭ്യമാകുന്ന വിദേശ നാണ്യത്തെ ആശ്രയിക്കുന്ന ഇന്ത്യയുടെ പുത്തന്‍ സാമ്പത്തിക വ്യവസ്ഥയുടെ സ്ഥിരതയെ തന്നെ ആടിയുലക്കുന്നുണ്ടുതാനും.

ഇന്ത്യയുടെ ഭരണയന്ത്രം ഏറെകൂറെ ഇപ്പോള്‍ ഇ-വത്ക്കരിക്കപ്പെട്ടിരിക്കുന്നു (ഇ-ഗവേണന്‍സ്). അതേസമയം രാജ്യത്തിന്റെ ഇ-ഗവേണന്‍സ് പ്രക്രിയ മുഖ്യമായും ആശ്രയിക്കുന്നത് വിദേശ കുത്തക ഐടി കമ്പനികളുടെ സോഫ്റ്റുവെയറുകളെയാണ്. ഇതിനുപകരം ഇന്ത്യയുടെ സൈബര്‍ ലോകത്ത് നിന്നുതന്നെ രാജ്യത്തിന് ആവശ്യമായ ഇ-ഗവേണന്‍സ് അടക്കമുള്ള കമ്പ്യൂട്ടര്‍വത്കരണ പ്രക്രിയക്കാവശ്യമായി സോഫ്റ്റുവെയറുകള്‍ തദ്ദേശീയമായി വികസിപ്പിച്ചെടുക്കേണ്ടതുണ്ട്.

ഐടിരംഗത്ത് തനതായ ഓപ്പറേറ്റിങ്ങ് സിസ്റ്റമടക്കമുള്ള സോഫ്റ്റ്‌വെയറുകള്‍ ഗവേഷണത്തിലൂടെ വികസിപ്പിച്ചെടുക്കുന്നതില്‍ ഇന്ത്യ ഇനിയും ബഹുദൂരം മുന്നോട്ട് പോകേണ്ടതുണ്ട്. ഐടി വിസ്‌ഫോടനമെന്നത് അമേരിക്കപോലുള്ള രാഷ്ട്രങ്ങളിലെ ഐടി കമ്പനികളുടെ കമ്പ്യൂട്ടറധിഷ്ഠിത ഗുമസ്തപണിയായ ബിസിനസ്സ് ഔട്ട്്‌സോഴ്‌സിങ്ങ് മാത്രമാണെന്നത് തിരുത്തപ്പെടണം. വിവരസാങ്കേതികവിദ്യ സഹായക സര്‍വ്വീസ് (IT Enabled services) കള്‍ മാത്രമല്ല സോഫ്റ്റ് വെയര്‍-ഹാര്‍ഡ്‌വെയര്‍ വികസനവുമുള്‍ചേര്‍ന്നതാണ് ഐടി വ്യവസായ മേഖല.

രാജ്യത്തിന്റെ സമ്പുഷ്ഠമായ ഐടി മാനവ വിഭവശേഷി പരമാവധി പ്രയോജനപ്പെടുത്തുന്നതില്‍ പ്രതേ്യകം ശ്രദ്ധ ചെലുത്തിയിരുന്നുവെങ്കില്‍ രാജ്യത്ത് യഥാര്‍ത്ഥ ഐടി വിപ്ലവം സാധ്യമാക്കപ്പെടുമായിരുന്നു. മാത്രമല്ല ഭാരതീയ ഗണിത/ജാമ്യതീയ ശാസ്ത്ര തലത്തൊട്ടപ്പന്മാരായ ആര്യഭട്ടയുടേയും രാമാനുജത്തിന്റെയും പിന്‍തലമുറക്കാരെ വിദേശ ഐടി കമ്പനികളുടെ ഐടി അധിഷ്ഠിത പുറംകരാര്‍ ഗുമസ്ത പണിക്കാരാക്കി മാറ്റിയെടുത്ത പാതകത്തില്‍ നിന്നും രാജ്യത്തിന്റെ ഭരണാധികാരികള്‍ക്ക് തലയൂരാനാകുമായിരുന്നു.

ഇലക്‌ട്രോണിക് ഉല്പന്നങ്ങളുടെ സംഭരണം

രാജ്യത്തിന്റെ ടെലികമ്മ്യൂണിക്കേഷന്‍ഐടി മേഖലകള്‍ക്ക് ആവശ്യമായ ഹാര്‍ഡ്‌വെയര്‍ ഉള്‍പ്പെടെയുള്ള ഇലക്‌ട്രോണിക് ഉല്പന്നങ്ങള്‍ ആഭ്യന്തര വിപണിയില്‍ നിന്നുതന്നെ വാങ്ങണമെന്ന ‘ബൈ ഇന്ത്യ’ (Buy India) നയം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചിരിക്കുന്നു.(21) 2013 ഫെബ്രുവരിയില്‍ പ്രഖ്യാപിപ്പിക്കപ്പെട്ട നയം ജൂലായ് എട്ടിനാണ് പിന്‍വലിക്കപ്പെട്ടത്. യുഎസ്-ഇന്ത്യ ബിസിനസ്സ് കൗണ്‍സിലിന്റെ സമ്മര്‍ദ്ദഫലമായാണ് കേവലം അഞ്ചുമാസത്തിനുള്ളില്‍ തന്നെ കപില്‍ സിബിലിന്റെ കേന്ദ്ര ടെലികോം മന്ത്രാലയം രൂപംകൊടുത്ത ബൈ ഇന്ത്യാനയം പ്രധാനമന്ത്രി കാര്യായലത്തിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം പിന്‍വലിക്കപ്പെട്ടത്. ഈ നയം രൂപപ്പെടുത്തിയുതന്നെ രാജ്യസുരക്ഷയെ കരുതിയാണ്. ഇത് മുഖവിലക്കെടുക്കുവാന്‍ തയ്യാറാകാതെ പ്രധാനമന്ത്രി കാര്യാലയം വിദേശ താല്പര്യസംരക്ഷണത്തിന് മുന്‍തൂക്കം നല്‍കുകയായിരുന്നു.

തുറന്ന ആഗോള വിപണി വ്യവസ്ഥയില്‍ വ്യക്തിഗത രാഷ്ട്രങ്ങളുടെ ഉല്പന്നള്‍ക്കും പ്രത്യേക സംരക്ഷണ (Protectionism-) മില്ലെന്ന സാമ്പത്തിക ഉദാരീകരണ മൗലികവാദിയായ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ ഇടപെടലിലൂടെ ബൈ ഇന്ത്യ നയം പിന്‍വലിക്കപ്പെട്ടില്ലെങ്കിലേ അതിശയമുള്ളൂ. അതേസമയം തങ്ങളുടെ ഐടി മേഖയിലെ തൊഴിലുകള്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് കരാര്‍ നല്‍കുന്നതില്‍ കടുത്ത നിയന്ത്രണം വേണമെന്ന പ്രൊട്ടെക്ഷനിസ്റ്റ് നിലപാടിലാണ് ഒബാമ ഭരണകൂടം. ഈ നിലപാടിനുനേരെ പക്ഷേ ഇന്ത്യന്‍ പ്രധാനമന്ത്രി കണ്ണടക്കുകയാണ്. ഇതിന് പിന്നില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അമേരിക്കന്‍ വിധേയത്വമല്ലാതെ മറ്റെന്താണ്?Malayalam variks Cover 2013 aug 07

ഇന്ത്യയുടെ തന്ത്രപ്രധാനമായ സ്ഥാപനങ്ങളുടെ ഇ-വത്ക്കരണ പ്രക്രിയയും ദേശീയ ഇ-ഗവേണന്‍സും മൈക്രോസോഫ്റ്റ്, ഒറാക്കിള്‍, ജാവ തുടങ്ങിയ അമേരിക്കന്‍ ഐടി ഭീമന്മാരുടെ സോഫ്റ്റ്‌വെയറുകളെയാണ് മുഖ്യമായും ആശ്രയിക്കുന്നത്. രാജ്യത്തിന്റെ ഡിജിറ്റല്‍ ശേഖരങ്ങളില്‍ ഇപ്പറഞ്ഞ അമേരിക്കന്‍ ഐടി സ്ഥാപനങ്ങള്‍ക്ക് കടന്നുകയറുവാനുള്ള സാധ്യത ഇപ്പോഴേ ആവോളം തുറന്നിട്ടിട്ടുണ്ട്. ഇതിനുംപുറമേ അവരുടെ തന്നെ ഹാര്‍ഡ്‌വെയറുകളുടെ കൂടി ഉപയോഗം പതിന്മടങ്ങ് വര്‍ദ്ധിക്കുകയാണ്. ഇത് രാജ്യത്തിന്റെ ഡിജിറ്റല്‍ സുരക്ഷയും സ്വകാര്യതയും ഇനിയുമേറെ ദുര്‍ബലമാക്കപ്പെടുമെന്ന അവസ്ഥയായിരിക്കും ഫലത്തില്‍ സംജാതമാക്കുക. ഇത് അതീവ ഗൗരവത്തോടെ കാണാതെ പോകുന്നുവെങ്കില്‍ പെന്റഗണ്‍ ഇന്ത്യയുടെ ഡിജിറ്റല്‍ വിവര ശേഖരങ്ങള്‍ തീര്‍ത്തും അനായാസമായി ഇനിയും ആവശ്യാനുസരണം അമേരിക്കന്‍ ഐടി കമ്പനികളുടെ സഹായത്താല്‍ ചോര്‍ത്തിയെടുക്കും. ഇതോടൊപ്പം തന്നെ പ്രതിരോധ മേഖലയില്‍ വിദേശ നിേക്ഷപമുയര്‍ത്തുവാനുളള നീക്കവും രാജ്യത്തിന് ദോഷമാകാതിരിക്കില്ല.

കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റസ്‌പോണ്‍സ് ടീം

ഇന്ത്യയുടെ ഡിജിറ്റല്‍ സുരക്ഷയും സ്വകാര്യതയും കാത്തുസൂക്ഷിക്കുന്നതിനും സൈബര്‍ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനുമായി ഡോ. ഗുല്‍ഷന്‍റായ് ഡയറക്ടര്‍ ജനറലായുള്ള കമ്പ്യൂട്ടര്‍ എമര്‍ജന്‍സി ടീമിന് രാജ്യം രൂപം നല്‍കിയിട്ടുണ്ട്. രാജ്യത്തിന്റെ ഡിജിറ്റല്‍ ശേഖരങ്ങള്‍ കാത്തസൂക്ഷിക്കുന്നതില്‍ ഈ ടീം അതിദയനീയമായി പരാജയപ്പെട്ടിരിക്കുന്നുവെന്നതാണ് ഇന്ത്യന്‍ സൈബര്‍ ലോകത്തിനുമേലുള്ള മൈക്രോസോഫ്റ്റ് പോലുള്ള അമേരിക്കന്‍ ഐടി കമ്പനിയുടെ സഹകരണത്തോടെയുള്ള അമേരിക്കന്‍ സൈബര്‍ ആക്രമണം വെളിവാക്കുന്നത്.

ഇന്ത്യയുടെ ഡിജിറ്റല്‍ വിവരശേഖരങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ ചുമതലയേല്‍പ്പിക്കപ്പെട്ടിട്ടുള്ള റസ്‌പോണ്‍സ് ടീമിന്റെ അംഗബലം കാര്‍ ഡ്രൈവറടക്കം കേവലം 31(21) പേര്‍ മാത്രമാണെന്ന് ഈ ടീമിന്റെ വെബ്‌സൈറ്റ് തന്നെ പറയുന്നു. 30+1 അംഗബലം കൊണ്ട് അമേരിക്കയടക്കമുള്ള ഡിജിറ്റല്‍ വിവരശേഖര കൊള്ളക്കാരെ രാജ്യത്തിന് പ്രതിരോധിക്കാനാകുമെന്ന് കരുതുന്നതില്‍ തന്നെ ഇന്ത്യന്‍ ഐടി വിപ്ലവത്തിന്റെ പൊള്ളത്തരവും പാപ്പരത്തവും പിടിപ്പുകേടും പ്രകടമാണ്. ഇപ്പോഴിതാ സ്വന്തമായി വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയറുകളിലെൂടെ പാക്കിസ്താനുപോലും നമ്മുടെ രാഷട്രപതി ഭവനില്‍ നിന്നുപോലും ഡിജിറ്റല്‍ വിവരശേഖരങ്ങള്‍ ചോര്‍ത്താമെന്ന അവസ്ഥയില്‍ രാജ്യത്തിന്റെ ഐടി ‘വിപ്ലവ’മെത്തിനില്‍ക്കുന്നു!!
footnotes

1. http://www.guardian.co.uk/world/2013/jun/06/obama-administration-nsa-verizon-records
2.http://www.guardian.co.uk/world/2013/jun/06/nsa-phone-records-verizon-court-order
3.http://www.guardian.co.uk/world/2013/jun/06/us-tech-giants-nsa-data
4.http://www.guardian.co.uk/world/2013/jun/08/nsa-boundless-informant-global-datamining
5.The Hindu 2013 July 03
6.goidirectory.nic.in/sector_index.php
7.http://abcnews.go.com/blogs/headlines/2013/07/edward-snowden-u-s-israel-co-wrote-cyber-super-weapon-stuxnet/
8.http://www.medianama.com/2013/06/223-indian-govt-called-out-by-human-rights-watch-on-cms-usa-collects-6-3-billion-data-from-india
9.http://toptenfamous.com/top-ten-hosting-provider-companies-in-us/
10.http://www.oecd.org/internet/ieconomy/43195291.pdf
11.http://www.oecd.org/futureinternet/40989438.pdf
12.http://international.abhinavjournal.com/images/Management_&_Technology/Mar13/13.pdf
13.Press Release No. 18/2013 Information Note to the Press 2013 march 15
14.http://articles.timesofindia.indiatimes.com/2013-06-04/internet/39739635_1_traffic-indian-mobile-data-internet-access
15.http://www.dukechronicle.com/articles/1996/10/04/former-nbc-president-promotes-electronic-republic
16.http://www.medianama.com/2013/06/223-indian-govt-called-out-by-human-rights-watch-on-cms-usa-collects-6-3-billion-data-from-india
17.http://beatthechip.blogspot.in/2010/06/cyber-security-digital-activism.html
18.Frios v/s state of Kerala, AIR 2006 ker 279,200693) KLT 210,207(34)PTC 98 ker
19. http://tools.whois.net/whoisbyip/
20.http://online.wsj.com/article/SB10001424127887323823004578593322244132636.html
21.http://deity.gov.in/content/indian-computer-emergency-response-team-cert

 കെ.കെ. ശ്രീനീവാസന്‍

this article was posted in July 2011 and now is  re-posted without any changes made

   മുല്ലപ്പെരിയാര്‍ പ്രശ്നത്തിന് പരിഹാരം കണ്ടെത്തുന്നതില്‍ ഇന്ത്യന്‍ ഫെഡറല്‍ ഭരണകൂടത്തിന് നേതൃത്വം നല്കുന്നവരുടെ വൈമുഖ്യം തുടരുകയാണ്. ഈ പശ്ചാത്തലത്തില്‍ ഏതു മാര്‍ഗ്ഗവും സ്വീകരിക്കാന്‍ ദുരന്തത്തിനിരയാകുമെന്നു കരുതുന്ന ജനതയ്ക്കവകാശമുണ്ട്. ഇവിടെയാണ് മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ അന്തര്‍ദേശീയ സംഘടനകളുടെ ഇടപെടലുകളുടെ സാധ്യതകള്‍ ആരായാന്‍ പ്രേരിപ്പിക്കപ്പെടേണ്ടത്. പ്രശ്നപരിഹാരത്തിനായി ലോക ഡാം കമ്മീഷന്റെ ഇടപെടല്‍ അനിവാര്യമാക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കപ്പെടണം.Mullaperiyar-Dam

  മുല്ലപ്പെരിയാര്‍ അണക്കെട്ട് തകരുമോ എന്ന ആശങ്ക അണപൊട്ടി ഒഴുകുന്നു. അണക്കെട്ട് തകര്‍ന്ന40 ലക്ഷത്തോളം പേരുടെ ജീവനും സ്വത്തും നഷ്ടപ്പെട്ടേക്കുമെന്നതാണ് ആശങ്കയ്ക്ക് ആധാരം. പുതിയ അണക്കെട്ട് നിര്‍മ്മിച്ച് ആശങ്കയ്ക്ക് അറുതി വരുത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഇപ്പോഴത്തെ അണക്കെട്ടില്‍ നിന്നും ലഭ്യമായിക്കൊണ്ടിരിക്കുന്ന വെള്ളം അതേപടി പുതിയ അണക്കെട്ടില്‍നിന്നും ലഭ്യമാക്കുമെന്ന് കേരളം തമിഴ്നാടിന് ഉറപ്പുനല്കുന്നു. ഇതൊന്നും പക്ഷേ തമിഴ്നാട് ചെവികൊള്ളാന്‍ തയ്യാറേയല്ല. പുതിയ അണക്കെട്ടുമായി ബന്ധപ്പെട്ട കരാറിന്റെ സ്വഭാവമെന്തായിരിക്കുമെന്നതാണ് തമിഴ്നാടിനെ മുഖ്യമായും അലട്ടുന്നത്.  ല്‍ ള്‍

 999വര്‍ഷ കരാര്‍ 1886 ഒക്ടോബര്‍ 29-ന് തിരുവിതാംകൂര്‍ വിശാഖം തിരുനാള്‍ മഹാരാജാവിന്റെ ഭരണവേളയിലാണ് മദ്രാസ് പ്രസിഡന്‍സി (ബ്രിട്ടീഷ് ഭരണം) യും കേരളവും തമ്മിലുള്ള മുല്ലപ്പെരിയാര്‍ ലീസ് ആക്ട് രൂപംകൊള്ളുന്നത്. മൊത്തം 9000 ഏക്കര്‍ ഭൂമി ഏക്കറിന് 05 രൂപ വാര്‍ഷിക പാട്ടത്തിനാണ് കരാര്‍ ഒപ്പുവച്ചത്. ബ്രിട്ടീഷ് സര്‍ക്കാരും സംസ്ഥാനങ്ങളും തമ്മില്‍ നിലനിന്നിരുന്ന കരാറുകളെല്ലാം സ്വാതന്ത്ര്യാനന്തരം അസാധുവാക്കപ്പെട്ടു. അതിനുശേഷം 1958, 60, 69 വര്‍ഷങ്ങളില്‍ മുല്ലപ്പെരിയാര്‍ കരാര്‍ പുതുക്കുവാന്‍ തമിഴ്നാട് ശ്രമിച്ചു. ഒടുവില് 1970-ലെ അച്ചുതമേനോന്‍ മന്ത്രിസഭ നിയമസഭയില്‍പോലും ചര്‍ച്ച ചെയ്യാതെ കരാര്‍ പുതുക്കി നല്കി – 999 വര്‍ഷം എന്ന കാലാവധിയില്‍ മാറ്റം വരുത്താതെ തന്നെ. പുതിയ കരാര്‍ പ്രകാരം വാര്‍ഷിക പാട്ടം ഏക്കറിന് 30 രൂപയായി. ലോവര്‍ പെരിയാറില്‍ തമിഴ്നാട് ഉല്പ്പാദിപ്പിക്കുന്ന വൈദ്യൂതിക്ക് മണിക്കൂറില്‍ ഒരു കിലോവാട്ടിന് 12രൂപ എന്നതും പുതിയ കരാറില് ഇടംപിടിച്ചു. അപ്പോള്‍പോലും അണക്കെട്ടിന്റെ സുരക്ഷയെയും കാലാവധിയെയുക്കുറിച്ച് ഒരക്ഷരം പോലും കരാറില്‍ സ്ഥാനം പിടിച്ചില്ല.achutha-menon

 തിരുവിതാംകൂര്‍ രാജാവ് മുതല്‍ 1970 –ലെ അച്ചുതമേനോന്‍ വരെയുള്ളവരുടെ ദീര്‍ഘവീക്ഷണമില്ലായ്മ പുതിയ അണക്കെട്ടുകരാറില്പ്രപ്തിഫലിക്കില്ലെന്ന് തമിഴ്നാടിന് കൃത്യമായ ബോധ്യമുണ്ട്. അതുകൊണ്ടുതന്നെയാണ് പുതിയ അണക്കെട്ടിന്റെ ആവശ്യം അംഗീകരിക്കാന്‍ തമിഴ്നാട് തയ്യാറാകാത്തത്.

 മുല്ലപ്പെരിയാര്‍ കരാര്‍ കേരളത്തിന് അനുകൂലമായി പുതുക്കുന്നതിന് അപൂര്വ്വ  അവസരമായിരുന്നു, 1970. അതുപക്ഷേ ഉപയുക്തമാക്കുന്നതില്‍ അച്ചുതമേനോന്‍ ശ്രമിച്ചതേയില്ല. കോണ്ഗ്രസ്സിന്റെ കൂടി പിന്തണയോടെയായിരുന്നു അച്ചുതമേനോന്‍ സര്‍ക്കാര്‍ ഭരണം കയ്യാളിയിരുന്നത്. അന്ന് കേന്ദ്ര സര്‍ക്കാരിന് നേതൃത്വം നല്കിയിരുന്ന പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ആശയഭിലാഷങ്ങള്‍ക്ക് അണുവിട വ്യതിചലിക്കാന്‍ അച്ചുതമേനോന്‍ ഒരുക്കമായിരുന്നില്ല. കരാര്‍ പുതുക്കുമ്പോള്‍ 999 വര്ഷമെന്നത് തിരുത്തപ്പെടുമെന്ന് തമിഴ്നാടിന് അന്നേ ആശങ്കയുണ്ടായിരുന്നു. ഇവിടെയാണ് തമിഴ് രാഷ്ട്രീയത്തിന്റെ കുലപതിയായിരുന്ന സാക്ഷാല്‍ കാമരാജ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഇടപെടല്‍ സുസാധ്യമാക്കിയെടുത്തത്. ഇന്ദിരാഗാന്ധിയുടെ ഇടപെടലും സമ്മര്‍ദവും അച്ചുതമേനോനെ 999 വര്‍ഷ മുല്ലപെരിയാര്‍ കരാറിലെത്തിക്കുകയായിരുന്നു. ഇതിനു പ്രത്യൂപകാരമെന്നോണം 1947 മുതല്‍ കാത്തുകെട്ടികിടന്നിരുന്ന ഇടുക്കി ജലവൈദ്യുത പദ്ധതിക്ക് ഇന്ദിരാഗാന്ധിയുടെ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കിയെന്നത് മറ്റൊരു വസ്തുത.  

 പറമ്പിക്കുളംഅലിയാര്‍ കരാര്‍  

 1970-ല് തന്നെ പറമ്പിക്കുളം അലിയാര്‍ പദ്ധതി കരാര്‍ 1958-ലെ മുന്‍കാല പ്രാബല്യത്തോടെ അച്ചുതമേനോന്‍ സര്‍ക്കാര്‍ ഒപ്പിട്ടുനല്കി. ഇവിടെയും ഇന്ദിരാഗന്ധികാമരാജ് രാഷ്ട്രീയ ബാന്ധവം പ്രതിപ്രവര്‍ത്തിച്ചിട്ടുണ്ടെന്നതും കാണാതെ പോയിക്കൂടാ. ഷോളയാര്‍( 12,300 million cft), മണക്കടവ് (7250 million cft)പറമ്പിക്കുളം ഗ്രൂപ്പ് അണക്കെട്ട് (2500 million cft) എന്നിങ്ങനെയാണ് തമിഴ്നാടും കേരളവും തമ്മിലുള്ള പറമ്പിക്കുളം അലിയാര്‍ വെള്ളം പങ്കിടല് കരാര്‍ ഇത്രയും വെള്ളം പക്ഷേ കേരളത്തിന് ലഭിക്കുന്നതേയില്ല. മഴക്കാലത്തു മാത്രം ശരാശരി 10520 സിഎഫ്.ടി വെള്ളം മാത്രമാണ് കേരളത്തിന് തമിഴ്നാട് നല്കുന്നത്. ഇക്കാര്യത്തില് കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യം പാലക്കാട് എം.പിയായിരുന്ന വി.എസ്. വിജയരാഘവന്‍ പാര്‍ലമെന്റില(http://parliamentofindia.nic.in/lsdeb/ls10/ses3/08070492.htm) ഉന്നയിച്ചു. ഇക്കാലമത്രയായിട്ടും പക്ഷേ ഇക്കാര്യത്തില് ഒരു മാറ്റവും ഉണ്ടായിട്ടില്ല. 1998-ല് പുതുക്കേണ്ടിയിരുന്ന പറമ്പിക്കുളം അലിയാര് കരാര്‍ ഇനിയും പുതുക്കിയിട്ടുമില്ല. ചില വേളകളില്‍ വെള്ളം പങ്കിടല്‍ സംബന്ധിച്ച് മന്ത്രി ഉദ്യോഗസ്ഥതല ചര്‍ച നേര്‍ച്ചപോലെ അരങ്ങേറുന്നുവെന്നു മാത്രം!

 കരാര്‍ പ്രകാരമുള്ള വെള്ളം ലഭ്യമാകുമെന്നുണ്ടെങ്കില്‍ പാലക്കാട് ജില്ലയെ കേരളത്തിന്റെ നെല്ലറയെന്ന നിലയില്ത്തന്നെ നിലനിര്‍ത്താനാകും. ജില്ലയുടെ കുടിവെള്ള പ്രശ്നത്തിനും കൂടി അത് ശാശ്വത പരിഹാരമാകും. മുല്ലപ്പെരിയാര്‍ വെള്ളമുപയോഗിച്ച് തേനീ, മധുര, രാമനാഥപുരം, ശിവഗംഗ, ഡിണ്ടിക്കല്‍ ജില്ലകള്‍ തമിഴ്നാട് ഹരിതവല്ക്കരിക്കുന്നു. ഇതുപോലെത്തന്നെ പറമ്പിക്കുളം അലിയാര്‍ പദ്ധതിയില് നിന്നുള്ള വെള്ളം കേരളത്തിന്റെ പാലക്കാട് ജില്ലയെ പൂര്‍ണ്ണമായും പച്ചപുതപ്പിക്കാനുതകും. മുല്ലപ്പെരിയാര്‍ പ്രശ്നം ആളിക്കത്തുന്ന ഈ വേളയില്‍ പറമ്പിക്കുളം അലിയാര്‍ കരാര്‍ പുതുക്കുന്നതിനും കരാര്‍ പ്രകാരമുള്ള വെള്ളം കേരളത്തിന് ലഭ്യമാക്കപ്പെടുമെന്നതിനുമുള്ള തന്ത്രപരമായ നീക്കം കേരളത്തിന്റെ ഭാഗത്തുനിന്നുണ്ടാകേണ്ടതുണ്ട്.   

 കേരളം അതീവ കരുതലോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാ ഭീക്ഷണിയെ സമീപിച്ചുരുന്നുവോെയന്നുള്ള വിചിന്തനം ആവശ്യപ്പെടുന്നുണ്ട്. അണക്കെട്ടിന്റെ സുരക്ഷാഭീഷണിയില്‍ ആശങ്കപൂണ്ട നാട്ടുകാര്‍ സമരവും നിരാഹാരവുമൊക്കെ തുടങ്ങിയിട്ട്വ വര്‍ഷങ്ങളായിട്ടുണ്ട്. ആദിവാസി രാജാവ് തേവന്‍ മന്നാന്‍ അടക്കമുള്ളവര്‍ ചപ്പാത്ത് സമരപന്തലില്‍ നിരാഹാരമനുഷ്ഠിച്ചു. എന്നാല്‍ ഇപ്പോള് സമരപന്തല് പൂര്‍ണ്ണമായും മുഖ്യധാരാ രാഷ്ട്രീയ കക്ഷികള് കയ്യേറിയിരിക്കുന്നു! കേരളത്തിന്റെ ഭരണതലങ്ങളില് മുഖ്യമായും ഉയര്‍ന്നുകേട്ടിരുന്നത് ജലനിരപ്പ് താഴ്ത്തുകയെന്ന ആവശ്യമായിരുന്നു.എന്നാല്‍ ഇപ്പോള്‍ സ്ഥിതിവിശേഷം മാറിയിട്ടുണ്ട്. മുല്ലപ്പെരിയാര്‍ മേഖലയില് തുടര്‍ ഭൂചലനങ്ങള്‍ രൂപപ്പെടാന് തുടങ്ങിയതിന്റെ പശ്ചാത്തലത്തിലാണ് അണക്കെട്ടു തകര്‍ന്നേക്കുമെന്ന ആശങ്കയും അതുമായി ബന്ധപ്പെട്ട രാഷ്ട്രീയ അടിയൊഴുക്കുളും അണപൊട്ടിയൊഴുകാന്‍ ആരംഭിച്ചിട്ടുളളത്.

 ജുഡീഷ്യറി

 മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടുകയാണെങ്കില് അതിനെ നേരിടാന്‍ സര്‍ക്കാര്‍ എന്തെല്ലാം മുന്‍കരുതലുകള്‍ കൈകൊണ്ടിട്ടുണ്ടെന്നതാണ് ഹൈക്കോടതിക്ക് അറിയാന്‍ താല്പ്പര്യം! ജനങ്ങളുടെ പിന്തുണയുണ്ടായിട്ടും സര്‍ക്കാര്‍ എന്തുകൊണ്ടു നടപടിക്കു തയ്യാറാകുന്നില്ലെന്നതും കോടതിവക. അപ്പോള്‍പോലും ജനങ്ങളുടെ ആശങ്കയുടെ വെളിച്ചത്തില് കേന്ദ്ര സര്‍ക്കാര്‍ തമിഴ്നാടും കേരളവുമായി കൂടിയാലോചിച്ച് സമയബന്ധിതമായ നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനെ നിര്ദ്ദേശിക്കുന്നതില് നീതിന്യായ മണ്ഡലത്തിന് വൈമുഖ്യം. എക്സിക്യൂട്ടീവിന്നിര്‍ദ്ദേശം നല്കാന് ഭരണഘടനാപരമായി ജുഡീഷ്യറിക്ക് അധികാരമുണ്ടോയെന്നത് ഹൈക്കോടതിയെ അലട്ടുന്നുണ്ടോ?

 ഇന്ത്യന് ഗ്രാമങ്ങളിള്‍, പ്രത്യകിച്ചും വടക്കേ ഇന്ത്യന് ഗ്രാമങ്ങളിള്‍ പട്ടിണിപാവങ്ങള്‍ പെരുകുമ്പോള്‍ ഫുഡ്കോര്‍പ്പറേഷന്റെ ഗോഡൗണുകളില്ലക്ഷക്കണക്കിനുടണ് ഭക്ഷ്യ ധാന്യങ്ങള്‍ കെട്ടികിടന്നു നശിക്കുന്നു. ഈ ഞെട്ടിക്കുന്ന മാധ്യമവെളിപ്പെടുത്തലിനെ തുടര്‍ന്ന് സുപ്രീം കോടതി ഇടപെടുന്നു. കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ എത്രയും പെട്ടെന്ന് പട്ടിണിപാവങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യണമെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്കി. ഇത്തരമൊരു നിര്‍ദ്ദേശം കൊടുക്കുമ്പോള്‍ എക്സിക്യൂട്ടീവിന്റെ അധികാരത്തിനുമേലുള്ള കടന്നുകയറ്റമോ അല്ലയോയെന്നൊന്നും തലനാരിഴകീറി പരിശോധിക്കുവാന്‍  ജുഡീഷ്യറി തയ്യാറായില്ലെന്നതു ഏറെ ശ്രദ്ധേയം. കേന്ദ്രത്തിനുള്ള സുപ്രീംകോടതി നിര്‍ദ്ദേശത്തില്‍ ഭരണഘടനാ വ്യവസ്ഥകളെക്കാളുപരി പട്ടിണിപ്പാവങ്ങളോടുള്ള അനുതാപം മാത്രം. കോടതി നിര്‍ദ്ദേശത്തെ പ്രധാനമന്ത്രി അടക്കമുള്ളവര്‍ ഭരണഘടനയുടെ ചതുരക്കള്ളിയില്‍ നിന്ന് ചോദ്യം ചെയ്തുവെങ്കിലും കോടതി നിര്‍ദ്ദേശം ഭക്ഷ്യധാന്യ വിതരണത്തെ ചെറുതായെങ്കിലും കാര്യക്ഷമമാക്കുന്നതില് സഹായകരമായിയെന്നത് ശുഭസൂചകമായി.  

 മുല്ലപ്പെരിയാര്‍ പ്രശ്നത്തിലും സമാനമായ ഒരു ഇടപെടല്‍ നടത്താന്‍ നീതിന്യായവ്യവസ്ഥയെ പിന്തിരിപ്പിക്കുന്നതിന്റെ പിന്നില്‍ പതിയിരിക്കുന്നത് എക്സിക്യൂട്ടീവ്ജ്യൂഡീഷ്യറി അധികാരി പരിധി എന്ന ലക്ഷ്മണരേഖ മാത്രമോമുല്ലപ്പെരിയാര്‍ തര്‍ക്ക പരിഹാരത്തിനുള്ള സുപ്രീം കോടതി ഉന്നതാധികാര സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ ഇനിയും സമര്‍പ്പിക്കപ്പെടേണ്ടിയിരിക്കുന്നു. അതിന്മേല് തീരുമാനങ്ങളെടുക്കപ്പെടണം. അവ നടപ്പാക്കപ്പെടണം. ഇതെല്ലാം കാത്തുകാത്തിരുന്ന് ജനങ്ങളുടെ ക്ഷമ കെടുമോ? ഇതിനേക്കാളുപരി അണക്കെട്ടിന്റെ തന്നെ ക്ഷമ കെടുമെന്നുവന്നാലുണ്ടാകുന്ന ദുരന്തം പ്രവചനാതീതം.

 ലോക ഡാം കമ്മീഷന്‍

 മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഇടപെട്ട് പരിഹാരം കണ്ടെത്തുന്നതില്‍ ഇന്ത്ന്‍ ഫെഡറല്‍ ഭരണകൂടത്തിന് നേതൃത്വം നല്കുന്നവരുടെ വൈമുഖ്യം തുടരുകയാണ്. ഈ പശ്ചാത്തലത്തില്‍ ഏതു മാര്‍ഗ്ഗവും സ്വീകരിക്കാന്‍ ദുരന്തത്തിനിരയാകുമെന്നു കരുതുന്ന ജനതയ്ക്കവകാശമുണ്ട്. ഇവിടെയാണ് മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ അന്തര്ദേശീയ സംഘടനകളുടെ ഇടപെടലുകളുടെ സാധ്യതകള്‍ ആരായാന് പ്രേരിപ്പിക്കപ്പെടേണ്ടത്. 1998 മേയില് നിലവില് വന്ന ലോക ഡാം കമ്മീഷന്റെ ഇടപെടലിലിന്റെ സാധ്യതകള് മുല്ലപ്പെരിയാര്‍ പ്രശ്നത്തില് ആരായപ്പെടണം. ആഗോളതലത്തില്‍ തന്നെ വന്‍കിട അണക്കെട്ടുകളെപ്രതി തര്‍ക്കങ്ങളും ആശങ്കകളും പരാതികളും ഉടലെടുത്ത സാഹചര്യത്തിലായിരുന്നു ആഗോള ഡാം കമ്മീഷന്റെ രൂപീകരണം

 അണക്കെട്ടുകളെ സംബന്ധിച്ച മാനദണ്ഡങ്ങള്‍, മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍, രൂപരേഖ, ആസൂത്രണം, വിലയിരുത്തില്, നിര്മ്മാണം, പ്രവര്ത്തനം, മേല്‍നോട്ടം, ഡികമ്മീഷിനിങ്ങ് ഇവയെല്ലാമാണ് കമ്മീഷന്റെ ചുമതല (http://www.dams.org/index.php?option=com_content&view=article&id=48&Itemid=28). കമ്മീഷന്റെ രൂപീകരണത്തിന് നിദാനമായത് ഇന്ത്യയിലെത്തന്നെ സര്‍ദാര്‍ സരോവര്‍ പദ്ധതി (എസ്.എസ്.പി, ഗുജറാത്ത്) യുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആശങ്കകളും തര്‍ക്കങ്ങളും വിവാദങ്ങളുമാണ്. 1450 മെഗാവാട്ട് സര്‍ദാര്‍ സരോവര്‍ പദ്ധതിക്ക് ലോകബാങ്ക് വായ്പാ സഹായം നല്കിയിരുന്നു. എന്നാല് പരിസ്ഥിതി ആഘാതം, കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ പുനഃരധിവാസം ഇവയെക്കുറിച്ചെല്ലാം വിവാദങ്ങളും ചര്ച്ചകളും മുറികിയപ്പോള്‍ ലോകബാങ്കും പ്രതിക്കൂട്ടില്‍ നിര്‍ത്തപ്പെട്ടു. ഇതേതുടര്‍ന്ന് ലോക ബാങ്ക് സമഗ്ര പഠനം നടത്തി. ഉയര്‍ന്നുവന്ന വിവാദങ്ങളിലും തര്‍ക്കങ്ങളിലും കഴമ്പുണ്ടെന്ന് പഠനത്തില്‍ നിന്ന് ലോക ബാങ്കിന് ബോധ്യപ്പെട്ടു. ഈ ബോധ്യപ്പെടലിന്റെ പരിണിതിയായി 1993-ല് സര്‍ദാര്‍ സരോവര്‍ പദ്ധതിക്കു നല്കിയിരുന്ന വായ്പാ സഹായത്തില്‍ നിന്ന് പിന്മാറാന്‍ ലോക ബാങ്ക് തീരുമാനിച്ചു. ആഗോളതലത്തില്‍ തന്നെ അണക്കെട്ടുകളെപ്പറ്റിയുള്ള ആശങ്കകളും തര്‍ക്കങ്ങളും പരാതികളും പരിഹരിക്കാന്‍ ഒരു രാജ്യാന്തര വേദിതന്നെ അനിവാര്യമാണെന്ന തിരിച്ചറിവാണ് സര്‍ദാര്‍ സരോവര്‍ പദ്ധതിയിലൂടെ ഉയര്‍ന്നുവന്നത് (http://www.ielrc.org/content/a0704.pdf,http://www.law.harvard.edu/students/orgs/hrj/iss19/ramachandra.pdf). ഇത്തരമൊരു അനിവാര്യമായ തിരിച്ചറിവിന്റെ പശ്ചാത്തലത്തിലാണ് നെയ്റോബി ആസ്ഥാനമായി യു.എന്‍ എന്‍വയോന്‍ന്മെന്റ് പ്രോഗ്രാമിന്റെ (യു.എന്‍.ഇ.പി.) ഭാഗമായി ലോകബാങ്കിന്റെയും  പിന്തുണയോടെ ലോക ഡാം കമ്മീഷന്‍ സ്ഥാപിക്കപ്പെട്ടത്.  

 രാഷ്ട്രീയ ഭൂകമ്പങ്ങള്‍

 കേരള രാഷ്ട്രീയത്തില്‍ മുല്ലപ്പെരിയാര്‍ പ്രശ്നം ഒട്ടും ചെറുതല്ലാത്ത രാഷ്ട്രീയ ഭൂകമ്പങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇടുക്കി, പത്തനംതിട്ട, കോട്ടയം, എറണാകുളം (ചിലയിടത്തു മാത്രം) ജില്ലകളില് മാത്രം കേന്ദ്രീകരിച്ചുള്ള കേരള കോണ്ഗ്രസ്സ് തങ്ങളുടെ രാഷ്ട്രീയ ആധിപത്യവും ഏകീകരണവും ഊട്ടിയുറപ്പിക്കുവാന്‍ മുല്ലപ്പെരിയാര്‍ പ്രശ്നത്തെ രാഷ്ട്രീയ ആയുധമാക്കുകയാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ താഴ്വരയില് കയ്യേറ്റകുടിയേറ്റങ്ങള്‍ ശക്തിപ്പെടുന്നത് സ്വാതന്ത്ര്യാനന്തരമാണ്. ഈ കയ്യേറ്റ കുടിയേറ്റങ്ങള്‍ക്ക് എക്കാലവും സര്വ്വ പിന്തുണ നല്കിയിട്ടുള്ളതും നല്കിപ്പോരുന്നതും കേരള കോണ്ഗ്രസ്സാണ്. അതുകൊണ്ടുതന്നെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്ഷയുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഏതൊരാശങ്കയിലും രാഷ്ട്രീയലക്ഷ്യംവച്ചുകൊണ്ടുതന്നെ കേരള കോണ്ഗ്രസ്സ് പങ്ക് ചേര്‍ന്നില്ലെങ്കിലേ അതിശയമുള്ളൂ. ഇതോടൊപ്പം തന്നെ കേരള കോണ്ഗ്രസ്സ് ചേരികള്‍ക്കിടയിലെ ശാക്തിക സമവാക്യങ്ങളില് ചെറുതല്ലാത്ത ചലനങ്ങള്‍ക്കും മുല്ലപ്പെരിയാര്‍ പ്രശ്നം കാരണമായിട്ടുണ്ട്

കേരള കോണ്ഗ്രസ്സ് നേതാവ് മാണിയെ മറികടന്ന് തൊടുപുഴയുടെ തലതൊട്ടപ്പനായ പി.ജെ. ജോസഫ് മുല്ലപ്പെരിയാര്‍ പ്രശ്നത്തിലുടെ ജനകീയനായ ധീരനേതാവ് എന്ന പരിവേഷത്തോടെ ഏറെ അടുക്കുകയാണ്. ഇതു പക്ഷേ പാല കേന്ദ്രീകൃത കേരള കോണ്ഗ്രസ്സ് മേധാവിയുടെ പാളയത്തില് അസ്വസ്ഥതയുടെ തുടര്‍ചലനങ്ങള് സൃഷ്ടിക്കുന്നു. മുല്ലപ്പെരിയാര്‍ തകര്‍ന്നാല് പ്രളയമുണ്ടാകാനിടയുള്ളടത്തൊന്നും നിലം തൊടിയ്ക്കാതെ ജോസഫിനെ ദില്ലിയിലേക്ക് നാടുകടത്തി ഉപവാസമിരുത്തി. മാണിയാകട്ടെ ആശങ്കയിലകപ്പെട്ടുഴലുന്നവര്‍ക്കിടയിലും ഉപവസിച്ചു. ജോസഫിനെ ദില്ലിയിലേക്ക് നാടുകടത്തിയതെല്ലാം അസ്വസ്ഥതയുടെ തുടര്‍ ചലനങ്ങളുടെ ലക്ഷണങ്ങളാണ്.

കേരള കോണ്ഗ്രസ്സ് പാളയത്തില്‍ ഒറ്റക്ക് തടിച്ചുവളരുന്ന ബിജിമോള്‍ എം.ല്‍എ  സി.പി.ഐയുടെ നില ഭദ്രമാക്കുവാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിന്റെ ഭാഗമായുള്ള നിരാഹാര സമരത്തിലൂടെ ആദ്യ ഗോളടിച്ചു. ഇത്രയും കാലം രാഷ്ട്രീയക്കാരാല് തിരിഞ്ഞുനോക്കപ്പെടാതെ കിടന്ന ഉപ്പുതറയിലെ ചപ്പാത്ത് സമര പന്തല്കയ്യേറിയുള്ള ഉപവാസ സമരത്തിലൂടെയാണ് ബിജിമോള്‍ കേരള കോണ്ഗ്രസ്സുക്കാരെപ്പോലും കടത്തിവെട്ടി വന്‍ രാഷ്ട്രീയ ഭൂചലനം സൃഷ്ടിച്ചത്. ബിജിമോളുടെ ഉപവാസ രാഷട്രീയത്തിനു പിന്നില് പതിയിരിക്കുന്ന യഥാര്ത്ഥ രാഷ്ട്രീയം തിരിച്ചറിയുവാന് കേരളാ കോണ്ഗ്രസ്സ് അല്പം വൈകിപ്പോയി. എങ്കിലും റോഷി അഗസ്റ്റിന് എം.എല്‍എയെ ഉപവാസമിരുത്തി ബിജിമോളുടെ രാഷ്ട്രീയ ലക്ഷ്യത്തെ പിടിച്ചുകെട്ടാന് കേരള കോണ്ഗ്രസ്സ് അരയും തലയും മുറുക്കി മുന്നോട്ടുവന്നു. ഇത്രയുമായപ്പോഴാണ് സി.പി.എഎമ്മിലെ ഉപവാസ രാഷ്ട്രീയത്തിന്റെ ഗുട്ടന്സ് പിടികിട്ടിയത്. പിന്നെ ഒട്ടും അമാന്തിച്ചില്ല. ദേവികുളം എം.എല്‍എ രാജേന്ദ്രനെ ഉണ്ണാവൃതമിരുത്തി സി.പി.എമ്മും തങ്ങളുടെ രാഷ്ട്രീയലക്ഷ്യ തേരോട്ടത്തില്പങ്കു ചേര്‍ന്നു.

സി.പി.ഐയും സി.പി.എമ്മും മുല്ലപ്പെരിയാറിന്റെ കലങ്ങിയ വെള്ളത്തില് നിന്ന് രാഷ്ട്രീയ ലക്ഷ്യ സാധൂകരണം കയ്യെത്തിപ്പിടിക്കുവാന്‍ ശ്രമിക്കുമ്പോള്‍ തന്നെ സി.പി.ഐ ദേശീയ നേതൃത്വവും കേരളം മലയാളിയുടെ മാതൃഭൂമിയെന്ന് ഊറ്റംകൊണ്ട ഇ.എം.സ്സിന്റെ നാല് പിന്മുറക്കാരടങ്ങിയ സി.പി.എം പോളിറ്റ് ബ്യൂറോയുമെടുത്തിട്ടുള്ള നിലപാട് സംസ്ഥാന ഘടകങ്ങളുടെ രാഷ്ട്രീയ ലക്ഷ്യ സാധൂകരണ ദൗത്യങ്ങള്‍ക്ക് മങ്ങലേല്പ്പിച്ചിട്ടുണ്ട്. ഇത് കേരള കോണ്ഗ്രസ്സിന് ആശ്വാസം പകരുന്നതാണ്.

 ഉപവാസ രാഷ്ട്രീയത്തില്‍ പി.ടി. തോമസ്സ് എം.പിയുടെ പങ്കുപറ്റല്‍ കൂടിയായപ്പോള്‍ കോണ്ഗ്രസ്സും പിറകിലായില്ല. അഡ്വക്കേറ്റ് ജനറലിന്റെ നിലപാട് പക്ഷേ മുല്ലപ്പെരിയാര്‍ പ്രശ്നവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ ലക്ഷ്യത്തിലെത്തിച്ചേരാന്‍ കോണ്ഗ്രസ്സിന് വിലങ്ങുതടിയായിട്ടുണ്ടെന്നത് കാണാതെ പോയ്ക്കൂടാ. കേന്ദ്ര സര്‍ക്കാരിനെ മുല്ലപ്പെരിയാര്‍ പ്രശ്നപരിഹാര ദിശയില്‍ ഇടപെടുത്താന് കേരളത്തിലെ കോണ്ഗ്രസ്സ് നേതൃത്വത്തിനാവുന്നില്ലായെന്നതും കോണ്ഗ്രസ്സിനു വിനയാവുന്നു.   

 ഉപവാസ ആഘോഷങ്ങളുടെ രാഷ്ട്രീയ ചെറുചലനങ്ങള്‍ മുല്ലപ്പെരിയാര്‍ പ്രശ്നത്തിന്റെ ശാശ്വത പരിഹാര ദിശയിലുള്ള വന്‍ ചലനങ്ങളായി രൂപാന്തരം പ്രാപിക്കുമെന്ന് പ്രവചിക്കാനാവില്ല. കേന്ദ്ര സര്‍ക്കാരിന്റെ വൈമുഖ്യത്തിനു പിന്നില്‍ 15000 കോടിയോളം രൂപ ഇതിനകം ചെലവഴിച്ച കൂടംകുളം ആണവ നിലയത്തെപ്രതിയുള്ള തമിഴ് ജനതയുടെ എതിര്‍പ്പ് പതിയിരിക്കുന്നു. മുല്ലപ്പെരിയാര്‍ പ്രശ്നപരിഹാരത്തിന്റെ ചെലവില് കൂടംകുളം ആണവ നിലയത്തോടുള്ള എതിര്‍പ്പ് പരിഹരിക്കപ്പെടുവാനുള്ള സാധ്യത ആരാഞ്ഞുകൊണ്ടിരിക്കുകയാണോയെന്നതാണ് ഇനി കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അറിയുവാനുള്ളത്.

 കേരളത്തിലെ രാഷ്ട്രീയകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സിനിമാക്കാര്‍ക്കും ബിനാമികളുടെ പേരില്‍ മുല്ലപ്പെരിയാര്‍ വെളളമുപയോഗിക്കുന്ന വന്‍കിട ഫാമുകള്‍ തമിഴ്നാട്ടിലുണ്ടെന്നത് പകല്‍പോലെ വ്യക്തം. മുല്ലപ്പെരിയാര്‍ പ്രശ്നം സങ്കീര്‍ണ്ണമാകുന്നതോടൊപ്പംതന്നെ ഈ കഥകള്‍കൂടി തുറന്നുകാണിക്കപ്പെടുകയാണ്. അതെ, മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഉടലെടുക്കുന്ന അടിയൊഴുക്കുകള്‍ അണക്കെട്ടു സുരക്ഷയില്‍ മാത്രം ഒതുങ്ങുന്നില്ലെന്നവസ്ഥ കുടി രുപപ്പെടുകയാണ്.

 

 

 

ATPADY Vikasana Rekaഅട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികളുടെ സ്ഥാനം ഉദ്യോഗസ്ഥര്‍ക്ക് കീഴില്‍!ജനപ്രതിനിധികളുടെ കാര്യശേഷിയും ഭരണപരിചയവും ജാതിയും മതവുമൊക്കെ നോക്കി തിട്ടപ്പെടുത്തിയിട്ടായിരിക്കും ഉദ്യോഗസ്ഥര്‍ തങ്ങളുടെആധിപത്യം സ്ഥാപിക്കുക

ട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ 12-ാം പഞ്ചവത്സര പദ്ധതി (2012-17) കരട് വികസന രേഖ അബദ്ധങ്ങളുടെ രേഖയാണ്. അബദ്ധങ്ങളുടെ രേഖയുടെ അഞ്ചാം പേജില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റടക്കമുള്ളവരുടെ ബഹുവര്‍ണ്ണ ചിത്രങ്ങളുണ്ട്. എന്നാല്‍ അടുത്ത ബഹുവര്‍ണ്ണ പേജില്‍ രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ പി.സി. ബാലഗോപാലിന്റെ (ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി) ന്റെ നെടുങ്കന്‍ ചിത്രം. അതിനുതൊട്ടുതാഴെ തെല്ലുവലുപ്പം കുറയാതെ പി.വി.രാധാകൃഷ്ണന്റെയും (ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍-ഇപ്പോള്‍ ഇദ്ദേഹമാണ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയും ഐടിഡിപി ഓഫീസറുമാണ്). അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികളുടെ സ്ഥാനം ഉദ്യോഗസ്ഥര്‍ക്ക് കീഴില്‍! ഉദ്യോഗസ്ഥര്‍ ജനങ്ങളാല്‍ തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് കീഴിലാണെന്നാണ് വെയ്പ്. ഉദ്യോഗസ്ഥവൃന്ദം ഇന്ത്യന്‍ ഭരണസംവിധാനങ്ങളെ തങ്ങളുടെ ചൊല്‍പ്പടിയിലൊതുക്കുന്ന കാഴ്ച ഒട്ടും പുതുമയുള്ളതല്ലെന്ന് കാണാതിരിക്കുന്നില്ല. ജനപ്രതിനിധികളുടെ കാര്യശേഷിയും ഭരണപരിചയവും ജാതിയും മതവുമൊക്കെ നോക്കി തിട്ടപ്പെടുത്തിയിട്ടായിരിക്കും ഉദ്യോഗസ്ഥര്‍ തങ്ങളുടെ ആധിപത്യം സ്ഥാപിക്കുക.

2011 പൊതുസെന്‍സ് റിപ്പോര്‍ട്ട് 2013 ആയിട്ടും അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിന് അത് ഇനിയും ലഭ്യമാക്കാനായിട്ടില്ല. അതുകൊണ്ടുതന്നെ കരട് വികസനരേഖയില്‍ നല്‍കിയിട്ടുള്ള അട്ടപ്പാടി ജനസംഖ്യാകണക്ക് 1951 മുതല്‍ 2001 വരെയുള്ള സെന്‍സസിലേതാണ്.1951 അട്ടപ്പാടിയിലെ ആദിവാസി ജനസംഖ്യ 90.26 ശതമാനമായിരുന്നു. എന്നാലത് 2001 ലെത്തിയപ്പോള്‍ 42 ശതമാനമായി ചുരുങ്ങിയെന്ന് കരട് വികസനരേഖയില്‍ വ്യക്തം. 1961, 1991, 1998(?)2001 എന്നീ സെന്‍സസുകളിലെ മൊത്തം ജനസംഖ്യ പട്ടികവര്‍ഗ്ഗ ജനസംഖ്യയും പട്ടിക വര്‍ഗ്ഗേതര ജനസംഖ്യയും കൂട്ടുമ്പോള്‍ പൊരുത്തപ്പെടുന്നില്ല. ജനസംഖ്യാകണക്ക് സര്‍ക്കാരിന്റെ ഏത് ആധികാരിക രേഖ പ്രകാരമാണെന്ന് വ്യക്തമാക്കിയിട്ടുമില്ല. മാത്രമല്ല, 1998 ലെ ജനസംഖ്യാകണക്ക് എവിടെനിന്ന് ലഭിച്ചുവെന്നതും വ്യക്തമാക്കിയിട്ടില്ല.

കരട് വികസനരേഖ അദ്ധ്യായം മൂന്നിലും (പേജ് 23) ജനസംഖ്യാ കണക്കുണ്ട്. അതിലാകട്ടെ 1998 ലെ ജനസംഖ്യ കണക്കില്ലതാനും. പേജ് 11 ല്‍ നല്‍കിയിട്ടുള്ള 1961 ലെ ജനസംഖ്യാ കണക്കല്ല പേജ് 23 ലേത്. പട്ടികവര്‍ഗ്ഗ ജനസംഖ്യയും പട്ടിക വര്‍ഗ്ഗേതര ജനസംഖ്യയും കൂട്ടുമ്പോള്‍ മൊത്തം ജനസംഖ്യയുമായി പൊരുത്തപ്പെടുന്നില്ലെന്നത് 23-ാം പേജിലും സ്ഥാനം പിടിച്ചിട്ടുണ്ട്. ശതമാനകണക്കും തെറ്റാണ്. അട്ടപ്പാടിയിലെ ബ്ലോക്ക് പഞ്ചായത്തിലെ ഉദ്യോഗസ്ഥര്‍ക്കും ഭരണം കയ്യാളുന്ന ജനപ്രതിനിധികള്‍ക്കും അട്ടപ്പാടിയില്‍ കൃത്യമായി എത്ര ജനസംഖ്യയുണ്ടെന്നുപോലുമറിയില്ലെന്നതിന്റെ അടിസ്ഥാന രേഖയാണ് ഈ കരട് വികസന രേഖ.

പ്രോജക്ടുകളും അവയുടെ വിശദാംശങ്ങളും (32 മുതല്‍ 53 പേജ് വരെ) എന്ന പേജുകള്‍ മറിക്കുമ്പോഴാണ് കരട് വികസന രേഖയില്‍ നിരത്തുന്ന പ്രോജക്ട് വിശദാംശങ്ങളില്‍ ഒന്നുംതന്നെയില്ലെന്ന് വ്യക്തമാകുക. ഇങ്ങനെതന്നെ വേണം ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടെയും മികവിന്റെ കരട് രേഖ. കരട് രേഖകളങ്ങനെയൊക്കെയാണെങ്കിലും അസ്സല്‍ വികസനരേഖയുടെ മേന്മയും ആധികാരികതയും കാണാന്‍ തയ്യാറായിരുന്നുകൊള്ളൂയെന്നാകും ഇതുവായിക്കുമ്പോള്‍ ഒരു പക്ഷേ അബദ്ധങ്ങളുടെ രേഖ തയ്യാറാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച ഉദ്യോഗസ്ഥരുടെ മനസ്സിലുയരുക. നല്ലത് തന്നെ. പക്ഷേ ഇനിയെങ്കിലും മുന്‍കാല വികസനരേഖകളുടെ ഇലക്‌ട്രോണിക് ഫയല്‍ കോപ്പി പെയ്‌സറ്റ് ചെയ്തുള്ള വികസനരേഖ തയ്യാറാക്കല്‍ അവസാനിപ്പിക്കണം. അല്ലെങ്കില്‍ നികുതിദായകരോടുള്ള കടുത്ത വെല്ലുവിളിയായി ഇനിയുമത് അവശേഷിക്കും.

കെ.കെ. ശ്രീനിവാസന്‍/ KK Sreenivasan           (അഭിമുഖം : 20.05.2013)

Interview with KK Usha, Attapadi Block Panchayth Chair Person, sketches out the central issues related to the  burgeoning  infant deaths in Attapadi in Kerala and Malayalam Weekly has serialized the Research paper on Attapadi in  June 21 & 28, 2013 issues  

അവഗണിക്കപ്പെടാന്‍ മാത്രം ഒരു വര്‍ഗ്ഗം – കെ.കെ. ഉഷാരാജു, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് ചെയര്‍പേഴ്‌സണ്‍ATTAPADY USHA with phn pnews

ന്ത്യയിലെ ഗ്രാമീണ ജനതയെ പ്രത്യേകിച്ചും പട്ടികജാതി/വര്‍ഗ്ഗ വിഭാഗങ്ങളെയും സ്ത്രീകളെയും അധികാരത്തില്‍ പങ്കാളികളാക്കി ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയെ ശാക്തീകരിക്കുക, വികേന്ദ്രീകൃത ആസൂത്രണത്തിലൂടെ ഗ്രാമങ്ങളുടെ വികസന പ്രക്രിയയില്‍ ഗ്രാമവാസികളെ പങ്കാളികളാക്കുക തുടങ്ങിയ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണ് ഇന്ത്യന്‍ പാര്‍ലമെന്റ് 73-ാം ഭരണ ഭേദഗതി പാസ്സാക്കിയത്. 73-ാം ഭരണ ഭേദഗതിയിലൂടെ നിലവില്‍ വന്ന പഞ്ചായത്തീരാജ് സംവിധാനം 2012 ഡിസംബര്‍ 10 ന് 20 വര്‍ഷം പിന്നിട്ടു. ഈ വേളയിലും പക്ഷേ പഞ്ചായത്തീരാജ് സംവിധാനത്തിന്റെ ഗുണഫലങ്ങള്‍ രാജ്യത്തെ പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് നിഷേധിക്കപ്പെടുകയാണ്.

രാഷ്ട്രീയക്കാരാലും ജില്ലാ കളക്ടറമാരടക്കമുള്ള ഉദ്യോഗസ്ഥരാലും ആദിവാസിയാണെന്നതിനാല്‍ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് ചെയര്‍പേഴ്‌സണ്‍ കെ.കെ. ഉഷാ രാജു അവഹേളിക്കപ്പെടുന്നതിന്റേയും അവഗണിക്കപ്പെടുന്നതിന്റേയും നേര്‍ചിത്രമാണ് ഈ അഭിമുഖത്തില്‍ തെളിയുന്നത്. രാഷ്ട്രീയക്കാരിലും ഉദ്യോഗസ്ഥരിലും ജാതി കോമരങ്ങള്‍ ഉറഞ്ഞുതുള്ളുന്നുവെന്നതിന്റെ മറ്റൊരു തെളിവുകൂടിയാണ് ആദിവാസിയായ ഉഷയുടെ (ദുര)നുഭവങ്ങള്‍.

? ശിശുമരണങ്ങള്‍ക്ക് കാരണമെന്ത്

പോഷകാഹാരക്കുറവിന്റെ കാരണമായി മാത്രം ശിശുമരണങ്ങളെ കാണാനാവില്ലെന്നാണ് എന്റെ അഭിപ്രായം. ആദിവാസി പെണ്‍കുട്ടികള്‍ പൊതുവേ നന്നേ ചെറുപ്പത്തില്‍ വിവാഹിതരാവുകയാണ്. ഗര്‍ഭം ധരിക്കാനോ പ്രസവിക്കാനോ തക്ക ആരോഗ്യസ്ഥിതിയുള്ളവരല്ല ചെറുപ്രായത്തില്‍ തന്നെ വിവാഹിതരാകുന്ന പെണ്‍കുട്ടികളിലേറെയും. ഇതിലുപരി, അവരുടെ ഭര്‍ത്താക്കന്മാരുടെ ആരോഗ്യവും പരിതാപകരമാണ്. അമ്മയും അച്ഛനും ആരോഗ്യമുള്ളവരാണെങ്കിലേ ആരോഗ്യമുള്ള കുഞ്ഞുണ്ടാകൂ. മദ്യത്തിന്റേയും കഞ്ചാവിന്റേയും പിടിയിലാണ് ഇവിടത്തെ പുരുഷന്മാരേറെയും. അവര്‍ക്ക് എങ്ങനെയാണ് ആരോഗ്യമുള്ള കുഞ്ഞുണ്ടാവുക.

? ശുദ്ധമായ കുടിവെള്ളം ഉണ്ടോ

ഇപ്പോള്‍ ശുദ്ധമായ കുടിവെള്ളമില്ല. അട്ടപ്പാടിയില്‍ മഴയില്ല. കൂട്ടത്തില്‍ മരം മുറിക്കുന്നത് വ്യാപകം. ശിരുവാണി പുഴയും ഭവാനി പുഴയുമുണ്ട്. ഈ പുഴകളുടെ ഇരു കരകളിലും വാഴകൃഷിയും പച്ചക്കറി കൃഷിയുമാണ്. ഇതിനുപയോഗിക്കുന്ന രാസവളങ്ങളും കീടനാശിനികളും പുഴകളിലേക്ക് ഒലിച്ചിറങ്ങി ഇവയെ മലിനീകരിക്കുന്നു. കിണറുകളിലും കുഴല്‍ കിണറുകളിലും ഈ മലിനീകരിക്കപ്പെട്ട വെള്ളമാണെത്തുന്നത്.

? അങ്കണ്‍വാടികളുടെ പ്രവര്‍ത്തനങ്ങള്‍

ഫണ്ടുകളുടെ അഭാവം അങ്കണ്‍വാടികളുടെ പ്രവര്‍ത്തനത്തെ കാര്യമായിത്തന്നെ ബാധിച്ചിട്ടുണ്ട്. മാതൃ-ശിശു ആരോഗ്യ സംരക്ഷണത്തെ മുന്‍നിര്‍ത്തി സമീകൃത ആഹാരം വിതരണം കാര്യക്ഷമമായിരുന്നില്ല. ഇപ്പോള്‍ മാറിയ സാഹചര്യത്തില്‍ പാലും പഴവും മുട്ടയും വിതരണം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്.

? കുടുംബശ്രീ മുഖേന അങ്കണ്‍ വാടികളില്‍ വിതരണം ചെയ്ത സമീകൃത പോഷകാഹാരം ഗുണനിലവാരമില്ലാത്തതാണെന്ന കണ്ടെത്തലുണ്ട്……

ശരിയാണത്. കടലയും സോയാബിനും മറ്റുമാണ് അതില്‍ ചേര്‍ക്കുന്നത്. പിന്നെ, കുടുംബശ്രീ നടത്തിപ്പുകാര്‍ ഇക്കാര്യത്തില്‍ അഴിമതിയും വെട്ടിപ്പും നടത്തിയിട്ടുണ്ടെന്നതിനെക്കുറിച്ച് ഞാന്‍ പ്രതികരിക്കാനില്ല.

? അട്ടപ്പാടിക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാന്‍ പോകുന്നു. അത് പുതിയൊരു മാറ്റത്തിന് തുടക്കമാണെന്ന് പറയാനാകുമോ

പുതിയൊരു മാറ്റമല്ല പഴയതിലേക്കുള്ള തിരിച്ചുപോക്കാണ് ആവശ്യം. അതായത് റാഗി, ചാമ, പയറ് തുടങ്ങിയ ഭക്ഷ്യധാന്യങ്ങള്‍ കൃഷി ചെയ്തിരുന്ന പരമ്പരാഗത കൃഷി ശീലത്തിലേക്ക് അട്ടപ്പാടിയെ മടക്കിക്കൊണ്ടുവരുന്നതിനായിരിക്കണം പ്രത്യേക പാക്കേജ് ഊന്നല്‍ നല്‍കേണ്ടത്. ആദിവാസികളുടെ ആരോഗ്യം വീണ്ടെടുക്കണമെങ്കില്‍ പരമ്പരാഗത കൃഷിരീതിയിലേക്കും ആഹാരശീലത്തിലേക്കുമുള്ള പിന്മടക്കമാണ് ആവശ്യം.

? ആദിവാസികളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള വികസനപ്രക്രിയയില്‍ മാറി മാറി വന്നിട്ടുള്ള സര്‍ക്കാരുകള്‍ വേണ്ടത്ര ശ്രദ്ധ നല്‍കിയിട്ടുണ്ടെന്ന് അഭിപ്രായമുണ്ടോ

പ്രശ്‌നങ്ങള്‍ വരുമ്പോള്‍ മാത്രമാണ് മന്ത്രിമാരും ഉദ്യോഗസ്ഥരും വരുന്നത്. അട്ടപ്പാടിയിലെ ആശുപത്രികളിലെ അസൗകര്യങ്ങള്‍, വനിതാ ഡോക്ടര്‍മാരടക്കമുള്ള ജീവനക്കാരുടെ അനാസ്ഥ, ആരോഗ്യമേഖലയിലെ ജീവനക്കാരുടെ കുറവ് ഇതെല്ലാം കാലാകാലങ്ങളില്‍ അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. അതൊന്നും പക്ഷേ മുഖവിലക്കെടുക്കാന്‍ ആരും തയ്യാറായിട്ടില്ല. അതുകൊണ്ടുതന്നെയാണ് അട്ടപ്പാടിയ്ക്ക് ഈ ദുര്‍ഗതിയുണ്ടായത്.

? അട്ടപ്പാടിയില്‍ വനിതാ ഡോക്ടര്‍മാരുടെ പ്രത്യേകിച്ചും വനിതാ ഡോക്ടര്‍ ഗൈനക്കോളജിസ്റ്റിന്റെ സേവനം ലഭ്യമാണോ

അട്ടപ്പാടിയില്‍ വനിതാ ഡോക്ടര്‍മാരുടെ സേവനം ലഭ്യമല്ലെന്ന് തന്നെ പറയാം. ഇനി അഥവാ ഇവിടേക്ക് പോസ്റ്റ് ചെയ്യപ്പെട്ടാല്‍ തന്നെ ജോയിന്‍ ചെയ്ത് അവര്‍ ലീവെടുത്ത് പോകും. അര്‍പ്പണബോധത്തോടൊപ്പം കാര്യക്ഷമതയോടെയും പ്രവര്‍ത്തിക്കാന്‍ സന്നദ്ധതയും സന്മനസ്സുള്ള ഡോക്ടര്‍മാര്‍ പ്രത്യേകിച്ചും വനിതാ ഡോക്ടര്‍മാരുടെ നിയമനം അനിവാര്യമാണ്. ഇതിലുപരി അട്ടപ്പാടിയില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പ്രസവാസ്പത്രിയും ആരംഭിക്കണം.

? അട്ടപ്പാടിയിലെ ട്രൈബല്‍ ഹോസ്റ്റലുകളുടെ അവസ്ഥയെന്താണ്

ഇവിടത്തെ കുട്ടികളെയെല്ലാം പുറത്തുകൊണ്ടുപോയി പഠിപ്പിക്കേണ്ട അവസ്ഥയാണ്. ഇവിടെ ആദിവാസി കുട്ടികള്‍ക്കായി മൂന്ന് ഹോസ്റ്റലുകളുണ്ട്. 80 കുട്ടികളെ അക്കമഡേറ്റ് ചെയ്യാനുള്ള സൗകര്യമേയുള്ളൂ. എന്നാല്‍ ഓരോന്നിലും 140 നും 150 നുമിടയില്‍ കുട്ടികളെ പാര്‍പ്പിച്ചിരിക്കുന്നു. അധികമായി കുട്ടികളെ പാര്‍പ്പിക്കുന്നതിലൂടെ അവരുടെ ആരോഗ്യത്തെയും പഠനത്തെയും ഗുരുതരമായി ബാധിക്കുന്നു. ആദിവാസി കുട്ടികള്‍ക്കുമുള്ള വിദ്യാലയങ്ങളും കുറവാണ്. അതുകൊണ്ടാണ് കുട്ടികള്‍ക്ക് പുറത്തുപോയി പഠിക്കേണ്ടി വരുന്നത്. സ്വകാര്യസ്കൂളുകളുണ്ട്. പക്ഷേ ആദിവാസികള്‍ക്ക് അത്തരം സ്കൂളുകളിലെ ഫീസും ഡൊണേഷനുമൊക്കെ താങ്ങാവുന്നതിനുമപ്പുറമാണ്.

? ദുര്‍ബ്ബല/പിന്നോക്ക സാമ്പത്തിക വിഭാഗങ്ങളിലുള്ള കുട്ടികള്‍ക്ക് 25 ശതമാനം സീറ്റും സ്വകാര്യ സ്കൂളുകളില്‍ പ്രവേശനം നല്‍കണമെന്നും അവരുടെ ഫീസ് സര്‍ക്കാര്‍ സബ്ബ്‌സിഡിയായി നല്‍കുമെന്നൊക്കെ 2009 ലെ വിദ്യാഭ്യാസ നിയമം അനുശാസിക്കുന്നുണ്ട്. അയല്‍പക്ക വിദ്യാഭ്യാസരീതി ( ചലശഴവയീൗൃവീീറ) പ്രോത്സാഹിപ്പിക്കുകയെന്നത് വിദ്യാഭ്യാസവകാശ നിയമം ലക്ഷ്യമാക്കുന്നുണ്ട്. ഈ നിയമം അട്ടപ്പാടിയില്‍ പ്രാബല്യത്തിലുണ്ടോ

ഇതേക്കുറിച്ച് ഉദ്യോഗസ്ഥരാരും ഇവിടെ പറഞ്ഞിട്ടില്ല. ചര്‍ച്ച ചെയ്തിട്ടുമില്ല. അതേസമയം, ചുരുക്കം ചില ആദിവാസികുട്ടികള്‍ വന്‍തുക ഫീസും ഡോണേഷനുമൊക്കെ നല്‍കി സ്വകാര്യ ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളില്‍ പഠിക്കുന്നുണ്ട്. അവര്‍ക്കാര്‍ക്കും തന്നെ പക്ഷേ ഇപ്പറഞ്ഞ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല.

? ഗ്രാമസഭകൡ ആദിവാസികളുടെ പങ്കാളിത്തം സജീവമാണോ

ആദിവാസികള്‍ ഗ്രാമസഭയില്‍ പങ്കാളികളാകണമെന്നില്ല. ഊരുകൂട്ടങ്ങളിലാണ് ആദിവാസി വികസന പ്രക്രിയകള്‍ ചര്‍ച്ച ചെയ്യുന്നത്. പക്ഷേ ഊരുകൂട്ടങ്ങളുടെ തീരുമാനങ്ങളും നിര്‍ദ്ദേശങ്ങളും അമ്പതുശതമാനത്തിന് താഴെ മാത്രമേ പരിഗണിക്കപ്പെടുന്നുള്ളൂ. ഗ്രാമപഞ്ചായത്ത് ഭരണസമിതിയില്‍ ഊരുകൂട്ടങ്ങളെ വേണ്ടത്ര പരിഗണിക്കുന്നുണ്ടെന്ന് പറയാനാകില്ല.

? ഇപ്പറഞ്ഞതില്‍ നിന്ന് ആദിവാസികള്‍ക്ക് പ്രാമുഖ്യമുള്ള അട്ടപ്പാടിയിലെ വികസന പ്രക്രിയയില്‍ നിന്ന് ആദിവാസികളെ ഏറെക്കൂറെ അകറ്റി നിറുത്തിയിരിക്കുന്നുവെന്ന് തന്നെയല്ലേ വായിച്ചെടുക്കേണ്ടത്

വികസന കാര്യത്തില്‍ ആദിവാസികളുടെ ആവശ്യങ്ങളും നിര്‍ദ്ദേശങ്ങളും ഏറിയകൂറും ഇടം പിടിക്കുന്നില്ലെന്നത് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്.

? ആദിവാസി വികസനത്തിനായി കോടികളുടെ ഫണ്ട് വിനിയോഗിക്കപ്പെടുന്നുണ്ട്. അതൊന്നും പക്ഷേ ലക്ഷ്യം കാണുന്നില്ലെന്ന് വ്യക്തമല്ലേ

ഫണ്ടുകളുടെയെല്ലാം ഗുണങ്ങള്‍ തന്നെ പുറത്തുള്ളവര്‍ക്കാണ് കിട്ടുന്നത്. ലഭ്യമാകുന്ന ഫണ്ടുകളുപയോഗിച്ച് ആദിവാസികളുടെ ഉന്നമനത്തിനോ ജീവിതനിലവാരമുയര്‍ത്തുവാനോ ഐടിഡിപിയ്‌ക്കോ പഞ്ചായത്തുകള്‍ക്കോ കഴിഞ്ഞിട്ടുണ്ടെന്ന് എനിക്ക് പറയാനാകില്ല.

? ഇപ്പോള്‍ പ്രത്യേക പാക്കേജ് രൂപം കൊടുക്കുകയാണ് സര്‍ക്കാര്‍. ഇക്കാര്യത്തില്‍ ആദിവാസികളുടെ അഭിപ്രായം ആരാഞ്ഞിട്ടുണ്ടോ? ഇനി അഥവാ ഉണ്ടെങ്കില്‍ അവ മുഖവിലക്കെടുക്കപ്പെടുമെന്ന് കരുതുന്നുണ്ടോ

പ്രത്യേക പാക്കജിലൂടെ ആദിവാസികളുടെ വികസനമാണ് ലക്ഷ്യം വയ്ക്കുന്നതെങ്കില്‍ ഊരുകളിലുള്ള ആദിവാസികളോട് അഭിപ്രായം ചോദിക്കണം. അതല്ലെങ്കില്‍ ബ്ലോക്ക് പ്രസിഡന്റും ഒരു ആദിവാസിയെന്ന നിലയിലും ഞാന്‍ പറയുന്ന അഭിപ്രായങ്ങള്‍ കേള്‍ക്കണം. ഇതൊന്നുമില്ലാതെ പ്രഖ്യാപിക്കാന്‍ പോകുന്ന അട്ടപ്പാടി പ്രത്യേക പാക്കേജ് അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക് പ്രയോജനം ചെയ്യില്ലെന്ന് അധികാരികള്‍ അറിയണം. ഐടിഡിപി ഓഫീസര്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ ഇവരെല്ലാം ഊരുകളില്‍ സന്ദര്‍ശിച്ച് ആദിവാസികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെന്തെന്ന് മനസ്സിലാക്കണം. ഊരുകൂട്ടങ്ങൡ ആദിവാസികളുടെ ആവശ്യങ്ങള്‍ അറിയാനും അതിനുമേല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനും ചുമതലപ്പെട്ടവരാണ് ഇപ്പറഞ്ഞ ഉദ്യോഗസ്ഥന്മാര്‍. എന്നാല്‍ ഇവരൊന്നും ഇക്കാര്യങ്ങളൊന്നും ചെയ്യുന്നില്ലെന്നതാണ് വസ്തുത. ട്രൈബല്‍ പ്രമോട്ടര്‍മാരെകൊണ്ട് പരമാവധി പണിചെയ്യിപ്പിച്ചാണ് എന്തെങ്കിലുമൊക്കെ ചെയ്യുന്നുവെന്ന് ഈ ഉദ്യോഗസ്ഥര്‍ വരുത്തി തീര്‍ക്കുന്നത്.

? ആദിവാസികളുടെ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തേണ്ടത് ട്രൈബല്‍ പ്രമോട്ടന്മാരുടെ മാത്രം ചുമതലയായി മാറിയിട്ടുണ്ടോ

ഉണ്ട്. മേലുദ്യോഗസ്ഥന്മാരുടെ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ചാല്‍ പ്രമോട്ടര്‍മാരുടെ ജോലി പോകും. അതുകൊണ്ടു തന്നെ പ്രമോട്ടര്‍മാരുടെ പ്രവര്‍ത്തനങ്ങളെല്ലാം ഈ ഉദ്യോഗസ്ഥരുടെ താല്പര്യങ്ങള്‍ക്കപ്പുറത്തേക്ക് പോകില്ല. ഇവരുടെയെല്ലാം വായ്മൂടികെട്ടുകയാണ് ഉദ്യോഗസ്ഥര്‍. ഞങ്ങള്‍ പറയുന്നതാണ് ശരിയെന്ന് ഏതെങ്കിലും ആദിവാസി പറഞ്ഞാല്‍ അവന്റെ ജീവന്‍തന്നെ പ്രശ്‌നത്തിലാകുമെന്ന് അവസ്ഥയാണ്്. അതുകൊണ്ടുതന്നെ അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക് ഇപ്പോഴും ഒരു മാറ്റവുമുണ്ടായിട്ടില്ല. ഏന്തെങ്കിലും പ്രവര്‍ത്തിക്കാനും പ്രതികരിക്കാനും ആദിവാസികള്‍ മുന്നോട്ട് വന്ന് അവരെ ഏതുവിധേനെയും അടിച്ചമര്‍ത്തും.

? കാര്‍ഷിക മേഖലയില്‍ ഒരുപ്പാട് ആനുകൂല്യങ്ങളുണ്ട്. അതൊക്കെ കരം അടച്ച് രശീതില്ലാതെയും കൃത്യമായ ഭൂരേഖകളില്ലാതെയും ആദിവാസികള്‍ക്ക് അനുവദിക്കപ്പെടുന്നില്ല

കാര്‍ഷിക വൃത്തിയിലേക്ക് ആദിവാസികളെ തിരിച്ചുകൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയരുമ്പോള്‍ തന്നെ കാര്‍ഷിക ആനുകൂല്യങ്ങളെല്ലാം ആദിവാസികള്‍ക്ക് നിഷേധിക്കപ്പെടുന്നുണ്ട്. അതേസമയം ആദിവാസി വികസനത്തിന്റെ പേരില്‍ ഇവിടേക്ക് കാര്‍ഷിക സബ്ബ്‌സിഡിയിനത്തിലടക്കം ഒഴുകിയെത്തുന്ന കോടികളുടെ ആനുകൂല്യങ്ങള്‍ ഇവിടത്തെ കുടിയേറ്റക്കാരുടെ കൈകളിലെത്തുന്നുവെന്ന അവസ്ഥ തുടരുകയാണ്. ഇതൊന്നും പക്ഷേ അധികാരികളറിയാതെയൊന്നുമല്ലെന്ന് വ്യക്തമല്ലേ?

? ആദിവാസികളുടെ കയ്യില്‍ ഭൂരേഖയില്ലാത്തതിന്റെ പേരില്‍ കരം അടച്ച് രശീത് ലഭിക്കുന്നില്ല. ആനുകൂല്യങ്ങള്‍ പക്ഷേ കുടിയേറ്റകാര്‍ക്കടക്കമുള്ളവര്‍ക്ക് ലഭിക്കുന്നുണ്ടെല്ലോ

നിയമപ്രകാരം ആദിവാസികളുടെ ഭൂമി കൈമാറ്റം ചെയ്യുവാനോ വില്‍ക്കുവാനോ പാടില്ല. പക്ഷേ നിയമം ലംഘിച്ച് ആദിവാസികളുടെ ഭൂമി വാങ്ങുന്നവര്‍ക്ക് ഭൂരേഖയുണ്ടാക്കികൊടുക്കുന്നതിനും അതിന്റെ പോക്കുവരവ് നടത്തി കരം അടച്ച് രശീത് നല്‍കുന്നതിനും ഒരു തടസ്സവുമില്ല. ഇങ്ങനെ ഉദ്യോഗസ്ഥ-രാഷ്ട്രീയ നേതൃത്വങ്ങളെ സ്വാധീനിച്ച് തരപ്പെടുത്തുന്ന കരമടച്ച രശീത് ഉപയോഗിച്ചാണ് അട്ടപ്പാടിയിലേക്ക് ഒഴുകിയെത്തുന്ന സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ആദിവാസികളല്ലാത്തവരുടെ കൈകളിലെത്തുന്നത്.

ഭരണത്തിലെ ആദിവാസികള്‍ATPDY Block Pachayth chair person Usha   with others for Pnews

? ആദിവാസിയായ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനോടുള്ള സഹരാഷ്ട്രീയ/ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടെയും സമീപനത്തില്‍ തൃപ്തിയുണ്ടോ

എന്തായിതിന് മറുപടി പറയുക…. എന്തായാലും എന്റെ അനുഭവം വച്ചുനോക്കുമ്പോള്‍ മറ്റുള്ളവരുടെ ഭാഗത്തുനിന്നുള്ള സപ്പോര്‍ട്ടുകളെല്ലാം കുറവാണ്. ആദിവാസിയായതുകൊണ്ട് പ്രസിഡന്റിനെ ഒഴിവാക്കുകയെന്നത് പ്രകടമാണ്. ഭരണപരമായ വിവരങ്ങള്‍ ചോദിച്ചാല്‍ തന്നെ പറഞ്ഞുതരാന്‍ ഉദ്യോഗസ്ഥരും മടിക്കുന്നു. പ്രസിഡന്റ് പദവി എത്രയും പെട്ടെന്ന് തീര്‍ന്നാല്‍ മതിയെന്ന പ്രാര്‍ത്ഥനയിലാണ് ഞാന്‍. ആദിവാസിയായതുകൊണ്ടുതന്നെ ഈ പദവി മുന്നോട്ടുകൊണ്ടുപോകുന്നതിന് കഴിയില്ല.

? മുഖ്യരാഷ്ട്രീയ പ്രസ്ഥാനങ്ങളോടൊപ്പമാണല്ലോ പ്രവര്‍ത്തിക്കുന്നത്. അവരൊക്കെ തന്നെ ആദിവാസിയാണെന്നതിനാല്‍ അവഗണിക്കുന്നുണ്ടല്ലേ

പലകാര്യങ്ങളിലും അഭിപ്രായം പറയാറുണ്ടെങ്കിലും അത് കേള്‍ക്കാറില്ലെന്ന് മാത്രമല്ല എന്നെ ഒറ്റപ്പെടുത്തുകയും ചെയ്യുന്നു. പല വേദികളിലും സന്ദര്‍ഭങ്ങളിലും ഇത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ട്. ഈയിടെ അട്ടപ്പാടിയില്‍ മന്ത്രി മുനീര്‍ പങ്കെടുത്ത ചടങ്ങില്‍വച്ചുപോലും ആദിവാസിയായതുകൊണ്ടുമാത്രം ഞാന്‍ അവഹേളിക്കപ്പെട്ടു. ആദിവാസിയെന്ന നിലയില്‍ നേരിടുന്ന അവഗണനകളും അവഹേളനങ്ങളുമേറ്റുവാങ്ങി ഞാന്‍ മടുത്തു.

? അധികാരം കയ്യില്‍ കിട്ടിയിട്ട് രണ്ടരവര്‍ഷമായി. എന്നിട്ടും ആദിവാസി വികസനത്തിനായി ഒന്നും പ്രവര്‍ത്തിയ്ക്കാനായില്ലെന്ന ദുഃഖമുണ്ടോ

തീര്‍ച്ചയായും നല്ല ദുഃഖമുണ്ട്. ഞാന്‍ അഹാഡ്‌സില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ എല്ലാ ഊരുകളിലേയും പ്രശ്‌നങ്ങളെക്കുറിച്ച് എനിക്ക് കൃത്യമായി അറിയാം. ഊരുകളിലേക്ക് മന്ത്രിമാരുടെ പിറകെ പോകുന്നു. എന്നാല്‍ യാതൊന്നും അവരോട് സംസാരിക്കാന്‍ ഞാനടക്കമുള്ള ആദിവാസികള്‍ക്ക് അവസരം നല്‍കില്ല. എല്ലാറ്റിന്റെയും പിറകില്‍ തന്നെ നില്‍ക്കേണ്ട അവസ്ഥയാണ്. യഥാര്‍ത്ഥത്തില്‍ ആദിവാസികള്‍ക്ക് രാഷ്ട്രീയമില്ല. വോട്ടുകള്‍ കിട്ടാന്‍ രാഷ്ട്രീയക്കാര്‍ ആദിവാസികളെ വിളിച്ചുകൂട്ടുന്നു. ജയിച്ചുകഴിഞ്ഞാല്‍ പക്ഷേ ഇവര്‍ ആദിവാസികളെ തിരിഞ്ഞുനോക്കുന്നില്ല. പ്രസിഡന്റെന്ന നിലയില്‍ ആദിവാസികള്‍ക്കായി എന്തെങ്കിലും ചെയ്യാമെന്നുവെച്ചാല്‍ അത് അംഗീകരിക്കപ്പെടുയുമില്ല.

? ത്രിതല ഭരണസംവിധാനത്തിന്റെ ജില്ലാ ഉദ്യോഗസ്ഥ മേധാവി കളക്ടറാണല്ലോ? അദ്ദേഹത്തെ നേരിട്ട് വിളിച്ച് കാര്യങ്ങള്‍ ധരിപ്പിക്കാറുണ്ടോ

ഒരിക്കല്‍ ഞാന്‍ ഞങ്ങളുടെ പാലക്കട് ജില്ലാ കളക്ടര്‍ അസ്ഹര്‍അലി പാഷയെ നേരിട്ട് കാണാന്‍ പോയി. അപ്പോഴുണ്ടായ ദുരനുഭവം ഞാനിപ്പോഴും മറന്നിട്ടില്ല. ‘ഞാന്‍ അട്ടപ്പാടിയിലേക്ക് വരുന്നുണ്ടല്ലോ, അട്ടപ്പാടിയിലിരുന്നാല്‍ പോരെ. നിങ്ങള്‍ എന്തിനാണ് ഇങ്ങോട്ട് വരുന്നത്? നിങ്ങള്‍ക്ക് ഇങ്ങോട്ടുവരാന്‍ ഭയങ്കര ഇഷ്ടമാണല്ലേ? ‘. ഇങ്ങനെ പറയുന്ന കളക്ടറെപോലുള്ള വലിയ വലിയ ആള്‍ക്കാരോടൊക്കെ ആദിവാസിയായ ഞാനൊക്കെ എന്ത് പറയാന്‍?

? കളക്ടറുടെ ഭാഗത്തുനിന്ന് ഇത്തരം ദുരനുഭവം എത്ര തവണയുണ്ടായിട്ടുണ്ട്

ഒരു തവണയേ അദ്ദേഹത്തെ കാണാന്‍ പോയിട്ടുള്ളൂ.

? അതോടുകൂടി മതിയായി….

അതെ, അതോടെകൂടി മതിയായി.

? രാഷ്ട്രീയാധികാരത്തില്‍ തുടരുവാനുള്ള മോഹം കളക്ടറടക്കമുള്ള ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും തല്ലികെടുത്തിയല്ലേ

ഉ. ശരിയാണ്. ഇനി രാഷ്ട്രീയാധികാരവും രാഷ്ട്രീയവും വേണ്ട. എങ്കിലും ഞാന്‍ സാമൂഹികരംഗത്തിറങ്ങും, ആദിവാസികള്‍ക്കുവേണ്ടി.

? അധികാരമില്ലെങ്കില്‍ എന്തെങ്കിലും ചെയ്യാനാകുമോ

ഉ. എനിക്ക് അധികാരമില്ലാതെ പ്രവര്‍ത്തിക്കുന്നതായിരിക്കും സുഖം. അധികാരമുണ്ടെങ്കിലും ഒന്നും ചെയ്യാനാകുന്നില്ല. അതേസമയം തന്നെ അവര്‍ പറയുന്നതെല്ലാം കേള്‍ക്കണം. അധികാരമുണ്ടെങ്കിലും ആദിവാസികള്‍ക്കായി പ്രവര്‍ത്തിക്കുന്നതിന് ഏറെ പരിമിതികളുണ്ട്.

കെ.കെ. ശ്രീനിവാസന്‍/ KK Sreenivasan        (അഭിമുഖം : 20.05.2013)

This interview with KS Krishnankutty, Excise Circle Inspector Agali, discusses the issue of  illicit liquor  in the background of burgeoning  infant deaths in Attapadi in Kerala and Malayalam Weekly has serialized the Research paper on Attapadi in  June 21 & 28, 2013 issues  

സര്‍ക്കാര്‍ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കട്ടെ – കെ.എസ്. കൃഷ്ണന്‍കുട്ടി, അഗളി റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍

ATTAPADY ex inpt with file pnewsട്ടപ്പാടി മദ്യനിരോധന മേഖലയാണ്. പക്ഷേ മദ്യം സുലഭം. ആദിവാസി പുരുഷന്മാര്‍ പണിക്ക് പോകാതെ ഭാര്യകൊണ്ടുവരുന്ന കൂലിയുടെ നല്ലൊരുഭാഗം കൈക്കലാക്കി മദ്യം വാങ്ങി കുടിക്കുന്നു. മദ്യമുണ്ടാക്കി വില്‍ക്കുന്നുവരുമുണ്ട്, ആദിവാസികള്‍ക്കിടയില്‍. വ്യാപകമായ മദ്യപാനം ആദിവാസി പുരുഷന്മാരുടെ ആരോഗ്യത്തെ കാര്‍ന്നുതിന്നുകയാണ്. ഇത് അവര്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങളുടെ ആരോഗ്യത്തെയും ഗുരുതമായി ബാധിക്കുന്നുണ്ടെന്ന് ആരോഗ്യ പ്രവര്‍ത്തകരടക്കമുള്ളവര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. മദ്യവും കഞ്ചാവുമൊക്കെ വ്യാപകമാകുമ്പോള്‍ അഗളിയിലെ എക്‌സ്‌സൈസ് വിഭാഗമാണ് പ്രതിക്കൂട്ടില്‍. അതുകൊണ്ടുതന്നെ ശിശുമരണങ്ങള്‍ക്ക് കാരണങ്ങളില്‍ എക്‌സ്‌സൈസ് വകുപ്പിന്റെ അനാസ്ഥയും സ്ഥാനം പിടിച്ചിട്ടുണ്ട്.

അട്ടപ്പാടി തീര്‍ത്തുമൊരു വനമേഖലയാണ്. വ്യാജചാരായവും കഞ്ചാവ് കൃഷിയും തടയണമെങ്കില്‍ അവശ്യംവേണ്ട ജീവനക്കാര്‍ വേണം. വാഹനവും. ഡീസല്‍ വാങ്ങുവാനുള്ള പണവും വേണം. ഇപ്പറഞ്ഞതൊന്നും ഇവിടത്തെ എക്‌സ്‌സൈസ് റേഞ്ച് ഓഫീസിലില്ല. ഇത്തരം യാഥാര്‍ത്ഥ്യങ്ങള്‍ കാണാനും കേള്‍ക്കാനും ആരുമില്ലെന്ന് അഗളി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെ.എന്‍. കൃഷ്ണന്‍കുട്ടി പറയുന്നു.

ഇവിടെ അഗളി, ഷോളയുര്‍ പോലീസ് സ്റ്റേഷനുകളുണ്ട്. അഗളി സര്‍ക്കിള്‍ ഓഫീസും ഡി.വൈ.എസ്.പി ഓഫീസുമുണ്ട്. അട്ടപ്പാടി മേഖലയില്‍ 15 എക്‌സൈസ് ഗാര്‍ഡുകളും നാല് പ്രിവന്റീവ് ഓഫീസര്‍മരും ഒരു ഇന്‍സ്‌പെക്ടറും ഒരു അസിസ്റ്റന്റ് ഇന്‍സ്‌പെക്ടറുമാത്രമാണുള്ളത്. വ്യാപകമായ മദ്യമുണ്ടെന്ന് പറയുന്നത് അബ്ബന്നൂരിലാണ്. ഏറ്റവും മലമുകളിലുള്ള അവിടെയത്താന്‍ 60 കിലോമീറ്ററെങ്കിലും യാത്ര ചെയ്യണം. പിന്നെയും ആറു കിലോമീറ്ററോളം മല നടന്ന് കയറണം. റെയ്ഡിനായി മലകയറാന്‍ തുടങ്ങുമ്പോള്‍ തന്നെ അവര്‍ക്ക് വിവരം കിട്ടുമെന്നതിനാല്‍ റെയ്ഡ് കൊണ്ട് കാര്യമാത്രമായ ഗുണമുണ്ടാകുന്നില്ല. മറ്റൊരു ഊരാണ് മേലെമുള്ളി. അവിടേക്ക് എത്തിപ്പെടണമെങ്കില്‍ 40 കിലോമീറ്റര്‍ താണ്ടണം. ഒരു വണ്ടിയാണുള്ളത്. അതിനുള്ള ഡീസല്‍ വാങ്ങുവാനുള്ള ഫണ്ട് കിട്ടുന്നില്ല. എങ്കിലും ജീവനക്കാര്‍ സ്വന്തം പണം മുടക്കിയാണ് ഡീസല്‍ വാങ്ങുന്നത്.ATTAPADY  excise office pnews

സുരക്ഷിതമായിരുന്ന് ജോലി ചെയ്യാനുള്ള നല്ലൊരു കെട്ടിടമില്ല. ഉള്ളതാകട്ടെ, ഏതു സമയത്തും നിലംപൊത്താമെന്നവസ്ഥയിലും. ജീവനക്കാര്‍ക്ക് താമസിക്കുവാനുള്ള ക്വാര്‍ട്ടേഴ്‌സില്ല. സ്വന്തം കയ്യില്‍ നിന്ന് കാശ് മുടക്കിയുള്ള വാടക കെട്ടിടത്തിലാണ് ഗാര്‍ഡുകളുടെ താമസം. എക്‌സൈസ് ഇന്‍സ്‌പെക്ര്‍ ദിവസം 200 രൂപ വാടക നല്‍കി ഒരു ലോഡ്ജിലാണ് താമസിക്കുന്നത്. പിടിച്ചെടുക്കുന്ന തൊണ്ടി മുതല്‍ സൂക്ഷിക്കുവാനുള്ള സൗകര്യമില്ല. ഇപ്പറഞ്ഞ തീര്‍ത്തും പരിമിതമായ സൗകര്യങ്ങള്‍ക്കുള്ളില്‍ നിന്ന് തങ്ങളുടെ ചുമതലകള്‍ പരമാവധി നിര്‍വ്വഹിക്കുന്നുണ്ട്.

പുറത്തുനിന്ന് മദ്യം കൊണ്ടുവരുന്നതിന് തടയിടുന്നതിന്റ ഭാഗമായി ഒന്നിടവിട്ട ദിവസങ്ങളില്‍ വാഹന പരിശോധന നടത്തുന്നുണ്ട്. വ്യാജചാരായ റെയ്ഡുകള്‍ക്ക് അഹാഡ്‌സിലുണ്ടായിരുന്ന വാച്ചര്‍മാരുടെ സേവനം വിലമതിക്കത്തക്കതാണ്. തായ്കുലസംഘങ്ങളുടെ സഹകരണവും എടുത്തുപറയേണ്ടതുണ്ട്. വേണ്ടത്ര ഫണ്ടും അനുവദിക്കപ്പെടുന്നില്ലെങ്കിലും മദ്യത്തിന്റെ വിപത്തിനെതിര ആദിവാസികള്‍ക്കിടയില്‍ ബോധവല്‍ക്കരണ പരിപാടികള്‍ വിവിധ സംഘടനകളുമായി ചേര്‍ന്ന് സംഘടിപ്പിക്കാറുണ്ട്.

ഒരു പ്രതിയെ പ്രയാസപ്പെട്ട് പിടികൂടിയാല്‍ തന്നെ അയാളെ മണ്ണാര്‍ക്കാട് മജിസ്‌ട്രേറ്റിന്റെയോ, ഒറ്റപ്പാലം മജിസ്‌ട്രേറ്റിന്റെയോ, പട്ടാമ്പി മജിസ്‌ട്രേറ്റിന്റെയോ മുന്നില്‍ ഹാജരാക്കി റിമാന്റ് റിപ്പോര്‍ട്ട് വാങ്ങി പാലക്കാട് ജയിലിലെത്തിക്കണം. അതോടെ ആ ദിവസം ഫീല്‍ഡ് പ്രവര്‍ത്തനമില്ല. അടിസ്ഥാന സൗകര്യങ്ങളില്ലായ്മ, ജീവനക്കാരുടെ കുറവ് ഇതെല്ലാം പലപ്പോഴായി ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. പക്ഷേ ഒരു നടപടിയുമില്ല. അവശ്യംവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിതരുന്നതിനോടൊപ്പം വേണ്ടത്ര ജീവനക്കാരെകൂടി വിട്ടുതരുകയാണെങ്കില്‍ അഗളി റേഞ്ച് ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ കാര്യക്ഷമമാക്കാനാകുമെന്ന് ഇന്‍സ്പ്‌കെട്ര്‍ കൃഷ്ണന്‍കുട്ടി ഉറപ്പിച്ച് പറയുന്നു. അട്ടപ്പാടിയ്ക്കായുള്ള പ്രത്യേക പാക്കേജില്‍ ഇതെല്ലാമുണ്ടാകുമെന്ന് പ്രതീക്ഷയിലാണ് അഗളിയിലെ എക്‌സൈസുകാര്‍.

കെ.കെ. ശ്രീനിവാസന്‍/ KK Sreenivasan

This research paper, non-edited version,  discusses the core issues related to the burgeoning  Infant deaths in Attapadi in Kerala and Malayalam Weekly has
serialized the same in  June 21 & 28, 2013 issues  1013025_4363746070936_1892204421_n

നാം എന്തെങ്കിലും ചെയ്യുന്നതുവരെ ഗ്രാമങ്ങള്‍ കാത്തിരിക്കട്ടെ എന്ന് കരുതാന്‍ പാടില്ല. ഭരണകൂടങ്ങളെ മാറ്റുവാനും മാറ്റിമറിക്കാനുമുള്ള കഴിവ് അവര്‍ക്കുണ്ട്  – പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു

Nachan  moopan  Nellipathi  - Copy

 ‘ആരോഗ്യകേരള’ത്തിലും’ശുചിത്വ കേരള’ത്തിലും ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, എലിപ്പനി, ജീവിതശൈലി തുടങ്ങിയ വ്യാധികാളലുളള ആധി തുടരുകയാണ്. തിരുവനന്തപരും എസ്.എ.ടി ആശുപത്രിയില്‍ അണുബാധയേറ്റുള്ള ശിശുമരണങ്ങള്‍ കേരള വികസനമാതൃകയിലെ ആരോഗ്യമേഖലയുടെ അനാരോഗ്യവസ്ഥയെ ഇതിനകം തന്നെ അനാവരണം ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ അട്ടപ്പാടിയില്‍ പിറന്നുവീഴുന്ന ആദിവാസി കുഞ്ഞുങ്ങളിലേറെയും ആരോഗ്യ/ശുചിത്വ കേരളത്തിന്റെ ആതിഥേയത്വം സ്വീകരിക്കാതെ പരലോകം പൂകുകയാണ്.

കേരളത്തിലെ പ്രധാനപ്പെട്ട ആദിവാസി മേഖലകളിലൊന്നാണ് അട്ടപ്പാടി. അഗളി, പുതൂര്‍, ഷോളയൂര്‍ എന്നീ ഗ്രാമ പഞ്ചായത്തുകളടങ്ങിയതാണ് അട്ടപ്പാടി. 1951 ലെ രാജ്യത്തെ ആദ്യ സെന്‍സസ് പ്രകാരം അട്ടപ്പാടിയിലെ മൊത്തം ജനസംഖ്യ (11300) യില്‍ ആദിവാസി ജനസംഖ്യ (10200) 90.26 ശതമാനമായിരുന്നു. 2001 ലെ സെന്‍സസിലിത് 42 ശതമാനമായി കുത്തനെ കുറഞ്ഞുവെന്ന് അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് കരട് വികസന രേഖ (2012-2017) പറയുന്നു. 2011 ലെ സെന്‍സസ് (ലഭ്യമാക്കാനായില്ല) പ്രകാരം ഇത് ഇനിയും കുറഞ്ഞേക്കുമെന്ന് കരുതപ്പെടുന്നു. ഇത്തരമൊരു അവസ്ഥയിലാണ് 2012 ഒക്‌ടോബര്‍ മുതല്‍ അട്ടപ്പാടിയില്‍ ആദിവാസി ശിശുമരണങ്ങളുടെ ആധിക്യം. ഇത് കുറിക്കുംവരെ മരണപ്പെട്ടത് 30ഓളം കുഞ്ഞുങ്ങള്‍.

അട്ടപ്പാടി ആരോഗ്യമേഖല

ആരോഗ്യവകുപ്പിന് കീഴില്‍ അട്ടപ്പാടിയില്‍ 28 സബ് സെന്ററുകളുണ്ട്. ഇവിടെ 28 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍. 28 ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാര്‍. ഇതിനും പുറമെ 85 ആശാവര്‍ക്കര്‍മാരും. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കാന്‍ ഇന്‍സ്‌പെക്ടര്‍മാരും ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍മാരുമുണ്ട്. ഇവരുടെയൊന്നും പ്രവര്‍ത്തനങ്ങള്‍ ഊരുകളിലേക്ക് എത്തിയിട്ടേയില്ല. 28 സബ് സെന്ററുകളില്‍ ജൂനിയര്‍ ഹെല്‍ത്ത് നഴ്‌സുമാര്‍ താമസിക്കണമെന്നുണ്ട്. അവര്‍ക്കുള്ള ക്വാര്‍ട്ടേഴ്‌സുകളുണ്ട്. അവര്‍ താമസിക്കുന്നില്ല.

പുതൂര്‍, വട്ട്‌ലക്കി, ഷോളയൂര്‍ ഊരുകളില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍്. ഇവിടങ്ങളിലെല്ലാം ഡോക്ടര്‍മാരുടെ സേവനം അവതാളത്തിലാണ്. പുതൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ വാഹനം ജീവനക്കാരുടെ വ്യക്തിപരമായ ആവശ്യങ്ങള്‍്ക്കാണെത്ര ഉപയോഗിക്കുന്നത്. മൂന്നു മൊബൈല്‍ ഡിസ്‌പെന്‍സറികളുമുണ്ട്. ഇതിന് ഒരു ഡോക്ടറും നഴ്‌സുമുള്‍പ്പെടെ ഏഴ് സപ്പോര്‍ ടിങ്ങ് ജീവനക്കാരുണ്ട്. ഒരു ആശുപത്രിയിലെ ജോലിക്കാര്‍ക്ക് തുല്യമായാണ് മൊബൈല്‍ ഡിസ്‌ െപന്‍സറിയിലുള്ളത്. ഊരുകളിലെത്തി ചികിത്സ നല്‍കണമെന്നതാണ് ഇവരുടെ ചുമതല. മാസത്തില്‍ നിശ്ചിത മെഡിക്കല്‍ ക്യാമ്പുകള്‍ ഇവര്‍ സംഘടിപ്പിക്കേണ്ടതുണ്ട്. മരുന്നുകളുള്‍പ്പെടെയൂളളവയാണ് ഈ മൊബൈല്‍ യൂണിറ്റുകള്‍.

ഇലച്ചിവഴി, പാടവയല്‍ ഊരുകളില്‍ ഐടിഡിപി ക്ലിനിക്കുകള്‍. രോഗികളെ ഊരുകളില്‍ നിന്ന് ആശുപത്രികളിലെത്തിക്കുന്നതിനും വിദഗ്ദ്ധ ചികിത്സക്കായ അട്ടപ്പാടിക്ക് പുറത്തുള്ള ആശുപത്രിലെത്തിക്കുന്നതിനും ഐടിഡിപിയുടെ സൗജന്യ വാഹന സൗകര്യങ്ങള്‍. അഗളിയില്‍ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ സാമൂഹ്യ ആരോഗ്യകേന്ദ്രം. കോട്ടത്തറയില്‍ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി. നാല് ഹോമിയോ ഡിസ്‌പെന്‍സറികള്‍. മൂന്ന് ആയുര്‍വ്വേദ ആശുപത്രികള്‍. അട്ടപ്പാടിയിലെ ആരോഗ്യ മേഖലയുടെ ചിത്രമാണിത് . ഇത്രയൊക്കെ സൗകര്യങ്ങളുണ്ടായിട്ടും ശിശുമരണങ്ങളേറുന്നതിന്റെ മൗലിക കാരണങ്ങള്‍ തേടേണ്ടതുണ്ട്.

മാസം തികയാതെയുള്ള പ്രസവം, കുഞ്ഞുങ്ങളുടെ തൂക്കകുറവ്, ഗര്‍ഭാവസ്ഥയില്‍ വിളര്‍ച്ച, അണുബാധ, പോഷകാഹാരാകുറവ് തുടങ്ങിയവയാണ് ശിശുമരണങ്ങള്‍ക്ക് മുഖ്യകാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഗര്‍ഭധാരണത്തിനുശേഷമുള്ള ആദ്യ മൂന്നുമാസങ്ങളിലെ പരിശോധനകളും പ്രതിരോധകുത്തിവെയ്പുകളും ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിന് അനിവാര്യം. ഇക്കാര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ അര്‍പ്പണബോധത്തോടെയുള്ള ഇടപെടലുകളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമുണ്ടെങ്കിലേ ആദിവാസികളായ ഗര്‍ഭിണി സമയാസമയങ്ങളിലുള്ള പരിശോധനകള്‍ക്കും കുത്തിവെയ്പുകള്‍ക്കും തയ്യാറാകൂ. ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചകുറവടക്കമുള്ള പ്രശ്‌നങ്ങള്‍ കൂടെകൂടെയുള്ള പരിശോധനകളിലൂടെ മാത്രമെ വ്യക്തമാകൂ. ആരോഗ്യകേന്ദ്രങ്ങളിലെത്തുന്ന ഗര്‍ഭിണികളെ പരിശോധിക്കുന്നത് പക്ഷേ ഏറിയകൂറും ജൂനിയര്‍ ഹെല്‍ത്ത് നേഴ്‌സുമാരാണ്. അവരാകട്ടെ ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയും ആരോഗ്യാവസ്ഥയും തിട്ടപ്പെടുത്തുന്നതില്‍ പ്രാപ്തരല്ല അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ക്ക് ഇപ്പറഞ്ഞതുകൂടി കാരണമാകുന്നുണ്ടോയന്നതും പരിശോധിക്കപ്പെടണം.

മന്ത്രിക്ക് നല്‍കിയ വിശദീകരണം

അട്ടപ്പാടിയിലെ ഡോക്ടര്‍മാരും നേഴ്‌സുമാരുമടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ ഗുരുതരമായ അനാസ്ഥ സമകാലിക ശിശുമരണങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. അക്കാര്യങ്ങളെല്ലാം 2012 സംസ്ഥാന പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടര്‍ക്ക് അട്ടപ്പാടി സംയോജിത ആദിവാസി വികസന പദ്ധതി (ഐടിഡിപി) ഓഫീസര്‍ പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മിക്ക് സമര്‍പ്പിച്ച വിശദീകരണ(1)ത്തില്‍ കൃത്യമായി തന്നെ അടിവരയിടുന്നു.

ആരോഗ്യവകുപ്പിലെ ഫീല്‍ഡ്തല ഉദ്യോഗസ്ഥരുടെയും ആശാവര്‍ക്കര്‍മാരുടേയും പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ല. ആരോഗ്യവകുപ്പിന്റെ മൂന്നു മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകളുടെ പ്രവര്‍ത്തനം അവതാളത്തില്‍. ഐടിഡിപിയുടെ കീഴിലുള്ള രണ്ട് ക്ലിനിക്കുകളിലായി ഒരു ഡോക്ടറെയുള്ളൂ. അതും കരാര്‍ വ്യവവസ്ഥയില്‍. ഡോക്ടര്‍മാര്‍ക്ക് തുഛമായ ശമ്പളം. അതുകൊണ്ട് ഡോക്ടര്‍മാരെ ലഭിക്കുന്നില്ല. എസ്.ടി പ്രൊമോട്ടമാര്‍ക്ക് ആരോഗ്യകാര്യങ്ങളില്‍ വേണ്ടത്ര അറിവില്ല. അതിനാല്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല.

സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലുള്ള അട്ടപ്പാടിയില്‍ 126 അങ്കണ്‍വാടികളുണ്ട്. അങ്കണ്‍വാടികളിലൂടെ നടത്തുന്ന പൂരകപോഷകാഹാര വിതരണം ഫലപ്രദമല്ല. ഗോതമ്പും ഉപ്പുമാവും ചെറുപയറുമല്ലാതെ പാലും മുട്ടയും പഴവും നല്‍കുന്നില്ല. ഗര്‍ഭിണിള്‍, മൂലയൂട്ടുന്ന അമ്മമാര്‍, ആറുവയസിന് താഴെയുള്ള കുട്ടികള്‍, കൗമാരപ്രായ പെണ്‍കുട്ടികള്‍ ഇവര്‍ക്കൊന്നും അങ്കണ്‍വാടിയിലൂടെ പോഷകാഹാരമോ, വൈദ്യസഹായങ്ങളോ നല്‍കുന്നില്ല.

ആരോഗ്യ, സാമൂഹ്യ നീതി വകുപ്പുകളുടെ കെടുകാര്യസ്ഥതയും ഗുരുതരമായ അനാസ്ഥയും ഇവ തമ്മിലുള്ള ഏകോപിത പ്രവര്‍ത്തനങ്ങളുടെ അഭാവവും അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ടെന്ന് അക്കമിട്ട് നിരത്തപ്പെടുന്നു. അതേസമയം തന്നെ ഇക്കാര്യത്തില്‍ പഞ്ചായത്ത് രാജ് സ്ഥാപനങ്ങള്‍ക്ക് പ്രത്യേകിച്ചൊരു പങ്കുമില്ലെന്നാണ് അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയും ഐടിഡിപി പ്രൊജക്ട് ഓഫീസറുമായ ഉദ്യോഗസ്ഥന്റെ വിശദീകരണങ്ങളില്‍ മുഴച്ചുനില്‍ക്കുന്നത്.

പഞ്ചായത്തീരാജ് സ്ഥാപനങ്ങള്‍

ഭരണഘടനയുടെ 73-ാം ഭേദഗതിയിലൂടെ നിലവില്‍ വന്ന പഞ്ചായത്തീരാജ് സ്ഥാപനങ്ങളെയാണ് (Panchayathi Raj Institutions- PRIs) ദേശീയ വികസനധാരയുമായ ഗ്രാമീണ വികസനത്തെ അരക്കിട്ടുറപ്പിക്കുകയെന്ന അതീവ ഗൗരവമേറിയ ഉത്തരവാദിത്തവും ചുമതലകളുമേല്പിച്ചിരിക്കുന്നത്. വികേന്ദ്രീകൃത ആസൂത്രണത്തിലൂടെയും വികസന പ്രക്രികയിലൂടെയുമുളള ഗ്രാമീണ വികസനത്തില്‍ പട്ടികജാതി/വര്‍ഗ്ഗ വിഭാഗങ്ങളെയും വനിതകളുടെ വികസനത്തിന് പ്രത്യേകം ഊന്നല്‍ നല്‍കുവാന്‍ ചുമതലയുള്ളവരുമാണ് പഞ്ചായത്തീരാജ് സ്ഥാപനങ്ങള്‍.

1993 മെയില്‍ പഞ്ചായത്തീരാജ് സംവിധാനം പ്രാബല്യത്തില്‍ വന്നതോടെ മാറിമാറി വന്നിട്ടുള്ള ദേശീയ സര്‍ക്കാരുകള്‍, പ്രത്യേകിച്ചും യുപിഎ ഒന്നുംരണ്ടും സര്‍ക്കാരുകള്‍, ഗ്രാമീണ വികസനത്തെ മുന്‍നിറുത്തി ശ്രദ്ധേയമായ പദ്ധതികളാണ് ആവിഷ്്കരിച്ചിട്ടുള്ളത്. മഹാത്മാഗാന്ധി ദേശീയ തൊഴില്‍ദാന പദ്ധതി, ദേശീയ ഗ്രാമീണ ആരോഗ്യമിഷന്‍, റോഡുവികസനം (പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക്് യോജന പദ്ധതി), ചെറുകിട ജലസേചനം, കുടിവെള്ളം-ശുചിത്വം, വൈദ്യുതീകരണം, ഭവനനിര്‍മ്മാണം, ടെലിഫോണ്‍ കണക്ടിവിറ്റി വ്യാപനം എന്നീവയുള്‍പ്പെടുത്തി ഭാരത് നിര്‍മ്മാണ്‍ എന്നുപേരിട്ടിട്ടുള്ള ഗ്രാമീണ വികസന പദ്ധതികള്‍, ഗ്രാമീണ ഉപജീവനോപാധി മിഷന്‍, സംയോജിത ശിശുവികസന പദ്ധതി (ഐസിഡിഎസ്). ഇതിനുപുറമെ ട്രൈബല്‍ സബ്ബ് പ്ലാനനി (Tribal Sub Plan) ടക്കം മൊത്തം 1,33,360 കോടി രൂപയാണ് 2012-13 ദേശീയ ബഡ്ജറ്റിലുള്‍പ്പെടുത്തിയത് (table 01 )(2)പഞ്ചായത്തീരാജ് സ്ഥാപനങ്ങളുടെ ഉത്തരവാദിത്തത്തിലാണ്  ഇവയിലേറെയൂം.

                                            ദേശീയ ബഡ്ജറ്റ് 2012-2013
             ഇനം  ഇനം തുക (കോടി)  %(കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച്)
1.     ട്രൈബല്‍ സബ്ബ് പ്ലാന്‍   21,710    17 %
2.    ഐസി.ഡി.എസ്   15,850    58 %
3     ഗ്രാമീണ കുടിവെള്ളം/ശുചിത്വം   14,000    27 %
4      ഗ്രാമീണ റോഡുകള്‍   24,000    20 %
5.    എന്‍ആര്‍എല്‍എം   3,915    34 %
6.     എംഎന്‍ആര്‍ഇജി   33,000
7.    എന്‍ആര്‍എച്ച്എം   20,885
ആകെ                                                               1,33,360

ട്രൈബല്‍ സബ്ബ് പ്ലാന്‍ ഫണ്ടു വിനിയോഗ ഉത്തരവാദിത്തവും ചുമതലയും പഞ്ചാത്തീരാജ് സംവിധാനങ്ങളില്‍ അധിഷ്ഠിതമാണ്. പട്ടികവര്‍ഗ്ഗ വികസനത്തിനായുള്ള പ്രത്യേക കേന്ദ്രസഹായവും (Special Central Assistance) ട്രൈബല്‍ സബ്ബ് പ്ലാന്‍ ഫണ്ടുകളും ഭാരത് നിര്‍മ്മാണ്‍ പദ്ധതിയിലെ കോടികളുടെ ഫണ്ടും പഞ്ചായത്തീരാജ് സ്ഥാപനങ്ങള്‍ വഴിയാണ്്. ത്രിതല പഞ്ചായത്തുകള്‍ക്കായി ഇത്തരം ഫണ്ടുകള്‍ തരപ്പെടുത്തുന്നതിനും വിനിയോഗിക്കുന്നതിനുമുള്ള മുഖ്യപങ്ക് അതത് ജില്ലാ കളക്ടര്‍മാര്‍ക്കാണ്. ജില്ലാ പഞ്ചായത്ത് സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവരടങ്ങുന്ന ഉദ്യോഗസ്ഥവൃന്ദമാണ് ഇത്തരം ഫണ്ട് വിനിയോഗങ്ങള്‍ക്ക് ഭരണപരമായ മേല്‍നോട്ടം വഹിക്കേണ്ടത്.

പ്രാദേശിക സര്‍ക്കാരിലേക്ക് തെരെഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ക്ക് ഭരണപരിചയമില്ലെന്നതുകൊണ്ട് കില അടക്കമുള്ള സ്ഥാപനങ്ങള്‍ അവര്‍ക്ക് പരിശീലനം നല്‍കുന്നു. ഇത് വേണ്ടത് തന്നെ. അതേസമയം ഗ്രാമീണ വികസനത്തിനും പ്രത്യേകിച്ചും ആദിവാസി വികസനത്തിനുമായി വകയിരുത്തപ്പെടുന്ന കേന്ദ്രാവിഷ്കൃത ഫണ്ടുകള്‍ തരപ്പെടുത്തുന്നതില്‍ ധാരണയില്ലാത്തവരൂം ആത്മാര്‍ത്ഥതയില്ലാത്തവരുമാണ് ഒട്ടുമിക്ക ജില്ലാ കളക്ടര്‍മാരും. ഫണ്ടുകള്‍ പാഴാക്കപ്പെടൂന്ന ത്തിന്റെ മുഖ്യ ഉത്തരവാദിത്തവൂം കളക്ടര്‍മാര്‍ക്ക് തന്നെ. അവര്‍ക്കും പരിശീലനം ആവശ്യം. ഇത് പക്ഷേ ശ്രദ്ധിക്കേണ്ടവര്‍ ശ്രദ്ധിക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്. ഐഎഎസ് എന്ന മൂന്നക്ഷരം പേരിനൊപ്പമുള്ള ഉദ്യോഗസ്ഥര്‍ എല്ലാം തികഞ്ഞവരാണെന്നൂം ജനങ്ങളെ ആത്മാര്‍ത്ഥമായി സ്‌നേ ഹിക്കുന്നവരാണെന്നൂം ധരിച്ചുവശായിട്ടുള്ള മന്ത്രിമാരാണയേറെയൂമെന്നത് ഖേദകരം.

അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി തന്നെ നോക്കുക. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് കണക്ക് പ്രകാരം 2012-13 സാമ്പത്തിക വര്‍ഷത്തില്‍ (2013 മാര്‍ച്ച് 31 വരെ) സൃഷ്ടിക്കപ്പെട്ടത് 5,69,265 തൊഴില്‍ ദിനങ്ങള്‍. ഇതില്‍ പട്ടികവര്‍ഗ്ഗക്കാര്‍ 2,83,910 (50 ശതമാനം) പട്ടികജാതി 15,807 (3 ശതമാനം) പൊതുവിഭാഗം 47 ശതമാനം (table 02)(3).

മഹാത്മഗാന്ധി തൊഴിലുറപ്പുപദ്ധതി അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് (2012-13 മാര്‍ച്ച് 31)
              ഇനം        തൊഴില്‍ ദിനം   %
1.      മൊത്തം തൊഴില്‍ ദിനങ്ങള്‍         569265   –
2.      പട്ടികവര്‍ഗ്ഗം         283910   50 %
3.      പട്ടികജാതി         15807   3 %
4.      മറ്റുള്ളവര്‍            –   47 %
 5.     മൊത്തം സ്ത്രീ പങ്കാളിത്തം              –   85  %

തൊഴില്‍ ദിനങ്ങളില്‍ 50 ശതമമാനം ആദിവാസികളുടെ പങ്കാളിത്തമുറപ്പിക്കാനായിയെന്നതിനെ വന്‍ നേട്ടമായിട്ടാണ് അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വി. രാധാകൃഷ്ണന്‍ കാണുന്നത്. 1962 ഏപ്രില്‍ ഒന്ന് മൂതല്‍ അട്ടപ്പാടി ആദിവാസി ബ്ലോക്ക് പഞ്ചായത്താണ്. അതിനാല്‍ തന്നെ തൊഴിലുറപ്പ് പദ്ധതിയെ 50 ശതമാനം പങ്കാളിത്തത്തെ ഒരു വലിയ നേട്ടമായി കാണാനാകുമോയെന്ന് വിലയിരുത്തപ്പെടേണ്ടതുണ്ട്. ഇതിലുപരി തൊഴിലുറപ്പ് പദ്ധതി പങ്കാളിത്തത്തിലൂടെ ആദിവാസികള്‍ക്ക് ലഭ്യമായ കൂലി അവരുടെ ജീവിതാവസ്ഥയില്‍ കാര്യമായ മാറ്റങ്ങള്‍ സൃഷ്ടിച്ചിട്ടില്ലെന്നതിന്റെ ദയനീയ ബാക്കിപത്രം കൂടിയാണ് അട്ടപ്പാടിയിലെ സമകാലിക ശിശുമരണങ്ങള്‍.

കക്കൂസുകളില്ലാതെ 6137 വീടുകള്‍

ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പുതൂര്‍, ഷോളയൂര്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ‘നിര്‍മ്മല്‍ ഗ്രാം’ പുരസ്കാരം ലഭിച്ചിട്ടുണ്ട്. അഗളി പഞ്ചായത്താകട്ടെ 2012 നവംബര്‍ 11 ന് ശുചീകരണ പ്രഖ്യാപനം നടത്തി കഴിഞ്ഞു. നിര്‍മ്മല്‍ ഗ്രാം പരുസ്കാരത്തിനായി കാത്തിരിക്കുന്ന അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തില്‍ 6137 കക്കൂസുകളില്ലാത്ത കുടുംബങ്ങളുണ്ടെന്ന് ബ്ലോക്ക് പഞ്ചായത്ത് വികസന രേഖ (2012-17, പേജ് 10)യില്‍ പറയുന്നു.

ശുചിത്വ ഗ്രാമം എന്ന പ്രഖ്യാപനത്തിന് ആദ്യം വേണ്ടത് എല്ലാ വീടുകളിലും കക്കൂസുകളുണ്ടാകുകയെന്നതാണ്. അട്ടപ്പാടിയിലെ മൂന്ന് പഞ്ചായത്തുകളിലുമായി മൊത്തം 8589 ആദിവാസി കുടുംബങ്ങളുണ്ട്. ഇതില്‍ 6137 കുടുംബങ്ങള്‍ക്ക് കക്കൂസില്ലയെന്നു പറയുമ്പോള്‍ ഗ്രാമീണ ശുചിത്വത്തിനടക്കം മുന്‍തൂക്കം നല്‍കിയുള്ള നിര്‍മ്മാല്‍ ഗ്രാം പുരസ്കാര മാനദണ്ദങ്ങള്‍ പുനഃപരിശോധിക്കപ്പെടേണ്ടതുണ്ട്. കേന്ദ്രമന്ത്രി ജയറാം രമേശ് ഒരിക്കല്‍ പറഞ്ഞു ഇന്ത്യയിലിനി ക്ഷേത്രങ്ങളും മോസ്കുകളും പള്ളികളുമല്ലാവശ്യം പകരം കക്കൂസുകളാണ്. ഗ്രാമീണ ശുചിത്വത്തിന്റെ അനിവാര്യത ഉയര്‍ത്തിപിടിക്കുന്ന ഇതിനെതിരെ ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. എങ്കിലും ജയറാം രമേശിന്റെ വാക്കുകള്‍ അട്ടപ്പാടിയിലെ ആദിവാസികളെ ഭരിക്കുന്നവരുടെ ചെവികളില്‍ എത്തിയില്ലെന്നതാണ കക്കൂസുകളില്ലെന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. അട്ടപ്പാടിയിലെ ശിശുമരണകാരണങ്ങളില്‍ കക്കൂസുകളില്ലാത്ത അവസ്ഥ വരുത്തിവെക്കുന്ന ഗുഗുതരമായ ആരോഗ്യ പ്രശ്‌നങ്ങളുള്‍പ്പെടുത്തണം.

1976 ആഗസ്റ്റ് 15 ന് അട്ടപ്പാടിയില്‍ സംയോജിത ആദിവാസി വികസന പദ്ധതി (ഐടിഡിപി) നിലവില്‍ വന്നു. ബ്ലോക്ക് പഞ്ചായത്ത് നിലവില്‍ വന്നതാകട്ടെ 1995 ഒക്‌ടോബര്‍ രണ്ടിന്. ഇതിനെല്ലാം ശേഷം എത്രയെത്ര സ്വാതന്ത്ര്യദിനങ്ങളും ഗാന്ധിജയന്തികളും കടന്നുപോയി. എന്നിട്ടുപോലും അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക് കക്കൂസുകള്‍പോലുമുണ്ടാക്കികൊടുക്കുവാനുള്ള പദ്ധതികളുണ്ടായില്ലെന്നത് ആദിവാസി ജനതയോടുള്ള ഭരണകൂടങ്ങളുടെ കടുത്ത വിവേചനത്തിന്റെ മറ്റൊരു മുഖമാണ്. ഇത്രയും കാലത്തിനുള്ളില്‍ ആദിവാസി വികസനത്തിന്റെ പേരില്‍ അട്ടപ്പാടിയില്‍ ഒഴുകിയെത്തിയ ഫണ്ടുകളുടെ വിനിയോഗത്തിന്റെ ആത്യന്തിക ഗുണഭോക്താക്കളാകുന്നതില്‍നിന്നും ആദിവാസികള്‍ അകറ്റിനിര്‍ത്തപ്പെട്ടുവെന്ന ദുരന്തമാര്‍ന്ന മറ്റൊരു ചിത്രംതന്നെയാണ് ഇവിടെയും വെളിവാക്കപ്പെടുന്നത്.

 ട്രൈബല്‍ സബ്ബ് പ്ലാന്‍

രാജ്യത്തിന്റെ ആദ്യ നാല് പഞ്ചവത്സര പദ്ധതികള്‍ പിന്നിട്ടിട്ടും ആദിവാസി ജനതയുടെ ക്ഷേമത്തിന് ഗണ്യമായൊരു മാറ്റവും സൃഷ്ടിക്കപ്പെട്ടില്ല. ഇത്തരമൊരു തിരിച്ചറിവിന്റെ പാശ്ചാത്തലത്തിലാണ് ട്രൈബല്‍ സബ്ബ് പ്ലാന്‍ (ടിഎസ്പി) ആദിവാസികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി ആവിഷ്ക്കരിക്കപ്പെട്ടത്. ആദിവാസികള്‍ക്കിടയിലെ ദാരിദ്രനിര്‍മ്മാജ്ജനം, തൊഴിലവസരങ്ങള്‍ ഉറപ്പ് വരുത്തുക, വികസനപ്രക്രിയയിലൂടെ ആസ്തികളുണ്ടാക്കുക, ആരോഗ്യ-വിദ്യാഭ്യാസ സേവനങ്ങളുടെ പ്രദാനമുറപ്പുവരുത്തുന്ന ആദിവാസികളുടെ മാനവ വിഭവശേഷി വികസനം, എല്ലാവിധ ചൂഷണങ്ങളില്‍ നിന്നും സംരക്ഷണം തുടങ്ങിയ ലക്ഷ്യങ്ങളാണ് ടിഎസ്പിയിലൂടെ മുന്നോട്ടുവയ്ക്കപ്പെട്ടത്. ആദിവാസി ജനതയുടെ പ്രാഥമിക വിദ്യാഭ്യാസം , ആരോഗ്യം, കുടിവെള്ളം, പോഷകാഹാരം, റോഡുകള്‍, വൈദ്യുതീകരണം തുടങ്ങിയ സേവനങ്ങളും സൗകര്യങ്ങളുമുറപ്പിച്ച് പ്രഖ്യാപിത ലക്ഷ്യത്തിലെത്തിചേരുകയെന്നതാണ് ടിഎസ് പ്ലാന്‍ ഫണ്ടിലൂടെ വിഭാവനം ചെയ്യുന്നത്(4).

ടിഎസ്പി ഫണ്ടുകള്‍ ഉപയോഗിച്ചുള്ള പദ്ധതികളുടെ ഗുണഭോക്താക്കള്‍ ആദിവാസികളും അവരുടെ കുടുംബങ്ങളുമായിരിക്കണമെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് നിഷ്കര്‍ഷിക്കപ്പെടുന്നു. ഈ ഫണ്ട് പ്രകാരം ആദിവാസികള്‍ക്ക് ലഭ്യമാകുന്ന അടിസ്ഥാന സൗകര്യ, സേവന, ക്ഷേമ പദ്ധതികളെക്കുറിച്ച് ആദിവാസികളെ ബോധവല്‍ക്കരിക്കണം. ഇതിനായി അച്ചടി-ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യങ്ങള്‍ നല്‍കണമെന്ന നിര്‍ദ്ദേശവുമുണ്ട്. ടി.എസ്.പി ഫണ്ട് വിനിയോഗത്തെ പുനപരിശോധിക്കുക, പണ്ട് വിനിയോഗത്തിലെ പ്രശ്‌നങ്ങള്‍ കണ്ടെത്തി നിര്‍ദ്ദേശങ്ങള്‍ നല്‍കുക തുടങ്ങിയവയ്ക്കായി 2010 ഏപ്രില്‍ ആറിന് പ്ലാനിങ്ങ് കമ്മീഷന്‍ ഡോ. നരേന്ദ്രജാദവിന്റെ അദ്ധ്യക്ഷതയില്‍ കര്‍മ്മസേന രൂപീകരിച്ചിട്ടുണ്ട്. വകുപ്പുമന്ത്രി/സെക്രട്ടറി തലം മുതല്‍ ഏറ്റവും അടിതട്ടിലുള്ള ഗ്രാമതല ഭരണാധികാരികളുമായുള്ള ചര്‍ച്ചകളിലൂടെയും കൂടിക്കാഴ്ചകളിലൂടെയുമാണ് ടിഎസ്പി ഫണ്ട് വിനിയോഗം പുനഃപരിശോധിക്കപ്പെടേണ്ടതും വിലയിരുത്തപ്പെടേണ്ടതും. ഇതൊക്ക പക്ഷേ കാര്യക്ഷമമായി പാലിക്കപ്പെടൂന്നില്ലെന്നൂ മാത്രം.

2013-14 ദേശീയ ബഡ്ജറ്റില്‍ ടിഎസ്പി ഇനത്തില്‍ 24,598 കോടി വകയിരുത്തപ്പെട്ടിട്ടുണ്ട്. 2012-13 ലും 2011-12 ലുമിത് യഥാക്രമം 21,710 കോടിയും 18,486 കോടിയുമായിരുന്നു. ഇപ്പറഞ്ഞ കോടികളുടെ പ്രയോജനം രാജ്യത്തിന്റെ മൊത്തം ജനസംഖ്യയുടെ 8.2 ശതമാനം (2001 സെന്‍സ്) വരുന്ന അട്ടപ്പാടിയിലേതടക്കമൂളള പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് (ആദിവാസികള്‍) കൃത്യമായി ലഭിക്കുന്നുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ട്. ഈ ദിശയിലുള്ള സോഷ്യല്‍ ഓഡിറ്റിങ്ങ് നടത്തി ആദിവാസി ഫണ്ടുവിനിയോഗത്തെയും വികസനത്തെയും മുന്‍നിര്‍ത്തി ധവളപത്രമിറക്കാന്‍ കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണം. പ്രത്യേകിച്ചും രാജ്യത്തെ ആദിവാസി മേഖലകളില്‍ ശക്തിപ്പെടുന്ന നക്‌സലൈറ്റ്് പ്രവര്‍ത്തനങ്ങളുടെകൂടി പശ്ചാത്തലത്തില്‍. കേരളത്തില്‍ ഇതു സംബന്ധിച്ച ധവളപത്രം അനിവാര്യമാകുന്നത് അട്ടപ്പാടിയില്‍ തുടരുന്ന ആദിവാസി ശിശുമരണങ്ങളുടെ പാശ്ചാത്തലത്തില്‍ തന്നെയാണ്.

സംസ്ഥാന ബഡ്ജറ്റ്

2012-13 ലെ സംസ്ഥാന ബഡ്ജറ്റ് മാത്രമെടുക്കുക. ഈ ബഡ്ജറ്റില്‍ വിവിധ പദ്ധതികളിലായി ആദിവാസി വികസനത്തിന് മാത്രമായി വകയിരുത്തിയത് 207 കോടി രൂപ. ഇതിനുംപുറമെ പൊതുജനാരോഗ്യ വികസനത്തിന് 470 കോടി രൂപ. സംസ്ഥാനത്തെ കുടിവെള്ള പദ്ധതികള്‍ക്കായി 400 കോടി. പ്രാദേശിക സര്‍ക്കാരുകള്‍ക്ക് 248 കോടി. സ്ത്രീശാക്തീകരണം/കുടുംബശ്രീ/ദാരിദ്ര നിര്‍മ്മാജനത്തിനായി 84 കോടി. മൃഗസംരക്ഷണം 211 കോടി(5). ഇതൊക്കെയാണ് ആദിവാസികളുടെയും പൊതുവിഭാഗങ്ങളുടെയും ക്ഷേമ വികസനത്തനായി ബഡ്ജറ്റില്‍ വകയിരുത്തിയത്. ആദിവാസി വികസനത്തിനായി മാത്രം വകയിരുത്തിയ 207 കോടിയും പൊതുവിഭാഗത്തിലുള്‍പ്പെടുത്തിയ 1413 കോടിയും അട്ടപ്പാടിയിലേതുള്‍പ്പെടെയുള്ള സംസ്ഥാനത്തെ ആദിവാസി ജനതയുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതിന് സഹായകരമായിട്ടുണ്ടോ?

കഴിഞ്ഞ സാമ്പത്തിക വര്‍ഷങ്ങളില്‍ അവതരിപ്പിക്കപ്പെട്ട സംസ്ഥാന ബഡ്ജറ്റുകളില്‍ കേരളത്തിലെ മൊത്തം ജനസംഖ്യയുടെ 1.4 ശതമാനം (2001 സെന്‍സസ്) വരുന്ന ആദിവാസികളുടെ വികസനത്തിനായി വകയിരുത്തിയ ഫണ്ടുകളുടെ വിനിയോഗം അട്ടപ്പാടിയിലേതടക്കമുള്ള ആദിവാസികളുടെ ക്ഷേമ ്രപവര്‍ത്തനങ്ങളിലും അടിസ്ഥാനസൗകര്യമേഖലയിലും മാനവ വിഭവശേഷി വികസനത്തിലുമൊക്കെ എത്രത്തോളം ഗുണകരമായ മാറ്റങ്ങള്‍ സൃഷ്ടിച്ചെടുക്കപ്പെട്ടിട്ടുണ്ടെന്ന് കൃത്യമായിത്തന്നെ തിട്ടപ്പെടുത്തണം. ഈ തിട്ടപ്പെടുത്തലുകളില്‍ നിന്നുമാത്രമെ അട്ടപ്പാടിയിലെ മാതൃ-ശിശു സംരക്ഷണത്തിലെ പാളിച്ചകളും ആദിവാസി ശിശുമരണങ്ങളുടെ യഥാര്‍ത്ഥ കാരണങ്ങളും വെളിവാക്കപ്പെടൂ.

ആദിവാസി ഫണ്ട് വകമാറ്റല്‍

ഓരോ ദേശീയ-സംസ്ഥാന ബഡ്ജറ്റുകളില്‍ കോടിക്കണക്കിന് തുകയാണ് ആദിവാസികളടക്കമുള്ള ദുര്‍ബ്ബല വിഭാഗങ്ങളുടെ അടിസ്ഥാന സൗകര്യ-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി വകയിരുത്തപ്പെടുന്നത്. എന്നാല്‍ ഈ തുക വകമാറ്റാതെ കാര്യക്ഷമമായി വിനിയോഗിക്കപ്പെടുന്നില്ല. അതുകൊണ്ടുകൂടിയാണ് ഇന്ത്യയിലെ ആദിവാസി ആധിപത്യ സംസ്ഥാനങ്ങളില്‍ നക്‌സലൈറ്റ് പ്രസ്ഥാനങ്ങള്‍ അതിവേഗം വേരോടുന്നത്. ദാരിദ്രത്തിന്റെ അടുപ്പില്‍ വിപ്ലവം വേവിച്ചെടുക്കാനാകുമെന്ന് നക്‌സലുകള്‍ തിരിച്ചറിയുന്നു.

ആന്ധ്രപ്രദേശില്‍ ആദിവാസി വികസനഫണ്ടുകള്‍ വകമാറ്റി ചെലവഴിക്കപ്പെട്ടാല്‍ അത് ശിക്ഷിക്കപ്പെടാവുന്ന കുറ്റമാക്കിക്കൊണ്ട് ആന്ധ്രപ്രദേശ് ഷെഡ്യൂള്‍ഡ് കാസ്റ്റ് സബ്ബ് പ്ലാന്‍ ആന്റ് ഷെഡ്യൂള്‍ഡ് ട്രൈബ് സബ് പ്ലാന്‍ (Planning, Allocation and Utilization of Financial Resources) ബില്‍ – 2012(6) പാസ്സാക്കിയിട്ടുണ്ട്. ദുര്‍ബ്ബല വിഭാഗങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നിയമത്തിന്റെ പിന്തുണ നല്‍കിയതിലൂടെ രാജ്യത്തിനു തന്നെ മാതൃകയാവുകയാണ് ആന്ധ്രപ്രദേശ.് അട്ടപ്പാടിയിലെ ശിശുമരണങ്ങളുടെ പശ്ചാത്തലത്തില്‍ – പ്രത്യേകിച്ചും പ്രത്യേക പാക്കേജ് പ്രഖ്യാപിക്കപ്പെടുന്നതിനോടനുബന്ധിച്ച് – അട്ടപ്പാടിയെ പട്ടിക പ്രദേശമായി പ്രഖ്യാപിക്കപ്പടണമെന്ന ആവശ്യത്തോടൊപ്പം ആന്ധ്രപ്രദേശിന്റെ മാതൃകകൂടി കേരളം സ്വീകരിക്കാന്‍ തയ്യാറാകണം. എസ്.സി/എസ്.ടി സബ് പ്ലാന്‍ ഫണ്ടു വിനിയോഗം നിരീക്ഷിക്കാനും സുതാര്യമാക്കുവാനും മുഖ്യമന്ത്രിമാരുടെ അദ്ധ്യക്ഷതയില്‍ ഒരു ഉന്നത സമിതിയുണ്ടാകണമെന്ന്(7) നിര്‍കര്‍ഷിക്കുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ ഇത്തരം സംവിധാനം പ്രവര്‍ത്തിപഥത്തിലുണ്ടെന്നതിന്റെ ചെറൂ സൂചനകള്‍ പോലുമില്ലെന്നത് അട്ടപ്പാടിയില്‍േലതടക്കമുളള ആദിമ ജനതയുടെ കെടുതികള്‍ക്ക് ആക്കം കൂട്ടുകയാണ്.

ഭൂരിയ കമ്മിറ്റി റിപ്പോര്‍ട്ട്

73-ാം ഭരണ ഭേദഗതി പ്രകാരം പഞ്ചായത്തീരാജ് സ്ഥാപനങ്ങള്‍ നിലവില്‍ വന്നതോടെ, 1994 ജൂണില്‍ ഭരണഘടന (പാര്‍ട്ട് 9) ലെ വ്യവസ്ഥകള്‍ പട്ടിക പ്രദേശ (Scheduled Area) ങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനെ സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പാര്‍ലമെന്റംഗമായ ദിലീപ് സിങ്ങ് ഭൂരിയയുടെ അദ്ധ്യക്ഷതയില്‍ ഒരു കമ്മിറ്റി രൂപീകരിക്കപ്പെട്ടു(8). പരമ്പരാഗതമായി നിലനിന്നിരുന്ന ആദിവാസി സ്വയംഭരണരീതികളും ആധുനിക സ്ഥാപനങ്ങളും കൂടിചേര്‍ന്നുള്ള പഞ്ചായത്തീരാജ് സംവിധാനം ആദിവാസി ആധിപത്യ മേഖലകളില്‍ രൂപീകരിക്കണമെന്ന് ഭൂരിയ കമ്മിറ്റി നിര്‍ദ്ദേശമുണ്ട്. മത – രാഷ്ട്രീയ – സാമ്പത്തിക കാര്യങ്ങള്‍ തീരുമാനമെടുക്കുവാനും നടപ്പിലാക്കാനുമുള്ള അധികാരമുള്ള ആദിവാസി ഗ്രാമസഭകളും വില്ലേജ് കൗണ്‍സിലുകളുമുണ്ടാകണം. അഞ്ച്, ആറ് പട്ടികകള്‍ പ്രകാരം സംസ്ഥാന മുഖ്യമന്ത്രി അദ്ധ്യക്ഷനായുള്ള ട്രൈബല്‍ അഡൈ്വസറി കൗണ്‍സില്‍ ശക്തിപ്പെടുത്തണം. പട്ടിക പ്രദേശങ്ങളിലെയും ആദിവാസി ആധിപത്യമേഖലകളിലെയും പഞ്ചായത്ത് തല ഭരണസംവിധാനങ്ങളിലെ ഭൂരിപക്ഷവും ആദിവാസി പ്രതിനിധികളായിരിക്കണം. ഭരണസമിതിയുടെ പ്രസിഡന്റും വൈസ് പ്രസിഡന്റും ആദിവാസികളായിരിക്കണം. സാമൂഹിക-സാമ്പത്തിക ശക്തിയാര്‍ജ്ജിക്കുന്നതിന്റെ ഭാഗമായുള്ള ദാരിദ്രനിര്‍മ്മാര്‍ജ്ജനം, നിരക്ഷരത, അനാരോഗ്യം ഇവക്കെതിരായുള്ള നടപടികള്‍ സ്വീകരിക്കാനുള്ള അധികാരം ആദിവാസി ഭൂരിപക്ഷ ഭരണസമിതികള്‍ക്കായിരിക്കും. പട്ടിക പ്രദേശത്തെ പഞ്ചായത്തുകളിലെ എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഭരണസമിതിയുടെ നിയന്ത്രണത്തിലായിരിക്കണം. ആദിവാസി ഭൂരിപക്ഷപ്രദേശങ്ങളായ വയനാടിനെയും അട്ടപ്പാടിയെയും പട്ടിക പ്രദേശമായി പ്രഖ്യാപിയ്ക്കാന്‍ മാറിമാറി വന്നിട്ടുള്ള സര്‍ക്കാരുകള്‍ പക്ഷേ ഇനിയും തയ്യാറായിട്ടില്ലെന്നതുകൂടി അട്ടപ്പാടിയിലെ ആദിവാസി ശിശുക്കളുടെ മരണകാരണങ്ങളില്‍ കണ്ടെത്തേണ്ടതുണ്ട്്.

അട്ടപ്പാടി പ്രത്യേക പാക്കേജ്

ആദിവാസി ശിശു മരണങ്ങളുടെ പാശ്ചാത്തലത്തില്‍ വിവിധ വകുപ്പുകള്‍ തമ്മിലുള്ള പരസ്പരം പഴിചാരലുകള്‍ ശക്തിപ്പെടുമ്പോള്‍ തന്നെ അട്ടപ്പാടിക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപനത്തിനുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടക്കുകയാണ്. കുട്ടനാട് പാക്കേജ് (1840 കോടി രൂപ) ഇടുക്കി പാക്കേജ് (764 കോടി) എന്റോസള്‍ഫാന്‍ ഇരകള്‍ക്കായുള്ള പാക്കേജ് (20 കോടി) എന്നിവയുടെ നടത്തിപ്പിലെ അഴിമതി കഥകള്‍ക്ക് നാട്ടിലൊരു ഒരു പഞ്ഞവുമില്ല. ഇപ്പോഴിതാ മറ്റൊരു അഴിമതിക്ക് കളംമൊരുക്കി മലയാള ശ്രേഷ്ഠ ാഷാപദവിയിലൂടെ കേന്ദ്രത്തില്‍ നിന്ന് 100 കോടി പാക്കേജ്! ഇതോടൊപ്പം തന്നെയാണ് നിലവിലുള്ള രാഷ്ട്രീയ ഭരണ-ഉദ്യോഗസ്ഥ നേതൃത്വങ്ങളുടെ കൈപ്പിടിയൊതുങ്ങുവാന്‍ പോകുന്ന അട്ടപ്പാടി പ്രത്യേക പാക്കേജും അണിയറയിലൊരുങ്ങന്നത്.

പാക്കേജുകള്‍ സമം അഴിമതിയെന്നവസ്ഥയില്‍ അട്ടപ്പാടിയിലെ ആദിവാസികളെ സേവിച്ച് സേവിച്ച് ഇന്നത്തെ ദുരവസ്ഥയിലെത്തിച്ചവരിലൂടെ തന്നെ അട്ടപ്പാടി പ്രത്യേക പാക്കേജ് നടപ്പിലാക്കപ്പെടുമ്പോള്‍ അതിന്റെ ഗുണഫലങ്ങള്‍ ആദിവാസികളിലെത്തുമെന്ന് കരുതുവാനേയാകില്ല. ചെലവഴിക്കപ്പെടുന്ന കോടികളുടെ ഗുണഫലം ആദിവാസികള്‍ക്ക് തന്നെ ലഭിക്കണമെങ്കില്‍ ആദിവാസികളിലൂടെ തന്നെ രൂപപ്പെടുന്ന വികസനപ്രക്രിയ നടപ്പിലാക്കപ്പെടണം. ഇവിടെയാണ് അട്ടപ്പാടിയെ പട്ടിക പ്രദേശമാക്കികൊണ്ടുള്ള പ്രഖ്യാപനത്തിലൂടെ പ്രത്യേക പാക്കേജ് അവതരിപ്പിക്കപ്പെടേണ്ട അനിവാര്യത ശക്തിപ്പെടുന്നത്.

സബ്‌സീഡികള്‍ ആര്‍ക്ക്?

ആദിവാസികളുടെ 22,000 ഹെക്ടര്‍ ഭൂമി തൊഴിലുറപ്പുപദ്ധതിയിലൂടെ കൃഷിയോഗ്യമാക്കിയെടുക്കപ്പെട്ടിട്ടുണ്ടെന്ന് അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി രാധാകൃഷ്ണന്‍ പറയുന്നു. എന്നാല്‍ അതില്‍ കൃഷിയിറക്കാനുള്ള കാര്‍ഷിക സഹായങ്ങളായി വിത്തും വളവും ജലസൗകര്യമൊരുക്കാന്‍ വൈദ്യുതി കണക്ഷനും അനുവദിക്കപ്പെടുന്നില്ല. ആദിവാസിയേതര കുടിയേറ്റ കര്‍ഷകരടക്കമുള്ളവര്‍ക്ക് പക്ഷേ കോടികളുടെ സബ്‌സീഡികളടക്കമുള്ള ആനുകൂല്യങ്ങള്‍. ആദിവാസികള്‍ക്ക് അതെല്ലാം നിഷേധിക്കപ്പെടുകയാണ്.

ഉപജീവനോപാധിയെന്ന നിലയില്‍ ക്ഷീര വികസന പദ്ധതികളുടെ അടിസ്ഥാനത്തില്‍ അട്ടപ്പാടിയിലെ അഗളി, പുതൂര്‍, ഷോളയൂര്‍ ഗ്രാമ പഞ്ചായത്തുകള്‍ കറവപ്പശുക്കളെ വനിതകള്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്. സഹകരണ സംഘങ്ങളില്‍ പക്ഷേ പാല്‍ അളക്കുന്ന ആദിവാസി ക്ഷീര കര്‍ഷകരുടെ എണ്ണം നന്നേ കുറവാണ്. കോട്ടത്തറയിലെ ക്ഷീരോല്‍പ്പാദക സംഘത്തിന് (നമ്പര്‍ പി 558 ഡി) മരപ്പാലം മുതല്‍ വണ്ണാന്തറവരെയുള്ളയിടങ്ങളില്‍ ഏഴു ശാഖകളുണ്ട്. ദിനംപ്രതി ഈ സംഘങ്ങളിലെത്തുന്നത് 2800 ഓളം ലിറ്റര്‍ പാല്‍. ഈ സംഘത്തിലെ പാല്‍ അളക്കുന്ന അംഗങ്ങള്‍ 375 പേര്‍. ഇതില്‍ 55 ഓളം ആദിവാസികള്‍ മാത്രമാണ് പാല്‍ അളക്കുന്നതെന്ന് സംഘം സെക്രട്ടറി ജയപ്രകാശ് പറയുന്നു.

അട്ടപ്പാടിയിലെ 17000 ലിറ്റല്‍ സംസ്കരണ ശേഷിയുള്ള മില്‍മ പ്ലാന്റില്‍ ദിനംപ്രതി 13500 ലിറ്റര്‍ പാലെത്തുന്നു. അട്ടപ്പാടിയില്‍ മൊത്തം 2500 ക്ഷീരകര്‍ഷകരുണ്ടെന്ന് മില്‍മയുടെ കണക്കുകള്‍ പറയുന്നു. എന്നാലിതില്‍ 25 ശതമാനത്തില്‍ മാത്രമാണ് ആദിവാസികളായ ക്ഷീരകര്‍ഷകര്‍. എന്നാല്‍ ഈ കണക്കും ഗ്രാമപഞ്ചായത്തുകള്‍ മുഖേന ആദിവാസികള്‍ക്ക് വിതരണം ചെയ്ത കറവപ്പശുക്കളുടെ കണക്കും പൊരുത്തപ്പെടുന്നില്ല. 2011-12 ജനകീയാസൂത്രണ പദ്ധതിയനുസരിച്ച് അഗളി പഞ്ചായത്ത് വനിതകള്‍ക്കായി അനുവദിച്ചത് 200 കറവപ്പശുക്കള്‍. കേവലം 14 ആദിവാസി വനിതകള്‍ മാത്രമാണിതിന്റെ ഗുണഭോക്താക്കളായതെന്ന് വിവരാവകാശരേഖ. 2010 ഫെബ്രുവരി 15 ന് അഗളി പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനപ്രകാരമാണ് ഗുണഭോക്താക്കളുടെ പട്ടിക. ആദിവാസികളല്ലാത്ത 200 വനിതകളിലേറെയും ദാരിദ്ര രേഖക്ക് മുകളിലുള്ളവരാണെന്നതും ലഭ്യമായ വിവരാവകാശരേഖയില്‍ വ്യക്തമാണ്.

സംയോജിത ശിശുവികസന ഫണ്ടുപയോഗിച്ച് അട്ടപ്പാടിയിലെ 126 അങ്കണ്‍ വാടികള്‍ വഴി മാതൃ-ശിശു ആരോഗ്യ പരിപാലനത്തിനായുള്ള പോഷകാഹാര കിറ്റുകളുണ്ടാക്കി വിതരണം ചെയ്യാന്‍ ഏല്‍പ്പിക്കപ്പെട്ടത് കൊട്ടിഘോഷിക്കപ്പെടുന്ന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ഏജന്‍സിയായ കുടുംബശ്രീയെ. എന്നാല്‍ പോഷകാഹാര കിറ്റുനിര്‍മ്മാണവും വിതരണവുമായി ബന്ധപ്പെട്ട് കുടുംബശ്രീ ഗുരുതരമായ ക്രമക്കേടുകള്‍ നടത്തിയെന്ന കണ്ടെത്തല്‍ നാട്ടിലാകെ പാട്ടാണ്.

കുടുംബശ്രീ വിതരണം ചെയ്യുന്ന പോഷകാഹാരത്തിലെ ചേരുവകള്‍ക്ക് മാറ്റം വരുത്തണം. കുഞ്ഞുങ്ങള്‍ക്ക് ഇപ്പോഴതിന്റെ സ്വാദ് ഇഷ്ടപ്പെടുന്നില്ല. അതിനാല്‍ ഗുജറാത്തിലേതുപോലെ പരമ്പരാഗത ഭക്ഷ്യധാന്യങ്ങള്‍ ചേര്‍ത്തുള്ള പോഷകാഹാര കിറ്റുകള്‍ വിതരണം ചെയ്യണമെന്ന് 2012 ജൂലൈ 31 ന് ദില്ലിയില്‍ വച്ചുനടന്ന കേരളത്തിലെ ഐ.സി.ഡി.എസ് വാര്‍ഷികാവലോകന (2012-13) യോഗത്തില്‍ (9)കേന്ദ്ര വനിതാ-ശിശു വികസന സെക്രട്ടറി നീലാഗംഗാധരന്‍ നിര്‍ദ്ദേശിച്ചിരുന്നതാണ്. കേരളത്തിന്റെ സാമൂഹ്യ ക്ഷേമ ഡയറക്ടര്‍ എം.എസ്.ജയയടക്കമുള്ള ഉദ്യോഗസ്ഥരാണ് ഈ അവലോകന യോഗത്തില്‍ പങ്കെടുത്തത്. കേന്ദ്ര സെക്രട്ടറിയുടെ നിര്‍ദ്ദേശം പാലിക്കന്‍ പക്ഷേ കേരള സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കുടുംബശ്രീ വിതരണം ചെയ്യുന്ന പോഷകാഹാര കിറ്റിന്റെ ഗുണനിലവാരവുമായി ബന്ധപ്പെട്ട് സി എ ജി കണ്ടെത്തലുകളും അഴിമതിയാരോപണങ്ങളും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം (ഗുജറാത്ത് എന്ന പേര് കേട്ടതുകൊണ്ടായിരിക്കുമോ ആവോ നിര്‍ദ്ദേശം പാലിക്കപ്പെടാതെ പോയത്).

കാഫി ബോര്‍ഡിന്റെ ആദിവാസി വിരുദ്ധ സമീപനം

അട്ടപ്പാടി കോഓപ്പറേറ്റീവ് ഫാമിംഗ് സൊസൈറ്റി സംഘം 420 ആദിവാസികളുടെ 600 ഹെക്ടര്‍ ഭൂമിയില്‍ കൃഷി ചെയ്യുന്നു. വരടിമല, പോത്തുപ്പാടി, ചിണ്ടക്കി, കരുവാര പ്രദേശങ്ങളിലാണ് ആദിവാസി കൈവശ ഭൂമിയില്‍ അവര്‍ക്ക് തൊഴില്‍ നല്‍കി കാപ്പി കൃഷി ചെയ്യുന്നത്. 1992 ഹെക്ടര്‍ ആദിവാസി ഭൂമിയാണ് സൊസൈറ്റിക്ക് കീഴിലുള്ളത്. ഗ്രൂപ്പ് ഫാമിങ്ങ് എന്ന രീതിയിലാണ് ആദിവാസികളുടെ ഭൂമിയെ സൊസൈറ്റിക്ക് കീഴില്‍ കൊണ്ടുവന്നത്. മൊത്തം ഭൂമിയിലെ 45 മുതല്‍ 50 ശതമാനം മാത്രമാണ് കൃഷിയോഗ്യമായിട്ടുള്ളത്. ബാക്കി കൊടുംകാടാണ്. 816 ആദിവാസികള്‍ മാത്രമാണ് സംഘാംഗങ്ങള്‍. ഇതിലിപ്പോള്‍ സജീവാംഗങ്ങള്‍ 200 മാത്രമാണെന്ന് സൊസൈറ്റി സെക്രട്ടറി കൃഷ്ണപ്രസാദ് പറഞ്ഞു.

കാപ്പിയും ഏലവും കുരുമുളകുമാണ് വിളകള്‍. ഇതില്‍ മുഖ്യം കാപ്പി. വര്‍ഷത്തില്‍ 85ഓളം ടണ്‍ കാപ്പി ഉല്‍പ്പാദിപ്പിക്കുന്നു. കാപ്പി കര്‍ഷകര്‍ക്കായി കോഫി ബോര്‍ഡ് കോടികളുടെ സബ്‌സീഡി നല്‍കുന്നുണ്ട്. 40 ഹെക്ടറില്‍ (25 ഏക്കര്‍) വരെയുള്ള കാപ്പി കര്‍ഷകര്‍ക്ക് മൂലധന ചെലവിന്റെ 20 ശതമാനവും ജലസേചന സ്രോതസ്സുകള്‍ക്കായി 25 ശതമാനവും സബ്‌സീഡി നല്‍കുന്നു. ആന്ധ്ര പ്രദേശ്, ഒറീസ സംസ്ഥാനങ്ങളിലെ ആദിവാസികളായ കാപ്പി കര്‍ഷകര്‍ക്ക് കൃഷി വ്യാപനത്തിനും ശക്തിപ്പെടുത്തുന്നതിനുമായി ഇന്‍സെന്റീവായി ഹെക്ടറിന് 15000 രൂപ വീതം അനുവദിക്കുന്നു(10).

കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ 2012-13 വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം 7,375.36 കോടിയുടെ കാപ്പി കയറ്റുമതി ചെയ്യപ്പെട്ടു(11). 85 ടണ്‍ കാപ്പി ഉല്‍പ്പാദിപ്പിച്ച് അട്ടപ്പാടിയിലെ ആദിവാസികളുടെ ഫാമിംഗ് സൊസൈറ്റി രാജ്യത്തിന്റെ കാപ്പി കയറ്റുമതിയിലും ആഭ്യന്തര വിപണിയിലും തങ്ങളുടേതായ സംഭാവന നല്‍കുന്നുണ്ട്. എന്നാല്‍ ഇെതാന്നും പരിണഗിക്കാെത കാപ്പി ഉല്‍പ്പാദനത്തിന് കോഫി ബോര്‍ഡ് നല്‍കിവരുന്ന സബ്‌സീഡികള്‍ കാലാകാലങ്ങളിലായി ഫാമിംഗ് സൊസൈറ്റിയിലെ ആദിവാസി കാപ്പി കര്‍ഷകര്‍ക്ക് നിഷേധിക്കപ്പെടുകയാണ്. അതേസമയം അട്ടപ്പാടിയിലെ തന്നെ ആദിവാസികളല്ലാത്ത കാപ്പി കര്‍ഷകര്‍ക്ക് സബ്‌സീഡികള്‍ അനുവദിക്കപ്പെടുന്നുണ്ടുതാനും! ഇത് കോഫി ബോര്‍ഡിന്റെ കടുത്ത ആദിവാസി വിരുദ്ധ സമീപനം തന്നെ.

ആദിവാസി വികസനത്തിനായി കേന്ദ്ര സര്‍ക്കാര്‍ ഫണ്ടുകള്‍ അനുവദിക്കുന്നുവെന്നുള്ള മുടന്തന്‍ ന്യായം പറഞ്ഞാണ് ആദിവാസി കാപ്പി കര്‍ഷകര്‍ക്ക് സബ്‌സീഡി നിഷേധിക്കുന്നത്. അതേസമയം കോഫി ബോര്‍ഡിന്റെ ആദിവാസി വിരുദ്ധ സമീപനം തിരുത്തപ്പെടണമെന്ന ആവശ്യമുന്നയിക്കാന്‍ ഇക്കാലമത്രയും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ലെന്നിടത്ത് കൂടുതല്‍ വ്യക്തമാകുന്നത് രാഷ്ട്രീയ ഭരണ നേതൃത്വ – ഉദ്യോഗസ്ഥ കൂട്ടുകെട്ടിന്റെ ആദിവാസി ജനതയോടുള്ള വിവേചനം തന്നെ. അഞ്ചു വീതം ഏക്കറുകളായി വിഭജിച്ചുകിടക്കുന്ന ആദിവാസി ഭൂമികള്‍ കൂട്ടിച്ചേര്‍ത്താണ് അട്ടപ്പാടി ആദിവാസി കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് കീഴില്‍ കൃഷിയിറക്കിയിട്ടുള്ളത്്. അതുകൊണ്ടുതന്നെ ഈ സംഘത്തിലെ അംഗങ്ങളായ ആദിവാസികളെ ചെറുകിട കര്‍ഷകരായി പരിഗണിച്ച് അവര്‍ക്ക് കോഫി ബോര്‍ഡ് സബ്‌സീഡികള്‍ അനുവദിക്കണം. അട്ടപ്പാടിയില്‍ സില്‍ക്ക് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളുമുണ്ട്. അതും പക്ഷേ കാഫി ബോര്‍ഡില്‍ നിന്നും വ്യത്യസ്തമല്ലെന്നാണ് അറിയുന്നത്.

പരമ്പരാഗത കൃഷിയുടെ തകര്‍ച്ച

പരമ്പരാഗത കൃഷി രീതികളുടെ ആഹാര ശീലങ്ങളടങ്ങിയതാണ് ആദിവാസി ജനതതിയുടെ ഭൂതകാലം. റാഗി, ചാമ, തിന, തൊമര, അമര തുടങ്ങിയവയായിരുന്നു പ്രധാന ഭക്ഷ്യ ധാന്യങ്ങള്‍. കാട് വെട്ടിത്തെളിച്ച സ്ഥലത്ത് മൂന്നു വര്‍ഷം അടുപ്പിച്ച് കൃഷി ചെയ്ത ശേഷം ആ സ്ഥലം ഉപേക്ഷിക്കുന്നു. പിന്നീട് പുതിയ കാട് വെട്ടും. പഴയ സ്ഥലത്ത് തിരിച്ചുവന്ന് കൃഷിയിറക്കുന്നതിന് ചുരുങ്ങിയത് മൂന്നുവര്‍ഷമെടുക്കും. സ്ഥലത്തിന് പഞ്ഞമില്ലാത്തതിനാല്‍ പഴയ സ്ഥലത്തേക്ക് പലപ്പോഴും തിരിച്ചുവരുമായിരുന്നില്ല.

കാടെരിച്ച് മണ്ണൊരുക്കി ആദ്യം വിതയ്ക്കുന്നത് തുവരയാണ്. പിന്നെ അമര. ശേഷം റാഗി, ചാമ, കടുക്, കീര, തിന, നെല്ല് തുടങ്ങിയ വിത്തുകള്‍. ഈ വിത്തുകള്‍ വിതറിയ ശേഷം’കൊത്തു’കൊണ്ട് മണ്ണ് മീതെ കൊത്തിയിടുകയാണ്. വിത്തിടുന്നതിനായി മണ്ണിളക്കാറില്ല. വാകൈ(വാഴ, ചക്കരക്കായ(മത്തന്‍), വെള്ളരി, ചുരൈ (ചുരയ്ക്ക) ശവുത്ത(കക്കിരി), കുമ്പളന്‍ (കുമ്പളം) തുടങ്ങിയ പച്ചക്കറികളും ചിത്തിരൈ (മേടം) മാസത്തില്‍ നടും. അട്ടപ്പാടിയിലെ ആദിവാസികള്‍ നെല്ല് തങ്ങളുടെ പുനം കൃഷിയിലുള്‍പ്പെടുത്തിയിരുന്നില്ല. നെല്ല് അപ്രധാനമായൊരു വിളയായിരുന്നു(12).

അട്ടപ്പാടിയിലെ ആദിവാസികളുടെ പരമ്പരാഗത കൃഷി രീതികളും ആഹാരശീലങ്ങളും പാടെ അന്യമായി. കാടിന്റെ മക്കളും മണ്ണിന്റെ മക്കളുമായിരുന്ന ആദിവാസികള്‍ക്ക് ഇന്ന് അവരുടെ കാടും മണ്ണും അന്യാധീനമാക്കപ്പെട്ടു. കാടിനെയും മണ്ണിനെയും നെഞ്ചിലേറ്റി പ്രകൃതിയെ ആരാധിച്ച മല്ലീശ്വരന് ധാന്യങ്ങള്‍ കാഴ്ച അര്‍പ്പിച്ചിരുന്നവരായിരുന്നവര്‍. എന്നാല്‍ ജനാധിപത്യത്തിന്റെ കാവലാളുകളായിയെത്തിയവര്‍ കൊണ്ടുവന്ന നിയമങ്ങള്‍ ഈ ആദിമ ജനതതിയെ അവരുടെ ആവാസ വ്യവസ്ഥയില്‍ നിന്ന് കുടിയിറക്കി. തുടര്‍ന്നുണ്ടായ പുനഃരധിവാസ പ്രക്രിയ ഇവരുടെഅടിവേരുകള്‍ തന്നെ അറുത്തുമാറ്റി. അതോടെ പുനഃരധിവാസപ്രക്രിയയെന്നതിലൂടെ വച്ചുനീട്ടപ്പെട്ടത് കൃഷിയോഗ്യമല്ലാത്ത തുണ്ടുഭൂമി. ബഹുഭൂരിപക്ഷത്തിനുമാകട്ടെ അതുപോലും നിഷേധിക്കപ്പെട്ടു. അവര്‍ക്ക് കാടുമില്ലാതായി. നാടും. പട്ടിണിയും പരിവട്ടവുമായപ്പോള്‍ അരക്ഷിതരായ ആദിവാസികള്‍ കള്ളിനും കഞ്ചാവിനുമായി കിട്ടിയ ഭൂമികള്‍ കൈമാറ്റം ചെയ്തു. അതെല്ലാം കുമിഞ്ഞുകൂടിയതാകട്ടെ കുടിയേറ്റക്കാരുടെ കൈയില്‍. അന്യാധീനപ്പെട്ട ഭൂമിയിലെ കൂലിവേലക്കാരായതോടെ ഇവരുടെ ജീവിതം ദുഃസ്ഥിതിയിലായി.

കൃഷി ചുരുക്കം ചിലരില്‍ മാത്രം അവശേഷിച്ചു. അവരുടെ ഭൂമിക്കാകട്ടെ സര്‍ക്കാര്‍ രേഖകളും നല്‍കപ്പെട്ടില്ല. ഇതോടെ അവരുടെ പരമ്പരാഗത കൃഷികളും ആഹാര ശീലങ്ങളും വിട്ടൊഴയാന്‍ നിര്‍ബന്ധിക്കപ്പെട്ടു. സര്‍ക്കാരിന്റെ പൊതുവിതരണ ശൃംഖലയിലുള്‍പ്പെടുത്തപ്പെട്ട ആദിവാസികള്‍ ദാരിദ്ര രേഖക്ക് താഴെയും മേലെയുമായി. അതോടെ സര്‍ക്കാരിന്റെ ഔദാര്യമെന്നോണം ലഭിക്കുന്ന റേഷനരി വാങ്ങുന്നവരായി മാറി ആദിവാസികള്‍. പരമ്പരാഗത കൃഷിയിലൂടെ ലഭിച്ചിരുന്ന റാഗിയും ചാമയും തിനയും ഭക്ഷിച്ചിരുന്നവരുടെ ആഹാരം റേഷനരിയിലേക്ക് പൂര്‍ണ്ണമായും വഴി മാറി. ഒരു ആദിവാസി കുടുംബത്തിന് ഒരു രൂപ നിരക്കില്‍ ആഴ്ചയില്‍ ഏഴ് കിലോ അരി. ഇതുമാത്രമാണ് ആഹാരം. ഈ റേഷനരിയില്‍ നിന്ന് ലഭ്യമാകാനിടയുള്ള പോഷകാംശങ്ങള്‍ മാത്രമാണ് ആദിവാസികളുടെ ആരോഗ്യത്തിന്റെ പിന്‍ബലം. സ്വന്തം മണ്ണില്‍ നിന്നിറക്കപ്പെട്ടവര്‍ക്ക് പച്ചക്കറികള്‍ വാങ്ങുവാനുള്ള സാമ്പത്തിക ശേഷിയില്ലാതെയുമായി. ഇത്തരമൊരവസ്ഥയില്‍ ഗര്‍ഭിണികളാകുന്നവരും ഗര്‍ഭസ്ഥ ശിശുക്കളും ആരോഗ്യവതികളാണെന്ന് കരുതാനേയാകുന്നില്ല. റേഷനരി മാത്രം പോഷകാഹാരമായിട്ടുള്ളവരുടെ ഗര്‍ഭസ്ഥശിശുവിന് വളര്‍ച്ചക്കുറവുണ്ടാകും. തൂക്കക്കുറവുള്ള കുഞ്ഞുങ്ങള്‍ ജനിക്കുന്നതും അതുമൂലം അട്ടപ്പാടിയില്‍ ശിശുമരണങ്ങളുടെ തോത് ദിനംപ്രതിയേറുന്നതും ഈയവസ്ഥയില്‍ സ്വാഭാവികം.

വനാവകാശനിയം – 2006

ഒന്നാം യു പി എ സര്‍ക്കാരിന്റെ കൊട്ടിഘോഷിക്കപ്പെടുന്ന ഭരണ നേട്ടങ്ങളിലൊന്നാണ് വനാവകാശ നിയമം-2006. 2007 ഡിസംബര്‍ 31 ന് പ്രാബല്യത്തില്‍ വന്ന നിയമം സമയബന്ധിതമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് 2008 ജനുവരി 11 ന് പ്രധാനമന്ത്രി സംസ്ഥാനങ്ങള്‍ക്ക് കത്തെഴുതി(13). നിയമത്തെക്കുറിച്ച് അതിന്റെ ഗുണഭോക്താക്കളായ ആദിവാസി ജനതയെ ബോധവല്‍ക്കരിക്കണമെന്ന് നിര്‍ദ്ദേശിക്കപ്പെട്ടു. ഇതിന്റെ ഭാഗമായി നിയമം പ്രാദേശിക ഭാഷകളിലേക്ക് തര്‍ജമചെയ്ത് അതിന്റെ കോപ്പികള്‍ ഗ്രാമസഭകള്‍ക്കും വനാവകാശ കമ്മിറ്റികള്‍ക്കും നല്‍കണം. ഇതൊന്നും പക്ഷേ പ്രബുദ്ധമെന്ന് ഘോഷിക്കപ്പെടുന്ന രാഷ്ട്രീയ കേരളത്തില്‍ മാറിമാറിവരുന്ന സര്‍ക്കാരുകള്‍ കണ്ടതായും കേട്ടതായും ഭാവിക്കുന്നില്ല. 35000 ആദിവാസി കുടുംബങ്ങള്‍ക്ക് വനാവകാശ നിയമ പ്രകാരം പട്ടയം നല്‍കുമെന്ന് 2010-11 ബജറ്റ് പ്രസംഗത്തില്‍(14) അന്നത്തെ ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. അര്‍ഹരായ എല്ലാവര്‍ക്കും ഇതേ നിയമപ്രകാരം പട്ടയം നല്‍കുമെന്ന് 2012-13 ബഡ്ജറ്റ് പ്രസംഗത്തില്‍(15) മന്ത്രി കെ.എം.മാണിയും പറഞ്ഞു. ഇതൊക്കെ പക്ഷേ പ്രസംഗങ്ങളിലൊതുങ്ങിയെന്നല്ലാതെ ഒന്നും നടന്നില്ല.

വനാവകാശ നിയമം-2006 പ്രകാരം ആദിവാസികള്‍ക്ക് അവരുടെ ഭൂമിയിലുള്ള അവകാശം രേഖകളോടുകൂടി തിരിച്ചുനല്‍കുക. ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി നല്‍കുക. കാറ്റാടി പാടങ്ങള്‍ക്കായി കൈമാറ്റം ചെയ്യപ്പെട്ട ഭൂമിയുള്‍പ്പെടെ ആദിവാസികള്‍ക്ക് അന്യാധീനപ്പെട്ട ഭൂമിയും തിരിച്ചുനല്‍കപ്പെടട്ടെ. അവകാശം കിട്ടുന്ന മുറക്ക് ഭൂമി കൃഷിയോഗ്യമാക്കുവാനും പരമ്പരാഗത കൃഷിരീതികളടക്കമുള്ളവയിലേക്കുള്ള പിന്മടക്കത്തിനും സര്‍ക്കാര്‍ സാമ്പത്തിക സഹായങ്ങള്‍ നല്‍കണം. അങ്ങനെ അന്യമായിപ്പോയ റാഗിയും ചാമയും തിനയും അമരയും തൊമരയും പച്ചക്കറികളുമടങ്ങിയിരുന്ന ആഹാര ശീലങ്ങള്‍ ആദിവാസികള്‍ തിരിച്ചുപിടിക്കട്ടെ. ഇതിലൂടെ ആദിവാസികള്‍ സ്വയം പര്യാപ്തരാകട്ടെ. അതോടെ ആദിവാസി ശിശു മരണങ്ങള്‍ക്ക് അന്ത്യമാകട്ടെ.

പ്രകൃതിവിഭവങ്ങളുടെ സമത്വാധിഷ്ഠിത വിതരണം നടക്കുന്നതേയില്ല. പ്രകൃതി സമ്പത്തുകളുടെ ഗുണഭോക്താക്കള്‍ ചുരുക്കം ചിലര്‍ മാത്രം. ആലുവ പെരിയാര്‍ നദിയിലെ വെള്ളം അതിന്റെ ഇരുകരകളിലുമുള്ള വ്യവസായ സ്ഥാപനങ്ങള്‍ നിയന്ത്രണങ്ങളൊന്നുമില്ലാതെ കൊള്ളയടിക്കുന്നു. ശേഷം അത് മലിനീകരിച്ച് പെരിയാറിലേക്ക് തന്നെ തുറന്നുവിടുന്നു. പ്രകൃതിസമ്പത്തിന്റെ ചൂഷണവും നശീകരണവുമെന്ന ഇരട്ടപാതകം! Bharathpuzha sand Royality deatilsഭാരതപ്പുഴയിലെ മണല്‍ പ്രകൃതിസമ്പത്താണ്. അത്് ഖനനം ചെയ്യപ്പെടുമ്പോള്‍ ഭാരതപ്പുഴയുടെ സമീപ പ്രദേശങ്ങളിലെ പ്രാദേശിക സര്‍ക്കാരുകള്‍ക്ക് ഒരു നിശ്ചിത ശതമാനം റോയല്‍റ്റി ലഭിക്കുന്നു. അത് ആ പ്രാദേശിക ജനതയുടെ വികസനത്തിന് മുതല്‍കൂട്ടാകുന്നു. കാറ്റ് പ്രകൃതിയുടെ പ്രതിഭാസമാണെങ്കിലും അത് സമ്പത്തുകൂടിയാണ്. അട്ടപ്പാടി കുന്നുകളിലെ കാറ്റില്‍ നിന്നുല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ ഗുണഫലങ്ങള്‍ അട്ടപ്പാടിക്കാര്‍ക്കു കൂടി ലഭ്യമാക്കപ്പെടണം. ആദിവാസികളുടെ ഭൂമി തട്ടിയെടുത്താണ് അട്ടപ്പാടികുന്നൂകളില്‍ കാറ്റാടി യന്ത്രങ്ങള്‍ കൂടുകൂട്ടിയത്. അന്യാധീനമാക്കപ്പെട്ട ഭൂമി തിരിച്ചുനല്‍കുകയെന്ന ആവശ്യമുയരുന്നതോടൊപ്പം ആദിവാസികള്‍ക്ക് വൈദ്യുതി സൗജന്യമായി നല്‍കുന്നതിന്നായുള്ള സംവിധാനമുണ്ടാക്കാന്‍ വൈദ്യുത ബോര്‍ഡ് തയ്യാറാകണം. ഭാരതപ്പുഴയിലെ പ്രകൃതിസമ്പത്തായ മണലിന് അവിടെ തന്നെയൂളള ഗ്രാമപഞ്ചായത്തുകള്‍ക്ക് റോയല്‍റ്റി നല്‍കുന്ന രീതി ഇവിടെയൂം പിന്തുടരണം. സൗജന്യമായി ലഭിക്കുന്ന വൈദ്യുതി ആദിവാസികള്‍ക്ക് അവരുടെ കാര്‍ഷികവൃത്തിയിലേക്ക് പിന്മടങ്ങുവാനുളള വെളളിച്ചമാകട്ടെ.

കുടിവെള്ളവും അന്യമായി

പ്രകൃതിയെ ആരാധനാ മൂര്‍ത്തിയായി കണ്ടിരുന്നു ആദിവാസികള്‍ക്ക് മാരി (മഴ) ദൈവമായിരുന്നു (കൃഷിമലയാളം, സി.കെ. സുജിത്, പേജ് 196). ആദിവാസികളുടെ കാടും മേടും ജലസമ്പുഷ്ഠമായിരുന്നും. പരിസ്ഥിതിക്ക് ഒട്ടുമേ കോട്ടവുമേല്‍പ്പിക്കപ്പെട്ടിരുന്നില്ല. മണ്ണ് വിഷലിപ്തമാക്കപ്പെട്ടിരുന്നില്ല. നീലഗിരി കുന്നുകളില്‍ നിന്ന് ഒലിച്ചിറങ്ങുന്ന ചെറുതും വലുതുമായ അരുവികള്‍ അട്ടപ്പാടിയുടെ സ്വന്തം ഭവാനിപുഴയേയും ശിരുവാണിപുഴയേയും ജലസമ്പുഷ്ഠമാക്കിയിരുന്ന കാലമുണ്ടായിരുന്നു. കയ്യേറ്റക്കാരുടേയും വനംകൊള്ളക്കാരുടേയും കൈപ്പിടിയിലമര്‍ന്നതോടെ അട്ടപ്പാടിയുടെ ആവാസ വ്യവസ്ഥ തകിടംമറിഞ്ഞു. അരുവികളും പുഴകളും വറ്റിവരണ്ടു.

മണ്ണറിയാതെ തന്നെയുള്ള കൃഷിരീതികളുടെ സ്ഥാനത്ത് രാസവളങ്ങളും കീടനാശിനികളും വാരിവിതറിയുള്ള കൃഷിരീതി വ്യാപകമാക്കപ്പെട്ടപ്പോള്‍ അട്ടപ്പാടിയുടെ സൗഭാഗ്യങ്ങളായ മണ്ണും ഭവാനിയും ശിരുവാണിയും വിഷലിപ്തമായി. അട്ടപ്പാടിയുടെ ആദിമ ജനതയ്ക്ക് ശുദ്ധമായ കുടിവെള്ളവും അന്യമായി. മലിനീകരിക്കപ്പെട്ട നദികളിലെ വെള്ളം ബഹുഭൂരിപക്ഷം ആദിവാസികളെയും രോഗികളാക്കി. പ്രത്യേകിച്ചും ആദിവാസി സ്ത്രീകളെ. ആദിവാസി സ്ത്രീകള്‍ കിലോമീറ്ററോളം കുടിവെള്ളത്തിനായി അലയുന്നു. കുടിവെള്ളത്തിനായുള്ള ഗര്‍ഭിണികളുടെ അലച്ചിലും കഠിന പ്രയത്‌നവും സമകാലിക ശിശുമരണങ്ങള്‍ക്ക് കാരണമാകാതിരിക്കാന്‍ തരമില്ല.

വിദ്യാഭ്യാസ അവകാശ നിയമവും ആദിവാസികളും

രണ്ടാം യു.പി.എ. സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളിലൊന്നായിട്ടാണ് വിദ്യാഭ്യാസ അവകാശ നിയമം 2009 ചൂണ്ടിക്കാണിക്കപ്പെടുന്നത്. 14 വയസ്സു വരെയുള്ള കുട്ടികള്‍ക്ക് സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തണമെന്ന് വിദ്യാഭ്യാസ അവകാശ നിയമം അനുശാസിക്കുന്നു. 2010 ഏപ്രില്‍ 10 ന് പ്രാബല്യത്തില്‍ വന്ന ഈ നിയമം കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം ഉറപ്പുവരുത്തുവാന്‍ കുട്ടികളുടെ താമസ സ്ഥലത്തിനടുത്തുള്ള സ്കൂളുകള്‍-പൊതു / സ്വകാര്യമെന്ന് വ്യത്യാസമില്ലാതെ തന്നെ-ബാദ്ധ്യസ്ഥരാണ്.

ആദിവാസികളടക്കമുള്ള ദുര്‍ബ്ബലവിഭാഗത്തിലുള്ളവരുടെ കുട്ടികള്‍ക്ക് മൊത്തം സീറ്റിന്റെ 25 ശതമാനം വരെ നിര്‍ബന്ധിതമായും പ്രവേശനം നല്‍കേണ്ടതുണ്ട്, സ്വകാര്യസ്കൂളുകള്‍. ഈ കുട്ടികളുടെ ഫീസ് സബ്‌സീഡിയായി സംസ്ഥാന സര്‍ക്കാരുകള്‍ സ്വകാര്യ സ്കൂള്‍ മാനേജുമെന്റുകള്‍ക്ക് കൈമാറും. മൂന്നുവര്‍ഷത്തിനുള്ളില്‍ എല്ലാ സ്കൂളുകളും നിയമം അനുസരിച്ചുള്ള വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പ്രാദേശിക സര്‍ക്കാരുകളടക്കം ബാദ്ധ്യസ്ഥരാണ്. ഈ 2013 ഏപ്രിലോടെ മൂന്നുവര്‍ഷ സമയപരിധി അവസാനിച്ചിരിക്കയാണ്. വിദ്യാഭ്യാസ അവകാശനിയമത്തിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ അര്‍ഹതപ്പെട്ടവര്‍ തന്നെയാണ് ആദിവാസികള്‍. അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക് പക്ഷേ ഈ നിയമത്തിന്റെ പരിരക്ഷ ഉറപ്പിക്കപ്പെടുന്നതേയില്ല.

ATTAPADY mon read pnewഅട്ടപ്പാടി ഗ്രാമപഞ്ചായത്തിലെ നെല്ലിപതി ഊരിലെ മരുതി- വെള്ളങ്കരിമാരുടെ മകന്‍ വിജേഷ് നെല്ലിപതിയിലെ മല്ലീശ്വരം വിദ്യാനികേതന്‍ Vijeesh EDU BILLഇംഗ്ലീഷ് മീഡിയം സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. അടുത്ത അദ്ധ്യയന വര്‍ഷത്തേക്കുള്ള ഫീസിനത്തില്‍ 860 രൂപയും യൂണിഫോമിനും പുസ്തകങ്ങള്‍ക്കുമായി 1020 രൂപയും ഈ ആദിവാസി മാതാപിതാക്കള്‍Vijeesh  EDU BILL1 ഇതിനകം ഒടുക്കിയിരിക്കുന്നു. വിദ്യാഭ്യാസ അവകാശ നിയമത്തെക്കുറിച്ച് പക്ഷേ ഇവര്‍ക്കറിയില്ല. എന്തിനധികം വിദ്യാഭ്യാസ അവകാശ നിയമത്തെക്കുറിച്ച് അട്ടപ്പാടി ആദിവാസി ബ്ലോക്കിനുകീഴിലുള്ള പഞ്ചായത്തീരാജ് സ്ഥാപനങ്ങള്‍ കേട്ടിട്ടുപോലുമില്ലെന്ന് അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് ചെയര്‍പേഴ്‌സണ്‍ പറയുന്നു. ഇതേക്കുറിച്ച് അട്ടപ്പാടിയിലെ ഭരണ സംവിധാനങ്ങളില്‍ ചര്‍ച്ചകളോ കൂടിയാലോചനകളോ നടന്നിട്ടില്ലെന്ന്! നിര്‍മ്മിക്കപ്പെടുന്ന നിയമങ്ങളുടെയും പ്രഖ്യാപിക്കപ്പെടുന്ന പദ്ധതികളുടേയും ഗുണഫലങ്ങള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിട്ടുള്ള ആദിവാസികള്‍ക്ക് നിഷേധിക്കപ്പെടുന്നുവെന്ന് ഏറെ വ്യക്തമാക്കപ്പെടുകയാണിവിടെ. പഞ്ചായത്തീരാജ് സ്ഥാപനങ്ങള്‍ക്ക് ജില്ലാതലത്തില്‍ മേല്‍നോട്ടം വഹിക്കാന്‍ ചുമതലപ്പെട്ട ജില്ലാ കളക്ടര്‍മാരടക്കമുള്ള ഉദ്യോഗസ്ഥരുടെ അര്‍പ്പണബോധമില്ലായ്മയും അനാസ്ഥയും അലംഭാവവുമൊക്കെത്തന്നെയാണ് ഇവിടെയും കനംവയ്ക്കുന്നത്.

അഹാഡ്‌സും ശിശുമരണങ്ങളും

‘കുട്ടികള്‍ നമ്മുടെ മുഖ്യ സ്വത്ത’ാണെന്ന് അട്ടപ്പാടി പ്രഖ്യാപനം!(16) അട്ടപ്പാടി പരിസ്ഥിതി പുനഃസ്ഥാപന പദ്ധതിയെക്കുറിച്ച് ടി. മാധവമേനോന്‍ (ഐ.എ.എസ്) മുഖ്യ ഉപദേഷ്ഠാവുമായുള്ള പഠന സംഘത്തിന്റെ റിപ്പോര്‍ട്ടിലാണ് ഇങ്ങനെയൊരു അട്ടപ്പാടി പ്രഖ്യാപനം ഇടം പിടിച്ചിരിക്കുന്നത്. അട്ടപ്പാടിയുടെ പരിസ്ഥിതി പുനഃസ്ഥാപനത്തിന് നേതൃത്വം നല്‍കിയത് അഹാഡ്‌സാണ്. ‘അട്ടപ്പാടി പ്രഖ്യാപന’പ്രകാരം മുഖ്യ സ്വത്തുക്കളായി മാറേണ്ടതിനു പകരം പിറന്നുവീഴുന്ന ശിശുക്കള്‍ മരണത്തിനു കീഴ്‌പ്പെടുന്ന കാഴ്ചയാണിപ്പോള്‍. ഏല്പിക്കപ്പെട്ട പദ്ധതി പൂര്‍ത്തീകരിക്കപ്പെട്ടതിനെത്തുടര്‍ന്ന് അട്ടപ്പാടിയില്‍ അഹാഡ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിലധികമായി പാടെ നിലച്ചിരിക്കുകയാണ്. അതേസമയം തന്നെ ഇപ്പോഴുണ്ടായിക്കൊണ്ടിരിക്കുന്ന ശിശുമരണങ്ങളുടെ ഉത്തരവാദിത്തം അഹാഡ്‌സിനാണെന്നുള്ള വിമര്‍ശനം ഒട്ടുമേ കുറവല്ല(17).

സര്‍ക്കാരേതര സംഘടനകള്‍ ശക്തിപ്പെടുന്നു?

അട്ടപ്പാടിയിലെ ശിശുമരണങ്ങളുടെ പശ്ചാത്തലത്തില്‍ അഹാഡ്‌സ് വിമര്‍ശിക്കപ്പെടുന്നു. ഇതില്‍ രാഷ്ട്രീയ ഉദ്യോഗസ്ഥ ലോബിയെപ്പോലെ തന്നെ സന്തോഷിക്കുന്നവരില്‍ സര്‍ക്കാരേതര സംഘടനകളുമുണ്ട്. ആദിവാസി മേഖലകളെന്നും പൊതുവെ സര്‍ക്കാരേതര സംഘടനക (എന്‍.ജി.ഒ)ളുടെ സങ്കേതങ്ങളാണ്. എന്നാല്‍ അട്ടപ്പാടി ആദിവാസി മേഖലയില്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സന്നദ്ധ സംഘടനയെന്ന് വിശേഷിപ്പിക്കാവുന്ന അഹാഡ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ സര്‍ക്കാരേതര സംഘടനകള്‍ക്ക് വേണ്ടത്ര ഇടം ലഭിക്കാതെ പോയെന്നത് നിഷേധിക്കപ്പെടുമെന്ന് കരുതുന്നില്ല.

മാറിയ സാഹചര്യത്തില്‍ പക്ഷേ അഹാഡ്‌സിന്റെ അഭാവത്തില്‍ അട്ടപ്പാടിയില്‍ സര്‍ക്കാരേതര സംഘടനകള്‍ തങ്ങളുടെ ആധിപത്യമുറപ്പിക്കുവാനുള്ള ശ്രമത്തിലാണ്. ആദിവാസികള്‍ക്കിടയില്‍ അഹാഡ്‌സിന്റെ സ്വാധീനം ശക്തമാണ്. വികസന പ്രക്രിയയില്‍ ആദിവാസി പങ്കാളിത്തം പരമാവധി ഉറപ്പിച്ചെടുക്കുന്നതില്‍ അഹാഡ്‌സ് അതിന്റെ ശേഷി തെളിയിച്ചിട്ടുണ്ടെന്നത് കാണാതെ പോകുന്നത് ശരിയല്ല. ആദിവാസികള്‍ക്കിടയില്‍ കടന്നുകയറുന്നതിന് അഹാഡ്‌സ് അരങ്ങ് ഒഴിഞ്ഞതോടെ സര്‍ക്കാരേതര സംഘടനകള്‍ തങ്ങളുടെ തന്ത്രങ്ങള്‍ മെനയുകയാണ്. മെഡിക്കല്‍ ക്യാമ്പ്, ഊരുകളില്‍ ആഹാരസാധനങ്ങളടങ്ങിയ കിറ്റുകളുടെ വിതരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ അവസരം മുതലാക്കുവാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് സര്‍ക്കാരേതര സംഘടനകള്‍.

അട്ടപ്പാടി പ്രത്യേക പാക്കേജ് നടത്തിപ്പില്‍ ഇടം കാത്തിരിക്കുന്ന സര്‍ക്കാരേതര സംഘടനകള്‍ ആദിവാസി വികസന പ്രക്രിയയില്‍ പങ്കാളികളായിട്ടുണ്ടോയെന്ന പരിശോധിക്കപ്പെടണം. ആദിവാസി വികസനത്തിനടക്കമുള്ള കോടികളുടെ ഫണ്ടുകളാണ് കേന്ദ്ര ആദിവാസി മന്ത്രാലയം വകയിരുത്തുന്നത്. ഇതില്‍ വലിയൊരുതുക സര്‍ക്കാരേതര സംഘടനകള്‍ക്കായും മാറ്റിവച്ചിട്ടുണ്ട്. 2012-13ല്‍ കേരളത്തില്‍ നിന്ന് വെറും നാല് ഏജന്‍സികള്‍ മാത്രമാണ് ആദിവാസി മന്ത്രാലയത്തില്‍ നിന്നുള്ള ഗ്രാന്റ്-ഇന്‍-എയ്ഡുകള്‍ (മൊത്തം 49,27,588 രൂപ) തരപ്പെടുത്തിയിട്ടുള്ളത് (table 03)(18). അട്ടപ്പാടിയിലെ എന്‍.ജി.ഒകള്‍ക്കൊന്നും ഇതില്‍ പങ്കില്ലെന്ന് പ്രത്യേകം ശ്രദ്ധേയം.

   കേരളത്തിലെ എന്‍ജിഒകള്‍ക്ക് കേന്ദ്ര ആദിവാസി മന്ത്രാലയം അനുവദിച്ച ഫണ്ട് (2012-2013)
പേര്                                    നമ്പര്‍                                                                തുക(ലക്ഷം)
1.ഗിരിജന്‍ സേവ ട്രസ്റ്റ്                 2019/04/2011-NGOവയനാട്                               28-.03.2013                                                   3,82,5002hnZym-\n-tI-X³                   22019/04/2000-NGO (Vol-III)തിരുവനന്തപുരം                     05-.11-.2012                                                  10,83,653

ശേഷന്‍സ് അക്കാദമി                 11025/8/2010-NGO4

തിരുവനന്തപുരം                      24-.09-.2012                                                                                                                                                                                                13,95,000

സ്വാമി വിവേകാനന്ദ                  22019/04/2010-NGO

04-.08-.2012

മെഡിക്കല്‍ മിഷന്‍വയനാട്                                                                                 20,66,993

ആകെ                                                                                               49,27,558

ലോകത്തിലെ ആദിമജനതയുടെ രണ്ടാം ഇന്റര്‍ നാഷണല്‍ ദശകം പദ്ധതി (UN Second International Decades of Indigenous Project)(19) പ്രകാരം എന്‍ജിഒകള്‍ക്ക് 10,000 യു.എസ് ഡോളറിന്റെ പദ്ധതികള്‍ക്കായി വാര്‍ഷിക ഫണ്ട് അനുവദിക്കുന്നുണ്ട്. മിലീനിയം ഡെവലപ്‌മെന്റ് ഗോള്‍ (എം.ഡി.ജി-2000) പ്രകാരം 2015 നകം ലോകത്തെ ആദിമ ജനതയുടെ വികസനം ലക്ഷ്യംവച്ചുള്ളതാണീ ഫണ്ട്. ഇതിലും പക്ഷേ കേരളത്തിലെ ഒരു എന്‍.ജി.ഒയ്ക്കു പോലും പങ്കുപറ്റാനായിട്ടില്ല.

അട്ടപ്പാടിയില്‍ കമ്മ്യൂണിറ്റി റേഡിയോ?

ശബ്ദമില്ലാത്ത അട്ടപ്പാടി ആദിമജനതയുടെ ശബ്ദമായി മാറുമായിരുന്ന കമ്യൂണിറ്റി റേഡിയോ പദ്ധതി ഒരു എന്‍.ജി.ഒയാണ് മുന്നോട്ടുവച്ചത്. ആദിവാസി ഭാഷയില്‍ 100 ശതമാനം ആദിവാസികളുടെ പങ്കാളിത്തമെന്ന നിലയിലാണ് കമ്യൂണിറ്റി റേഡിയോ ആശയമുടലെടുത്തത്. അഗളി ഗ്രാമ പഞ്ചായത്താഫീസ് ഹാളില്‍ വെച്ച് ഈ ആശയം പൊതുജനങ്ങളുമായി പങ്കുവയ്ക്കപ്പെട്ടു. പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ മുന്നോട്ടുപോയെങ്കിലും പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടു. പദ്ധതി ലാഭമായിരിക്കില്ലെന്നും ആവര്‍ത്തന ചെലവുകളേറെവരുമെന്നുമുള്ള ന്യായീകരണങ്ങളാണത്രെ പദ്ധതിയില്‍ നിന്നും പിന്മാറുന്നതിന് നിരത്തപ്പെടുന്നത്. ഈ ന്യായീകരണങ്ങള്‍ പാടെ ശരിയല്ലെന്ന് പറയാനാകില്ല. അതേസമയം തന്നെ ലാഭനഷ്ട നിര്‍ദ്ധാരണങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം സന്നദ്ധ സേവനം മുന്നോട്ടുകൊണ്ടുപോകുന്നത് സന്നദ്ധ പ്രവര്‍ത്തനത്തിന്റെ കുഴിതോണ്ടലാണ്.

പ്ലാനിംഗ് കമ്മീഷിന്റെ 12-ാം പഞ്ചവത്സര സമീപന രേഖയില്‍ പദ്ധതി നടത്തിപ്പില്‍ എന്‍.ജി.ഒ കളുടെ പങ്കാളിത്തത്തിന്റെ ആവശ്യകത പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഫണ്ടുകള്‍ക്കായുള്ള പദ്ധതികള്‍ (Project Proposals) സമര്‍പ്പിക്കുന്നതില്‍ എന്‍.ജി.ഒകള്‍ വേണ്ടത്ര താല്‍പര്യം കാണിക്കുന്നില്ല. ഫണ്ട് അനുവദിക്കപ്പെട്ടാല്‍ തന്നെയും എല്ലാ ആറുമാസം കൂടുമ്പോഴും പദ്ധതി സംബന്ധിച്ച പ്രോഗ്രസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. പൂര്‍ത്തീകരിക്കപ്പെടുമ്പോള്‍ യൂട്ടിലൈസേഷന്‍സ് റിപ്പോര്‍ട്ടും. ഇതെല്ലാം വിശദമായി വിശകലനം ചെയ്യപ്പെടും. വിലയിരുത്തപ്പെടും. അപാകതകളുണ്ടെന്നുകണ്ടാല്‍ ഗ്രാന്റ് തടഞ്ഞുവയ്ക്കപ്പെടും. ഇതൊക്കതന്നെയാണ് കേന്ദ്ര സര്‍ക്കാര്‍ ഫണ്ടുകളെ എന്‍.ജി.ഒകള്‍ക്ക് അപ്രിയമാക്കുന്നത്.

ആദിവാസി വികസനത്തിന്റെ പേരിലടക്കം വിദേശ ഫണ്ടുകള്‍ തരപ്പെടുത്തുന്നതില്‍ ഈ സംഘടനകള്‍ പക്ഷേ സദാ ശ്രദ്ധാലുക്കളാണ്. വിദേശ ഫണ്ടുകളാണെങ്കില്‍, പ്രത്യേകിച്ചും യൂറോപ്പില്‍ നിന്നുള്ള ഫണ്ടിങ്ങ് ഏജന്‍സികളുടെ, പ്രോഗ്രസ് റിപ്പോര്‍ട്ട്് അവലോകനവും പരിശോധനയും ഏറെക്കുറെ ഉദാരമാണ്. രാജ്യത്തേക്ക് കളളപ്പണമൊഴുക്കകയെന്നതും വിദേശഫണ്ടുകളോട് എന്‍.ജി.ഒകള്‍ക്ക് ആഭിമുഖ്യമേറുന്നതിന് പിന്നില്‍ പ്രകടമാകണ്(20).

മൈക്രോ ഫിനാന്‍സ്, റിവോള്‍വിങ്ങ്് ഫണ്ട് എന്നിവയ്ക്കായി സര്‍ക്കാര്‍ ഏജന്‍സികള്‍, ബാങ്കുകളടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വന്‍തുക വായ്പയെടുക്കുന്നതിന് പക്ഷേ എന്‍.ജി.ഒകള്‍ ഏറെ തല്പരരാണ്. അത്തരം വായ്പകള്‍ക്ക് നാലര മുതല്‍ അഞ്ചര ശതമാനം വരെ പലിശയേയുള്ളൂ. നന്നേ കുറഞ്ഞ പലിശക്ക് ലഭ്യമാകുന്ന ഈ വായ്പകള്‍ തങ്ങളുടെ സ്വയംസഹായ സംഘങ്ങള്‍ക്ക് മിതവും അമിതവുമായ പലിശക്ക് വീതിച്ചുകൊടുത്ത് പാവപ്പെട്ടവരെ’ സ്വയം പര്യാപ്ത’രാക്കുന്നതിലാണ് എന്‍ജി.ഒകളുടെ മുഖ്യ കണ്ണ്. സര്‍ക്കാര്‍ അനുമതിയില്ലാതെ ചിട്ടികളും നിക്ഷേപ പദ്ധതികളും നടത്തുന്നതിന് പോലും ഏറെ പ്രാധാന്യം കൊടുക്കുന്നു, എന്‍.ജി.ഒകള്‍.

കേന്ദ്ര സര്‍ക്കാരിന്റേതടക്കമുള്ളവയുടെ ഗ്രാന്റ്-ഇന്‍-എയ്ഡ് സ്വീകരിച്ച് അട്ടപ്പാടിയിലെ ആദിവാസികളുടെ പ്രധാനപ്പെട്ട വികസന പ്രക്രിയകളില്‍ പങ്കാളികളായിട്ടുള്ളവരല്ല അട്ടപ്പാടിയിലെ എന്‍.ജി.ഒകള്‍. അതുകൊണ്ടുതന്നെ അഹാഡ്‌സ് അരങ്ങൊഴിഞ്ഞ ശൂന്യതയില്‍ അട്ടപ്പാടിയിലെ ഇനിമുതലുള്ള പങ്കാളിത്ത വികസന പ്രക്രിയയില്‍ എന്‍.ജി.ഒകള്‍ക്ക് ഇടം നല്‍കുവാനുള്ള അണിയറ നീക്കങ്ങള്‍ നടത്തുമ്പോള്‍ തന്നെ അതേക്കുറിച്ച് ഒന്നല്ല പലകുറി ആലോചിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകേണ്ടതുണ്ട്.

എവിടെ നേതാക്കള്‍?

കേരളം ഇന്ന് യഥാര്‍ത്ഥത്തില്‍ ഭരിക്കുന്നത് രവിപിള്ളയും എം.കെ യൂസഫലിയുമടങ്ങുന്ന വ്യവസായികളാണ്. ഇവരുടെ വ്യവസായ സാമ്രാജ്യത്തിന് ശക്തിപകരുവാനും ഇപ്പറഞ്ഞ ഗ്രൂപ്പിലുള്‍പ്പെടുന്നവര്‍ക്ക് ഉപജാപങ്ങളിലൂടെ രാജ്യത്തെ പത്മപുരസ്കാരങ്ങള്‍ നേടിക്കൊടുക്കുന്നതിനും നേതാക്കള്‍ മത്സരിക്കുകയാണ്. കൊച്ചി മെട്രോ, സ്മാര്‍ട്ട് സിറ്റി, ആറന്മൂള വിമാനത്താവളം, മോണോ റെയില്‍, അതിവേഗ റെയില്‍ കോറിഡോര്‍, കോവളം കൊട്ടാരം രവി പിള്ളക്ക് തീറെഴുതിനല്‍കല്‍, കണ്ണൂര്‍ വിമാനത്താവളം, എഡ്യൂസിറ്റി ഇങ്ങനെയുള്ള മെഗാ പ്രോജക്ടുകെള സംബന്ധിച്ച ഉന്നതതല ചര്‍ച്ചകള്‍ക്കൂം കൂടിയാലോചനകള്‍ക്കുമാണ് മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാര്‍ മുന്‍ഗണന നല്‍കുന്നത്. ഇങ്ങനെ തിരക്കോടുതിരക്കുള്ള ജനാധിപത്യത്തിന്റെ കാവല്‍ക്കാര്‍ക്ക് ആദിവാസികളടക്കമുള്ളവര്‍ക്കായുള്ള ഫണ്ട് വിനിയോഗത്തെ നിരീക്ഷിക്കാനും സുതാര്യമാക്കുവാനും എവിടെയാണ് സമയം!

അട്ടപ്പാടിയിലെ ആദിവാസിഭൂമി വിന്റ്മില്‍ കമ്പനിയുടെ കൈകളിലെത്തിക്കുന്നതിന് കൂട്ടുനിന്ന മുന്‍ വൈദ്യുത മന്ത്രി പാര്‍ട്ടി വിട്ടുപോയവരെ മടക്കിക്കൊണ്ടുവരാനുള്ള തിരക്കിലാണ്. അന്യാധീനപ്പെട്ട ഭൂമി തിരിച്ചുകിട്ടാന്‍ സഹായവാഗ്ദാനം ചെയ്ത് ആദിവാസികളെ ദില്ലയിലേക്ക് കൂട്ടിക്കൊണ്ടുപോയ കോണ്‍ഗ്രസ് നേതാവ് ഇന്ന് ആഭ്യന്തരമന്ത്രി. അദ്ദേഹമാകട്ടെ ആഭ്യന്തരമന്ത്രിസ്ഥാനം തെറിക്കുമോയെന്ന കടുത്ത ആവലാതിയിലും. ആദിവാസി ഉരൂകളില്‍ ഉണ്ട് ഉറങ്ങി അവരോടൊത്ത് ടിവി ചാനലുകള്‍ക്കു വേണ്ടി നൃത്തം ചവുട്ടിയ കെ.പി.സി.സി പ്രസിഡന്റ് ആഭ്യന്തരമന്ത്രി സ്ഥാനത്തിനും ഒപ്പം ഉപമുഖ്യമന്ത്രി സ്ഥാനത്തിനൂമായുള്ള പരക്കംപാച്ചിലിലാണ്. ഇവരൊന്നും തന്നെ ശിശുമരണ കാരണങ്ങളടക്കം അട്ടപ്പാടിയിലെ ആദിവാസി ജനതതിയുടെ മൗലിക പ്രശ്‌നങ്ങള്‍ കേള്‍ക്കാനൂം കാണാനൂം സമയമുള്ളവരല്ല. ജനാധിപത്യത്തിന്റെ കാവലാളുകളെന്നവകാശപ്പെടുന്നവരുടെ ശ്രദ്ധയിലേക്കായി അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് കരട് വികസനരേഖയില്‍ നിന്ന് കടംകൊണ്ട പണ്ഡിറ്റ് നെഹ്‌റുവിന്റെ വാക്കുകള്‍ വീണ്ടും കുറിക്കട്ടെ…നാം എന്തെങ്കിലും ചെയ്യുന്നതുവരെ ഗ്രാമങ്ങള്‍ കാത്തിരിക്കട്ടെ എന്ന് കരുതാന്‍ പാടില്ല.ഭരണകൂടങ്ങളെ മാറ്റുവാനും മാറ്റിമറിക്കാനുമുള്ള കഴിവ് അവര്‍ക്കുണ്ട്.’
footnotes

1 നം. ബി.5-1401/13, 2013 ഏപ്രില്‍ 05, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത്

2 http://pib.nic.in/archieve/budget/gbudget2012/budgeteng2012.pdf

3 അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി

4 http://www.rcdcindia.org/EvDocument/8fc76ff7db9ef9a-8c0a-4afb-b808- c04d66fc4bd4Concept%20note%20on%20TSP.pdf

5 Kerala Tax Reporter, മാര്‍ച്ച് 2012

6 http://indiatoday.intoday.in/story/ap-cm-clears-landmark-bill-on-allocating-and-spending- development-funds-for-disadvantaged-groups/1/236653.html

7 http://nac.nic.in/pdf/scsp.pdf

8 http://www.rgics.org/pdf1/wpn-55.pdf

9 wcd.nic.in/icds/apip/Minutes_APIP_Meeting_with_Govt.of%20Kerala_h

10 www.indiacoffee.org/services/servicese.htm

11 http://commerce.nic.in/publications/anualreport_chapter12-2012-13.asp

12 കൃഷി മലയാളം, സി.കെ. സജിത് കുമാര്‍, പേജ് 193 മുതല്‍ 199 വരെ

13 http://pmindia.gov.in/press-details.php?nodeid=699

14 Kerala Tax Reporter, മാര്‍ച്ച് 2010

15 Kerala Tax Reporter മാര്‍ച്ച് 2012)

16 darpg.nic.in/darpgwebsite_cms/Document/file/Attappady.ppt

17 അഭിമുഖം കാണുക…പി.വി. രാധാകൃഷ്ണന്‍/രാധാകൃഷ്ണ കുറുപ്പ്, ഇതേ news portal

18 http://tribal.nic.in/index2.asp?sublinkid=1349&langid=1

19 http://www.un.org/esa/socdev/unpfii/documents/brochure_2nd_decade.pdf

20 PIB Press Release ID: 93752, Date: Fri, 15 Mar 2013

please log on the following supporting interviews and article  posted on this portal itself

അട്ടപ്പാടി ശിശുമരണം:അവഗണിക്കപ്പെടാന്‍ മാത്രം ഒരു വര്‍ഗ്ഗം

അട്ടപ്പാടി ശിശുമരണം: സര്‍ക്കാര്‍ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കട്ടെ

അട്ടപ്പാടിയെ പട്ടിക പ്രദേശമായി പ്രഖ്യാപിക്കണം

അഹാഡ്‌സിനെയല്ല ആദിവാസികളെയാണ് പേടി – സാമൂഹ്യ പ്രവര്‍ത്തകന്‍ രാധാകൃഷ്ണ കുറുപ്പ്

അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് വികസനരേഖ അബദ്ധങ്ങളുടെ രേഖ

 

 

 

 

 

കെ.കെ.ശ്രീനിവാസന്‍/ KK Sreenivasan

this research paper on FOOD SECURITY BILL-2011 was serialized in MANGALM Daily from Feb 06   to 09 2012. It is reproduced in the light of the ordinance inked on 05 July  2013 by the President of India

മൂന്നര ലക്ഷം കോടി രൂപ ചെലവ് പ്രതീക്ഷിക്കപ്പെടുന്ന ഭക്ഷ്യസുരക്ഷ നിയമം നടപ്പാക്കപ്പെടുന്നതില്‍ വീഴ്ച്ചയുണ്ടാകുന്നുവെന്നുവന്നാല്‍ ദാരിദ്ര്യത്തിന്റെയും വിശപ്പിന്റേയും പിടിയില്‍ നിന്ന് രാജ്യം മുക്തമാകുകയില്ലെന്ന മാത്രമല്ല കീരിക്ക് മുന്നില്‍പെട്ട പാമ്പിനെ പോലെയാകും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥPaper on Food Secutiy Bill 01 - Mangalam 2012 feb 07

 കൊല്ലവര്‍ഷം 1956. ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ ചരിത്രത്തില്‍ ഈ വര്‍ഷത്തിന് സവിശേഷ സ്ഥാനം. അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലുള്ള ശീത സമരം കൊടുമ്പിരികൊണ്ടിരിക്കുന്ന കാലമെന്ന സവിശേഷതയുമുണ്ട് 1956ന്. ആഗോള ശാക്തീക മാത്സര്യത്തില്‍ ഇന്ത്യ സോവിയറ്റ് പക്ഷത്താണെന്ന വിവക്ഷ ശക്തം. ഈ സ്ഥിതിവിശേഷത്തില്‍ ഇന്ത്യയെ സോവിയറ്റ് പക്ഷത്തുനിന്ന് അടര്‍ത്തിയെടുക്കുകയെന്ന തന്ത്രം മെനയുന്നു, അമേരിക്കന്‍ പ്രസിഡന്റ്് ഐസനോവര്‍. ഇന്ത്യയുടെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതില്‍ കയ്യഴഞ്ഞു സഹായിക്കുകയെന്നതായിരുന്നു നയതന്ത്രം. ഇതനുസരിച്ച് 1956 ആഗസ്തില്‍ പബ്ലിക് ലോ-480 (PL-480) പ്രകാരം ഇന്ത്യക്ക് സൗജന്യമായി ഗോതമ്പ് നല്‍കുവാന്‍ ഐസ്‌നോവര്‍ ഭരണകൂടം തീരുമാനം. അതായത് വിശക്കുന്ന ഇന്ത്യന്‍ വയറുകള്‍ക്ക് അമേരിക്കന്‍ ഭരണകൂടത്തിന്റെ ഔദാര്യം. ഇത് ഇന്ത്യയുടെ ഭക്ഷ്യസുരക്ഷയുടെ ഭൂതകാലം. ഹരിത വിപ്ലവം പിന്നിടുകയും രണ്ടാം ഹരിതവിപ്ലവത്തിന്റെ ആവശ്യകതയില്‍ ഊന്നുകയും ചെയ്യുന്ന വര്‍ത്തമാനകാല ഇന്ത്യ ഭക്ഷ്യസുരക്ഷക്ക് പുതുപുത്തന്‍ ചരിത്രം കുറിക്കുന്നു. 121 കോടി ഇന്ത്യന്‍ ജനതയുടെ ബഹുഭൂരിപക്ഷത്തിനും (62.5 ശതമാനം) ഭക്ഷ്യസുരക്ഷ നിയമപരമായി തന്നെ ഉറപ്പുവരുത്തുന്നുവെന്നതാണ് ആ പുതുപുത്തന്‍ ചരിത്രം. 2011 ഡിസംബര്‍ 22 നാണ് രാജ്യം ആ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ചത്. കേന്ദ്ര ഭക്ഷ്യ വകുപ്പു മന്ത്രി കെ.വി.തോമസ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഭക്ഷ്യസുരക്ഷാബില്‍ രാജ്യത്ത് എങ്ങിനെ പ്രതിഫലിക്കുമെന്ന് സൂക്ഷ്മമായി വിലയി രുത്തപ്പെടേണ്ടതുണ്ട്.

പശ്ചാത്തലം

2004 പൊതുതെരഞ്ഞെടുപ്പില്‍ ‘ഇന്ത്യ ശോഭിക്കുന്നു’ എന്ന മുദ്രാവാക്യമുയര്‍ത്തി അധികാരമുറപ്പിക്കാന്‍ ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ കിണഞ്ഞ് പരിശ്രമിച്ചു. തെരഞ്ഞെടുപ്പില്‍ പക്ഷേ അവര്‍ക്ക് ശോഭിക്കാനായില്ല. അതേസമയം സര്‍വ്വരേയും ഉള്‍പ്പെടുത്തിയുള്ള വളര്‍ച്ച (Inclusive growth) എന്ന മുദ്രാവാക്യമുയര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിട്ട കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എക്ക് അധികാരത്തിലേറാനായി. ഇന്ത്യന്‍ സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്ന ഡോ.മന്‍മോഹന്‍ സിങിന്റെ നേതൃത്വത്തില്‍ അധികാരത്തി ലേറിയ യു.പി.എ സര്‍ക്കാരിന് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് പുത്തന്‍ ഉണര്‍വ്വ് പകര്‍ന്നുനല്‍കുവാന്‍ കഴിഞ്ഞുവെന്നത് ശ്രദ്ധേയം.

ഇന്ത്യന്‍ ഭരണവ്യവസ്ഥയെ അടിമുടി സുതാര്യവത്കരിക്കുന്നതിന്റെ ദിശയില്‍ വിവരാവകാശ നിയമം-2005 നടപ്പിലാക്കിയതിലൂടെ ഒന്നാം യു.പി.എ സര്‍ക്കാര്‍ ജനപക്ഷത്തു തന്നെയെന്നുറപ്പിച്ചു. ക്ഷേമരാഷ്ട്ര സങ്കല്‍പ്പത്തിനു പിന്‍ബലമായി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി, സര്‍വ്വശിക്ഷാ അഭിയാന്‍, ഭാരത് നിര്‍മാണ്‍, ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്‍ തുടങ്ങിയ ജനപ്രിയ പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നതിലും ഒന്നാം യു.പി.എ സര്‍ക്കാര്‍ അതിന്റെ ഭരണപാടവം തെളിയിച്ചു. ജനക്ഷേമ പദ്ധതികളുടെ തുടര്‍ച്ചയെന്നോണം രണ്ടാം യു.പി.എ സര്‍ക്കാര്‍ ആദ്യം സാക്ഷാത് ക്കരിച്ചതാകട്ടെ വിദ്യാഭ്യാസ അവകാശ നിയമം. ഇപ്പോഴിതാ 2009 ലോകസഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ സ്ഥാനം പിടിച്ച ഭക്ഷ്യസുരക്ഷാനിയമം നടപ്പിലാക്കുകയെന്ന ശ്രമകരമായ ദൗത്യം രണ്ടാം യു.പി.എ സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നു. ‘ആം ആദ്മി’യെന്ന മാനവിക കാഴ്ചപ്പാടിനെ പ്രയോഗവ ത്ക്കരിക്കുകയെന്നതാണ് ഭക്ഷ്യസുരക്ഷാ ബില്ലിലൂടെ രണ്ടാം യു.പി.എ സര്‍ക്കാര്‍ ലക്ഷ്യംവെക്കുന്നത്.

food security bill 02യു.പി.എ അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ദേശീയ ഉപദേശക സമിതി (National Advisory Council- NAC) യാണ് നിയമപരമായിതന്നെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തണമെന്ന രാഷ്ട്രീയ ഇഛാശക്തി പ്രകടമാക്കിയത്. 90 ശതമാനം ഗ്രാമീണര്‍ക്കും 10 ശതമാനം നഗര വാസികള്‍ക്കും ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുക. രാജ്യത്തെ 75 ശതമാനം ജനങ്ങളെ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ പരിധിയിലുള്‍പ്പെടുത്തുക. ഓരോ കുടുംബത്തിനും സബ്‌സിഡി നിരക്കില്‍ പ്രതിമാസം 35 കിലോഗ്രാം ഭക്ഷ്യധാന്യം വിതരണം ചെയ്യുക. നിര്‍ദ്ദിഷ്ട ഭക്ഷ്യ സുരക്ഷാ ബില്ലില്‍ ഇപ്പറഞ്ഞ വയൊക്കെ ഉള്‍പ്പെടുത്തുന്നതില്‍ എന്‍.എ.സി ഏറെ ഊന്നല്‍ നല്‍കി. എന്നാല്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിന്റെ നിയന്ത്രണത്തില്‍ ഡോ.രംഗരാജന്‍ ചെയര്‍മാനായുള്ള ഇക്കണോമിക് അഡൈ്വസറി കമ്മിറ്റി (EAC) ഇതിനെ പൂര്‍ണ്ണമായും പിന്തുണക്കുവാന്‍ തയ്യാറായിരുന്നില്ല. ഇന്ത്യയുടെ 43 ശതമാനം ജനങ്ങളെ ഭക്ഷ്യസുരക്ഷാവകാശ നിയമത്തിലുള്‍പ്പെടുത്തിയാല്‍ മതിയെന്നായിരുന്നു ഇ.എ.സി നിലപാട്. അതായത് 46 ശതമാനം ഗ്രാമീണരേയും 28 ശതമാനം നഗരവാസികളേയും ഉള്‍പ്പെടുത്തിയാല്‍ മതിയെന്ന്. ഭക്ഷ്യസുരക്ഷാ സബ്‌സിഡി ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥക്ക് വന്‍ അധിക ബാധ്യത വരുത്തിവച്ചേക്കുമെന്ന സാമ്പത്തിക ശാസ്ത്ര വീക്ഷണത്തിന്റെ പിന്‍ബലത്തിലാണ് ഇ.എ.സി ഭക്ഷ്യസുരക്ഷാനിയമത്തെ സമീപിച്ചത്. ഇപ്പോഴിതാ പക്ഷേ ഏറെ തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളുമില്ലാതെ എന്‍.എ.സി മുന്നോട്ടുവച്ച ഭക്ഷ്യസുരക്ഷാബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചി രിക്കുന്നു.

ഭക്ഷ്യസുരക്ഷാബില്‍ 2011

സാര്‍വത്രിക പൊതു വിതരണ സമ്പ്രദായമടക്കമുള്ളവക്ക് പകരമായി 1997 ജൂണ്‍ ഒന്നിന് പ്രാബല്യത്തില്‍ വന്ന ടാര്‍ജറ്റഡ് പൊതുവിതരണ സമ്പ്രദായ (Targetted Public Distribution System-TPDS) മനുസരിച്ച് മുന്‍ഗണനാ വിഭാഗം (Priority Section), പൊതു വിഭാഗം (General Section) എന്നിങ്ങനെ രണ്ടു വിഭാഗങ്ങളാണ് ഭക്ഷ്യസുരക്ഷാ ശൃംഖലയിലുപ്പെടുന്നത്. ഭക്ഷ്യസുരക്ഷാ ബില്ലിലെ(1) 23, 24 വ്യവസ്ഥകള്‍ ഈ വിഭാഗങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നു. മുന്‍ഗണനാ വിഭാഗത്തിലെ ഒരു വ്യക്തിക്ക് പ്രതിമാസം കിലോക്ക് മൂന്നു രൂപ നിരക്കില്‍ ഏഴുകിലോ അരിയും രണ്ടുരൂപ നിരക്കില്‍ ഗോതമ്പും ഒരു രൂപക്ക് ചാമയും വിതരണം ചെയ്യും. പൊതുവിഭാഗത്തിലെ ഒരാള്‍ക്ക് പ്രതിമാസം നാലു കിലോ ഭക്ഷ്യധാന്യങ്ങള്‍ സര്‍ക്കാര്‍ സംഭരണ വിലയിലെ 50 ശതമാനം നിരക്കില്‍ വിതരണം ചെയ്യും. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും ആറുമാസം സൗജന്യ ഭക്ഷണം. പ്രസവാനുകൂല്യമായി ആറുമാസം വരെ പ്രതിമാസം 1000 രൂപ ധനസഹായം. ആലംബഹീനര്‍ക്ക് ദിവസവും ഒരു നേരമെങ്കിലും സൗജന്യ ഭക്ഷണം. ഭവന രഹിതര്‍ക്ക് കമ്യൂണിറ്റി കിച്ചണില്‍ നിന്നും സൗജന്യ ഭക്ഷണം. നാടോടികള്‍ക്കും കുടിയേറ്റ തൊഴിലാളി കുടുംബങ്ങള്‍ക്കും ഭക്ഷ്യ സുരക്ഷ. ആറുവയസ്സുവരെയുള്ള കുട്ടികള്‍ക്ക് 500 കലോറിയും 12 മുതല്‍ 15 ഗ്രാം വരെ പ്രോട്ടീനുമടങ്ങിയ ഭക്ഷ്യവിതരണം ഉറപ്പുവരുത്തേണ്ടതുണ്ട്. 90 ശതമാനം ഗ്രാമീണ കുടുംബങ്ങളും 50 ശതമാനം നഗരവാസികളും ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ പരിധിയിലുള്‍പ്പെടുന്നു.

 രാജ്യത്ത് പഞ്ചായത്തീരാജ് സ്ഥാപനങ്ങള്‍ മേല്‍നോട്ടം വഹിക്കേണ്ട ഭക്ഷ്യസുരക്ഷാനിയമം പ്രാബല്യത്തില്‍ വരുമ്പോള്‍ പ്രതിവര്‍ഷം 61 മില്യണ്‍ ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ (ഗോതമ്പ്, അരി, ചാമ തുടങ്ങിയ ഭക്ഷ്യധാന്യങ്ങളുള്‍പ്പെടെ) കേന്ദ്ര സര്‍ക്കാര്‍ സംഭരിക്കേണ്ടതുണ്ട്. 2011 ഡിസംബര്‍ 15 വരെ 45,125 കോടി രൂപയുടെ സബ്‌സീഡി(2) അനുവദിച്ചു. ഭക്ഷ്യസുരക്ഷാനിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഇത് പ്രതിവര്‍ഷം ഒരു ലക്ഷം കോടിയിലേക്ക് ഉയരും. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതില്‍ ടി.പി.ഡി.എസ് മാത്രമല്ല ഇപ്പോള്‍ നിലവിലുള്ളത്(3). മിഡ്-ഡേ മീല്‍ സ്കീം, അദ്ധ്വാനത്തിന് പ്രതിഫലമായി ഭക്ഷണം, അന്ത്യോദയാ അന്നയോജന, സംയോജിത ശിശുവികസന പദ്ധതി തുടങ്ങി 13 ഭക്ഷ്യസുരക്ഷ പദ്ധതികള്‍ ഇപ്പോഴേ നിലവിലുണ്ട്. ഇതിനോടൊപ്പമാണ് മൊത്തം മൂന്നര ലക്ഷം കോടി രൂപ ചെലവ് പ്രതീക്ഷിക്കപ്പെടുന്ന ഭക്ഷ്യസുരക്ഷാപദ്ധതി.

ഫുഡ് കോര്‍പ്പറേഷന്‍

ടി.പി.ഡിഎസിന് ചുക്കാന്‍പിടിക്കുന്നത് എഫ്.സി.ഐയാണ്. ഭക്ഷ്യസുരക്ഷാനിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഭക്ഷ്യധാന്യസംഭരണം മുതല്‍ ന്യായവില ഷോപ്പുകള്‍ (Fair Price Shope-FPS) വരെ വ്യാപിച്ചുകിടക്കുന്ന പൊതുവിതരണ ശൃംഖല കുറ്റമറ്റ രീതിയില്‍ കാര്യക്ഷമമായി പ്രവര്‍ത്തന സജ്ജമാക്കേണ്ട ഭാരിച്ച ചുമതല എഫ്.സി.ഐയില്‍ നിക്ഷിപ്തം. ഭക്ഷ്യസുരക്ഷ നിയമപ്രകാരം 61 മില്യണ്‍ ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ സംഭരിച്ച് വിതരണം ചെയ്യേണ്ടത് എഫ്.സി.ഐ. 2011 ഏപ്രില്‍ ഒന്നാം തിയ്യതിവരെ(4)യുള്ള കണക്കു പ്രകാരം മൊത്തം 31.61 മില്യണ്‍ ഭക്ഷ്യധാന്യങ്ങള്‍ സൂക്ഷിച്ചുവക്കുവാനുള്ള സംഭരണശാലകളേ എഫ്.സി.ഐക്കുള്ളൂ. ഇതില്‍ 12.99 മില്യണ്‍ ടണ്‍ സംഭരണശേഷിയുള്ള സംഭരണശാലകളിലും 2.62 മില്യണ്‍ ടണ്‍ വരാന്തയിലും ടാര്‍പോളിന്‍ ഷീറ്റുകള്‍ക്കടിയിലുമാണ് സൂക്ഷിക്കുന്നത്. അതായത് മൊത്തം 15.61 മില്യണ്‍ ടണ്‍ സംഭരണശേഷി മാത്രമാണ് എഫ്.സി.ഐക്കുള്ളത്. ബാക്കി 16 മില്യണ്‍ ടണ്‍ ശേഷിയുള്ള സംഭരണ ശാലകള്‍ സ്വകാര്യ മേഖലയില്‍ നിന്ന് എഫ്.സി.ഐ വാടകക്കെടുത്തിരിക്കുകയാണ്.

1950കളുടെ പകുതിയില്‍ തുടങ്ങിയ പൊതുവിതരണ സമ്പ്രദായം നിലവില്‍ വന്നിട്ട് അഞ്ചര പതീറ്റാണ്ട് പിന്നിട്ടിരിക്കുന്നു. ഇക്കാലമത്രയായിട്ടും പൊതുവിതരണ സമ്പ്രദായത്തിന്‍ കീഴിലുള്ള സംഭരണമടക്കമുള്ള വിതരണ ക്രമങ്ങള്‍ക്ക് ചുക്കാന്‍പിടിച്ചത് എഫ്.സി.ഐ തന്നെയാണ്. എന്നാല്‍ കേവലം 31.61 മില്യണ്‍ ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ സൂക്ഷിച്ചുവക്കുവാനുള്ള സംഭരണ ശാലകളേ ഇത:പര്യന്തം എഫ്.സി.ഐക്ക് സ്ഥാപിക്കാനാ യുള്ളൂയെന്നത് വിചിത്രം. 2011 ഡിസംബര്‍ ഒന്നുവരെ മൊത്തം 547.19 ലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ കേന്ദ്ര പൂളിലുണ്ട് (5). ഇതില്‍ 270.63 ലക്ഷം ടണ്‍ അരിയും 276.56 ലക്ഷം ടണ്‍ ഗോതമ്പുമാണ്. കേവലം 31.61 മില്യണ്‍ ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ സൂക്ഷിക്കുവാനുള്ള സംഭരണശാലകളേയുള്ളൂവെന്ന് എഫ്.സി.ഐയുടെ കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോള്‍ കേന്ദ്രപൂളിലുണ്ടെന്നു പറയുന്ന ഭക്ഷ്യധാന്യങ്ങള്‍ എവിടെ, എങ്ങനെ സൂക്ഷിച്ചുവച്ചിരിക്കുന്നുയെന്നതില്‍ വ്യക്തതയില്ല. ഒട്ടും ആശാവഹമല്ലാത്ത ഇത്തരമൊരു സ്ഥിതിവി ശേഷത്തില്‍ ഭക്ഷ്യസുരക്ഷാനിയമപ്രകാരം സംഭരിച്ച് സൂക്ഷിച്ചുവക്കേണ്ട 61 മില്യണ്‍ ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ എവിടെ, എങ്ങനെ സംഭരിച്ച് സൂക്ഷിച്ചുവയ്ക്കുമെന്നുള്ള ആശങ്ക ഒട്ടുമേ ചെറുതല്ല.

നശിച്ചുപോകുന്ന ഭക്ഷ്യധാന്യങ്ങള്‍

 2011 സെപ്തംബര്‍ വരെ 0.87 ലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ രാജ്യത്ത് എഫ്.സി.ഐ ഗോഡൗണുകളില്‍ നശിച്ചുപോയിട്ടുണ്ടെന്ന് കേന്ദ്രഭക്ഷ്യ മന്ത്രി കെ.വി.തോമസ് തന്നെ പാര്‍ലമെന്റില്‍ വ്യക്തമാക്കിയി ട്ടുണ്ട്.(6) 2010-11 ല്‍ രാജ്യത്ത് 1.56 ലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ നശിച്ചുപോയപ്പോള്‍ 2009-10 ലും 2008-09 ലും യഥാക്രമം 1.31 ഉം 0.58 ലക്ഷം ടണ്ണും നശിച്ചു. ഇത് വ്യക്തമാക്കുന്നത് വര്‍ഷംതോറും നശിച്ചുപോകുന്ന ഭക്ഷ്യധാന്യക്കണക്ക് ഉയരുകയല്ലാതെ കുറയുന്നതേയില്ലെന്നുള്ള താണ്.

1997 മുതല്‍ 2007 വരെയുള്ള കാലയളവില്‍ രാജ്യത്ത് 1300,000 ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ നശിച്ചുപോയെന്ന് ബി.ബി.സി പറയുന്നു(7). വിവരാവകാശ നിയമമനുസരിച്ച് ലഭ്യമാക്കപ്പെട്ട മറുപടിയില്‍ എഫ്.സി.ഐ തന്നെയാണ് ഇത് സമ്മതിച്ചിട്ടുള്ളത്. 1.83 ലക്ഷം ടണ്‍ അരിയും 3.95 ലക്ഷം ടണ്‍ ഗോതമ്പും 22,000 ടണ്‍ നെല്ലും 110 ടണ്‍ ചാമയും നശിച്ചുപോയിട്ടുണ്ടെന്നാണ് വിവരാവകാശ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്. പ്രതിവര്‍ഷം 60,000 കോടി രൂപയുടെ ഭക്ഷ്യധാന്യങ്ങള്‍ സര്‍ക്കാര്‍ സംഭരണശാലകളില്‍ കെട്ടിക്കിടന്ന് നശിച്ചുപോകുന്നുവെന്ന് തെഹല്‍ക്ക(8) പറയുന്നു. കാലിത്തീറ്റക്കുപോലും ഉപയോഗിക്കാനാ കാത്തവിധ മാണ് കെട്ടിക്കിടന്നു നശിച്ചുപോകുന്ന ഭക്ഷ്യധാന്യങ്ങള്‍. അതുകൊണ്ടുതന്നെ അവ പരിസ്ഥിതി മലിനീകരണത്തിന് കാരണമാകാതെ സംസ്കരിക്കുന്നതിനായി പ്രതിവര്‍ഷം പൊതുഖജനാവില്‍ നിന്ന് 2.6 കോടി രൂപ ചെലവഴിക്ക പ്പെടുന്നു ണ്ടെന്നുപോല്‍!

സംഭരണശാലകളില്‍ ഭക്ഷ്യധാന്യച്ചാക്കുകള്‍ ഒന്നിനുമുകളിലൊന്നായി അട്ടിയിട്ട് വയ്ക്കുന്ന അശാസ്ത്രീയ രീതിയില്‍ മാറ്റം വേണമെന്ന് എം.എസ്. സ്വാമിനാഥനടക്കമുള്ള കാര്‍ഷിക ശാസ്ത്രജ്ഞര്‍ പലകുറി നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചു. ആദ്യം സംഭരിച്ചു വയ്ക്കപ്പെടുന്ന ധാന്യച്ചാക്കുകള്‍ ആദ്യം വിതരണത്തിന് (Firstin-Firstout) എന്ന രീതിയിലുള്ള സംവിധാനം വേണമെന്നാണ് നിര്‍ദ്ദേശങ്ങള്‍. ഇതേക്കുറിച്ച് പഠിക്കാനേറെ വൈകി കമ്മീഷനെ നിയോഗിച്ചു. തുടര്‍ന്ന് ചൈനയിലെ ഭക്ഷ്യധാന്യ സംഭരണശാലാ രീതികള്‍ പഠിക്കാന്‍ ഇന്ത്യന്‍ പ്രതിനിധി സംഘത്തെ ചൈനയിലേക്കയച്ചു. ലക്ഷങ്ങള്‍ പൊടിപൊടിച്ച ചൈനീസ് സന്ദര്‍ശനം മാത്രം മിച്ചം. ഭക്ഷ്യധാന്യ സംഭരണ രീതിയുടെ പരമ്പരാഗത അശാസ്ത്രീയ രീതി ഇപ്പോഴും തുടരുന്നു.

ഒരു ഭാഗത്ത് ഭക്ഷ്യധാന്യസംഭരണശാലാ സംവിധാനങ്ങള്‍ ശാസ്ത്രീയമായി പുനഃസംഘടിപ്പിക്ക പ്പെടണമെന്നുള്ള വിദഗ്ദ്ധരുടെ നിര്‍ദ്ദേശങ്ങള്‍ പാടേ അവഗണിക്കപ്പെടുന്നു. മറുഭാഗത്താകട്ടെ, രാജ്യത്ത് ഭക്ഷ്യധാന്യങ്ങള്‍ നശിച്ചുപോകുന്നതിന്റെ പ്രതിവര്‍ഷക്കണക്ക് കനംവച്ചുകൊണ്ടേയിരിക്കുന്നു. ഭക്ഷ്യസുരക്ഷ നിയമത്തിന്റെ പശ്ചാത്തലത്തില്‍ ഭക്ഷ്യധാന്യങ്ങള്‍ സൂക്ഷിക്കുന്നതിനായുള്ള സംഭരണശാലകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സ്ഥാപിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നുണ്ട്. എന്നാല്‍ വ്യവസ്ഥാപിത ഭരണനടപടിക്രമങ്ങളുടെ നൂലാമാലകളിലും സിവില്‍ സര്‍വ്വീസിന്റെ അനാസ്ഥയിലും പെട്ടുഴലുന്ന ഭരണമണ്ഡലത്തില്‍ നിന്ന് സമയബ ന്ധിതമായിതന്നെ പുതിയ സംഭരണശാലകള്‍ സ്ഥാപിക്കപ്പെടുമെന്ന് കരുതാനേ ആവില്ല. അതുകൊണ്ടുതന്നെ ഭക്ഷ്യസുരക്ഷ നിയമപരമായി അവകാശമാക്കപ്പെടുന്നതിന്റെ ഭാഗമായി സംഭരിച്ചുവെയ്ക്കുന്ന ലക്ഷക്കണക്കിന് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ നശിച്ചുപോകുകയില്ലെന്ന് പ്രതീക്ഷിക്കാന്‍ വകയില്ല.

പൊതുവിതരണസമ്പ്രദായത്തിലെ അഴിമതിfood security bill 03

ലോകത്തിലെതന്നെ ഏറ്റവും വലിയ പൊതു വിതരണ സമ്പ്രദായമാണ് ഇന്ത്യയിലേത്. 478000 ന്യായവില ഷോപ്പുകളിലൂടെ ഭക്ഷ്യധാന്യങ്ങള്‍ ഉപഭോക്താക്കളിലെത്തുന്നു. രാജ്യത്തിന്റെ വിവിധ മേഖലകളിലുള്ള 1820 സംഭരണശാലകളില്‍ നിന്നാണ് ഭക്ഷ്യധാന്യങ്ങള്‍ ന്യായവില ഷോപ്പുകളിലെ ത്തുന്നത്. 2006 മുതല്‍ 2011 ഒക്‌ടോബര്‍ വരെ ടി.പി.ഡി.എസിനു മാത്രമായി 99.5 മില്യണ്‍ ടണ്‍ ഗോതമ്പ് (9) അനുവദിക്കപ്പെട്ടപ്പോള്‍ 72.7 മില്യണ്‍ ടണ്‍ (73.06 ശതമാനം) സംസ്ഥാനങ്ങളെടുത്തു. ഇതേ കാലയ ളവില്‍ 166.3 മില്യണ്‍ ടണ്‍ അരി അനുവദിക്ക പ്പെട്ടപ്പോള്‍ 97.3 മില്യണ്‍ ടണ്‍ മാത്രമാണ് (83.66 ശതമാനം) എടുത്തത്. ഇത്രയും ഭക്ഷ്യധാന്യങ്ങള്‍ പക്ഷേ അര്‍ഹതപ്പെട്ടവരുടെ കൈകളിലെ ത്തിയിട്ടില്ലയെന്നുള്ള ഞെട്ടിപ്പിക്കുന്ന അഴിമതിക്കഥകള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചിട്ടുള്ളത്.

ഒരു രൂപ മൂല്യമുള്ള ഭക്ഷ്യധാന്യങ്ങള്‍ അര്‍ഹതയുള്ളവരുടെ കൈകളില്‍ എത്തിക്കുന്നതിന് 6.68 രൂപ ചെലവ്‌വരുന്നുവെന്ന് 1999-2000 ത്തിലെ ഒരു കണക്ക് പറയുന്നു. മാറിയ സാഹചര്യത്തില്‍ ഇത് ഏറിയിട്ടുണ്ടാകുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധി ഒരിക്കല്‍ പറഞ്ഞത് ജനക്ഷേമ പദ്ധതികള്‍ക്കായി വകയിരുത്തുന്ന ഒരു രൂപയില്‍ 10 പൈസമാത്രമാണ് അര്‍ഹതയുള്ളവര്‍ക്ക് ലഭ്യമാകുന്നുള്ളൂവെന്നാണ്. ഒരു രൂപയിലെ ഒരു പൈസ മാത്രമാണെ ത്തേണ്ടിടത്ത് എത്തുന്നുള്ളൂയെന്ന് സുപ്രീം കോടതി ഒന്നുരണ്ടുപടികൂടി കടന്നുപറഞ്ഞു. സുപ്രീംകോടതി നിയോഗിച്ച വാദുവ കമ്മിറ്റി(10) റിപ്പോര്‍ട്ട് പൊതുവിതരണ ശൃംഖലയിലെ അഴിമതിയും കാര്യക്ഷമതയില്ലായ്മയും അടിവരയിടുന്നുണ്ട്. സ്വകാര്യ സംഭരണ ഏജന്റുമാര്‍, വാഹന ഉടമകള്‍, മില്ലുടമകള്‍, ഉദ്യോഗസ്ഥവൃന്ദം, രാഷ്ട്രീയക്കാര്‍ തുടങ്ങിയവര്‍ക്കിടയിലുള്ള അവിശുദ്ധ കൂട്ടുകെട്ട് പൊതുവിതരണ സമ്പ്രദായത്തെ അഴിമതിയുടെ കൂത്തരങ്ങാക്കിമാറ്റിയിട്ടുണ്ട്. ന്യായവില ഷോപ്പുകളിലെത്തേണ്ട ഭക്ഷ്യധാന്യങ്ങള്‍ മില്ലുകളിലേക്കും പൊതുവിപണിയിലേക്കുമെത്തിക്കുന്നതിന് വഴിയൊരുക്കുന്നത് ഈ അവിശുദ്ധ കൂട്ടുകെട്ടാണെന്ന് വാദുവക്കമ്മിറ്റി വ്യക്തമാക്കുന്നു. പൊതുവിതരണ ശൃംഖലയിലെ 11 മുതല്‍ 48 ശതമാനം റേഷനരി തിരിമറി നടത്തപ്പെടുമ്പോള്‍ ഗോതമ്പ് തിരിമറി 43 മുതല്‍ 88 ശതമാനം വരെയാണെന്ന് റിഥിക ഖരേയുടെ റിസര്‍ച്ച് റിപ്പോര്‍ട്ട്(11) പറയുന്നു.

വര്‍ഷംതോറുമുള്ള സി.എ.ജി റിപ്പോര്‍ട്ടുകളില്‍ റേഷന്‍ ഭക്ഷ്യധാന്യ വിതരണത്തിലെ അഴിമതിക്കണക്കുകള്‍ സ്ഥിരം ചേരുവയാണ്. 1997-2002 കാലയളവില്‍ ടണ്‍കണക്കിന് റേഷന്‍ ഭക്ഷ്യധാന്യങ്ങളുടെ അഴിമതിക്കഥകളാണ് പുറത്തുവന്നിട്ടുള്ളത്. ബീഹാറില്‍ റേഷന്‍ ഭക്ഷ്യധാന്യ വിതരണത്തില്‍ 1,412.54 കോടിരൂപയുടെ അഴിമതിയുണ്ടായിട്ടുണ്ടെന്ന് സി.എ.ജി പറയുന്നു.(12) മുന്‍ അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി ജിഗോങ് അപ്പാങ് 1,000 കോടിയുടെ പി.ഡി.എസ് അഴിമതി കേസില്‍ 2010 ഓഗസ്റ്റില്‍ അറസ്റ്റ് ചെയ്യപ്പെട്ടു.(13) അസ്സമില്‍ തരുണ്‍ഗോയ് സര്‍ക്കാരിനു കീഴില്‍ 10,000 കോടി രൂപയുടെ പി.ഡി.എസ് അഴിമതി നടന്നിട്ടുണ്ടെന്ന് മുഖ്യ പ്രതിപക്ഷമായ അസം ഗണതന്ത്രപരിഷത്ത് ആരോപിക്കുന്നു.(14) യു.പിയില്‍ 2002 മുതല്‍ 2010 വരെയുള്ള കാലയളവില്‍ 35,000 കോടി രൂപയുടെ പി.ഡി.എസ് അഴിമതി നടന്നെന്ന് വിക്കീപിഡിയ.(15) രാജ്യത്ത് വിലക്കയറ്റം രൂക്ഷമായ 2008-2009 ല്‍ ഭക്ഷ്യ ധാന്യങ്ങളുടെ കയറ്റുമതി നിരോധിച്ചതിനെ തുടര്‍ന്ന് പി.ഡി.എസിലേക്ക് വരേണ്ടിയിരുന്ന ഭക്ഷ്യധാന്യങ്ങള്‍ കയറ്റുമതി നിരോധനത്തെ മറികടന്ന് കയറ്റുമതി ചെയ്തു. ആഗോള വിപണിയിലെ ഭക്ഷ്യവിലക്കയറ്റത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നുയിത്. ഈ അഴിമതിയിലൂടെ 2,500 കോടി രൂപയുടെ റേഷന്‍ ഭക്ഷ്യധാന്യങ്ങളാണ് കടല്‍ കടന്നുപോയത്.(16)

ഭക്ഷ്യധാന്യങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ കൃത്യമായി ന്യായവില ഷോപ്പുകളില്‍ നിന്ന് വാങ്ങുന്നില്ലെന്ന് വെളിപ്പെടുത്തിക്കൊണ്ടുള്ള പഠനങ്ങളുമുണ്ട്.(17) രാജസ്ഥാന്‍ കേന്ദ്രീകരിച്ച് നടത്തിയ ഈ പഠനം പറയുന്നത് മൂന്നിലൊന്ന് കുടുംബങ്ങള്‍ മാത്രമാണ് റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ വാങ്ങുന്നുള്ളൂവെന്നാണ്്. ദാരിദ്ര രേഖക്ക് താഴെയുള്ളവര്‍ പോലും തങ്ങള്‍ക്കനുവദിക്കപ്പെടുന്ന ഭക്ഷ്യധാന്യ ക്വാട്ട ഉപയുക്തമാക്കുന്നില്ല. അനുവദിക്കപ്പെടുന്ന പ്രതിമാസ 35 കിലോഗ്രാമിലെ 12.5 കിലോഗ്രാം മാത്രമാണ് വാങ്ങുന്നത്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലും റേഷന്‍ ഭക്ഷ്യധാന്യ ഉപയുക്തത രാജസ്ഥാനില്‍ നിന്ന് ഒട്ടുംതന്നെ വ്യതിരിക്തമാകുന്നില്ല.

റേഷന്‍ ഭക്ഷ്യധാന്യക്വാട്ട അര്‍ഹതപ്പെട്ടവര്‍ കൃത്യമായി ഉപയുക്തമാക്കുന്നില്ലെങ്കില്‍ തന്നെയും പി.ഡി.എസിലെത്തുന്ന ഭക്ഷ്യധാന്യങ്ങളുടെ അളവിന് ഒരു കുറവുമില്ല. ഉപയുക്തമാക്കാത്ത ഭക്ഷ്യധാന്യ ക്വാട്ടകളൊക്കെ വന്‍കിട സ്വകാര്യ മില്ലുകളിലെത്തി മൂല്യവല്‍കൃത ഭക്ഷ്യഉല്പന്നങ്ങളായി പൊതുവിപണിയില്‍ തിരിച്ചെത്തുന്നു. അത് ഉയര്‍ന്ന വിലക്ക് വില്‍ക്കപ്പെടുന്നു. വാങ്ങിക്കപ്പെടുന്നു. മറ്റൊരു ഭാഗം സ്വകാര്യ ക്കച്ചവടക്കാരിലൂടെ പൊതുവിപണിയില്‍ തന്നെ വില്പ്പനക്കായി എത്തുന്നു. റേഷന്‍ ക്വാട്ട ഉപയുക്തമാക്കാത്തവര്‍ പൊതുവിപണിയില്‍ നിന്ന് ഉയര്‍ന്ന വിലക്ക് ഭക്ഷ്യധാന്യങ്ങള്‍ വാങ്ങുന്നുവെന്നും ഖരെയുടെ പഠനം ചൂണ്ടിക്കാണിക്കുന്നു. പി.ഡി.എസ് ഭക്ഷ്യധാന്യങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ ഉപയുക്തമാക്കുന്നില്ലെന്നിടത്ത് പി.ഡി.എസിലെ അഴിമതികള്‍ക്ക് വളം ആകുന്നുവെന്നത് സുനിശ്ചിതം. 40 ലക്ഷം കേരളീയര്‍ക്ക് റേഷന്‍ ഭക്ഷ്യധാന്യക്വാട്ട നഷട്‌പ്പെടുമെന്ന ആശങ്കയുര്‍ത്തി കേരളത്തിലെ റേഷന്‍ ഡീലേസ് വ്യാപാരികള്‍ ഭക്ഷ്യ സുരക്ഷപദ്ധതിക്കെതിരെ മുന്നോട്ടുവന്നിരിക്കുന്നു! ഇതിന് പിന്നില്‍ ഉപയുക്തമാക്കപ്പെടാതെപോകുന്ന റേഷന്‍ ഭക്ഷ്യധാന്യക്വാട്ടയുടെ തിരിമറി നിന്നുപോകുമെന്ന വേവാലതിയല്ലാതെ മറ്റെന്താണ്?

റേഷന്‍ ഭക്ഷ്യവസ്തു വിതരണ അഴിമതിയില്‍ മുങ്ങിക്കുളിച്ച പി.ഡി.എസിലൂടെ നിയമപരമായ ഭക്ഷ്യ സുരക്ഷ അവകാശം ഉറപ്പുവരുത്താനാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. പി.ഡി.എസിനെ അഴിമതി വിമുക്തമാക്കുന്ന നടപടികള്‍ സ്വീകരിക്കുന്നുവെന്ന് കേന്ദ്ര ഭക്ഷ്യവകുപ്പുമന്ത്രി കെ.വി.തോമസ് പറയുന്നു.(18) പി.ഡി.എസ് നവീകരിക്കാന്‍ 4000 കോടി രൂപ വകയിരുത്തിയിട്ടുണ്ട.് ഭക്ഷ്യസാധനങ്ങള്‍ ഉപഭോക്താക്കളുടെ വീട്ടിലെത്തിക്കും. എഫ്.സി.ഐ സംഭരണശാല മുതല്‍ ഉപഭോക്താവിന്റെ പക്കലെത്തുന്നതുവരെ പി.ഡി.എസ് പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വത്ക്കരിക്കും. ഉപഭോക്താക്കള്‍ റേഷന്‍ സാധനങ്ങള്‍ സ്വീകരിച്ചുവെന്നുറപ്പാക്കാന്‍ ആധാര്‍/ബയോമെട്രിക് സംവിധാനം ആവിഷ്ക്കരിക്കും. എന്നാല്‍ ഇത്തരത്തിലുള്ള ഉറപ്പുകള്‍ നല്‍കപ്പെടുമ്പോള്‍ തന്നെ ഭക്ഷ്യമന്ത്രിയുടെ സംസ്ഥാനത്തുപോലും ബി.പി.എല്‍ പട്ടികയില്‍ അനര്‍ഹരായ 23000 സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാരെ തിരുകിക്കയറ്റുന്നുവെന്ന റിപ്പോര്‍ട്ട്(19) വിരല്‍ചൂണ്ടുന്നത് പി.ഡി.എസ് അഴിമതിയിലേക്കുതന്നെ. പൊതുമേഖല സംരംഭങ്ങളുടെ ഓഹരി വിറ്റിഴിക്കപ്പെന്നു. എന്നിട്ടും ജനക്ഷേമ പദ്ധതി കള്‍ക്ക് ഫണ്ട് തികയാതെ രാജ്യത്തിന്റെ സ്വത്ത് പണയംവെച്ചുപോലും 50,000 കോടി രൂപ വായ്പ യെടുക്കാനൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍.(20) ‘വിത്തെടുത്തുകുത്തി തിന്ന്’ ആവിക്ഷ്ക്കരിക്കപ്പടുന്ന ഭക്ഷ്യസു രക്ഷ പദ്ധതിക്ക് മൊത്തം മൂന്നര ലക്ഷം കോടി രൂപയാണ് ചെലവഴിക്കപ്പടുക. ‘വിത്ത ്’തിന്നുകഴിയുമ്പോള്‍, പി.ഡി.എസ് അഴിമതിവിമുക്തമാക്കപ്പെടുന്നില്ലെങ്കില്‍, അത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥക്കുമേല്‍ ഇടിത്തീയായി പെയ്തിറങ്ങിയേക്കുമെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകാനിടയില്ല. ദേശീയ ആരോഗ്യമിഷന്‍ പദ്ധതിയില്‍ ഉത്തര്‍പ്രദേശില്‍ 1851 കോടിയുടെ അഴിമതിയാണ് പുറത്തുവന്നിട്ടുള്ളത്.(21)

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ യു.പിയില്‍ മാത്രമായി 10,000 കോടി രൂപയുടെ അഴിമതി.(22) ഒന്നുമുതല്‍ എട്ടാം ക്ലാസ്സുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതിയില്‍ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വന്‍ തിരിമറികളുണ്ടായിട്ടുണ്ടെന്ന് പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി കണ്ടെത്തിയിട്ടുണ്ട്.(23) ഇതെല്ലാം വ്യക്തമാക്കുന്നത് യു.പി.എ സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളെല്ലാംതന്നെ അഴിമതിയില്‍ കൂപ്പുകുത്തിയിരിക്കുന്നവെന്നുതന്നെയാണ്. ഇതില്‍ നിന്നും വ്യത്യസ്തമായി ലക്ഷം കോടികള്‍ ചെലവ് പ്രതീക്ഷിക്കുന്ന ഭക്ഷ്യസുരക്ഷാപദ്ധതി അഴിമതി വിമുക്തമാക്കപ്പെടുന്നിടത്തായിരിക്കും ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ വിജയവും പരാജയവും നിര്‍ണ്ണയിക്കപ്പെടുക.

ഭക്ഷ്യസുരക്ഷാബില്ലും ലോക്പാലും

പി.ഡി.എസ് അഴിമതി രഹിതമാക്കുന്ന ദിശയില്‍ ഉദ്യോഗസ്ഥവൃന്ദത്തിലെ ഗ്രൂപ്പ് സി, ഡി വിഭാഗങ്ങള്‍ ഏറെ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ട്. പൊലീസ് ഇന്‍സ്‌പെക്ടര്‍മാര്‍, സപ്ലൈ/റേഷനിങ്ങ് ഓഫീസര്‍മാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, അസിസ്റ്റന്റ് ഗ്രേഡിലുള്ളവരൊക്കെയാണ് ഈ ഗ്രൂപ്പിലുള്‍പ്പെടുന്നവര്‍. ഇവരില്‍ പി.ഡി.എസ് കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കുന്നതില്‍ മുഖ്യ പങ്കു വഹിക്കന്നവരാണ് റേഷനിങ്ങ്/സപ്ലൈ ഓഫീസര്‍മാര്‍. ഗ്രൂപ്പ് സി, ഡി വിഭാഗങ്ങളെ ലോക്പാല്‍ ബില്ലിന്റെ പരിധിയിലുള്‍പ്പെടുത്തുന്നതിലുള്ള വൈമുഖ്യം പി.ഡി.എസ് അഴിമതി ശാശ്വതവത്ക്കരിക്കുന്നതിനേ വഴിവെക്കൂ. ഭക്ഷ്യസുരക്ഷ നിയമപരമായി അവകാശമാക്കപ്പെടുമ്പോള്‍ പി.ഡി.എസിലെ അഴിമതിക്ക് വിരാമമിടേണ്ടത് അനിവാര്യമാണ്. ഈ അനിവാര്യത തിരിച്ചറിഞ്ഞ് റേഷനിങ്ങ്/സപ്ലൈ ഓഫീസര്‍മാരുള്‍പ്പെടുന്ന ഗ്രൂപ്പ് സി,ഡി വിഭാഗങ്ങള്‍ ലോക്പാല്‍ ബില്ലിന്റെ പരിധിയിലുള്‍പ്പെടുത്തപ്പെടണം.

നിര്‍ദ്ദിഷ്ട ലോകാപാല്‍ ബില്ലില്‍ ഇവര്‍ക്കെതിരെയുള്ള അഴിമതിയാരോപണ അന്വേഷണം രഹസ്യമായിരിക്കുമെന്നു പറയുന്നു. രഹസ്യസ്വഭാവമുള്ള അന്വേഷണം അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ പലപ്പോഴും ശിക്ഷിക്കപ്പെടാതെ പോകുന്നതിന് കാരണമാകുന്നു. ഉദ്യോഗസ്ഥ സംഘടനാ നേതൃത്വങ്ങള്‍ പലപ്പോഴും അഴിമതിക്കാരായ തങ്ങളുടെ സഹപ്രവര്‍ത്തകരെ സംരക്ഷിക്കുന്നതിനായി സര്‍ക്കാരിനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുംമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നത് ഒട്ടും പുതുമയുള്ളതല്ലെന്നോര്‍ക്കണം. പി.ഡി.എസ് അഴിമതിരഹിതമാക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപിത നടപടികള്‍ക്ക് അനുഗുണമായിരിക്കില്ല രഹസ്യമാക്കിവെക്കുന്ന അന്വേഷണം. കേന്ദ്രസര്‍ക്കാരിന്റെ 5.7 മില്യണ്‍ ഉദ്യോഗസ്ഥരില്‍ 64.8 ശതമാനം ഗ്രൂപ്പ് സിയിലും 28.5 ശതമാനം ഗ്രൂപ്പ് ഡിയിലുമുള്‍പ്പെടുന്നവരാണ്.(24) ഇവര്‍ ഒരു വോട്ടുബാങ്കുകൂടിയാണ്. അതുകൊണ്ടുതന്നെയാണ് ഇവരെ ലോക്പാല്‍ ബില്ലിലുള്‍പ്പെടുത്താന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ വിമുഖരാകുന്നത്. ഈ വിമുഖത പക്ഷേ ഭക്ഷ്യസുരക്ഷാനിയമം അഴിമതിരഹിതവും കാര്യക്ഷമവുമാക്കി പ്രാബല്യത്തില്‍ വരുത്തുന്നതിന് വിലങ്ങുത ടിയാകാതെ പോകില്ല.

സര്‍ക്കാര്‍ സംഭരണത്തിന്റെ പ്രത്യാഘാതം

ഭക്ഷ്യസുരക്ഷാനിയമം നടപ്പിലാക്കുന്നതിനായി രാജ്യത്തുല്പാദിപ്പിക്കപ്പെടുന്ന ഗോതമ്പ്, അരി, ചാമയടക്കമുള്ള ഭക്ഷ്യധാന്യങ്ങളുടെ സിംഹഭാഗവും താങ്ങുവില നല്‍കി കര്‍ഷകരില്‍ നിന്നും സര്‍ക്കാരിന് സംഭരിക്കേണ്ടിവരും. ശക്തമായ എതിര്‍പ്പുകളെ തുടര്‍ന്ന് റീട്ടെയില്‍ വിപണിയിലേക്കുള്ള വിദേശനിക്ഷേപ ബില്‍ താല്‍ക്കാലികമായി കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചിരിക്കുകയാണ്. 30 ശതമാനം ഉല്പന്നങ്ങള്‍ പ്രാദേശികമായി തന്നെ വിദേശ റീട്ടെയില്‍ സ്ഥാപനങ്ങള്‍ സംഭരിക്കണമെന്നാണ് നിര്‍ദ്ദിഷ്ട ബില്ലിലെ വ്യവസ്ഥ. എന്നാല്‍ ഇത്രയും ഉല്‍പ്പന്നങ്ങള്‍ സ്വകാര്യ റീട്ടെയില്‍ സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുമെന്നുറപ്പില്ല. ഗണ്യമായ താങ്ങുവില നല്‍കി സര്‍ക്കാര്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് ഭക്ഷ്യധാന്യങ്ങള്‍ സംഭരിക്കുമെന്നതാണിതിനു കാരണം. അതുകൊണ്ടുതന്നെ പ്രാദേശിക സംഭരണമെന്നത് വിദേശ റീട്ടെയില്‍ സ്ഥാപനങ്ങള്‍ക്ക് അത്രകണ്ട് എളുപ്പമാകില്ല. ഈ അവസ്ഥയില്‍ സര്‍ക്കാര്‍ താങ്ങുവിലയേക്കാള്‍ കൂടുതല്‍ നല്‍കി ഭക്ഷ്യധാന്യങ്ങള്‍ സംഭരിക്കാന്‍ സ്വകാര്യ സംരംഭകര്‍ നിര്‍ബ്ബന്ധിക്കപ്പെടും. ഇത് സംഭരണ തലത്തില്‍ സര്‍ക്കാരും സ്വകാര്യ സംരംഭകരും തമ്മിലുള്ള മത്സരത്തിനിട വരുത്തം. ഇവിടെ സൃഷ്ടിക്കപ്പെടുന്ന ‘വില്പനക്കാരുടെ വിപണി’ (Sellers’ Market) യിലൂടെ കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന വില ലഭിക്കുന്നതിനുള്ള അവസരം കൈവന്നേക്കും.

സ്വകാര്യ സംരംഭകര്‍ ശേഖരിക്കുന്ന ഭക്ഷ്യ ഉല്പന്നങ്ങള്‍ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സംഭരണശാലകളിലാകും സൂക്ഷിക്കുക. സര്‍ക്കാരിന്റെ സംഭരണ ശാലകളിലാകട്ടെ വലിയൊരു പങ്ക് ഭക്ഷ്യ ധാന്യവും കെട്ടിക്കിടന്ന് നശിച്ചുപോകുന്നവസ്ഥ. അവശേഷിക്കുന്നവയാകട്ടെ അഴിമതിയിലും കെടുകാ ര്യസ്ഥതയിലും കുടുങ്ങുന്നു. സര്‍ക്കാര്‍ ശേഖരിച്ചുവെയ്ക്കുന്ന ലക്ഷക്കണക്കിന് ടണ്‍ ഭക്ഷ്യ ധാന്യങ്ങള്‍ വീഴ്ച്ചക ളില്ലാതെ പൊതുവിതരണ ശൃംഖലയിലൂടെ കൃത്യമായി ഉപഭോക്താക്കളുടെ കൈകളിലെത്തുമെന്ന് ഉറപ്പിക്കാനാവില്ല. അതായത് സര്‍ക്കാര്‍ മുന്‍കൈയില്‍ ശേഖരിക്കപ്പെടുന്ന ഭക്ഷ്യധാന്യങ്ങള്‍ ‘പൂഴ്ത്തി’വെ ക്കപ്പെടുന്നുവെന്ന വല്ലാത്തൊരവസ്ഥ!

പി.ഡി.എസിലെ വീഴ്ച്ചയില്‍ റേഷനുല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളുടെ കൈകളിലെത്താതിരിക്കുമ്പോഴുണ്ടാകുന്ന പ്രതികൂലാവസ്ഥയില്‍ വിപണി നിയന്ത്രണം സ്വകാര്യ സംരംഭക/കച്ചവടക്കാരുടെ കൈപ്പിടിയിലെത്തും. ഈ അവസരത്തില്‍ സ്വകാര്യസംരംഭകര്‍ സര്‍ക്കാരിനോട് മത്സരിച്ച് ഉയര്‍ന്ന വിലക്കുവാങ്ങി ഭദ്രമായി കേടുകൂടാതെ സൂക്ഷിച്ചുവെച്ചിട്ടുള്ള ഭക്ഷ്യ ഉല്പന്നങ്ങളായിരിക്കും വിപണിയില്‍ ആധിപത്യമുറപ്പിക്കുക. ഭക്ഷ്യവസ്തുക്കളുടെ വില നിശ്ചയിക്കുക സ്വകാര്യ സംരംഭകരും കച്ചവടക്കാരുമായിരിക്കുമ്പോഴത് ഭക്ഷ്യവിലക്കയറ്റത്തില്‍ കലാശിക്കും. സര്‍ക്കാരിന്റെ പി.ഡി.എസിലെ വീഴ്ച്ചകളില്‍ വിപണി പൂര്‍ണ്ണമായും സ്വകാര്യസംരംഭകരുടെ നിയന്ത്രണ ത്തിലകപ്പെടുമെന്ന് ചുരുക്കം. ഈഅവസ്ഥയിലാകട്ടെ പൊതുവിപണിയില്‍ ഭക്ഷ്യവിലക്കയറ്റം നിയന്ത്രണ വിധേയമാക്കു കയെന്നത് സര്‍ക്കാരിന് ശ്രമകരമാകും.

കര്‍ഷകരില്‍ നിന്നും സംഭരിക്കപ്പെടുന്ന ഭക്ഷ്യ ധാന്യങ്ങള്‍ക്ക് താങ്ങുവില കൃത്യ സമയത്ത് തന്നെ വിതരണം ചെയ്യപ്പെടുന്നുവെന്നതില്‍ ഗുരുതരമായ വീഴ്ചയുണ്ട്. 2004-2010 കാലയളവില്‍ ഭക്ഷ്യധാന്യങ്ങളുടെ താങ്ങു വില 39 ല്‍ നിന്ന് 78 ശതമാനമായി വര്‍ദ്ധിച്ചു. പയറുവര്‍ഗ് ഗങ്ങളുടേയും ഭക്ഷ്യ എണ്ണയുടേയും താങ്ങുവിലയിലുണ്ടായ വര്‍ദ്ധന 104 ശതമാനം.(25) താങ്ങുവി ലയി നത്തി ല്‍ കോടി കളുടെ കുടിശിക കര്‍ഷകര്‍ക്ക് ലഭിക്കാനുണ്ട്. ഭക്ഷ്യ ധാന്യങ്ങള്‍ സംഭരി ച്ചതുമായി ബന്ധപ്പെട്ട് എഫ്.സി.ഐ 85,339 കോടി രൂപയുടെ കുടിശിക കൊടുത്തുതീര്‍ ക്കാനു ണ്ടെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി കെ.വി.തോമസ് രാജ്യസഭയില്‍ പറഞ്ഞു.(26) സംഭരിക്കപ്പെടുന്ന ഭക്ഷ്യധാന്യ ങ്ങളുടെ പ്രതിഫലം കുടി ശികയില്‍ കുടുങ്ങുമെന്നു വരുമ്പോള്‍ തീര്‍ച്ചയായും തങ്ങളുടെ ഉല്പന്നങ്ങള്‍ സര്‍ക്കാരിന് നല്‍കാന്‍ കര്‍ഷകര്‍ മടിക്കും. ഇത് സര്‍ക്കാരിന്റെ ഭക്ഷ്യധാന്യ ശേഖരത്തിന്റെ താളം തെറ്റിക്കും. ഈ യൊരവസ്ഥ സ്വാഭാവികമായും ഭക്ഷ്യസുരക്ഷാനിയമത്തിന്റെ പ്രയോ ഗവല്‍ക്കരണത്തെതന്നെയായിരിക്കും അവതാളത്തി ലാക്കുക.

 ഭക്ഷ്യധാന്യ കയറ്റുമതി

ഭക്ഷ്യസുരക്ഷാനിയമം പ്രാബല്യത്തില്‍ വരുന്നതുമുതല്‍ ഇന്ത്യയുടെ ഭക്ഷ്യോല്‍പ്പന്ന കയറ്റുമതി കാര്യമായിതന്നെ കുറച്ചേക്കാം. ഇതുപക്ഷേ വിശ്വവ്യാപാര സംഘടനയുടെ (WTO) വ്യവസ്ഥയുടെ ലംഘനമായിമാറിയേക്കുമെന്നത് കാണാതെ പൊയ്ക്കൂട. വിശ്വവ്യാപാര സംഘടനക്ക് മുന്നോടിയായുള്ള 1994 ലെ ഗാട്ട് കരാറിലെ 11-ാം വകുപ്പ് അംഗ രാഷ്ട്രങ്ങളുടെ ഭക്ഷ്യോല്‍പ്പന്ന കയറ്റുമതി നിരോധനത്തെ വിലക്കുന്നു.(27) അതേസമയം കയറ്റുമതി രാഷ്ട്രത്തിന്റെ ഭക്ഷ്യസുരക്ഷ ഭീഷണിയിലാണെന്നു വന്നാല്‍ താല്‍ക്കാലികമായുള്ള കയറ്റുമതി നിരോധനത്തിനും നിയന്ത്രണത്തിനുമുള്ള വ്യവസ്ഥയുണ്ട്. ഇതുപക്ഷേ വ്യക്തമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമാണുതാനും.

ദോഹാറൗണ്ട് ചര്‍ച്ചയില്‍, ദോഹാ ഡെവലപ്‌മെന്റ് അജണ്ടപ്രകാരം കയറ്റുമതി നിരോധന/നിയന്ത്രണത്തെപ്രതി ജി-20 രാഷ്ട്രങ്ങള്‍ അവരുടെ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. കയറ്റുമതി നിരോധന/നിയന്ത്രണ തീരുമാനം ബന്ധപ്പെട്ട രാഷ്ടം 90 ദിവസത്തിനുള്ളില്‍ വിശ്വവ്യാപാര സംഘടനയെ അറിയിക്കണം. നിരോധനം/നിയന്ത്രണം സാധാരണ ഗതിയില്‍ ഒരു വര്‍ഷത്തേക്കുവരെയാകാം. എന്നാല്‍ ഇത് 18 മാസത്തി ലധികമാകുമെന്നുവന്നാല്‍ ഇറക്കുമതി രാഷ്ട്രത്തിന്റെ അനുമതിവാങ്ങാന്‍ കയറ്റുമതി രാഷ്ട്രം ബാദ്ധ്യസ്ഥമാണ്. കാര്‍ഷിക ഭക്ഷ്യഉല്പന്നങ്ങളുടെ കയറ്റുമതി നിരോധനം/നിയന്ത്രണം – പ്രത്യേകിച്ചും ദരിദ്ര രാഷ്ട്രങ്ങളിലേക്കുള്ള കയറ്റുമതി നിരോധനം – അനുവദിക്കരുതെന്ന് ഈജിപ്ത് വിശ്വവ്യാപാര സംഘടനയില്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ആഗോള തലത്തില്‍ ദാരിദ്രമനുഭവിക്കുന്നവരുടെ ഭക്ഷ്യസുരക്ഷക്ക് വന്‍ ഭീഷണിയാകുമെന്നതാണ് കയറ്റുമതി/നിയന്ത്രണ വ്യവസ്ഥകള്‍ക്ക് ആധാരം.

ഭക്ഷ്യോല്പന്നങ്ങളുടെ ആഭ്യന്തര ആവശ്യം എത്രയെന്നുള്ള കണക്ക് തിട്ടപ്പെടുത്തുന്നതില്‍ ഇനിയും വ്യക്തത കൈവരിച്ചിട്ടില്ല. ഊഹംവച്ചാണ് പലപ്പോഴും ഭക്ഷ്യധാന്യങ്ങള്‍ ശേഖരിക്കുന്നത്. ഭക്ഷ്യസുരക്ഷ നിയമത്തിന്റെ പരിരക്ഷ ലഭിക്കാന്‍ അര്‍ഹതയുള്ളവരുടെ യഥാര്‍ഥ പട്ടികയുണ്ടാക്കാന്‍ ഇനിയുമായിട്ടില്ല. യുണീക് ഐ.ഡി. കാര്‍ഡ്/ആധാര്‍ തുടങ്ങിയവ ഇക്കാര്യത്തില്‍ എത്രത്തോളം ഫലപ്രദമാകുമെന്ന് പ്രവചിക്കാനുമാകില്ല. കൃത്യമായ ധാരണയും വ്യക്തതയുമില്ലാതെ ശേഖരിച്ചുവക്കുന്ന ഭക്ഷ്യധാന്യങ്ങളില്‍ ഒട്ടുംതന്നെ ചെറുതല്ലാത്ത ഭാഗം സര്‍ക്കാര്‍ സംഭരണ ശാലകളില്‍ കെട്ടിക്കിടന്ന് കാലിത്തീറ്റക്കുപോലും ഉപയോഗിക്കാനാവാത്തവിധം നശിച്ചുപോകുന്നു. മറ്റൊരംശമാകട്ടെ കൊടിയ അഴിമതിയുടെ ഭക്ഷ്യശേഖരം! കയറ്റുമതിപോലും വേണ്ടെന്നുവച്ച് ശേഖരിച്ചു വയ്ക്കപ്പെടുന്നവയാണീ ഭക്ഷ്യധാന്യങ്ങളെന്ന് ഓര്‍ക്കണം. ഭക്ഷ്യസുരക്ഷാനിയമത്തിന്റെ പശ്ചാത്തലത്തില്‍ ഭക്ഷ്യോല്പന്ന കയറ്റുമതി നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്താല്‍ അത് രാജ്യത്തിന്റെ വ്യാപാരശിഷ്ട ത്തെ ബാധിക്കും.

കാലാവസ്ഥാ വ്യതിയാനം

 മുഖ്യമായും കാലാവസ്ഥയെ ആശ്രയിച്ചാണ് ഇന്ത്യയില്‍ കാര്‍ഷികോല്‍പ്പാദനം. കാലാവസ്ഥാ വ്യതിയാനത്തെ പറ്റിയുള്ള ആകുലതകള്‍ ആഗോള തലത്തില്‍ തന്നെ ആളിപ്പടരുകയാണ്. ഊഷ്മാവ് ഒരു ഡിഗ്രി സെല്‍ഷ്യസ് ഏറിയാല്‍ പോലും അത് ഗോതമ്പ് ഉല്‍പ്പാദനത്തെ ഗണ്യമായി ബാധിക്കും.(28) അന്തരീക്ഷ ഊഷ്മാവ് ഒരു ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയരുമ്പോള്‍ ഗോതമ്പുല്പാദനത്തില്‍ അഞ്ചു മുതല്‍ പത്തു ശതമാനം വരെ നഷ്ടം രേഖപ്പെടുത്തുന്നു. ആറ് ശതമാനം കുറവായിരിക്കും അരിയുല്പാദനത്തില്‍ രേഖപ്പെടുത്തുക. അന്തരീക്ഷ ഊഷ്മാ വിലുണ്ടാകുന്ന ചെറു വ്യതിയാനം പോലും കാര്‍ഷിക ഭക്ഷ്യ വിളകളുടെ ഉല്പാദനത്തെ ഗുരുതരമായി ബാധിക്കുമെന്നത് ഭക്ഷ്യസുരക്ഷാപദ്ധതിക്ക് വന്‍ വെല്ലുവിളിയാണ്. പ്രകൃതി ചതിച്ചാല്‍ ഭക്ഷ്യോല്പാദനം മൂക്കുകുത്തും. അപ്പോള്‍പോലും ഭക്ഷ്യ ഉല്പന്നങ്ങള്‍ ഇറക്കുമതി ചെയ്ത് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തേണ്ട നിയമപരമായ ബാദ്ധ്യത നിറവേറ്റാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിക്കപ്പെടും.

ജീവിത ശൈലീമാറ്റം

 ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ അഭൂതപൂര്‍വ്വമായ വളര്‍ച്ചയുടെ പാതയിലാണെന്ന് സാമ്പത്തിക ശാസ്ത്രലോകം ഏറെ അഭിപ്രായ ഭിന്നതകളില്ലാതെ അംഗീകരിക്കുന്നുണ്ട്. ഇന്‍ക്ലൂസിവ് ഗ്രോത്ത് എന്ന സങ്കല്‍പ്പം സാക്ഷാത്ക്കരിക്കപ്പെടുന്നതിലെ വീഴ്ചകള്‍ ചൂണ്ടിക്കാണിക്കപ്പെടുമ്പോഴും ഇന്ത്യന്‍ ജനതയുടെ ജീവിത നിലവാര സൂചിക മെച്ചപ്പെടുന്നതിന്റെ സൂചനകള്‍ പ്രകടമാണ്. മഹാഭൂരിപക്ഷം വരുന്ന ഗ്രാമീണരുടെ വാങ്ങല്‍ശേഷിയില്‍ മാറ്റമുണ്ടായിട്ടുണ്ട്. ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലൂടെയും സമ്പാദ്യ/സംരംഭകത്വ പദ്ധതിയെന്ന പ്രഖ്യാപിത ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിച്ച് കടംകൊടുക്കല്‍ പദ്ധതിയിലേക്ക് വഴിമാറിയ ലഘുവായ്പാ സ്ഥാപനങ്ങളി (Micro Finance Institutions-MFIs) ലൂടെയും പമ്പുചെയ്യപ്പെടുന്ന കോടാനുകോടി ഫണ്ടാണ് ഗ്രാമീണ ജനതയുടെ വാങ്ങല്‍ശേഷി മാറ്റത്തില്‍ മുഖ്യമായും പ്രതിഫലിച്ചിട്ടുളളത്.

കോര്‍പ്പറേറ്റ് ഇന്ത്യ ശക്തിപ്പെടുന്നതിലെ നിഷേധാത്മകവശങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുമ്പോള്‍ തന്നെ അതുണ്ടാക്കിയെടുക്കുന്ന തൊഴിലവസരങ്ങളെ കണ്ടില്ലെന്നു നടിക്കുന്നത് പരാജയപ്പെട്ട പ്രത്യയശാസ്ത്രത്തിന്റെ വക്താക്കളായ സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ മാത്രമാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. അപ്പര്‍ മിഡില്‍ ക്ലാസ്, മിഡില്‍ ക്ലാസ്, ലോവര്‍ മിഡില്‍ ക്ലാസ്, ദരിദ്രര്‍ എന്നിങ്ങനെ ജനങ്ങളെ സാമ്പത്തികമായി വേര്‍തിരിക്കുന്നു.(29) മാറിയ സാഹചര്യത്തില്‍ ലോവര്‍ മിഡില്‍ ക്ലാസിലേയും ദരിദ്ര വിഭാഗങ്ങളിലേയും ഗണ്യമായൊരു വിഭാഗം മിഡില്‍ ക്ലാസിലേക്കുയുരുന്നുണ്ട്. കോര്‍പ്പറേറ്റ് ഇന്ത്യയുടെ വളര്‍ച്ച ഇപ്പറഞ്ഞ വിഭാഗങ്ങള്‍ക്ക് തുണയാകുന്നു.

ഇന്ത്യന്‍ ജനതയുടെ ജീവിത നിലവാര സൂചിക ഉയരുന്നതുമായി ബന്ധപ്പെട്ട വ്യാഖ്യാനങ്ങളും നിരീക്ഷണങ്ങളും കുറവല്ല. 2007-08 ല്‍ ലോകം, പ്രത്യേകിച്ചും അമേരിക്ക ഭക്ഷ്യ വിലക്കയറ്റത്തിനടിപ്പെട്ടപ്പോള്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് പറഞ്ഞത് ആഗോള ഭക്ഷ്യ വിലക്കയറ്റത്തിന്റെ കാരണക്കാര്‍ ഇന്ത്യന്‍ ജനതയാണെന്നാണ്.(30) എന്തിനധികം ആധുനിക ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രത്തിന്റെ തലതൊട്ടപ്പനെന്ന് വിശേഷിപ്പിക്കാവുന്ന പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ്ങും കേന്ദ്ര ഭക്ഷ്യമന്ത്രി കെ.വി.തോമസും ബുഷിന്റെ അഭിപ്രായത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുവെന്നത് ശ്രദ്ധേയമായി, പ്രത്യേകിച്ചും രാജ്യത്ത് ഈയിടെയുണ്ടായ ഭക്ഷ്യവിലക്കയറ്റത്തിന്റെ പശ്ചാത്തലത്തില്‍.

രാജ്യത്തെ വിലക്കയറ്റം ചോദന വര്‍ദ്ധന (Demandpull Food Inflation) യുടേയും ഇന്ത്യന്‍ അഭിവൃദ്ധിയുടേയും അടയാളമായിട്ടാണ് പ്രധാനമന്ത്രി ഇന്ത്യന്‍ വിലക്കയറ്റത്തെ കാണുന്നത്.(31) പാല്‍, ഇറച്ചി, മുട്ട, പഴവര്‍ഗ്ഗങ്ങള്‍ തുടങ്ങിയവയുടെ ഉപഭോഗം കുത്തനെ കൂടിയിട്ടുണ്ടെന്ന് ഭക്ഷ്യമന്ത്രി തോമസ്. അതേസമയം ഇത്തരം ഭക്ഷ്യവസ്തുക്കളുടെ ചോദനമുയരുന്നതുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഭക്ഷ്യ വിലക്കയറ്റത്തെ പിടിച്ചുനിര്‍ത്താന്‍ സബ്‌സിഡി അനുവദിക്കാനാവില്ലെന്നും ഭക്ഷ്യമന്ത്രി തോമസ് വ്യക്തമാക്കുന്നു. ഇതില്‍ പതിയിരിക്കുന്ന സാമ്പത്തിക രാഷ്ട്രീയ വശങ്ങള്‍ സൂക്ഷ്മമായി വിശകലന വിധേയമാക്കുന്നിടത്തായിരിക്കും തോമസ് തന്നെ അവതരിപ്പിച്ചിട്ടുള്ള ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ പ്രയോഗതലത്തിലുണ്ടാകാനിടയുള്ള ആശാസ്യമല്ലാത്ത അവസ്ഥ അനാവരണം ചെയ്യപ്പെടുക.

അരി, ഗോതമ്പ്, ചാമയടക്കമുള്ള ഭക്ഷ്യധാന്യങ്ങള്‍ ‘അസംസ്കൃത’ ഭക്ഷ്യ ഉല്പന്നങ്ങള്‍ മാത്രം. ജനങ്ങളുടെ ഭക്ഷണ രീതിയില്‍ ഗണ്യമായ മാറ്റമുണ്ടായിട്ടുണ്ടെന്നു പറയുന്ന മന്ത്രി തോമസും ഭക്ഷ്യവിലക്കയറ്റം അഭിവൃദ്ധിയുടെ അടയാളമായിക്കാണുന്ന പ്രധാനമന്ത്രിയും ഭക്ഷ്യസുരക്ഷാ നിയമത്തിലൂടെ വിതരണം ചെയ്യാന്‍ പോകുന്നത് ഈ ‘അസംസ്കൃത’ ഭക്ഷ്യ ഉല്പന്നങ്ങള്‍ മാത്രം! യു.എനിന്റെ ഒരു പഠനം (UN study on state of the world population2007) പറയുന്നത് 2030 ഓടെ ഇന്ത്യയില്‍ 40.76 ശതമാനം ജനസംഖ്യ നഗരവാസികളാകുമെന്നാണ്. അതിവേഗം നഗരവല്‍ക്കരിക്കപ്പെടുന്ന ജനതയുടെ ഭക്ഷണ ശീലത്തിലും പ്രകടമായ മാറ്റങ്ങളുണ്ടാകും. ഐ.ടി മേഖലയുടേതടക്കമുള്ള തൊഴിലവസരങ്ങള്‍ ദരിദ്ര വിഭാഗങ്ങള്‍ക്കും ലോവര്‍ മിഡില്‍ ക്ലാസിലുള്ളവര്‍ക്കുകൂടി തുറന്നുകിട്ടുകയാണ്. ഇതിനനുബന്ധമായി തന്നെ പി.ഡി.എസ് ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതപ്പെട്ടവരുടെ പട്ടിക കാലാകാലങ്ങളില്‍ പരിഷ്ക്കരിക്കപ്പെടേണ്ടതുണ്ട്. ഇത് പക്ഷേ ഭരണപരമായ നടപടിക്രമങ്ങളുടെ നൂലാ മാലകളെയും വോട്ടുബാങ്ക് രാഷ്ട്രീയ സമ്മര്‍ദ്ദങ്ങെളയും ഭേദിച്ച് സമയബന്ധിതമായി തന്നെ പുതുക്കി നിശ്ചയിക്കപ്പെടുെമന്ന് കരുതുവാനാകില്ല. വരുമാന വര്‍ദ്ധനക്കനുസൃതമായി ഭക്ഷ്യ സബ്‌സിഡിക്കുള്ള അര്‍ഹതാ പട്ടിക കാലാകാലങ്ങളില്‍ പരിഷ്ക്കരിക്കപ്പെട്ടേക്കില്ലെന്ന് ചുരുക്കം. ഇവിടെ അനര്‍ഹരുടെ പട്ടിക കനംവച്ചുകൊണ്ടിരിക്കുന്നതോടൊപ്പംതന്നെ അത് സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയെ കാര്‍ന്നുതിന്നും.

വിവാഹ പാര്‍ട്ടികളിലടക്കം പ്രതിവര്‍ഷം 30,000 കോടിയുടെ ഭക്ഷണം പാഴാക്കി കളയുന്ന,(32) അതിവേഗം നാഗരീകവല്‍ക്കരിക്കപ്പെടുന്ന ജനത തങ്ങളുടെ ഭക്ഷ്യാവശ്യങ്ങള്‍ക്ക് സര്‍ക്കാരിന്റെ ന്യായവില ഷോപ്പുകളിലെത്തി വരി നിന്ന് തങ്ങള്‍ക്കനുവദിക്കപ്പെട്ടിട്ടുള്ള ഭക്ഷ്യധാന്യ ക്വാട്ട വാങ്ങിച്ച് വീട്ടില്‍ കൊണ്ടുപോയി ഭക്ഷണം പാകംചെയ്തു കഴിക്കുവാന്‍ സമയം കണ്ടെത്തുമെന്ന് കരുതുക പ്രയാസം. ഭക്ഷ്യധാന്യങ്ങള്‍ പക്ഷേ അര്‍ഹതപ്പെട്ടവര്‍ വാങ്ങിച്ചാലും ഇല്ലെങ്കിലും പൊതുവിതരണ ശൃംഖലയിലൂടെ സര്‍ക്കാര്‍ രേഖാപ്രകാരമുള്ള കോടിക്കണക്കിന് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ ന്യായവില ഷോപ്പുകളിലെത്തുക തന്നെ ചെയ്യും. അവ പക്ഷേ വാങ്ങാനാളില്ലെന്നു വരുമ്പോള്‍ പി.ഡി.എസ് ശൃംഖലയിലെ അഴിമതികള്‍ക്ക് തന്നെയാവും ഏറെ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുക.

 വിവരസാങ്കേതിക വിദ്യ

ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ഇന്റര്‍നെറ്റിന്റെ വ്യാപനം ശക്തിപ്പെടുകയാണ്. ഇതിന്റെ ഭാഗമായി 20,000 കോടി രൂപ മുതല്‍മുടക്കി ഒപ്ടിക്കല്‍ ഫൈബര്‍ നെറ്റ് വര്‍ക്കിങ്ങ് സമ്പ്രദായം നിലവില്‍ വരുന്നു(33). രാജ്യത്തെ ഗ്രാമ പഞ്ചായത്തുകളില്‍ ഇ-ഗവേണന്‍സും ഇ-ബാങ്കിങ്ങും ഇ-ഹെല്‍ത്ത്് സര്‍വ്വീസും വിപുലീകരിക്കുകയെന്നതാണ് ലക്ഷ്യം. ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ഇന്റര്‍ നെറ്റ് കണക്ടിവിറ്റി അതിവേഗത്തില്‍ വ്യാപിക്കുന്നതോടൊപ്പം തന്നെ അത് ജനങ്ങളുടെ – പ്രത്യേകിച്ച് ഗ്രാമീണരുടെ – ഷോപ്പിങ്ങ് രീതിയെ കാര്യമായി സ്വാധീനിക്കാതിരിക്കില്ല. ഇ-കോമേഴ്‌സ് (2011-12ല്‍ 50,000 കോടിയുടെ വിപണി പ്രതിക്ഷക്കുന്നുവെന്ന്)(34) മാതൃകയില്‍ ഇ-ഗ്രോസറി ഷോപ്പുകള്‍ രാജ്യത്തുടനീളം വ്യാപിക്കുകയാണ്.(35) ഒറ്റ ക്ലിക്കിലൂടെ ഭക്ഷ്യവസ്തുക്കള്‍ ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ഇ-ഗ്രോസറി ഷോപ്പുകള്‍ അവ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഉപഭോക്താക്കളുടെ അടുക്കളയിലോ തീന്‍മേശയിലോ എത്തി ക്കുന്നു. 2015 ഓടുകൂടി പ്രതിവര്‍ഷം 7000 കോടി രൂപയുടെ ഇ-ഗ്രോസറി ബിസിനസ് ഉണ്ടാകുമെന്ന് ‘അസ്സോച’ ത്തിന്റെ പഠനം പറയുന്നു.

വാങ്ങല്‍ശേഷി ഏറുന്നതിനോടൊപ്പം തന്നെ ഭക്ഷ്യസംസ്ക്കാരം മാറ്റങ്ങള്‍ക്ക് വിധേയം. ഒരു പരിധിവരെ സാമ്പത്തികശേഷി ഭേദമില്ലാതെ തന്നെയെന്നു പറയാം ജനങ്ങളിലേറെയും ഫാസ്റ്റ് ഫുഡ്/ഇന്‍സ്റ്റന്റ് ഫുഡ് സംസ്ക്കാരത്തിന് പിറകെ പായുകയാണ്. പ്രഭാത, ഉച്ച, രാത്രി ഭക്ഷണപ്പൊതികള്‍ പരമ്പരാഗത രീതിയനുസരിച്ച് ഹോട്ടലുകളില്‍ നിന്നാണ് ലഭ്യമാകുന്നത്. എന്നാല്‍ ഒരൊറ്റ ക്ലിക്കിലൂടെ നേരാനേരങ്ങളില്‍ ഇവയെല്ലാം ഇ-ഗ്രോസറി ഷോപ്പുകളില്‍ നിന്നുകൂടി ലഭ്യമാകുന്നൊരവസ്ഥ അതിവിദൂരത്തേയല്ല. കോടാനുകോടി ചെലവഴിച്ച് സംഭരിച്ച് വിതരണം ചെയ്യപ്പെടുന്ന ‘അസംസ്കൃത’ ഭക്ഷ്യധാന്യങ്ങള്‍ വാങ്ങുന്നതിന് സൈബര്‍ ലോകത്തിന്റെ കാണാ വേഗങ്ങളിലിടം പിടിക്കുന്ന ഷോപ്പിങ്ങ് സംസ്കാരം തടസ്സമായി കൂടെന്നില്ല. സമ്പദ്‌വ്യവസ്ഥക്ക് അമിത ഭാരമേല്‍പ്പിക്കുന്ന ഭക്ഷ്യസുരക്ഷായത്‌നത്തിന് വിപരീതഫലമായിരിക്കമിത് അവശേഷിപ്പിക്കുക. ഇവിടെയും പി.ഡി.എസ് അഴിമതിസംഘങ്ങള്‍ തന്നെയായിരിക്കും ‘ഗുണഭോക്താക്കള്‍’.

കാര്‍ഷിക വികസനം

 2010-11, 2011-12 കേന്ദ്ര ബഡ്ജറ്റുകളില്‍ കാര്‍ഷിക-അനുബന്ധ മേഖലകള്‍ക്കുള്ള സര്‍ക്കാര്‍ നിക്ഷേപം 5,422 കോടി രൂപ മാത്രം.(36) മുന്‍ ബഡ്ജറ്റുകളെ അപേക്ഷിച്ച് 4.3 ശതമാനം കുറവ്. ഇതേ കാലയളവില്‍ ഭക്ഷ്യസംഭരണശാലകളുടെ വികസനത്തിനായി വകയിരുത്തിയത് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 1,453 കോടിയുടെ കുറവ്. 2010-12 കാലയളവില്‍ കാര്‍ഷിക ഗവേഷണത്തിനും വിദ്യാഭ്യാസത്തിനുമുള്ള റവന്യൂ ചെലവുകളില്‍ 5.8 ശതമാനത്തിന്റെ കുറവ്. കാര്‍ഷിക സബ്‌സിഡി 15,42,12 (2010-11) കോടിയില്‍ നിന്ന് 1,34,411 കോടി (2011-12) കോടിയായി കുറഞ്ഞു. 2011-12 ല്‍ വളം സബ്‌സിഡി ഇനത്തില്‍ വെട്ടിക്കുറച്ചത് 4,978 കോടി രൂപ. ഇതെല്ലാം സൂചിപ്പിക്കുന്നത് കാര്‍ഷികോല്പാദന വര്‍ദ്ധനയില്‍ ഊന്നിയുള്ള ബഡ്ജറ്റുകള്‍ പ്രഖ്യാപി ക്കപ്പെടുന്നില്ലെന്നു തന്നെയാണ്.

ഭക്ഷ്യമന്ത്രിയുടെ തന്നെ സംസ്ഥാനത്തിലെ കുട്ടനാട് കാര്‍ഷിക പാക്കേജ് ലക്ഷ്യങ്ങളില്‍ നിന്ന് വ്യതിചലിക്കു ന്നുവെന്ന് കേന്ദ്ര ആസൂത്രണ കമ്മീഷന്റെ അന്വേഷണസമിതി വിലയിരുത്തുന്നു.(37) കുട്ടനാടന്‍ ആവാസ്ഥ വ്യവസ്ഥയ്ക്ക് പുതുജീവന്‍ നല്‍കി നെല്ല് അടക്കമുള്ള കാര്‍ഷിക വിളകളുടെ ഉല്പാദനം വര്‍ദ്ധിപ്പിക്കുക എന്നതാണ് കുട്ടനാടന്‍ പാക്കേജ് ലക്ഷ്യംവെക്കുന്നത്. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന കര്‍ഷക ആത്മഹത്യകള്‍ക്കു പരിഹാരമായും കാര്‍ഷിക മേഖ ലയുടെ ഉന്നമനത്തെ മുന്‍നിര്‍ത്തിയും കോടികള്‍ വകയിരുത്തിയാണ് വിദര്‍ഭ (3,750 കോടി )കുട്ടനാട് (1,840 കോടി രൂപ) തുടങ്ങിയ കാര്‍ഷിക പാക്കേജുകള്‍ ആവിഷ്കരിച്ച് നട പ്പിലാക്കിയത്. എന്നാല്‍ ഈ പാക്കേജുകളും ഉദ്യോഗസ്ഥ-രാഷ്ട്രീയ അവിശുദ്ധ കൂട്ടുകെട്ടില്‍ നിന്നുടലെടുക്കുന്ന അഴിമതിയുടെയും കെടുകാര്യ സ്ഥതയുടേയും ചെളികുണ്ടില്‍ തന്നെയാണ.് ഭക്ഷ്യോല്പാദനം വര്‍ദ്ധിപ്പിക്കാന്‍ കോടികളുടെ നിക്ഷേപമിറക്കിയുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതികളേറെയും പാളുന്നുവെന്നത് ഭക്ഷ്യസുരക്ഷാ പദ്ധതി നടത്തിപ്പിന് തിരിച്ചടി യാകാതിരിക്കാന്‍ തരമില്ല.

കാര്‍ഷിക വായ്പകള്‍

കാര്‍ഷിക വായ്പകളനുവദിക്കുന്നതില്‍ ബാങ്കുകള്‍ അനുവര്‍ത്തിക്കുന്ന സമീപനം ഒട്ടും ആശാവഹമല്ല. ചെറുതുക വായ്പകള്‍ അനുവദിക്കുന്നതില്‍ ബാങ്കകള്‍ക്ക് പൊതുവെ വൈമുഖ്യം.(38) 1990 ല്‍ അനുവദിക്കപ്പെട്ട വായ്പകളില്‍ 85 ശതമാനവും രണ്ട് ലക്ഷത്തിനു താഴെയുള്ളവയായിരുന്നു. 2009 ല്‍ ഇത് 44 ശതമാനമായി കുറഞ്ഞു. ഇതേകാലയളവില്‍ പക്ഷേ രണ്ടുലക്ഷം രൂപക്കുമുകളിലുള്ള കാര്‍ഷികവായ്പ 56 ശതമാനമായി വര്‍ദ്ധിച്ചു. ഇതില്‍ തന്നെ 25 ലക്ഷം രൂപക്കുമുകളിലുള്ള വായ്പ 18 ശതമാനമായി. നാമമാത്ര/ചെറുകിട കര്‍ഷകര്‍ക്ക് വായ്പ നല്‍കുന്നതില്‍ ബാങ്കുകള്‍ ഏറെ പിറകോട്ടുപോകുന്നവെന്നത് ശുഭസൂചകമല്ല. താങ്ങുവില നല്‍കി ചെറുകിട/നാമമാത്ര കര്‍ഷകരില്‍ നിന്നാണ് സര്‍ക്കാര്‍ ഭക്ഷ്യധാന്യങ്ങള്‍ സംഭരിക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തരം കര്‍ഷകര്‍ക്ക് വായ്പയും സബ്‌സിഡിയും അനുവദിച്ച് കാര്‍ഷികോല്പന്നങ്ങളുടെ ഉല്പാദനം ഏറെ ശക്തിപ്പെടുത്തുകയാണ് വേണ്ടത്. സ്വകാര്യ മേഖലയിലെ വന്‍കിടക്കാര്‍ക്ക് വന്‍വായ്പകള്‍ വാരിക്കോരി അനുവദിച്ച് കാര്‍ഷികോല്പാദനം വര്‍ദ്ധിപ്പിച്ചതുകൊണ്ട് സര്‍ക്കാരിന്റെ ഭക്ഷ്യശേഖരം സമ്പുഷ്ഠീകരിക്കാനാകില്ല. വന്‍കിടക്കാര്‍ ഉല്പാദിപ്പിക്കുന്ന കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ താങ്ങുവില നല്‍കി സര്‍ക്കാരിനു സംഭരിക്കാനാകില്ല. മറിച്ച് വന്‍കിടക്കാര്‍ ഉല്പാദിപ്പിക്കുന്ന ഭക്ഷ്യധാന്യമടക്കമുള്ള കാര്‍ഷിക ഉല്പന്നങ്ങള്‍ അവരുടെ തന്നെ പ്രൊഫഷണല്‍ മാനേജ്‌മെന്റ് മേല്‍നോട്ടത്തില്‍ അത്യാധുനിക സപ്ലൈ ശൃംഖലയിലൂടെ ആധുനിക വിപണന തന്ത്രങ്ങളുടെ പിന്‍ബലത്തില്‍ പൊതുവിപണിയിലെത്തും. ഇങ്ങനെ പൊതുവിപണിയിലെത്തുക അരി, ഗോതമ്പ,് ചാമ തുടങ്ങിയ ‘അസംസ്കൃത’ ഭക്ഷ്യ വസ്തുക്കളായിട്ടായിരിക്കില്ല. മൂല്യവല്‍കൃത ഭക്ഷ്യോല്പന്നങ്ങ ളായിട്ടായിരിക്കും.

ഭക്ഷ്യസംസ്ക്കരണ മേഖല

ഭക്ഷ്യോല്പ്പന്നങ്ങളുടെ മൂല്യവത്ക്കരണം 20 ല്‍ നിന്ന് 35 ശതമാനത്തിലേക്കുയര്‍ത്തുവാനുള്ള കേന്ദ്ര ഭക്ഷ്യ സംസ്ക്കരണ വ്യവസായമന്ത്രാലയത്തിന്റെ തീവ്രശ്രമങ്ങള്‍(39) തീര്‍ത്തും ശ്രദ്ധേയമാണ്. 2004 ല്‍ വെറും ഏഴു ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ ഭക്ഷ്യസംസ്ക്കരണ വ്യവസായ മേഖല ഇന്ന് 14 മുതല്‍ 20 ശതമാനം വളര്‍ച്ചയിലെത്തിനില്‍ക്കുന്നു. 50 മെഗാഫുഡ്പാര്‍ക്കുകള്‍ക്ക് ഇതിനകം സര്‍ക്കാര്‍ അനുമതി നല്‍കി. ഓരോ പാര്‍ക്കിലും 250 കോടി രൂപ വീതം മുതല്‍മുടക്കിയുള്ള 30-35 യൂണിറ്റുകള്‍ ആരംഭിക്കുകയാണ് ലക്ഷ്യം. ഓരോ യൂണിറ്റിന്റേയും പ്രതിവര്‍ഷ ടേണോവര്‍ 400 മുതല്‍ 450 കോടി രൂപയായിരിക്കുമെന്ന് ഭക്ഷ്യസംസ്ക്കരണ വ്യവസായ മന്ത്രാലയത്തിന്റെ മെഗാഫുഡ് പാര്‍ക്ക് സ്കീം മാര്‍ഗ്ഗരേഖ വ്യക്തമാക്കുന്നു.

ഭക്ഷ്യസംസ്ക്കരണ വ്യവസായ മേഖലയില്‍ ഉല്‍പ്പാദനം, ഉപഭോഗം, കയറ്റുമതി, പ്രതീക്ഷിക്കപ്പെടുന്ന വളര്‍ച്ച തുടങ്ങിയ തലങ്ങളില്‍ ആഗോളതലത്തില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. മൊത്തം ഭക്ഷ്യവിപണിയുടെ 32 ശതമാനം സംസ്ക്കരിക്കപ്പെട്ട ഭക്ഷ്യവസ്തുവിപണിയിലേക്ക് മാറിയിരിക്കുന്നു. ഈ മേഖലയില്‍ 10 വര്‍ഷത്തിനുള്ളില്‍ 33 ബില്യണ്‍ യു.എസ് ഡോളറിന്റെ നിക്ഷേപം ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ആഗോള ഭക്ഷ്യ ഉല്‍പ്പന്ന വിപണിയില്‍ 2015 ഓടെ 1.5 മുതല്‍ മൂന്നു ശതമാനം വ്യാപാരമാണ് ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത്. ഇതില്‍ നിന്നെല്ലാം പ്രകടമാകുന്നത് ഭക്ഷ്യസുരക്ഷാ നിയമപരിരക്ഷക്കായി ശേഖരിച്ചുവെക്കപ്പെടേണ്ട ‘അസംസ്കൃത’ ഭക്ഷ്യധാന്യങ്ങളില്‍ ഗണ്യമായൊരുഭാഗം സംസ്ക്കരിക്കപ്പെട്ട/മൂല്യവല്‍ക്കരിക്കപ്പെട്ട ഭക്ഷ്യ വസ്തുക്കളായി മാറ്റിയെടുക്കപ്പെട്ടേക്കുമെന്നാണ്.

ഗോതമ്പ്, അരി, ചാമ തുടങ്ങിയ ആറുതരം ഭക്ഷ്യധാന്യങ്ങള്‍ പ്രതിവര്‍ഷം 200 മില്യണ്‍ ടണ്‍ ഉല്‍പ്പാദിപ്പിക്കപ് പെടുന്നുണ്ടെന്നാണ് കണക്ക്്.(40) ഇതില്‍ വലിയൊരു ഭാഗം ഉല്പാദിപ്പിക്കുന്നത് സ്വകാര്യ സംരംഭകര്‍/ വന്‍കിട കര്‍ഷകര്‍. ഭക്ഷ്യസംസ്ക്കരണ വ്യവസായ മേഖലയില്‍ സര്‍ക്കാരിന്റെ സര്‍വ്വവിധ സഹായത്തോടെ കോടികളുടെ നിക്ഷേപം നടത്തുന്നവരിലേറെയും സ്വകാര്യ സംരംഭകരാണ്. അതുകൊണ്ടുതന്നെ സ്വകാര്യ സംരംഭകര്‍ വന്‍തുക കാര്‍ഷിക വായ്പയെടുത്ത് ആധുനിക രീതിയില്‍ കൃഷി ചെയ്‌തെടുക്കുന്ന ടണ്‍കണക്കിന് വിളകള്‍ അവരുടെ ഭക്ഷ്യ സംസ്ക്കരണ യൂണിറ്റിലേക്കുമാത്രമേ പോകൂ. അതൊരിക്കലും സര്‍ക്കാരിന്റെ പൊതുവിതരണ ശൃംഖലയിലെത്തു കയില്ല. ഇവിടെയാണ് കാര്‍ഷിക വായ്പകളും സബ്‌സിഡികളും നല്‍കി നാമമാത്ര – ചെറുകിട കര്‍ഷകരെ ശക്തിപ്പെടുത്തി കാര്‍ഷികോല്‍പ്പാദനം വര്‍ദ്ധിപ്പിക്കേണ്ടത് അനിവാര്യമാകുന്നത്. ഈ അനിവാര്യത കൃത്യമായി തിരിച്ചറിയപ്പെടുന്നില്ലെങ്കില്‍ അത് ഭക്ഷ്യസുരക്ഷ നിയമം പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായുള്ള ഭക്ഷ്യധാന്യ സംഭരണത്തെ ഗുരുതരമായി ബാധിക്കും.

സബ്‌സിഡിയുടെ രാഷ്ട്രീയം

ആഗോളീകരണത്തിന്റെ പശ്ചാത്തലത്തില്‍ കാര്‍ഷിക സബ്‌സിഡി വെട്ടിക്കുറച്ച് സമ്പദ് വ്യവസ്ഥക്ക് പുതു ഊര്‍ജ്ജം നല്‍കണമെന്നുള്ള വാദം ശക്തമാണ്. പ്രധാനമന്ത്രി മന്‍മോഹന്‍സിങടക്കമുള്ള വിപണി സാമ്പത്തിക വിദഗ്ദ്ധരാണ് സബ്‌സിഡികള്‍ ഒഴിവാക്കി സമ്പദ്‌വ്യവസ്ഥയെ ബാദ്ധ്യതാമുക്തമാക്കണമെന്ന ശാഠ്യത്തിലുറ ച്ചുനില്‍ക്കുന്നത്.(41) ഭക്ഷ്യ സുരക്ഷാനിയമത്തെ തങ്ങളുടെ പ്രസ്റ്റീജ് പദ്ധതിയായിട്ടാണ് യു.പി.എ സര്‍ക്കാര്‍ കാണുന്നത്. എന്നാല്‍ കാര്‍ഷിക സബ്‌സിഡി വെട്ടിക്കുറക്കണമെന്നുള്ള സാമ്പത്തിക ശാസ്ത്ര ശാഠ്യത്തിന്റെ ബാക്കിപത്രമെന്തായിരിക്കുമെന്നതിനെപ്രതി ആഴത്തിലുള്ള പഠനം നടത്താന്‍ ഭക്ഷ്യസുരക്ഷാ നിയമ ദിശയിലുള്ള സബ്‌സിഡിയെ വോട്ടുബാങ്ക് രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വിധേയമായി ന്യായീകരിക്കുന്ന യു.പി.എ അണിയറയിലെ സാമ്പത്തിക ശാസ്ത്രജ്ഞര്‍ തയ്യാറാകണം. കാര്‍ഷിക സബ്‌സിഡി നല്‍കി ഉയര്‍ന്ന കാര്‍ഷികോല്പാദന ച്ചെലവിന്റെ ഭാരം സര്‍ക്കാര്‍ ഏറ്റെടുക്കണം. ഉല്പാദനച്ചെലവ് കൂടുന്നതിനനുസൃതമായി അത് ഉല്പന്നങ്ങളുടെ വിപണിവിലയില്‍ പ്രതിഫലിക്കും. ഈ ഘട്ടത്തില്‍ ഭക്ഷ്യ ഉല്പന്നങ്ങള്‍ക്കുള്ള താങ്ങുവില വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിക്കപ്പെടും. ഉല്പാദന ചെലവിനനുസൃതമായി കാര്‍ഷിക സബ്‌സിഡി നല്‍കപ്പെടുമ്പോള്‍ കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് ഉയര്‍ന്ന താങ്ങുവില നിശ്ചയിക്കണമെന്ന സമ്മര്‍ദ്ദത്തില്‍ നിന്ന് സര്‍ക്കാരിന് കരകയറാം.

വികസിത രാജ്യങ്ങളില്‍ കര്‍ഷകര്‍ക്ക് സബ്‌സിഡി വാരിക്കോരി നല്‍കി കാര്‍ഷികോല്പാദനം ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നു. കാര്‍ഷിക സബ്‌സിഡിയുടെ പിന്‍ബലത്തില്‍ ഉല്പാദനച്ചെലവ് കര്‍ഷകരെ കാര്യമായി ബാധിക്കുന്നില്ല. അതുകൊണ്ട് അവരുടെ ഉല്പന്നങ്ങള്‍ ആഗോള വിപണിയില്‍ വില കുറച്ചുവില്‍ക്കാനാകുന്നു. അതിലൂടെ ആഗോളഭക്ഷ്യ വിപണി അവര്‍ കൈയടക്കുന്നു. അതോടൊപ്പം തന്നെ അവരുടെ ആഭ്യന്തര ഭക്ഷ്യവിപണിയെ വിലക്കയറ്റത്തില്‍ നിന്ന് രക്ഷിക്കുവാാനുള്ള പ്രാപ്തിയും കൈവരിക്കുന്നു.

ഉയര്‍ന്ന ഉല്പാദനച്ചെലവിന്റെ പരിരക്ഷയെന്നോണമുള്ള കാര്‍ഷിക സബ്‌സിഡി കൃത്യമായി അനുവദിക്കപ്പെടുമെങ്കില്‍ മാത്രമേ രാജ്യത്ത് കാര്‍ഷികോല്പാദനം വര്‍ദ്ധിക്കൂ. രണ്ടാം ഹരിതവിപ്ലവം സാക്ഷാത്ക്കരിക്കപ്പെടൂ. ഭക്ഷ്യ സുരക്ഷ നിയമമാകുന്നതോടെ ഭക്ഷ്യോല്പന്നങ്ങളുടെ ഉല്പാദനം വര്‍ദ്ധിപ്പിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിന് ഏറുകയാണ്. ഈ പശ്ചാത്തലത്തില്‍ സമ്പദ്‌വ്യവസ്ഥക്ക് ഭാരമാണ് സബ്‌സിഡി എന്ന സാമ്പത്തിക ശാസ്ത്രത്തിന് കാര്യമായ തിരുത്തല്‍ അനിവാര്യമാകുന്നുണ്ട്. ഭക്ഷ്യസുരക്ഷാനിയമത്തിന്റെ പശ്ചാത്തലത്തില്‍ ഭക്ഷ്യോല്പാദനം വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയേറുകെയാണന്നതിനാല്‍ ജനിതകമാറ്റം വരുത്തിയ (Genetically modified) ഭക്ഷ്യവിളകളുടെ സാദ്ധ്യതകള്‍ കൂടി സമഗ്രമായ പഠനങ്ങളുടെ പിന്‍ബലത്തില്‍ പരിശോധിക്കപ്പെടേണ്ടതുണ്ട്.

കോര്‍പ്പറേറ്റ് ഇന്ത്യയുടെ ശക്തി, ജീവിതശൈലീമാറ്റം, നഗരവത്ക്കരണം ഇവയെല്ലാം ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ തന്നെ ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡക്‌സ് 2008 പ്രകാരം ഇന്ത്യ വികസ്വര രാഷ്ട്രങ്ങള്‍ ക്കിടയില്‍ 66-ാം(42) സ്ഥാനത്താണെന്നതിനെ അതീവ ഗൗവരത്തോടെ സമീപിക്കേണ്ട സമയം തന്നെ യാണിത്. 25 ഓളം വരുന്ന സബ്‌സഹാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളേക്കാളും തെക്കനേഷ്യന്‍ രാജ്യങ്ങളേ ക്കാളും (ബംഗ്ലാദേശ് ഒഴികെ) ദാരിദ്ര്യത്തിന്റെയും വിശപ്പിന്റേയും പിടിയിലാണ് ഇന്ത്യ. ഇത്തരമൊരു സ്ഥിതിവിശേഷത്തിലാണ് മഹാഭൂരിപക്ഷം വരുന്ന ഇന്ത്യന്‍ ജനതക്കായി മൂന്നര ലക്ഷം കോടി രൂപ ചെലവ് പ്രതീക്ഷിക്കപ്പെടുന്ന ഭക്ഷ്യസുരക്ഷ നിയമമാക്കപ്പെടുന്നത്. ഇതില്‍ വീഴ്ച്ചയുണ്ടാകുന്നുവെന്നുവന്നാല്‍ ദാരിദ്ര്യത്തിന്റെയും വിശപ്പിന്റേയും പിടിയില്‍ നിന്ന് രാജ്യം മുക്തമാകുകയില്ലെന്ന മാത്രമല്ല കീരിക്ക് മുന്നില്‍പെട്ട പാമ്പിനെ പോലെയാകും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ. അതെ സമ്പദ്‌വ്യവസ്ഥക്ക് ഒരിഞ്ചുപോലും മുന്നോട്ടുപോകാനാവാത്ത അവസ്ഥ! 2030ഓടുക്കൂടി ചൈനീസ് സമ്പദ്‌വ്യവസ്ഥയെ മറികടക്കാനായേക്കാമെന്ന ഇന്ത്യയുടെ കണക്കുക്കുട്ടലാകും ഇവിടെ തെറ്റുക.

 * ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ റിസര്‍ച്ച് സ്‌കോളറാണ് ലേഖകന്‍

 references

1 http://nac.nic.in/foodsecurity/nfsb_final.pdf

2 Food Subsidy bill hit Rs 45,125, Financial Express, 2011 December 20

3 http://fciweb.nic.in//upload/Public-dist/Note%20on%20TPDS%20and%20OWS%28Oct%2011%29l.pdf

4 http://fciweb.nic.in/storages/view/6

5 http://pib.nic.in/newsite/erelease.aspx?relid=78494

6 1 lakh tonne food grain lost in FCI godown, Business standard, 19-12-11

7 http://news.bbc.co.uk/2/hi/business/7489816.stm

8 Rs.60,000 cr is the cost of rotting grain every year, Tehelka, August 07,2010

9 http://fciweb.nic.in//upload/Public- dist/Note%20on%20TPDS%20and%20OWS%28Oct%2011%29l.pdf

10 WP(c) 196/2001 PUCL v/s Union Govt. 12-07-2006

11 http://web.iitd.ac.in/~reetika/PDS%20JDS%202011.pdf

12 ML to take CAG report to the masses, Times of india, 2010 JULY 21

13 Ex-Arunchal CM Arrested for PDS scam, Time of India , 2010 AUG 24

14 AGP demands CBI probe into Rs 10,000 cr PDS scam, Hindustan Times, October 12, 2010,

15 Uttar Pradesh food grain scam – Wikipedia, the free encyclopedia

16 http://www.outlookindia.com/article.aspx?250566

17 http://web.iitd.ac.in/~reetika/PDS%20JDS%202011.pdf

18 റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ വീട്ടിലെത്തിക്കും, മാതൃഭൂമി , 311211

19 ബി.പി.എല്‍ പട്ടികയില്‍ അനര്‍ഹരായ 23000 സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍,മാതൃഭൂമി 171211

20 സ്വത്ത് പണയംവെച്ച് 50,000 കോടി രൂപ വായ്പയെടുക്കാനൊരുങ്ങുന്നു കേന്ദ്രസര്‍ക്കാര്‍, മാതൃഭൂമി 231211

21 1,851cr NRHM fund doesn’t show in accounts: CAG , Time of India, Dec 17, 2011

 22 http://indiatoday.intoday.in/story/nrega-scam-sandeep-dixit/1/157810.html

23 PAC wants leakages in noon meal scheme plugged, The Hindu, March 10, 2011

24 Who’s most corrupt, Business India,

25-11-11, Pg 42 25 PIB Report on 29-07-2010

 26 FCI needs Rs 85,359cr for grain procurement, Time of India, Aug 30, 2011

27 http://www.cuts-citee.org/pdf/Food_Export_Restrictions_Balance_importers_and_exporters_rights.pdf

28 http://www.wamis.org/agm/meetings/rsama08/S402-Chattopadhyay-Climate-change_Food-Security.pdf

29 ചില്ലറക്കച്ചവടം; മന്‍മോഹന്റെ പാളിച്ചകള്‍, കെ.വേണു, മാതൃഭൂമി ആഴ്ചപ്പതിപ്പ്-2011 ഡിസംബര്‍ 18-24, പേജ് 18

 30 http://expressbuzz.com/nation/Changing-food-habits-causing-inflation-Thomas/327730.html

31. http://indiatoday.intoday.in/video/food-inflation-may-be-result-of-growing-prosperity-manmohan-singh/1/158748.html

32. Food fourm-2011, Business India, 2011 April 17, pg 28

33 Taking broadband to villages, Business India, 2011 November 27, pg 30

34 E-Commerce gets inceased, Business India, 2012 Januery 08, pg 18

35 E-grocery Ration shops, Business India, 2011 November 27, pg 38

36 In farmer’s name, Front Line, 2011 March 25, pg 10

 37 കുട്ടനാട് പാക്കേജ് ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കുന്നു. മാതൃഭൂമി 2012 ജനുവരി 7 പേജ് 07

38 In farmer’s name, Front Line, 2011 March 25, pg 10

39 http://mofpi.nic.in/images/File/finalstrategyplan.pdf

40 http://www.cci.in/pdf/surveys_reports/food-processing-india.pdf

41 Manmohan’s New Year pledge, The Hindu, 01, January 2012, pg 01

42 Food Security Act: Is it well thought out? Economic Times, August 26, 2009